ഹരിയാനയിൽ ലൈംഗികാതിക്രമത്തിന് ഇരയായ 11 വയസുള്ള പെണ്‍കുട്ടി പ്രസവിച്ചു
ന്യൂഡൽഹി: ഹരിയാനയിൽ ലൈംഗികാതിക്രമത്തിന് ഇരയായ 11 വയസ്സുള്ള പെണ്‍കുട്ടി പ്രസവിച്ചു. യമുനാനഗറിലെ ഡിസ്ട്രിക്റ്റ് സിവില്‍ ആശുപത്രിയിലാണ് കുട്ടി പ്രസവിച്ചത്. ബുധനാഴ്ചയാണ് കുട്ടി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സുഖപ്രസവമായിരുന്നുവെന്നും അമ്മയും കുഞ്ഞും സുരക്ഷിതരായിരിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഇവരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് യമുനാനഗർ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജതീന്ദർ സിങ് വ്യക്തമാക്കി. ജനിച്ച പെണ്‍കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറാന്‍ പെണ്‍കുട്ടിയുടെ കുടുംബം സമ്മതിച്ചതായി പോലീസ് അറിയിച്ചു.മെയ് മാസത്തിലാണ് പെണ്‍കുട്ടി ഗർഭിണിയാണെന്ന […]
Read more

