Category: national

കൂടംകുളം ആണവനിലയം; രേഖകൾ ഡാർക്ക് വെബ്ബിൽ, ആശങ്ക വേണ്ടെന്ന് അധികൃതർ

ചെന്നൈ: തമിഴ്നാട്ടിലെ കൂടം കുളം ആണവനിലയുമായി ബന്ധപ്പെട്ട രേഖകൾ ചോർന്ന് ഡാർക്ക് വെബ്ബിൽ എത്തിയ സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCIL). ചോർന്ന രേഖകൾ ആണവ റിയാക്ടറുകളുടെ പ്രധാന സുരക്ഷാ സംവിധാനങ്ങളുമായോ ആണവ സുരക്ഷയുമായോ ബന്ധപ്പെട്ടതല്ലെന്നും അധികൃതർ വ്യക്തമാക്കി. കൂടംകുളം ആണവനിലയത്തിലെ മൂന്നും നാലും യൂണിറ്റുകളുടെ ചില അടിസ്ഥാന സൗകര്യ നിർമാണ പ്രവർത്തനങ്ങളിൽ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ പങ്കാളിയായിരുന്നു. റിലയൻസ് ഗ്രൂപ്പിന്റെ വിശദീകരണമനുസരിച്ച്, മൂന്നാംകക്ഷി ഡാറ്റാ സെന്റർ സേവനദാതാവായ യോട്ട ഡാറ്റ സർവീസസ് […]
Read more

സോനം വാങ്ചുകിന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടതെല്ലാം ചെയ്യണം’; ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുകിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയറിയിച്ച് ഡല്‍ഹി ഹൈക്കോടതി. 19 ദിവസമായി തുടരുന്ന നിരാഹാര സമരം അദ്ദേഹത്തിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ച പശ്ചാത്തലത്തില്‍, വാങ്ചുകിന്റെ ശാരീരികാവസ്ഥ ദിവസേന പരിശോധിക്കാന്‍ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ […]
Read more

മൾട്ടി ന്യൂ എനർജി വാഹന പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് MG

ഇന്ത്യയിൽ ആദ്യമായി മൾട്ടി ന്യൂ എനർജി വെഹിക്കിൾ (എൻഇവി) പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ. എംജി അഡാപ്റ്റ് (അഡ്വാൻസ് ഡ്രൈവ് ആർക്കിടെക്ചർ പ്ലാറ്റ്‌ഫോം-ADAPT) എന്ന ഈ പ്ലാറ്റ്‌ഫോമിൽ ഇലക്ട്രിക് (ഇവി), ഹൈബ്രിഡ് (എച്ച്ഇവി), പ്ലഗ്-ഇൻ ഹൈബ്രിഡ് (പിഎച്ച്ഇവി), റേഞ്ച് എക്സ്റ്റൻഡർ (ആർഇഇവി) എന്നീ സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ കഴിയുമെന്ന് എംജി അവകാശപ്പെടുന്നു. ഈ സാമ്പത്തികവർഷം തന്നെ അഡാപ്റ്റ് അധിഷ്ഠിതമായ ഇവിയും പിഎച്ച്ഇവിയും പുറത്തിറക്കുമെന്നും എംജി അറിയിച്ചു. സാധാരണഗതിയിൽ പെട്രോൾ/ഡീസൽ വാഹനവും ഹൈബ്രിഡ് വാഹനവും നിർമിക്കാൻ വ്യത്യസ്ത […]
Read more

ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞ‌രുടെ കൂട്ട രാജി ?

ബെം​ഗളൂരു: ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞരുടെ കൂട്ടരാജി. ഏതാനും മാസങ്ങൾക്കിടെ 120-ഓളം ശാസ്ത്രജ്ഞരെങ്കിലും രാജിവെച്ചെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. ഇതോടെ പ്രധാന ദൗത്യങ്ങളിൽ പങ്കാളികളായ ശാസ്ത്രജ്ഞരുടെ രാജി സ്വീകരിക്കുന്നതിലും മറ്റും കേന്ദ്ര ബഹിരാകാശ വകുപ്പ് നിബന്ധനകൾ കർശനമാക്കിയതായും ഇതുസംബന്ധിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഗ​ഗൻയാൻ ദൗത്യത്തിലടക്കം പങ്കാളികളായ ശാസ്ത്രജ്ഞരാണ് വിആർഎസ് എടുക്കുകയോ രാജിവെക്കുകയോ ചെയ്തിട്ടുള്ളതെന്നാണ് റിപ്പോർട്ടിലുള്ളത്. ബെം​ഗളൂരുവിലെ യു ആർ റാവു സാറ്റലൈറ്റ് സെന്ററിൽനിന്ന് മാത്രം 80-ഓളം പേരാണ് ജോലിവിട്ടത്. വി എസ് എസ് സിയിൽനിന്ന് […]
Read more

‘കുട്ടികളിൽ കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കും’: സിബിഎസ്ഇയുടെ പുതിയ നീക്കത്തിനെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: ഒൻപതാം ക്ലാസ് മുതൽ മൂന്ന് ഭാഷ നിർബന്ധമാക്കാനുള്ള സിബിഎസ്ഇ തീരുമാനത്തിനെതിരെ സുപ്രീംകോടതി. പത്താം ക്ലാസിലെ ബോർഡ് പരീക്ഷകൾക്കായി തയ്യാറെടുക്കാൻ തുടങ്ങുന്ന ഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് മേൽ പുതിയൊരു ഭാഷ അടിച്ചേൽപ്പിക്കുന്നത് കടുത്ത മാനസിക സമ്മർദ്ദത്തിന് കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു. സുപ്രീംകോടതി ജസ്റ്റിസ് ബിവി നാഗരത്നയുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം. ഒൻപതാം ക്ലാസ് മുതൽ മൂന്ന് ഭാഷകൾ പഠിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും പത്താം ക്ലാസിലെ ബോർഡ് പരീക്ഷയിൽ ഇത് ഉണ്ടായിരിക്കില്ലെന്ന് സിബിഎസ്ഇ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാലും ഈ തീരുമാനം കുട്ടികളിലെ സമ്മർദ്ദം […]
Read more

തീവ്രവാദ ഫണ്ടിം​ഗ്; രാജ്യത്ത് 13 ഇടങ്ങളിൽ ഇഡി പരിശോധന

ന്യൂഡൽഹി: രാജ്യത്ത് 13 ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. തീവ്രവാദ ഫണ്ടിംഗുമായും അനധികൃത നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ടാണ് പരിശോധന. ചില ട്രസ്റ്റുകളും സ്ഥാപനങ്ങളും വിദേശ ഫണ്ട് ദുരുപയോഗം ചെയ്തതായി കണ്ടെത്തി. റോഹിങ്ക്യ, ബംഗ്ലാദേശി പൗരന്മാരെ അനധികൃതമായി ഇന്ത്യയിലെത്തിച്ചെന്ന് കണ്ടെത്തൽ. ഉത്തർപ്രദേശ് എടിഎസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. വിദേശ ഫണ്ടുകൾ അനധികൃത പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചുവെന്ന് ഇ.ഡി കണ്ടെത്തി. ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ 13 ഓളം സ്ഥലങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) […]
Read more

വിദ്യാർത്ഥിനികളെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി; അധ്യാപികയ്ക്ക് സസ്പെൻഷൻ

ജയ്‌പൂർ: ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായതിനെ തുടർന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളെ വിവസ്ത്രരാക്കി പരിശോധിച്ചെന്ന പരാതിയിൽ രാജസ്ഥാനിൽ മുതിർന്ന സ്കൂൾ അധ്യാപികയെ സസ്പെൻഡ് ചെയ്തു. രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലയിലെ ലിവാലി ഗ്രാമത്തിലുള്ള ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക സരസ്വതി മീനയ്ക്കെതിരെയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നഗ്നയാക്കി പരിശോധിച്ചെന്ന ആരോപണം വ്യാജമാണെന്ന് കണ്ടെത്തിയതായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പണം കാണാതായതിനെ തുടർന്ന് ഒൻപതാം […]
Read more

പാചകവാതക വിതരണത്തിൽ വൻ മാറ്റം വരുന്നു ; എൽപിജി സിലിണ്ടറുകൾ ഇൻസ്റ്റാമാർട്ട് വഴി വീടുകളിലെത്തും

ഡൽഹി: പാചകവാതക സിലിണ്ടറുകൾ ഇനി സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ട് വഴി വീടുകളിലേക്ക് എത്തും. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (എച്ച് പി സി എൽ) സ്വിഗ്ഗി ഇതു സംബന്ധിച്ച് കരാർ ഒപ്പിട്ടു. രാജ്യത്ത് ഇതാദ്യമായാണ് ഇ കൊമേഴ്സ് ആപ്പ് വഴി എൽപിജി സിലിണ്ടർ വിതരണം ചെയ്യുന്നത്. എൽപിജി വിതരണ രംഗത്ത് വലിയ മാറ്റങ്ങൾക്കാണ് ഈ കൂട്ടുകെട്ട് തുടക്കമിടുന്നത്. എച്ച്‌പി‌സി‌എൽ പുതുതായി വിപണിയിലെത്തിച്ച 10 കിലോഗ്രാം ഭാരമുള്ള ‘എച്ച്പി നവ്യ’ എന്ന എൽപിജി സിലിണ്ടറുകൾ വീടുകളിലേക്ക് എത്താൻ പോവുകയാണ്. തുടക്കത്തിൽ […]
Read more

ഇ20 പെട്രോൾ കാരണം വാഹനത്തിന് തകരാർ: നഷ്ടപരിഹാരം നൽകണം, വാഹന ഉടമയ്ക്ക് അനുകൂല വിധി

റായ്പൂർ: ഇ 20 പെട്രോൾ(20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) ഉപയോ​ഗിച്ചത് കാരണം വാഹനത്തിന് തകരാറുണ്ടായെന്ന പരാതിയിൽ ഉപഭോക്താവിന് അനുകൂലവിധി. ഛത്തീസ്​ഗഢിലെ റായ്പൂരിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് പരാതിക്കാരന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. ഇ20 പെട്രോളുമായി ബന്ധപ്പെട്ട പരാതിയിൽ ഉപഭോക്തൃ കമ്മീഷൻ രാജ്യത്ത് പുറപ്പെടുവിക്കുന്ന ആദ്യത്തെ ഉത്തരവാണിതെന്നും ദേശീയമാധ്യമമായ ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്തു. വാഹനത്തിന്റെ തകരാർ പരിഹരിക്കാൻ ചെലവായ തുക വാഹനനിർമാതാവും ഡീലറും നൽകണമെന്നാണ് ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടത്. ഇതിനുപുറമേ പരാതിക്കാരനുണ്ടായ മാനസികപ്രയാസങ്ങൾക്ക് നഷ്ടപരിഹാരം […]
Read more

നോയിഡയിൽ പാർപ്പിട സമുച്ചയത്തിൽ തീപ്പിടിത്തം; രണ്ട് മരണം

ന്യൂഡൽഹി: നോയിഡയിലെ മാമു​റയിൽ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് പേർ മരിച്ചു. കെട്ടിടത്തിലുണ്ടായിരുന്ന 50-ഓളം കുടുംബങ്ങളെ സുരക്ഷിതമായി ഒഴിപ്പിച്ചതായാണ് റിപ്പോർട്ട്. ഫയർഫോഴ്സ് തീ നിയന്ത്രണവിധേയമാക്കി. അതേസമയം, കെട്ടിടത്തിന്റെ താഴത്തെ നിലയിലെ പാർക്കിങ് ഏരിയയിലുണ്ടായിരുന്ന നിരവധി വാഹനങ്ങൾ കത്തിനശിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഒരു ഇലക്ട്രിക് വാഹനം(ഇവി) ചാർജ് ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിയും തീപ്പിടിത്തവും ഉണ്ടായതെന്ന് ​ഗൗതം ബുദ്ധന​ഗർ പോലീസ് ജോയിന്റ് കമ്മീഷണർ രാജീവ് നരെയ്ൻ മാധ്യമങ്ങളോട് പറഞ്ഞു. ഇവിയിൽ നിന്നുണ്ടായ തീ സമീപത്തെ പെട്രോൾ വാഹനങ്ങളിലേക്കും പടർന്നെന്നും ഇതാണ് […]
Read more

Recent News