ഡിആർഡിഒ ഡാറ്റ ചോർന്നു? മിസൈൽ രേഖകൾ അടക്കം ഡാർക്ക് വെബിൽ വിൽപ്പനയ്ക്കെന്ന് കണ്ടെത്തൽ

ന്യൂഡൽഹി: ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷന്‍റെ (ഡിആർഡിഒ)31 ജിബി ഡാറ്റ ചോർന്നതായി സംശയം. ഡാർക്ക് വെബിൽ 8,000 ഡോളറിന് വിൽപ്പനയ്ക്ക് വെച്ചതായാണ് കണ്ടെത്തൽ. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആലിബൈ സൈബർ ഫോറൻസിക് എന്ന സ്ഥാപനം ആണ് തങ്ങളുടെ ഡാർക്ക് വെബ് മോണിറ്ററിങ്ന് ഇടയിൽ ഈ രേഖ കണ്ടെത്തിയത്. പ്രതിരോധ മേഖലയിലെ രഹസ്യ രേഖകൾ അടക്കം വിൽപനയ്ക്ക് വച്ചതായുള്ള ഗുരുതര കണ്ടെത്തലാണ് കമ്പനി നടത്തിയിട്ടുള്ളത്.

മിസൈൽ സംവിധാനങ്ങളുടെ രേഖകളും വിൽപ്പനയ്ക്കുണ്ട്. സാമ്പിൾ രേഖകളിൽ ശാസ്ത്രജ്ഞരുടെ ഒപ്പുകളുണ്ടെന്നും റിപ്പോർട്ടുണ്ട്. എന്നാല്‍, രേഖകളുടെ ആധികാരികത സർക്കാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അടിയന്തര ഡിജിറ്റൽ ഫോറൻസിക് പരിശോധന വേണമെന്നാണ് സൈബർ വിദഗ്ധർ ആവശ്യപ്പെടുന്നത്. രാജ്യസുരക്ഷയിൽ പോലും ആശങ്ക ഉയർത്തുന്ന റിപ്പോർട്ടാണ് പുറത്ത് വന്നിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *