അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്; ചമ്പത് റായിയുടെ രാജി അം​ഗീകരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവന തട്ടിപ്പിൽ തീർത്ഥ ട്രസ്റ്റിൽ നിന്ന് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ് പുറത്ത്. ട്രസ്റ്റ് യോഗം ചമ്പത് റായ്, അനിൽ മിശ്ര എന്നിവരുടെ രാജി സ്വീകരിച്ചു. VHP നേതാവ് ബജ്രംഗ് ബാഗ്ഡ പുതിയ ട്രസ്റ്റ് ജനറൽ സെക്രട്ടറിയാകും എന്നാണ് സൂചന. രാമക്ഷേത്ര സംഭാവന കൊള്ള കോടിക്കണക്കിന് ഭക്തരുടെ വികാരം വ്രണപ്പെടുത്തി എന്നാണ് അയോധ്യയിൽ ഇന്ന് ചേർന്ന ക്ഷേത്ര ട്രസ്റ്റ് യോഗം വിലയിരുത്തിയത്. പിന്നാലെ മുൻ ജനറൽ സെക്രട്ടറി ചമ്പത്ത് റായ്, അംഗം അനിൽ മിശ്ര എന്നിവരുടെ രാജി ട്രസ്റ്റ് യോഗം സ്വീകരിച്ചു.

ഇതിനിടെ കർണാടകയിൽ അടുത്ത ആഴ്ച നടക്കുന്ന RSS കോൺക്ലേവിൽ വിഷയം ചർച്ച ചെയ്യും. ക്ഷേത്ര കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നേരത്തെ അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. അതേസമയം ബദരീനാഥ് ക്ഷേത്ര കൊള്ള ആരോപണത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു എന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല എന്നുമാണ് ക്ഷേത്ര കമ്മിറ്റിയുടെ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ചമ്പത്ത് റായ്, അനിൽ മിശ്ര, ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ ഗോപാൽ റാവു എന്നിവർക്ക് എതിരെ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നാണ് റിപ്പോർട്ട്.

കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന 5 പ്രതികളെ എസ്ഐടി വെവ്വേറെ ഇരുത്തി ചോദ്യം ചെയ്തിരുന്നു. അയോധ്യ രാമക്ഷേത്രത്തിലെ വെള്ളിശേഖരം പരിശോധനയ്ക്കായി ഹൈദരാബാദിലേക്ക് അയച്ചതിലും പൊലീസ് പരിശോധന നടത്തിയിരുന്നു. വിവിധ രൂപത്തിലുള്ള 900 കിലോ വെള്ളിയാണ് സെക്യൂറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ എത്തിച്ചത്. ഇതിനായി ലക്ഷങ്ങള്‍ ചെലവഴിച്ചുവെന്നാണ് വിവരം. ഇത്തരത്തില്‍ സ്വര്‍ണവും പരിശോധിച്ചോയെന്ന് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. 2024 നവംബറിലും 2025 മാര്‍ച്ചിലും ചേര്‍ന്ന ട്രസ്റ്റ് യോഗത്തില്‍ പ്രധാന ക്ഷേത്രസമുച്ചയത്തില്‍ വിലപിടിപ്പുള്ളതും അമൂല്യവുമായ ആഭരണങ്ങള്‍ സംഭാവനയായി നിക്ഷേപിക്കാനും റെസീപ്റ്റുകൾ കൈമാറാനും പ്രത്യേക സംവിധാനം ഒരുക്കണമെന്ന ചര്‍ച്ച നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News