Category: national

‘നമോ ഗ്രീൻ റെയിൽ’; രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ഡൽഹി: രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഹരിയാനയിലെ ജിന്ദ് സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന പാസഞ്ചർ ട്രെയിൻ സോണിപത് വരെ 89 കിലോമീറ്റർ ദൂരമാണ് സർവ്വീസ് നടത്തുക. പൂർണമായും ഇന്ത്യൻ നിർമ്മിതമായ ട്രെയിൻ ആണ്. ‘നമോ ഗ്രീൻ റെയിൽ’ എന്നാണ് പേരിട്ടിരിക്കുന്നത്. സർവ്വീസ് ആരംഭിച്ചതോടെ ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ബ്രോഡ്ഗേജ് ഹൈഡ്രജൻ ട്രെയിൻ എന്ന റെക്കോർഡും നമോ ഗ്രീൻ റെയിലിന് സ്വന്തമായി. അതേസമയം, ഹൈഡ്രജൻ ട്രെയിൻ എന്ന രാജ്യത്തിൻ്റെ […]
Read more

മോദി വാർത്താസമ്മേളനം നടത്താത്തതിനെ ന്യായീകരിച്ച് വിദേശകാര്യമന്ത്രാലയം; വിമർശിച്ച് എഡിറ്റേഴ്‌സ് ഗിൽഡ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മുൻകൂട്ടി നിശ്ചയിക്കാത്ത പത്രസമ്മേളനങ്ങൾക്ക്‌ തയ്യാറാകാത്തതിനെ ന്യായീകരിച്ച വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥനെ രൂക്ഷമായി വിമർശിച്ച് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ. തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾ മാധ്യമപ്രവർത്തകരുടെ മുൻകൂട്ടിയറിയിക്കാത്ത ചോദ്യങ്ങൾക്ക്‌ മറുപടി നൽകുന്നത് ജനാധിപത്യപ്രക്രിയയുടെ ഭാഗമാണെന്ന് ഗിൽഡ് പ്രസ്താവനയിൽ പറഞ്ഞു. അധികാരത്തിൽ ഇരിക്കുന്നവരോട് ചോദ്യങ്ങൾ ചോദിക്കുക എന്നത് ജനങ്ങളുടെ പ്രതിനിധികൾ എന്നനിലയിൽ മാധ്യമങ്ങളുടെ ചുമതലയാണെന്നും വ്യക്തമാക്കി. മധ്യസ്ഥർവഴി ആശയവിനിമയം നടത്തുന്നതിനെക്കാൾ ജനങ്ങളുമായി നേരിട്ട് ഇടപഴകാനാണ് മോദിക്കിഷ്ടമെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി രുദ്രേന്ദ്ര ടാണ്ഠൻ അടുത്തിടെ ന്യൂസീലൻഡിൽ മാധ്യമപ്രവർത്തകനോട്‌ പറഞ്ഞിരുന്നു. […]
Read more

ഹോര്‍മുസ് കടലിടുക്ക് കടക്കാനുള്ള അപേക്ഷകളില്‍ ഇന്ത്യയിലേക്കുള്ള കപ്പലുകള്‍ മുന്നിലെന്ന് റിപ്പോര്‍ട്ട്

ഡൽഹി: ഹോര്‍മുസ് കടലിടുക്ക് കടക്കാനുള്ള അപേക്ഷകളില്‍ ഇന്ത്യയിലേക്കും തിരിച്ചുമുള്ള കപ്പലുകള്‍ മുന്നിലെന്ന് റിപ്പോർട്ട്. ചൈനയാണ് രണ്ടാം സ്ഥാനത്ത്. ഹോര്‍മുസില്‍ കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിന് ഇറാന്‍ രൂപീകരിച്ച പേര്‍ഷ്യന്‍ ഗള്‍ഫ് സ്‌ട്രെയ്റ്റ് അതോറിറ്റി പ്രകാരമുള്ള കണക്കാണിത്. ജൂണ്‍ 17 ന് ശേഷമുള്ള മൂന്നാഴ്ചത്തെ കണക്കാണ് ഇത് വ്യക്തമാക്കുന്നത്. ഹോര്‍മുസില്‍ നിന്ന് പുറത്തുകടക്കാനുള്ള അപേക്ഷകളില്‍ 20% ഇന്ത്യയിലേക്കുള്ള കപ്പലുകളാണ്. പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് കടക്കാനുള്ള അപേക്ഷകളില്‍ 21% ഇന്ത്യന്‍ കപ്പലുകള്‍ ആയിരുന്നു. ചൈനയാണ് രണ്ടാം സ്ഥാനത്തുള്ളത്. സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ കപ്പല്‍ […]
Read more

തൃണമൂൽ കോൺഗ്രസ് എംപി കോയൽ മല്ലിക്ക് രാജിവെച്ചു

ന്യൂഡല്‍ഹി: മമതാ ബാനര്‍ജിക്ക് വീണ്ടും തിരിച്ചടി. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബംഗാളി ചലച്ചിത്ര താരവുമായ കോയല്‍ മല്ലിക് രാജ്യസഭാംഗത്വം രാജിവെച്ചു. രാജ്യസഭാ ചെയര്‍മാന്‍ സി. പി രാധാകൃഷ്ണന് രാജിക്കത്ത് സമര്‍പ്പിച്ചു. ഈ വര്‍ഷം ഏപ്രിലിലാണ് കോയല്‍ എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെയാണ് രാജി എന്നതാണ് ശ്രദ്ധേയം. പാര്‍ട്ടി പരിപാടികളിലടക്കം സജീവമായിരുന്നു കോയല്‍ മല്ലിക്. രാജ്യസഭാംഗത്വം രാജിവെക്കുന്നുവെന്നും എത്രയും വേഗം രാജി അംഗീകരിക്കണമെന്നുമാണ് അവര്‍ കത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രാജിക്ക് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല. നേരത്തെ തൃണമൂൽ കോൺഗ്രസിൻ്റെ […]
Read more

രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ജൂലൈ 17ന് ട്രാക്കിലിറങ്ങും

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കമിട്ട് രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ജൂലൈ 17ന് ട്രാക്കിലിറങ്ങും. ജിന്ദ്-സോനിപത് റൂട്ടിൽ സർവീസ് നടത്തുന്ന ഈ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാഗ് ഓഫ് ചെയ്യുക. പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ഈ പദ്ധതി, രാജ്യത്തിന്റെ റെയിൽ ഗതാഗത രംഗത്ത് വലിയൊരു കുതിച്ചുചാട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ തന്നെ മാറ്റാനുതകുന്ന ഒരു പദ്ധതിക്കാണ് തിരിതെളിയുന്നത്. മലിനീകരണമില്ലാത്തതും സ്വയംപര്യാപ്തവുമായ ഒരു ഗതാഗത സംവിധാനം എന്ന ലക്ഷ്യത്തിലേക്കുള്ള നിർണായക […]
Read more

മണ്ഡല പുനര്‍നിര്‍ണയ ബില്‍ ചർച്ച; മോദിക്ക് കത്ത് നല്‍കി മല്ലികാര്‍ജുന്‍ ഖര്‍ഗെ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ ചർച്ച വേണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നാണ് ഖര്‍ഗെയുടെ ആവശ്യം. ഭേദഗതി വരുത്തുന്ന ബില്‍ പഠിക്കാന്‍ പ്രതിപക്ഷത്തിന് സമയം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെ നിരന്തരം പാര്‍ലമെന്ററി കാര്യ മന്ത്രിയോട് മണ്ഡലപുനര്‍നിര്‍ണയുമായി സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താന്‍ സര്‍വകക്ഷിയോഗം നടത്താന്‍ കത്തെഴുതിയിരുന്നു. പക്ഷേ പരിഗണിച്ചില്ല. ഇതിന് പിന്നാലെ […]
Read more

പുരി രഥയാത്രയ്ക്കിടെ വന്‍ തിക്കും തിരക്കും; രണ്ട് മരണം; 200 ലേറെപ്പേര്‍ക്ക് പരിക്ക്

ഒഡീഷ: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടുപേര്‍ മരിച്ചു. ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുരിയിലെ ഗ്രാന്‍ഡ് റോഡില്‍ (ബഡാ ദണ്ഡ) നടന്ന ജഗന്നാഥ രഥയാത്ര കാണാനായി ആയിരക്കണക്കിന് ഭക്തരാണ് തടിച്ചുകൂടിയത്. തിരക്കിനിടയില്‍ ശ്വാസംമുട്ടി രണ്ടുപേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റവരെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, കനത്ത ജനത്തിരക്ക് മൂലം ശ്വാസതടസ്സം അനുഭവപ്പെട്ടവരെയാണ് എമര്‍ജന്‍സി ടീമുകള്‍ […]
Read more

മണ്ഡല പുനര്‍നിര്‍ണയ ബില്‍; പ്രധാനമന്ത്രിക്ക് കത്ത് നല്‍കി മല്ലികാർജുൻ ഖര്‍ഗെ

ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നാണ് ഖര്‍ഗെയുടെ ആവശ്യം. ഭേദഗതി വരുത്തുന്ന ബില്‍ പഠിക്കാന്‍ പ്രതിപക്ഷത്തിന് സമയം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെ നിരന്തരം പാര്‍ലമെന്ററി കാര്യ മന്ത്രിയോട് മണ്ഡലപുനര്‍നിര്‍ണയുമായി സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താന്‍ സര്‍വകക്ഷിയോഗം നടത്താന്‍ കത്തെഴുതിയിരുന്നു. പക്ഷേ പരിഗണിച്ചില്ല. ഇതിന് പിന്നാലെ ലോക്‌സഭയില്‍ ഏപ്രില്‍ […]
Read more

മനുഷ്യത്വമുണ്ടാകണം; വാങ്ചുകിന്റെ സമരത്തിൽ കേന്ദ്രത്തെ വിമർശിച്ച് ഒമർ അബ്ദുള്ള

ശ്രീനഗർ: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ മോശമാകുന്ന ആരോഗ്യാവസ്ഥയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. വാങ്ചുക്കിനോട് സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇതുവരെ അഭ്യർത്ഥിക്കാത്തത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ മാനുഷിക പരിഗണനയ്ക്കും കാരുണ്യത്തിനും ഇടമുണ്ടാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അദ്ദേഹം നിരാഹാര സമരം ആരംഭിച്ചിട്ട് 18-19 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. ഇതിനകം 9 കിലോയോളം ശരീരഭാരം കുറഞ്ഞു. ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ […]
Read more

യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായക ചുമതലയിലേക്ക് രഘുറാം രാജന്‍

വാഷിങ്ടണ്‍: അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായക ചുമതലയിലേക്ക് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍. ഇന്ത്യന്‍ വംശജരായ രാജ് ഷെട്ടിയും ആഷ ശര്‍മ്മയും ഫെഡറല്‍ റിസര്‍വില്‍ നിര്‍ണായക ചുമതലകള്‍ വഹിക്കും. അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനാണ് രാജ് ഷെട്ടി. മൈക്രോസോഫ്റ്റ് എക്‌സിക്യൂട്ടീവാണ് ആഷ ശര്‍മ്മ. ഇവരുടെ ജോലി എന്തായിരിക്കുമെന്ന് ഫെഡറല്‍ റിസര്‍വ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഫെഡറല്‍ റിസര്‍വിന്റെ പുതിയ ഗവര്‍ണറായ കെവിന്‍ വാര്‍ഷ് അഞ്ച് ടാസ്‌ക്‌ഫോഴ്‌സുകള്‍ പ്രഖ്യാപിച്ചിരുന്നു. മുന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മെര്‍വിന്‍ കിങ്, […]
Read more

Recent News