Category: national

പാർലമെന്റിന്റെ വർഷകാല സമ്മേളനം നാളെ മുതൽ; അഞ്ചിലധികം സുപ്രധാന ബില്ലുകൾ അവതരിപ്പിക്കും

ഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും. തിങ്കളാഴ്ച തുടങ്ങി ഓഗസ്റ്റ് 13 വരെ ആകെ 19 ദിവസം നീളുന്ന സമ്മേളനമാണ് ഇത്തവണ നടക്കുന്നത്. വിവാദ വിഷയങ്ങളും സുപ്രധാന നിയമനിർമാണങ്ങളും ഉൾപ്പെടുന്നതാണ് ഇത്തവണത്തെ സമ്മേളനം. എഫ്സിആർഎ ഭേദഗതി ബിൽ, വന്ദേമാതരത്തെ അപമാനിക്കുന്നവർക്ക് ജയിൽ ശിക്ഷ ഉറപ്പാക്കുന്ന ബിൽ എന്നിവയുൾപ്പെടെ അഞ്ചിലധികം സുപ്രധാന ബില്ലുകൾ സർക്കാർ ഈ സമ്മേളനത്തിൽ അവതരിപ്പിക്കും. എന്നാൽ, രാഷ്ട്രീയമായി ഏറെ ചർച്ച ചെയ്യപ്പെട്ട മണ്ഡല പുനർനിർണയം, 130-ാം ഭരണഘടനാ ഭേദഗതി എന്നിവയുൾപ്പെടെയുള്ള നിർണായക ഭരണഘടനാ […]
Read more

പാർട്ടിയിലെ വിമത നേതാക്കളെ വെല്ലുവിളിച്ച് എം പി അഭിഷേക് ബാനർജി

കൊൽക്കത്ത: പാർട്ടിയിലെ വിമത നേതാക്കളെ വെല്ലുവിളിച്ച് ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. മമതാ ബാനർജിയെ ഉപേക്ഷിച്ച് പോയ വിമതർ വീണ്ടും ‘ദീദി’യുടെ അടുത്തേക്ക് തിരികെ വരികയാണെങ്കിൽ, വെറും ഒരു മണിക്കൂറിനകം താൻ പാർട്ടി പദവി രാജിവെക്കാൻ തയ്യാറാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കൊൽക്കത്തയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം തൻ്റെ നിലപാട് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം തന്റെ മേൽ കെട്ടിവെച്ച് പാർട്ടിയെ ഒറ്റിക്കൊടുത്തവർ ബി.ജെ.പിയുമായി മുൻകൂട്ടി ധാരണയിലെത്തിയിട്ടുണ്ടെന്ന് എം പി അഭിഷേക് ബാനർജി ആരോപിച്ചു. എന്നാൽ […]
Read more

പ്രധാനമന്ത്രി മൗനം വെടിയണം; രാമക്ഷേത്ര ഫണ്ട് തട്ടിപ്പിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുലും ഖാർഗെയും

ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് സംഭാവന തട്ടിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും. ലക്ഷക്കണക്കിന് ഭക്തർ വലിയ വിശ്വാസത്തോടും ഭക്തിയോടും കൂടി നൽകിയ പണം മോഷ്ടിക്കപ്പെട്ടത് വഞ്ചനയാണെന്നും ഇത്രയും ഗൗരവകരമായ ഒരു കുറ്റകൃത്യം നടന്നിട്ടും പ്രധാനമന്ത്രി പുലർത്തുന്ന മൗനം അംഗീകരിക്കാനാവില്ലെന്നും ഇരുവരും കത്തിൽ വിമർശിച്ചു. വിഷയത്തിൽ ഇതാദ്യമായാണ് രാഹുൽ ഗാന്ധി പ്രതികരണം നടത്തുന്നത്. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച ഈ […]
Read more

ഒരാൾ രാജ്യത്തെ പൗരനാണോയെന്ന് തീരുമാനിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനില്ല: സുപ്രീം കോടതി

ഡൽഹി: പൗരത്വത്തിൽ സംശയമുള്ള വോട്ടർമാരെ വോട്ട്പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടനാപരമായ അധികാരമുണ്ടെന്ന് സുപ്രീം കോടതി. എന്നാൽ, ഒരാൾ ഇന്ത്യൻ പൗരനാണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനില്ലെന്നും കോടതി ഓർമ്മിപ്പിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന വോട്ട്പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട്, ഒരാളുടെ പൗരത്വ പദവി അന്തിമമായി തീരുമാനിക്കാനുള്ള […]
Read more

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നറിയാം, പ്രഖ്യാപനം വൈകീട്ട് അഞ്ചരയ്ക്ക്

ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ഡൽഹിയിൽ വൈകീട്ട് അഞ്ചരയ്ക്ക് നാഷണൽ മീഡിയാ സെന്ററിൽവെച്ചാണ് പ്രഖ്യാപനം. മലയാളി സംവിധായകൻ ജയരാജാണ് ജൂറി ചെയർമാൻ. ജയരാജ് ഉൾപ്പെടെ 11-അംഗ ജൂറി വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളുടെ അവാർഡ് നിർണയം ഈ മാസം ആദ്യം പൂർത്തിയാക്കിയിരുന്നു. 2024-ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്. മലയാളത്തിൽ നിന്ന് കൂടുതൽ ചിത്രങ്ങൾക്ക് അവാർഡ് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഏവരും. ഇക്കുറി മലയാളത്തിൽ നിന്ന് ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, കിഷ്കിന്ധാകാണ്ഡം എന്നിവയാണ് ജൂറിയിൽ […]
Read more

ചരിത്ര നേട്ടത്തിൽ ഇന്ത്യൻ റെയിൽവേ; ആവി എൻജിനും ഹൈഡ്രജൻ വണ്ടിയും ഓടിച്ച് റെയിൽവേ

പയ്യന്നൂർ: തീയും പുകയുമായി മേട്ടുപ്പാളയത്ത് ‘തീവണ്ടി’ ഓടിക്കുന്ന റെയിൽവേ ഹരിയാനയിലെ ജിന്ദ്-സോനാപത് റൂട്ടിൽ ഓടിക്കുന്നത് ഹൈഡ്രജൻ വണ്ടിയാണ്. എൻജിനുകളിലെ നൂറ്റാണ്ടുകളുടെ വമ്പൻ മാറ്റവുമായി റെയിൽവേ ചരിത്രത്തിലേക്ക് കുതിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ഹരിയാനയിലെ ജിന്ദ്-സോനാപത് റൂട്ടിലാണ് ആദ്യ ഹൈഡ്രജൻ തീവണ്ടിയോടിച്ചത്. നീരാവി മാത്രം പുറംതള്ളുന്ന എൻജിനാണ് ഇതിലുള്ളത്. മണിക്കൂറിൽ 110 കിലോ മീറ്റർ വേഗത്തിൽ ഓടും. ജിന്ദ്-സോനാപത് വണ്ടിയിൽ 2600 യാത്രക്കാരെയാണ് ഉൾക്കൊള്ളുന്നത്. 90 കിലോ മീറ്ററാണ് ദൈർഘ്യം. മേട്ടുപ്പാളയം-ഊട്ടി മീറ്റർഗേജ് യാത്രയിലാണ് ഇന്ത്യയിലെ ആദ്യവിഭാഗത്തിൽ പെടുന്ന ആവി എൻജിൻ […]
Read more

രാജ്യത്തെ ആദ്യ സ്വകാര്യ നിര്‍മ്മിത റോക്കറ്റ് വിക്രം-1 ഇന്ന് വിക്ഷേപിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ സ്വകാര്യ നിര്‍മ്മിത ഓര്‍ബിറ്റല്‍ ക്ലാസ് റോക്കറ്റ് വിക്രം-1 ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് രാവിലെ 11.30 നാണ് വിക്ഷേണം നടക്കുക. സ്വകാര്യ ബഹിരാകാശ വിക്ഷേപണ ഏജന്‍സിയായ സ്‌കൈറൂട്ട് എയറോസ്‌പേസാണ് വിക്രം-1 നിര്‍മ്മിച്ചിരിക്കുന്നത്. ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിയുന്ന ആദ്യ സ്വകാര്യ റോക്കറ്റ് കൂടിയാണ് വിക്രം-1. ഏകദേശം 12 മീറ്റര്‍ നീളവും 24 ടണ്‍ ഭാരവുമുള്ള റോക്കറ്റിന് ഭൂമിയോടടുത്ത ഭ്രമണപഥത്തില്‍ 450 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ എത്തിക്കാന്‍ സാധിക്കും. […]
Read more

പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് മരണം

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചതില്‍ രണ്ട് പേര്‍ കുട്ടികളാണ്. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബെര്‍ഹാംപൂരില്‍ റെയില്‍വേ ഗേറ്റ് അടക്കാത്തതാണ് അപകടകാരണമെന്നാണ് വിവരം. പരിക്കേറ്റവര്‍ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടമുണ്ടായത്. മുര്‍ഷിദാബാദിലെ ബെര്‍ഹാംപൂരില്‍ കര്‍നാശുബര്‍ണ റെയില്‍വെ ക്രോസിങിലായിരുന്നു സംഭവം. റെയില്‍വെ ഗേറ്റ് തുറന്നു കിടക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇത് കടന്ന് പോകാന്‍ ശ്രമിച്ച വാനില്‍ പാസഞ്ചര്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു. ഈ […]
Read more

വിജയ് സർക്കാരിനെ താഴെയിറക്കാൻ ​ഗൂഢാലോചന

ചെന്നൈ: വിജയ് സർക്കാരിനെ താഴെയിറക്കാൻ ലക്ഷ്യമിട്ട് നടത്തിയ ‘പ്രോജക്ട് മേഘാലയ’ എന്ന പേരിലുള്ള അട്ടിമറി ശ്രമം സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കി ചെന്നൈ പോലീസ്. തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയുടെ ഭരണകക്ഷി എംഎൽഎമാർക്ക് കോഴനൽകി മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഗൂഢാലോചന നടത്തി എന്നതാണ് ആരോപണം. അട്ടിമറി നീക്കവുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ മാധ്യമപ്രവർത്തകനെ ചോദ്യംചെയ്യുകയും ഒമ്പതോളം പേരെ ഇതിനോടകം അറസ്റ്റ് ചെയ്യുകയും ചെയ്തു. നിലവിലെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ നടത്തിയ ഈ ഗൂഢാലോചനയിൽ […]
Read more

വന്ദേമാതരത്തോട് അനാദരവ് കാണിച്ചാൽ മൂന്ന് വർഷം തടവ്; ബില്ല് അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ഡൽഹി: വന്ദേമാതരത്തെ അപമാനിച്ചാല്‍ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതടക്കം സുപ്രധാന ബില്ലുകള്‍ പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. എഫ്സിആര്‍എ ഭേദഗതി ബില്ലും ഈ സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കും. പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്സ് ടു നാഷണല്‍ ഓണര്‍ അമെന്‍റ്മെന്‍റ് ബില്ല് 2026 എന്ന പേരിലാകും വന്ദേ മാതരത്തെ അപമാനിച്ചാല്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ല് കൊണ്ടുവരിക. വന്ദേ മാതരം പാടുന്നത് തടസപ്പെടുത്തുകയോ ആലപിക്കുന്നതിനിടെ ശല്യമുണ്ടാക്കുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം തടവോ പിഴയോ രണ്ടും കൂടിയോ […]
Read more

Recent News