Category: national

ബംഗാളില്‍ മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 24നാണ് വോട്ടെടുപ്പ് നടക്കുക. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ സുഖേന്ദു ശേഖര്‍ റായ്, സുഷ്മിത ദേവ്, പ്രകാശ് ചിക്ക് ബറൈയ്ക്ക് എന്നിവര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പ്രതിസന്ധി ഉടലെടുത്തത്. നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ പതിനാലാണ്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ജൂലൈ പതിനഞ്ചിന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ 17ആണ്. ജൂലൈ 24ന് വൈകിട്ട് അഞ്ച് മണിയോടെ വോട്ടെണ്ണല്‍ […]
Read more

9-5 ഓഫീസ് ജോലി മൈക്രോസോഫ്റ്റിന്റെ സൃഷ്ടി; ലക്ഷ്യം കച്ചവടമെന്ന് പെർപ്ലെക്‌സിറ്റി സിഇഒ

അമേരിക്കയിലെ നിലവിലുള്ള ഓഫീസ് ജോലികൾ രൂപപ്പെടുത്തിയത് മൈക്രോസോഫ്റ്റിന്റെ ബിസിനസ് തന്ത്രമായിരുന്നുവെന്ന് പെർപ്ലക്‌സിറ്റി എഐ സിഇഒ അരവിന്ദ് ശ്രീനിവാസ്. ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാവിലെ 9 മുതൽ വൈകീട്ട് 5 വരെ ഓഫീസിലിരുന്ന് ജോലി ചെയ്യുക എന്ന ജീവിതശൈലി സ്വാഭാവികമായി ഉണ്ടായതല്ല. മറിച്ച് സോഫ്റ്റ്‌വെയർ വിൽക്കാൻ മൈക്രോസോഫ്റ്റ് രൂപകൽപ്പന ചെയ്ത ഒരു മികച്ച കോർപ്പറേറ്റ് ബ്ലൂപ്രിന്റാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ‘ദിവസം മുഴുവൻ ഒരു സ്‌ക്രീനിൽ നോക്കി ഡെസ്‌കിൽ ഇരിക്കുന്ന സംസ്‌കാരം ബോധപൂർവ്വം സൃഷ്ടിച്ചതാണ്. ഓഫീസ് […]
Read more

ഞാൻ വീട്ടുതടങ്കലിൽ, വീടിന് പുറത്ത് ആയിരക്കണക്കിന് പൊലീസുകാർ, പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്ന് മമത

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരൂയിപൂരിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 12 വയസ്സുകാരിയുടെ കുടുംബത്തെ സന്ദർശിക്കാൻ അനുവദിക്കാതെ തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നുവെന്ന ആരോപണവുമായി പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി. ബിജെപി പ്രവർത്തകൻ പ്രതിയായ കേസ് ബംഗാളിൽ വലിയ പ്രതിഷേധത്തിലേക്ക് എത്തിയിരിക്കുകയാണ്. പൊലീസ് തന്നെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്ന് മമത ചൂണ്ടിക്കാട്ടി. ബാരൂയിപൂരിലെ സംഭവം വളരെ അപകടകരമായ ഒരു തലത്തിലേക്ക് മാറിയിരിക്കുകയാണ്, ജനങ്ങൾക്ക് ഇത് സഹിക്കാനാവില്ല. എന്റെ വീടിന് പുറത്ത് ആയിരക്കണക്കിന് പോലീസ് ഉദ്യോഗസ്ഥരാണ് റോഡിന്റെ ഇരുവശത്തുമായി മാർച്ച് […]
Read more

എസ്എഫ്ഐ ഡൽഹി സംസ്ഥാന ഘടകത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട്‌ മരവിപ്പിച്ചു

ന്യൂഡൽഹി: എസ്എഫ്ഐ ഡൽഹി സംസ്ഥാന ഘടകത്തിന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് മരവിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിനെതിരെ വിദ്യാർത്ഥികളെ അണിനിരത്തി സംഘടിപ്പിച്ച പ്രതിഷേധമടക്കമുള്ള ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. ഇൻസ്റ്റഗ്രാമിൽ നിന്ന് കുട്ടികളെ അപകീർത്തിപ്പെടുന്ന വീഡിയോകളും പരസ്യങ്ങളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മെറ്റയ്ക്ക് കേന്ദ്രസർക്കാർ നോട്ടീസ് അയച്ചിരുന്നു.
Read more

പ്രശാന്ത് കിഷോര്‍ ബങ്കിപുര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും

പട്‌ന: രാഷ്ട്രീയ തന്ത്രജ്ഞനും ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോര്‍ ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലേക്ക്. ബിഹാറിലെ ബങ്കിപുര്‍ നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഞായറാഴ്ച പട്‌നയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രശാന്ത് കിഷോര്‍ തന്റെ തെരഞ്ഞെടുപ്പ് പ്രവേശനത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഉപതെരഞ്ഞെടുപ്പ് സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിന്റെ ജനപ്രീതി അളക്കുന്ന ‘ജനഹിതപരിശോധന’ ആയിരിക്കുമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ‘ബിഹാറിലെ ഏറ്റവും ധനികരും വിദ്യാസമ്പന്നരുമായ ആളുകളാണ് ബങ്കിപുരിലുള്ളത്. അവര്‍ ഏറ്റവും മികച്ച സ്ഥാനാര്‍ഥിക്ക് വോട്ട് […]
Read more

പാസ്പോര്‍ട്ട് റാങ്കിങ്ങില്‍ ഇന്ത്യ താഴോട്ട്, ; മുന്നില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍

ന്യൂഡല്‍ഹി: ആഗോള പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യയുടെ റാങ്ക് വീണ്ടും താഴോട്ട്. പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യ 125-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ റാങ്കിങ്ങില്‍ നേരിയ മുന്നേറ്റം പ്രകടമാക്കിയിരുന്നെങ്കിലും, ആദ്യ 100 രാജ്യങ്ങളുടെ പട്ടികയില്‍ ഇടംനേടാന്‍ ഇത്തവണയും ഇന്ത്യക്ക് സാധിച്ചില്ല. 2021-2023 കാലയളവില്‍ 127-ാം സ്ഥാനത്തായിരുന്ന ഇന്ത്യ, കഴിഞ്ഞ വര്‍ഷം 124-ാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ പുതിയ റാങ്കിങ്ങില്‍ ഒരു സ്ഥാനം കൂടി പിന്നോട്ട് പോവുകയായിരുന്നു. നിലവില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് ലോകത്തെ 26 രാജ്യങ്ങളിലേക്ക് മാത്രമാണ് മുന്‍കൂട്ടി […]
Read more

മെറ്റയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ അടങ്ങിയ പരസ്യങ്ങള്‍ വരുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മാതൃകമ്പനിയായ മെറ്റയ്‌ക്കെതിരെ കര്‍ശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. അത്തരം പരസ്യങ്ങള്‍ അടിയന്തരമായി പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കാന്‍ കേന്ദ്ര ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം മെറ്റയ്ക്ക് നോട്ടീസ് അയച്ചു. സംഭവത്തില്‍ ഏഴു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതോ അവ ലഭ്യമാക്കുന്നതോ ആയ എല്ലാ പരസ്യങ്ങളും ലിങ്കുകളും ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഉടന്‍ […]
Read more

ഓസ്‌ട്രേലിയയിൽ നരേന്ദ്ര മോദിക്ക് വധഭീഷണി

മെൽബൺ: ഈ മാസം എട്ടിന് ഓസ്‌ട്രേലിയയിൽ സന്ദർശനം നടത്താനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ വധഭീഷണി സന്ദേശം. ഓൺലൈൻ വഴിയാണ് വധഭീഷണി വന്നിരിക്കുന്നതെന്ന് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മെൽബണിൽ ഇന്ത്യൻ വംശജർ സംഘടിപ്പിക്കുന്ന ‘മെൽബൺ മീറ്റ് മോദി’ പരിപാടിയുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ കമന്റായാണ് വധഭീഷണി പ്രത്യക്ഷപ്പെട്ടത്. ‘ഓസ്‌ട്രേലിയയിൽ വന്നാൽ മരണമായിരിക്കും ഫലം. ചടങ്ങ് നടക്കുന്ന സ്റ്റേഡിയം അടച്ചിടുന്നതാണ് നല്ലത്’- എന്നാണ് കമന്റ്. സംഭവത്തിൽ ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭീഷണി സന്ദേശം […]
Read more

സര്‍ക്കാര്‍ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ കോണ്‍ഗ്രസ്, ദീപാദാസ് മുന്‍ഷി ഇന്നെത്തും

തിരുവനന്തപുരം: സര്‍ക്കാര്‍ തീരുമാനങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ, കോണ്‍ഗ്രസിന്റെ നിര്‍ണായക നേതൃയോഗങ്ങള്‍ അടുത്ത ദിവസങ്ങളില്‍ നടക്കും. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച തിരുവനന്തപുരത്ത് എത്തും. മന്ത്രിസഭയിലെ എതിര്‍പ്പുകളെ മറികടന്ന്, വിവാദ തീരുമാനങ്ങളില്‍ നിയമസഭയില്‍ പിന്തുണ നേടിയ മുഖ്യമന്ത്രി വി ഡി സതീശന്‍, സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ആദ്യത്തെ രാഷ്ട്രീയ പരീക്ഷണം നേരിടാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസ് നേതൃയോഗത്തില്‍ യു ഡി എഫ് സര്‍ക്കാരിന്റെ നിരവധി വിവാദപരമായ നയ […]
Read more

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; ഉന്നത ലഷ്‌കര്‍ പ്രവര്‍ത്തകര്‍ കുടുങ്ങി കിടക്കുന്നതായി സൂചന

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഷോപ്പിയാന്‍ ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഉന്നത ലഷ്‌കര്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലില്‍ കുടുങ്ങി കിടക്കുന്നതായാണ് സൂചന. ലഷ്‌കര്‍ ഇ തൊയ്ബയിലെ ഉന്നത അംഗമായ സാക്കിര്‍ അഹമ്മദ് ഗാനിയും കുടുങ്ങിക്കിടക്കുന്നവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. സുരക്ഷാസേനയും ഭീകരരും തമ്മില്‍ രാത്രി ഏഴരയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഷോപ്പിയാനിലെ ചാന്‍പോര ഗ്രാമത്തിലാണ് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സാക്കിര്‍ അഹമ്മദ് ഗാനിയ്‌ക്കൊപ്പം സഹായി ലത്തീഫ് ഭട്ടും ഉണ്ടെന്നാണ് സുരക്ഷാസേനയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. ഷോപ്പിയാന്‍ […]
Read more

Recent News