മുംബൈ: മുംബൈ സ്ഫോടന പരമ്പര നടന്ന് മുപ്പത്തി മൂന്ന് വർഷത്തിന് ശേഷവും കേസുമായി ബന്ധപ്പെട്ട പ്രതികളുടെ സ്വത്തുക്കൾ നിയമനടപടികളുടെ ഭാഗമായി ലേലത്തിന് വിൽക്കുന്ന നടപടികൾ സർക്കാർ തുടരുകയാണ്.
കേസിലെ മുഖ്യ പ്രതികളിലൊരാളായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയ ടൈഗർ മേമനുമായി ബന്ധമുള്ള മഹീമിലെ ഒരു ഓഫീസ് സമുച്ചയവും രണ്ട് ഫ്ലാറ്റുകളും അടുത്തിടെ ലേലത്തിൽ വച്ചപ്പോൾ മുംബൈ സ്വദേശിയായ ഒരാൾ മാഹിമിലെ 560 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു കട വാങ്ങാൻ തയ്യാറായെന്ന് റിപ്പോർട്ട്. സുരക്ഷാ കാരണങ്ങൾ ആരാണ് സ്വത്ത് വകകൾ വാങ്ങുന്നതെന്ന വിവരം പുറത്ത് വിട്ടിട്ടില്ല.
