കൂടുതൽ എഥനോൾ കലർത്തിയ പെട്രോൾ അവതരിപ്പിക്കാൻ കേന്ദ്രം; 2027-ഓടെ ഇ21 പെട്രോളും 2029-ഓടെ ഇ25 പെട്രോളും എത്തും
ന്യൂഡൽഹി: എഥനോൾ കലർത്തിയ പെട്രോൾ പദ്ധതിയുടെ അടുത്തഘട്ടത്തിലേക്ക് കടക്കുന്നതായി റിപ്പോർട്ട്. 2027-ഓടെ ഇ21 പെട്രോളും 2029-ഓടെ ഇ25 പെട്രോളും രാജ്യത്ത് അവതരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതിയെന്ന് ദേശീയമാധ്യമമായ ഇന്ത്യാടുഡേ റിപ്പോർട്ട്ചെയ്തു. അതേസമയം, ഇ20 പെട്രോളിനെതിരായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഇ21, ഇ25 പെട്രോൾ അവതരിപ്പിക്കുന്നത് വൈകിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകളും ചില ദേശീയമാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇ20 പെട്രോൾ (20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) അവതരിപ്പിച്ചതിന് പിന്നാലെയാണ് കൂടുതൽ എഥനോൾ കലർത്തിയ പെട്രോൾ അവതരിപ്പിക്കാനായി കേന്ദ്രം പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി 2027-ൽ 21 […]
Read more

