Category: national

സിന്ധു നദീജല കരാർ ; വെല്ലുവിളിയുമായി പാകിസ്ഥാന്‍ സൈന്യവും ബിലാവൽ ഭൂട്ടോയും

ഇസ്ലാമാബാദ്: സിന്ധു നദീജല കരാറിലൂടെ തങ്ങൾക്ക് അവകാശപ്പെട്ട ജലം ഉറപ്പാക്കാൻ ആവശ്യമായ “എല്ലാ നടപടികളും” സ്വീകരിക്കുമെന്ന് പാകിസ്ഥാൻ സിവിൽ സർക്കാരിന് പിന്നാലെ അവിടുത്തെ സൈനിക നേതൃത്വവും വ്യക്തമാക്കി. കഴിഞ്ഞ വർഷം 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ 1960-ലെ ഈ ചരിത്രപ്രസിദ്ധമായ ജലസംരക്ഷണ കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. രണ്ട് ആണവായുധ അയൽരാജ്യങ്ങൾ തമ്മിലുള്ള സിന്ധു നദിയിലെയും അതിന്റെ പോഷകനദികളിലെയും ജലവിതരണം 66 വർഷമായി നിയന്ത്രിച്ചിരുന്നത് ഈ കരാറായിരുന്നു. പാകിസ്ഥാൻ ഡിഫൻസ് ഫോഴ്‌സ് ചീഫ് ഫീൽഡ് […]
Read more

റീ-രജിസ്ട്രേഷൻ നടത്താതെ വാഹനം മറ്റ് സംസ്ഥാനങ്ങളിൽ ഉപയോ​ഗിക്കാം

ന്യൂഡൽഹി: മറ്റ് സംസ്ഥാനങ്ങളിലേക്ക് ജോലി സംബന്ധമായും മറ്റും മാറേണ്ടി വരുന്നവർക്കും കരാർ ജീവനക്കാർക്കും വലിയ ആശ്വാസവുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ഇനിമുതൽ വാഹനം റീ-രജിസ്ട്രേഷൻ നടത്താതെ തന്നെ മറ്റ് സംസ്ഥാനങ്ങളിൽ തുടർച്ചയായി ഉപയോ​ഗിക്കാനുള്ള കാലാവധി മൂന്ന് വർഷമായി ഉയർത്താനാണ് മന്ത്രാലയത്തിന്റെ ശുപാർശ. നിലവിലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 47 പ്രകാരം ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്ത് ഒരു വർഷത്തിൽ കൂടുതൽ ഉപയോഗിക്കുകയാണെങ്കിൽ നിർബന്ധമായും റീ-രജിസ്ട്രേഷൻ നടത്തിയിരിക്കണം. ഇതിനൊരു ആശ്വാസമെന്ന നിലയിലും […]
Read more

പിഎം ശ്രീ: സര്‍ക്കാര്‍ തീരുമാനത്തില്‍ ഹൈക്കമാന്‍ഡിന് കടുത്ത വിയോജിപ്പ്

തിരുവനന്തപുരം: പിഎം ശ്രീ പോലുള്ള വിവാദ പദ്ധതികള്‍ നടപ്പിലാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഹൈക്കമാന്‍ഡ്. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ശക്തമായ വിയോജിപ്പ് അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെയുള്ള പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെയും മുസ്ലിം ലീഗ് നേതൃത്വത്തിന്റെയും നീക്കങ്ങള്‍ക്കുള്ള ശക്തമായ തിരിച്ചടിയാണിത്. സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ഏറെ വിവാദമായിരുന്നു. കേന്ദ്ര ഫണ്ടുകള്‍ക്ക് വേണ്ടി, യുഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയപരമായും പ്രത്യയശാസ്ത്രപരമായുമുള്ള പ്രഖ്യാപിത നിലപാടില്‍ നിന്ന് വഴിമാറിയെന്നാണ് ആക്ഷേപം ഉയര്‍ന്നത്. പിഎംശ്രീ […]
Read more

കോൺ​ഗ്രസും സമാജ് വാദി പാർട്ടിയും കാണിക്കുന്നത് ഇരട്ടത്താപ്പെന്ന് യോ​ഗി ആദിത്യനാഥ്

ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രതിപക്ഷ പാർട്ടികളായ കോൺ​ഗ്രസും സമാജ് വാദി പാർട്ടിയും കാണിക്കുന്നത് ഇരട്ടത്താപ്പെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. അയോധ്യ വിഷയത്തിൽ നിരന്തരം ചോദ്യങ്ങളുയർത്തുന്ന പ്രതിപക്ഷം എന്തുകൊണ്ടാണ് വഖഫ് ഭൂമി ഇടപാടുകളിൽ മൗനം പാലിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. സംഭാവനക്കൊള്ളയെന്ന ഒരൊറ്റ സംഭവത്തെ ഉപയോ​ഗിച്ച് പ്രതിപക്ഷം ഹിന്ദു വിശ്വാസത്തെ ലക്ഷ്യമിടുകയാണെന്നും അയോധ്യയുടെ പ്രധാന്യത്തെ ദുർബലമാക്കാൻ ശ്രമിക്കുകയാണെന്നും യോ​ഗി ആദിത്യനാഥ് ആരോപിച്ചു. കോൺ​ഗ്രസിനും സമാജ് വാദി പാർട്ടിക്കും രണ്ട് ലക്ഷ്യമാണുളളത്. ഒന്ന് ജാതിയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുക, […]
Read more

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത പുരസ്‌കാരം സമ്മാനിച്ച് ഇൻഡൊനീഷ്യ

ജക്കാർത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത പുരസ്‌കാരം പ്രഖ്യാപിച്ച് ഇൻഡൊനീഷ്യ. വിദേശരാജ്യങ്ങളുടെ ഭരണാധികാരികൾക്കും രാഷ്ട്രത്തലവന്മാർക്കും ഇൻഡൊനീഷ്യ നൽകുന്ന പരമോന്നത പുരസ്‌കാരമായ ‘ബിന്താങ് റിപ്പബ്ലിക് ഇൻഡൊനീഷ്യ ആദിപൂർണ’ ആണ് മോദിക്ക് നൽകുക. രാജ്യത്തിന് നൽകിയ അസാധാരണമായ സംഭാവനകളെയും മികച്ച ഉഭയകക്ഷി നയതന്ത്ര ബന്ധങ്ങളെയും മുൻനിർത്തിയാണ് വിദേശ ഭരണാധികാരികൾക്ക് ഈ പുരസ്‌കാരം സമ്മാനിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തമാക്കുന്നതിലും ആഗോളതലത്തിൽ ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിലും പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ നേതൃത്വപരമായ സംഭാവനകളെ മാനിച്ചാണ് ഇൻഡൊനീഷ്യൻ സർക്കാർ ഈ പരമോന്നത ബഹുമതി […]
Read more

ക്രൂഡ് ഓയില്‍ നിരക്കില്‍ വന്‍ ഇടിവ്; രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയാൻ സാധ്യത

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വൈകാതെ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞത് രാജ്യത്തെ പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ക്ക് ആശ്വാസമായിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ വില കുറച്ചേക്കുമെന്നാണ് സൂചന. അസംസ്‌കൃത എണ്ണവില നിലവിലെ നിരക്കില്‍ തുടരുകയാണെങ്കില്‍, അടുത്ത 7 മുതല്‍ 10 ദിവസങ്ങള്‍ക്കുള്ളില്‍ പെട്രോള്‍, ഡീസല്‍ വില്‍പ്പനയിലെ നഷ്ടം പൂര്‍ണമായും ഒഴിവാക്കാന്‍ കമ്പനികള്‍ക്ക് സാധിക്കും. പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ തുടര്‍ന്ന് മാസങ്ങളായി ഉണ്ടായ നഷ്ടത്തിന് ശേഷമാണ് എണ്ണക്കമ്പനികള്‍ ഈ നേട്ടത്തിലേക്ക് […]
Read more

മുംബൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മുംബൈ: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍, മുന്‍കരുതല്‍ നടപടിയായി മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു. വരും മണിക്കൂറുകളില്‍ കൂടുതല്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയ കേന്ദ്ര കാലാവസ്ഥാ വകുപ്പ്, മുംബൈയില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ മുംബൈയെയും സമീപ ജില്ലകളെയും പാടെ സ്തംഭിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ കനത്ത മഴയെത്തുടര്‍ന്ന് നഗരത്തിലെ പലയിടങ്ങളിലും റോഡുകള്‍ വെള്ളത്തിനടിയിലാവുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. കെട്ടിടങ്ങളുടെ മതിലുകളും കൂറ്റന്‍ പരസ്യബോര്‍ഡുകളും […]
Read more

മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടിയേക്കും ?

കോഴിക്കോട്: മംഗളൂരു-ഗോവ വന്ദേഭാരത് എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടിയേക്കും. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തു നല്‍കി. യാത്രക്കാരില്ലാതെ പ്രതിസന്ധിയിലായ വന്ദേഭാരത് എക്‌സ്പ്രസിന് കോഴിക്കോട്ടേക്ക് നീട്ടിയാല്‍ ഗുണകരമായേക്കും. മംഗളൂരു-ഗോവ വന്ദേഭാരത് എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നത് സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഉള്‍പ്പെടെ പ്രയോജനപ്പെടുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടകര്‍ക്കായി ബൈന്ദൂരില്‍ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അനുകൂല നടപടി പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മംഗല്‍പ്പാടിയിലെ എംആര്‍പിഎല്ലില്‍ […]
Read more

രാജ്യത്ത് 58 എൻജിനീയറിങ് കോളേജുകൾ പൂട്ടി; മുന്നിൽ മഹാരാഷ്ട്രയും ഉത്തർപ്രദേശും

ന്യൂഡൽഹി: 2025-26 അധ്യയന വർഷത്തിൽ രാജ്യത്തുടനീളം 58 എൻജിനീയറിങ്, ടെക്‌നിക്കൽ കോളേജുകൾ അടച്ചുപൂട്ടിയതായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ (എ.ഐ.സി.ടി.ഇ)). വിദ്യാർഥികളുടെ കുറവ്, ആവശ്യത്തിന് അധ്യാപകരില്ലാത്ത അവസ്ഥ, അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകൾ, പ്രവർത്തന മാനദണ്ഡങ്ങൾ പാലിക്കാതിരിക്കൽ എന്നിവയാണ് കോളേജുകൾ പൂട്ടാൻ കാരണമായതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. അടച്ചുപൂട്ടിയ കോളേജുകളിൽ ഭൂരിഭാഗവും ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലുമാണ്. ഇരു സംസ്ഥാനങ്ങളിലും 12 കോളേജുകൾ വീതം പൂട്ടിയിട്ടുണ്ട്. മധ്യപ്രദേശിൽ എട്ടും, തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നാല് വീതവും കോളേജുകൾക്ക് […]
Read more

കരൂർ ദുരന്തത്തിൽ ഹർജിയുമായി ഡിഎംകെ നേതാവ്

ന്യൂഡൽഹി: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, മന്ത്രി ആഥവ് അർജുന എന്നിവർക്കെതിരേ ഡിഎംകെ നേതാവ് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും. സാക്ഷികളെ സ്വാധീനിക്കുന്ന നടപടികളിൽ നിന്നും പ്രസ്താവനകളിൽ നിന്നും ഇരുവരെയും തടയണമെന്ന് ആവശ്യപ്പെട്ടാണ് ഡിഎംകെ സെക്രട്ടറി ആർ. എസ് ഭാരതി സുപ്രീം കോടതിയെ സമീപിച്ചത്. ജൂലായ് പത്താം തീയതി മുഖ്യമന്ത്രി വിജയ് കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങളെ സന്ദർശിക്കുന്നുണ്ട്. ഈ സന്ദർശനവും കൂടിക്കാഴ്ചയും കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിലെ സാക്ഷികളെ […]
Read more

Recent News