Category: national

കനത്ത മഴ; ഹിമാചൽ പ്രദേശിൽ നൂറിലധികം റോഡുകൾ തകർന്നു, മണ്ണിടിച്ചിലിൽ നിരവധി വാഹനങ്ങൾ കുടുങ്ങി

ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്ന് വ്യാപക നാശനഷ്ടം. സംസ്ഥാനത്ത് മഴക്കെടുതികളിൽ ഇതുവരെ 15 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. ചമ്പ ജില്ലയിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ ഡസനോളം വാഹനങ്ങൾ മണ്ണിനടിയിലാവുകയും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സംസ്ഥാനത്തുടനീളം100ലധികം റോഡുകൾ തകർന്നതിനെ തുടർന്ന് അടച്ചിട്ടു. സംസ്ഥാനത്ത് മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും മൂലം 38 കുടിവെള്ള പദ്ധതികളും ഒമ്പത് വൈദ്യുതി ട്രാൻസ്ഫോർമറുകളും തകരാറിലായതായി കണക്കുകൾ പറയുന്നു. ഇതോടെ പല പ്രദേശങ്ങളിലും വൈദ്യുതിയും ജലവിതരണവും തടസ്സപ്പെട്ടു. ചമ്പ, കാംഗ്ര, […]
Read more

നേട്ടവുമായി പ്രധാനമന്ത്രി; 100 മില്യൺ കടക്കുന്ന ആദ്യ ലോകനേതാവായി നരേന്ദ്ര മോദി

ഡൽഹി: ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്ട്രീയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റഗ്രാമിൽ നരേന്ദ്ര മോദിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം നിലവിൽ 105 മില്യൺ പിന്നിട്ടു. ഇതോടെ ഇൻസ്റ്റഗ്രാമിൽ 100 മില്യൺ ഫോളോവേഴ്‌സ് കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായിരിക്കുകയാണ് മോദി. സമീപദിവസങ്ങളിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പങ്കുവെച്ച റീൽസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലായതോടെയാണ് വെറും ഒരാഴ്ചയ്ക്കുള്ളിൽ 40 ലക്ഷത്തിലധികം പുതിയ ഫോളോവേഴ്‌സ് അദ്ദേഹത്തിന്‍റെ അക്കൗണ്ടിലേക്ക് എത്തിയത്. ഇൻസ്റ്റഗ്രാമിൽ രണ്ടാം സ്ഥാനത്തുള്ള യു.എസ്. പ്രസിഡന്റ് […]
Read more

കരൂർ ദുരന്തം; വിജയ് സർക്കാരിന് തിരിച്ചടി

ചെന്നൈ: കരൂർ ദുരന്തത്തിൽ വിജയ് സർക്കാരിന് തിരിച്ചടി. ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകിയതിലാണ് തിരിച്ചടി. നിയമന ഉത്തരവ് ഹൈക്കോടതി റ​ദ്ദാക്കി. ആശ്രിത നിയമനത്തിലെ സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനം എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ന‍ടപടി. മധുര ബഞ്ചാണ് നിയമന ഉത്തരവ് റദ്ദാക്കിയത്. എൻ ടി കെ അടക്കം കക്ഷികൾ നൽകിയ ഹർജിയിലാണ് ഉത്തരവ്. ദിവസവും റോഡ് അപകടങ്ങളിൽ നിരവധി പേർ മരിക്കുന്നു, എല്ലാവർക്കും സർക്കാർ ജോലി നൽകുമോ എന്ന് കോടതി ചോദിച്ചു. 31 പേർക്കാണ് […]
Read more

ഉദ്ഘാടനം കഴിഞ്ഞ് 12 ദിവസം; ഉത്തര്‍പ്രദേശിൽ എക്‌സ്പ്രസ്‌വേ തകര്‍ന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശിൽ ഉദ്ഘാടനം കഴിഞ്ഞ് 12 ദിവസത്തിനുള്ളില്‍ ഹൈവേ തകര്‍ന്ന് താറുമാറായി. ഉന്നാവോയിലെ ലഖ്നൗ-കാണ്‍പൂര്‍ ഗ്രീന്‍ഫീല്‍ഡ് നാഷണല്‍ എലിവേറ്റഡ് എക്‌സ്പ്രസ്‌വേയുടെ ഒരു ഭാഗമാണ് തകര്‍ന്നത്. കനത്ത മഴയെ തുടര്‍ന്നാണ് റോഡ് തകര്‍ന്നതെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതില്‍ ഗഡ്കരി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചേര്‍ന്നാണ് ഹൈവേ ഉദ്ഘാടനം ചെയ്തത്. ഹൈവേയുടെ 49 കിലോമീറ്ററില്‍ ഇവര്‍ നിരീക്ഷണം നടത്തുകയും ചെയ്തിരുന്നു. ഏകദേശം അഞ്ച് മുതല്‍ ഏഴ് മീറ്റര്‍ […]
Read more

അയോധ്യ സംഭാവന തട്ടിപ്പ്: അന്വേഷണ സംഘത്തിൽ ഫൊറൻസിക് ഓഡിറ്ററെ ഉൾപ്പെടുത്തണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിൽ ഒരു ഫൊറൻസിക് ഓഡിറ്ററെയും ഉൾപ്പെടുത്താൻ നിർദ്ദേശിച്ച് സുപ്രീം കോടതി. അന്വേഷണത്തിന്റെ നിലവിലെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് എസ്‌ഐടി കോടതിയിൽ സമർപ്പിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. എസ്‌ഐടിയിൽ ഒരു ഫൊറൻസിക് ഓഡിറ്ററെ കൂടി ഉൾപ്പെടുത്തണമെന്ന ബെഞ്ചിന്റെ നിർദേശം സർക്കാർ അംഗീകരിച്ചു. രാമക്ഷേത്രത്തിനായി ലഭിച്ച സംഭാവനകളിൽ ക്രമക്കേടുകളും തട്ടിപ്പും നടന്നെന്ന ആരോപണത്തിൽ സിബിഐ അന്വേഷണവും ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകൾ ഓഡിറ്റും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ […]
Read more

ഡിആർഡിഒ ഡാറ്റ ചോർന്നു? മിസൈൽ രേഖകൾ അടക്കം ഡാർക്ക് വെബിൽ വിൽപ്പനയ്ക്കെന്ന് കണ്ടെത്തൽ

ന്യൂഡൽഹി: ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷന്‍റെ (ഡിആർഡിഒ)31 ജിബി ഡാറ്റ ചോർന്നതായി സംശയം. ഡാർക്ക് വെബിൽ 8,000 ഡോളറിന് വിൽപ്പനയ്ക്ക് വെച്ചതായാണ് കണ്ടെത്തൽ. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആലിബൈ സൈബർ ഫോറൻസിക് എന്ന സ്ഥാപനം ആണ് തങ്ങളുടെ ഡാർക്ക് വെബ് മോണിറ്ററിങ്ന് ഇടയിൽ ഈ രേഖ കണ്ടെത്തിയത്. പ്രതിരോധ മേഖലയിലെ രഹസ്യ രേഖകൾ അടക്കം വിൽപനയ്ക്ക് വച്ചതായുള്ള ഗുരുതര കണ്ടെത്തലാണ് കമ്പനി നടത്തിയിട്ടുള്ളത്. മിസൈൽ സംവിധാനങ്ങളുടെ രേഖകളും വിൽപ്പനയ്ക്കുണ്ട്. സാമ്പിൾ രേഖകളിൽ ശാസ്ത്രജ്ഞരുടെ ഒപ്പുകളുണ്ടെന്നും റിപ്പോർട്ടുണ്ട്. […]
Read more

തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം; സുരേഷ് ഗോപി നല്‍കിയ ഹര്‍ജിയില്‍ നോട്ടീസയച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: 2024ല്‍ തൃശൂരിലെ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി തള്ളാന്‍ വിസമ്മതിച്ച ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. ആള്‍ ഇന്ത്യ യൂത്ത് ഫെഡറേഷന്‍ നേതാവും തൃശൂരിലെ വോട്ടറുമായ ബിനോയ് എ എസിനോട് മറുപടി തേടിയാണ് ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കുന്നതാണെന്നും അതില്‍ വിചാരണ നടത്താമെന്നും വ്യക്തമാക്കി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് […]
Read more

രാജ്കോട്ടിൽ അടിയന്തര ലാൻഡിങ് നടത്തി ദുബൈ–മുംബൈ ഇൻഡിഗോ വിമാനം ; 194 യാത്രക്കാരും സുരക്ഷിതർ

രാജ്കോട്ട് : മുംബൈയിൽ നിന്ന് ദുബൈയിലേക്ക് സർവിസ് നടത്തിയ ഇൻഡിഗോയുടെ യാത്രാവിമാനം കാർഗോ ഹോൾഡിൽ പുക കണ്ടെത്തിയതിനെ തുടർന്ന് ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന 194 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയതായി അധികൃതർ അറിയിച്ചു.6E 1452 എന്ന ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരാണ് യാത്രക്കിടെ കാർഗോ ഹോൾഡ് ഭാഗത്ത് പുക ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടൻ പൈലറ്റുമാരെ വിവരമറിയിച്ചത്. സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത് പൈലറ്റുമാർ രാജ്കോട്ട് വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയും അടിയന്തര ലാൻഡിങ്ങിന് അനുമതി തേടുകയും […]
Read more

പഞ്ചാബിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദം ആയുധമാക്കാൻ ബിജെപി

ഛണ്ഡിഗഡ്: പഞ്ചാബിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദം ആം ആദ്മി പാര്‍ട്ടിക്കെതിരെ ആയുധമാക്കാനൊരുങ്ങി ബിജെപി. രാജ്യത്ത് ഏറ്റവും കൂടുതല്‍ ചോദ്യപേപ്പറുകള്‍ ചോര്‍ന്നത് പഞ്ചാബിലാണെന്നാണ് ബിജെപിയുടെ ആരോപണം. നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ച മാതൃക സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് ആവശ്യം. എന്നാല്‍ ആരോപണങ്ങള്‍ എഎപി തള്ളി. മത്സരപരീക്ഷകളുടെ ഒരൊറ്റ ചോദ്യപേപ്പര്‍ പോലും ചോര്‍ന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ മറുപടി നല്‍കി. തെരഞ്ഞെടുപ്പ് അടുത്ത് വന്ന സാഹചര്യത്തില്‍ നെറികെട്ട രാഷ്ട്രീയ കളിയാണ് ബിജെപി നടത്തുന്നതെന്നും […]
Read more

സിജെപി സമരത്തെ പരിഹസിച്ച് ഓര്‍ഗനൈസര്‍

ന്യൂഡല്‍ഹി: സിജെപി സമരത്തെ പരിഹസിച്ച് ആര്‍എസ്എസിന്റെ മുഖവാരിക ഓര്‍ഗനൈസര്‍. സുഹൃത്തുക്കളുടെ സമ്മര്‍ദ്ദം മൂലമാണ് കൗമാരക്കാര്‍ സമരത്തിന് എത്തിയതെന്നും പിസയും ബര്‍ഗറും കഴിക്കാനെത്തിയവരാണ് സമരക്കാരെന്നുമാണ് പരിഹാസം. എസ്എഫ്‌ഐയും ഐസയും ദുഷ്ട ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സമരവേദി ഉപയോഗിച്ചു. സമരത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് ആശയക്കുഴപ്പമുണ്ടായിരുന്നുവെന്നും ഓര്‍ഗനൈസറിലെ ലേഖനത്തില്‍ പറയുന്നു. എം. എ ബേബിയും സംഘവും ചൈനീസ് എംബസി സന്ദര്‍ശിക്കുന്ന ചിത്രങ്ങളും ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമരത്തിന് പിന്നില്‍ ചൈനീസ് ചാരന്മാരാണെന്നും ഓർഗനൈസറിലെ ലേഖനത്തിൽ പറയുന്നുണ്ട്. ഓർഗനൈസറിൻ്റെ ഓൺലൈൻ പതിപ്പിൽ ജൂലൈ 18ന് ഈ […]
Read more

Recent News