Category: national

കെപിസിസി അധ്യക്ഷ പ​ദവി; തീരുമാനമെടുക്കാതെ എഐസിസി

ന്യൂഡൽഹി: കെപിസിസി അധ്യക്ഷ പദത്തിൽ “ഫയൽ” ഇനിയും തുറക്കാതെ എഐസിസി. ചർച്ച എപ്പോൾ തുടങ്ങുമെന്നതിൽ വ്യക്തതയില്ല. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സംഘടന വിഷയങ്ങൾക്കാണ് എഐസിസി ഇപ്പോൾ മുൻഗണന നൽകുന്നതെന്നാണ് വിവരം. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മന്ത്രിയായ സണ്ണി ജോസഫ് തന്നെയാണ് നിലവിൽ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുന്നത്. നിലവിൽ വൈദ്യുതി മന്ത്രിയാണ് സണ്ണി ജോസഫ്. പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണമെന്നാണ് പല നേതാക്കളുടെയും ആവശ്യം. എന്നാൽ ഒറ്റപ്പേരിലെത്താൻ പാർട്ടിക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കോൺ​ഗ്രസ് […]
Read more

കനത്ത മഴ; ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്; നഗരങ്ങളില്‍ വെള്ളക്കെട്ട്; വിമാന സര്‍വീസുകള്‍ വൈകും

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപക മഴ. ശക്തമായ മഴയും കാറ്റും ഇടിമിന്നലും കണക്കിലെടുത്ത് കേന്ദ്രകാലാവസ്ഥ വകുപ്പ് ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴ രാജ്യ തലസ്ഥാനത്തെ ജന്മാഷ്ടമി ആഘോഷങ്ങളെ ബാധിച്ചു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് വിമാനസര്‍വീസുകളെ ബാധിച്ചു. നിരവധി റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ ഗതാഗതം മുടങ്ങി. കഴിഞ്ഞ മൂന്ന് മണിക്കൂറില്‍ 3.4 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് ശേഷവും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. […]
Read more

സിജെപി സമരത്തിനിടെ ക്രൂര മർദനം; സ്വതന്ത്ര ഭരദ്വാജ് പൊലീസ് കസ്റ്റഡിയിൽ

ന്യൂഡൽഹി: ജന്തർ മന്തറിലെ സമരത്തിനിടെ ദലിത് ആക്ടിവിസ്റ്റ് നിഷുവിന്റെ പിതാവ് സഞ്ജയിനെ ക്രൂരമായി മർദ്ദിച്ചെന്ന് വെളിപ്പെടുത്തിയ തീവ്രഹിന്ദു സംഘടനയുടെ പ്രവർത്തകനായ സ്വതന്ത്ര ഭരദ്വാജിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. യുപിലെ ധമേര നൈര ഗ്രാമത്തിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ജന്തർ മന്തർ സമരത്തിൽ പങ്കെടുത്ത വിദ്യാർഥിനിയുടെ അച്ഛനെ മർദിച്ചതിൽ ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിലെ പ്രതിഷേധത്തിന് പിന്നാലെയാണ് പൊലീസ് നടപടിയെടുക്കാൻ തയാറായത്. 72 മണിക്കൂറിനുള്ളിൽ […]
Read more

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സുരക്ഷാ സേന

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ബദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഇന്ത്യൻ കരസേന, ജമ്മു കശ്മീർ പോലീസ്, ശ്രീനഗർ സെക്ടർ സിആർപിഎഫ് എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരനെ വധിച്ചത്. ‘ഓപ്പറേഷൻ അഷ്ദർ’ എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ഇപ്പോഴും പുരോഗമിക്കുകയാണ്. പുൽവാമ ജില്ലയിലെ പഖേർപോരയിൽനിന്ന് ബദ്ഗാമിലെ യൂസ്മാർഗിലേക്ക് സംശയാസ്പദമായ രീതിയിൽ ഒരു സംഘം ഭീകരർ നീങ്ങുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തെരച്ചിൽ തുടങ്ങിയത്.
Read more

വനിത ​ഗുസ്തിതാരം ജീവനൊടുക്കി; മക്കൾക്കൊപ്പം കൊക്കയിലേക്ക് ചാടുകയായിരുന്നു

മുംബൈ: ദേശീയ ഗുസ്തി താരവും മഹാരാഷ്ട്ര സ്വദേശിനിയുമായ അശ്വിനി മനോഹര്‍ പോള്‍ ജീവനൊടുക്കി. നല്‍ദുര്‍ഗ് കോട്ടയില്‍ മൂന്ന് മക്കള്‍ക്കൊപ്പം നൂറടി താഴ്ചയുള്ള കൊക്കയിലേക്ക് ചാടുകയായിരുന്നു. രണ്ട് കുട്ടികള്‍ മരിച്ചു. ഒരു കുട്ടി ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. ഭര്‍തൃ വീട്ടിലെ മാനസിക പീഡനമാണ് മകൾ ജീവനൊടുക്കാൻ കാരണമെന്ന ആരോപണവുമായി അശ്വിനിയുടെ പിതാവ് രംഗത്തെത്തി.ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മൂന്ന് മക്കള്‍ക്കൊപ്പമെത്തി അശ്വിനി കൊക്കയിലേക്ക് ചാടുകയായിരുന്നു. അഞ്ച് വയസുകാരനായ മകന്‍ അജിങ്ക്യ, ഇരട്ടക്കുട്ടികളില്‍ ഒരാളായ രണ്ടര വയസുകാരി ക്രാന്തി എന്നിവര്‍ […]
Read more

ഇറ്റലിയിൽ ഭരണത്തിൽ മെലോണിക്ക് റെക്കോഡ്; സന്തോഷം പങ്കുവെച്ച് മോദി

ന്യൂഡൽഹി: ഇറ്റലിയുടെ രണ്ടാംലോക യുദ്ധാനന്തര ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർക്കാരെന്ന റെക്കോഡ് നേട്ടം ഇനി ജോർജിയ മെലോണിയുടെ വലതുപക്ഷസർക്കാരിന് സ്വന്തം. വെള്ളിയാഴ്ചയോടെ അധികാരത്തിൽ 1413 ദിവസം തികച്ച മെലോണി, മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്‌കോണിയുടെ റെക്കോഡാണ് മറികടന്നത്. മെലോണിയുടെ നേട്ടത്തിൽ അഭിനന്ദനവുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോയും രംഗത്തെത്തി. ഇറ്റാലിയൻ ജനതയ്ക്ക് അവരുടെ നേതൃത്വത്തിലുള്ള വിശ്വാസമാണ് ഈ നാഴികക്കല്ലിലൂടെ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മെലോണിയെ തന്റെ ‘സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇന്ത്യ-ഇറ്റലി പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം (India-Italy […]
Read more

എയർ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവം; പൈലറ്റിൻ്റെ ലഹരി ഉപയോഗം സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഫുക്കറ്റ്-ന്യൂഡല്‍ഹി വിമാനം 300 അടിയോളം താഴേക്ക് പതിച്ചതില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു. പൈലറ്റിന്റെ ലഹരി ഉപയോഗം സ്ഥിരീകരിച്ചു. പൈലറ്റിനെതിരെ നടപടിയെടുക്കണമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. ജിസിഡിഎ നടപടിയെടുക്കണം എന്നാണ് ആവശ്യം. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കിയതിനും ഉത്തരവാദിത്തം കണക്കിലെടുത്താണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനങ്ങള്‍ക്കുണ്ടായ തകരാറാണ് പെട്ടെന്നുള്ള വീഴ്ചയ്ക്ക് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സാങ്കേതിക തകരാറും പൈലറ്റിന്റെ ലഹരി […]
Read more

ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

ചെന്നൈ: ശ്രീകൃഷ്ണ ജയന്തിയിൽ ജന്മാഷ്ടമി ആശംസകൾ നേർന്നു തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ധർമ്മത്തിന്റെ വഴിയിൽ മുന്നോട്ടുപോകണമെന്ന ശ്രീകൃഷ്ണന്റെ സന്ദേശം ഉൾക്കൊള്ളുന്ന ലോകത്തെ നിർമ്മിക്കാമെന്ന് വിജയ് ആശംസ നേർന്നു. മുൻ മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ ഹൈന്ദവ ഉത്സവങ്ങളിൽ ആശംസാ സന്ദേശം പുറത്തിറക്കിയിരുന്നില്ല. പെരിയാർ ടിവികെയുടെ മാർഗനിർദേശിയെങ്കിലും വിശ്വാസ വിഷയങ്ങളിൽ വിയോജിപ്പ് ഉണ്ടെന്ന് വിജയ് പറഞ്ഞിരുന്നു. അതേസമയം, വിജയ്‍ക്കെതിരെ ഡിഎംകെ സൈബർ ഹാൻഡിലുകൾ രം​ഗത്തെത്തി. പെരിയാറിനെ പിന്തുടരുന്ന പാർട്ടിക്ക് ചേരുന്ന നിലപാട് അല്ലെന്നാണ് വിമർശനം. ശ്രീകൃഷ്ണന് […]
Read more

തമിഴ്നാട്ടിൽ ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് പാരിതോഷികം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്നാട്ടിൽ മയക്കുമരുന്നിനെതിരായ പോരാട്ടത്തിന് കരുത്ത് പകരാൻ കൂടുതൽ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ സമ്മാനമായി നൽകും. വ്യാഴാഴ്ച നിയമസഭയിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. പദ്ധതിക്കായി ഓരോ വർഷവും അഞ്ച് കോടി രൂപ വകയിരുത്തും. ഓരോ വർഷവും 50 ഗ്രാമങ്ങൾക്ക് പാരിതോഷികം നൽകാനാണ് സർക്കാരിൻ്റെ തീരുമാനം. സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിൻ്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. കഴിഞ്ഞ മാസം ചെന്നൈയിലെ കോളേജിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി വിജയ്, ‘ലഹരിമുക്ത […]
Read more

ശ്രീനഗറിൽ ഇൻഡിഗോ വിമാനം പോസ്റ്റിലിടിച്ചു; യാത്രക്കാർ സുരക്ഷിതർ

ശ്രീനഗർ: ശ്രീനഗർ വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനം പാർക്കിങ് പോസ്റ്റിലിടിച്ചു. നവി മുംബൈയിൽനിന്ന് ശ്രീനഗറിൽ ലാൻഡ് ചെയ്ത ഇൻഡിഗോ 6ഇ 225 വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനത്തിലെ മുഴുവൻ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. അപകടം വിമാനത്താവളത്തിൻ്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ല. വെള്ളിയാഴ്ച രാവിലെ ഒൻപതുമണിയോടെ ആണ് സംഭവം. വിമാനത്താവളത്തിലെ ബേ നമ്പർ ആറിൽ പാർക്ക് ചെയ്യുന്നതിനിടെ ആണ് വിമാനത്തിൻ്റെ മുൻഭാഗം വിഡിജിഎസ് പോസ്റ്റിലിടിച്ചത്. അപകടത്തിൽ യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കില്ല. അപകടത്തിന് ശേഷം യാത്രക്കാരെ എയർക്രാഫ്റ്റ് സ്റ്റെയറിലൂടെ സുരക്ഷിതമായി പുറത്തിറക്കി. […]
Read more

Recent News