Category: national

‘പിന്തുണച്ച എല്ലാവർക്കും നന്ദി’; സോനം വാങ്ചുക് ആശുപത്രി വിട്ടു

ന്യൂഡൽഹി : ജന്തർ മന്തറിലെ നിരാഹാര സമരത്തെ തുടർന്ന് ഡോക്ടര്‍മാരുടെ ​തീവ്ര നിരീക്ഷണത്തിലായിരുന്ന പരിസ്ഥിതി-സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഗുരു​ഗ്രാമിലെ മെദാന്ത ആശുപത്രി വിട്ടു. എക്സിലൂടെ വാങ്ചുക് തന്നെയാണ് ഡിസ്ചാർജ് ചെയ്യുന്ന വിവരം അറിയിച്ചത്. 26 ദിവസം നീണ്ട നിരാഹാര സമരത്തിൽ ആരോ​ഗ്യനില വഷളായതിനെ തുടർന്നാണ് വാങ്ചുകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി വിട്ട ശേഷം വീട്ടിലേക്ക് പോകുന്നതിന് മുൻപ് രാജ്ഘട്ടിൽ പോവുമെന്ന് എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വാങ്ചുക് പറഞ്ഞു. ഒടുവിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി പോവുകയാണ്. […]
Read more

‘ഇ-20 പെട്രോൾ നയത്തിൽ ലാഭമുണ്ടാക്കുന്നു’; വ്യാജ ആരോപണങ്ങൾക്കെതിരേ നിതിൻ ഗഡ്കരി ഹൈക്കോടതിയിൽ

മുംബൈ: ഇ-20 എഥനോൾ പദ്ധതിയിൽനിന്ന് തനിക്കും കുടുംബത്തിനും സാമ്പത്തിക ലാഭമുണ്ടായെന്ന തരത്തിലുള്ള പ്രചാരണം നടത്തിയവർക്കെതിരേ നിയമനടപടിയുമായി നിതിൻ ഗഡ്കരി. സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾക്കും ഡീപ് ഫേക്ക് ഉള്ളടക്കങ്ങൾക്കുമെതിരെ നിതിൻ ഗഡ്കരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. അപകീർത്തികരമായ ഉള്ളടക്കങ്ങൾ സംബന്ധിച്ച് മെറ്റ, മറ്റു സാമൂഹ്യമാധ്യമങ്ങൾ, തിരിച്ചറിയാത്ത വ്യക്തികൾ എന്നിവർക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്യാൻ ഹൈക്കോടതി ഗഡ്കരിക്ക് അനുമതി നൽകി. എഥനോൾ സംബന്ധിച്ച നയം നടപ്പാക്കുന്നത് പെട്രോളിയം മന്ത്രാലയത്തിന്റെ കീഴിലാണെന്നും അതുമായി തനിക്കോ കുടുംബത്തിനോ ബന്ധമില്ലെന്നും ഗഡ്കരി ഹർജിയിൽ […]
Read more

പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തോക്ക് ഉപയോഗിച്ചു; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

പാറ്റ്‌ന: നീറ്റ് പരീക്ഷയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടന്നിരുന്നു. ബിഹാറിൽ നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ഉദ്യോഗസ്ഥൻ എകെ 47 തോക്ക് ഉപയോഗിച്ചു. പട്നയിലെ സിവാറില്‍ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. ഐസയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വിഷയത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ്. ബിഹാറിലെ പ്രത്യേക അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥനായ അഭിഷേക് പട്ടേലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തു വന്നിട്ടുണ്ട്. ഇയാള്‍ എകെ47 തോക്ക് ഉപയോഗിച്ച് വെടി ഉതിര്‍ക്കുന്നതും പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രോശിച്ച് […]
Read more

ബാങ്ക് ഓഫ് ബറോഡയുടെ 1TB ഡാറ്റ ചോർന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: ബാങ്ക് ഓഫ് ബറോഡയുടെ സിസ്റ്റത്തിൽ നിന്ന് 1TB (ടെറാബൈറ്റ്) സെൻസിറ്റീവ് ഡാറ്റ ചോർന്നതായി റിപ്പോർട്ട്. ഉപഭോക്താക്കളുടെ ആധാർ നമ്പറുകൾ, സേവിംഗ്‌സ് – കറന്റ് അക്കൗണ്ട് വിവരങ്ങൾ, ലോൺ വിവരങ്ങൾ, നെറ്റ് ബാങ്കിംഗ് യൂസർ ഡീറ്റെയിൽസ്, എൻആർഐ – കോർപ്പറേറ്റ് ബാങ്കിംഗ് സേവന റെക്കോർഡുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റ് റിപ്പോർട്ടുകൾ, വിജിലൻസ് അന്വേഷണങ്ങൾ, ബ്രാഞ്ച് – എടിഎം സംബന്ധമായ റെക്കോർഡുകൾ എന്നിവയും ചോർന്നതായാണ് വിവരം. TripleX എന്നറിയപ്പെടുന്ന ഒരു ഹാക്കിംഗ് ഗ്രൂപ്പാണ് […]
Read more

പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ല; സുപ്രീംകോടതി

ഡൽഹി: പൊലീസ് നിയന്ത്രണത്തിന് ഏകീകൃത പ്രോട്ടോക്കോള്‍ വേണം. പ്രക്ഷോഭത്തില്‍ സാമൂഹിക വിരുദ്ധര്‍ ഉണ്ടെങ്കില്‍ പൊലീസ് ശ്രദ്ധിക്കണം. പ്രക്ഷോഭം ഉണ്ടെന്നുകരുതി ലാത്തിചാര്‍ജ് ചെയ്യണമെന്നില്ല. പൊലീസ് സ്വയം അച്ചടക്കം പാലിക്കേണ്ടത് അനിവാര്യമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന പൊലീസ് അതിക്രമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി. സമാധാനപരമായി നടത്തിയ മാര്‍ച്ചിന് നേരെ ലാത്തി ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും ഉണ്ടായെന്നാണ് ഹര്‍ജിയിലെ ആരോപണം. രാജ്യ വ്യാപക പ്രതിഷേധങ്ങളിലെ പൊലീസ് നടപടി അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധം […]
Read more

പരീക്ഷാ ക്രമക്കേട് തടയാനുള്ള ബില്‍ ഇന്ന് ലോക്‌സഭയില്‍; പ്രതിപക്ഷം പിന്തുണച്ചേക്കും

ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേടുകള്‍ തടയാനുള്ള ബില്‍ ഇന്ന് ലോക്‌സഭയില്‍. പരീക്ഷാ ക്രമക്കേടില്‍ കര്‍ശന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലിന്റെ ചര്‍ച്ചയ്ക്ക് പ്രതിപക്ഷം വഴങ്ങുമെന്നാണ് സൂചന. ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ കക്ഷികള്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ഓഫീസില്‍ രാവിലെ യോഗം ചേരും. അയോധ്യ രാമക്ഷേത്ര കൊള്ള, ഇ20 പെട്രോള്‍ അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ ആലോചന. വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പെല്ലെറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രആഭ്യന്തര മന്ത്രിക്കെതിരെ […]
Read more

‘അമിത്ഷാ പ്രതികരിക്കണം’; ലോക്സഭയിൽ പ്രതിപക്ഷ ബഹളം, സമ്മേളനം 12 മണിവരെ നിർത്തിവെച്ചു

ഡൽഹി: പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ സമ്മേളനം ഉച്ചക്ക് 12 വരെ നിർത്തിവെച്ചു. പാർലമെന്റ് മാർച്ചിൽ വിദ്യാർഥികൾക്കു നേരെ നടത്തിയ പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടാണ് കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ബഹളം തുടർന്നത്. കെ.സി. വേണുഗോപാൽ എംപിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പിന്നാലെ, പ്രതിപക്ഷത്തിനെതിരെ സ്പീക്കർ രം​ഗത്തെത്തി. സഭയിൽ മര്യാദ പാലിക്കണമെന്നും ഓരോ എംപിമാർക്കും ഉത്തരവാദിത്തമുണ്ടെന്നും സ്പീക്കർ ഓം ബിർല പറഞ്ഞു. രാജ്യസഭയിലും പ്രതിപക്ഷ ബഹളമുണ്ടായി. തുടർന്ന് ഇരുസഭകളും പന്ത്രണ്ട് മണിവരെ നിർത്തിവച്ചു.
Read more

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു. രണ്ട് എഫ്‌ഐആറുകളാണ് ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തത്. അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചുവെന്നാരോപിച്ചാണ് കേസ്. ലോക് കല്യാണ്‍ മാര്‍ഗിലെ ഗേറ്റിന് മുന്നിലായിരുന്നു രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസ് നേതാക്കളുടേയും പ്രതിഷേധം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ 10 രാജാജി മാര്‍ഗിലെ വസതിയില്‍ നിന്നും അരക്കിലോമീറ്ററോളം അകലെയാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള പ്രവേശനകവാടം. ഖര്‍ഗെയുടെ വസതിയില്‍ നിന്നും കാല്‍നടയായാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെ […]
Read more

സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

ബെം​ഗളൂരു: കർണ്ണാടക മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ. ഡി. കെ ശിവകുമാറിനായി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോൾ തന്നെ സിദ്ധരാമയ്യ വിരമിക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ മകൻ അന്ന് ഇത് നിരസിച്ചു. ഇപ്പോൾ അപ്രതീക്ഷതിമായാണ് വീണ്ടും ഒരു അങ്കത്തിന് ബാല്യമില്ലെന്ന് മാണ്ഡ്യ ജില്ലയിലെ പൊതുപരിപാടിയിൽ സിദ്ധരാമയ്യ പ്രഖ്യാപിച്ചത്. ഇപ്പോൾ തനിക്ക് 79 വയസായി അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത് 2028. അന്ന് തനിക്ക് 82 വയസാകും. 2028ലെ നിയമസഭാ […]
Read more

‘ഗംഗാനദിയില്‍ വെച്ച് ചിക്കന്‍ ബിരിയാണി കഴിക്കുന്നത് കുറ്റമല്ല’: ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍

ഭോപ്പാല്‍: ഗംഗാനദിയില്‍ വച്ച് ചിക്കന്‍ ബിരിയാണി കഴിക്കുന്നത് ഒരു കുറ്റമായി കാണാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍. ഗംഗാ നദിയില്‍ ഒരു ഹൗസ് ബോട്ടില്‍ വെച്ച് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു എന്നതിന് മുസ്‌ലിം യുവാക്കളെ മാസങ്ങള്‍ക്ക് മുന്‍പ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഈ സംഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു അദ്ദേഹത്തിന്റ പ്രതികരണം. ഭോപ്പാലിലെ നാഷണല്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റിയില്‍ (എന്‍എല്‍ഐയു) അഞ്ചാമത് ജസ്റ്റിസ് ജി പി സിംഗ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നദിയില്‍ വെച്ച് ചിക്കന്‍ബിരിയാണി കഴിക്കുന്നത് ഒരു […]
Read more

Recent News