Category: NEWS

ആഗോള സമാധാന സൂചിക; ഏറ്റവും സമാധാനമുള്ള രാജ്യമായി ഖത്തർ

ദോഹ: മിഡിൽ ഈസ്റ്റിലെയും വടക്കൻ ആഫ്രിക്കയിലെയും (മിന റീജിയൻ) ഏറ്റവും സമാധാനമുള്ള രാജ്യമായി ഖത്തർ. 2026ലെ ആഗോള സമാധാന സൂചിക ​പ്രകാരമാണ്​ മേഖലയിലെ ഏറ്റവും സുരക്ഷിതവും സ്ഥിരതയുള്ളതുമായ രാജ്യങ്ങളിലൊന്നാണെന്ന പദവി ഖത്തർ ഉറപ്പിച്ചത്​. ആഗോള സൂചികയിൽ 163 രാജ്യങ്ങളിൽ 31ാം സ്ഥാനവും ഖത്തറിനാണ്​. സാമൂഹിക സുരക്ഷ, സമാധാനം, സ്ഥിരത തുടങ്ങിയവയിലെ ശക്​തമായ ​നേട്ടമാണ്​ ഒന്നാം സ്ഥാനം നിലനിർത്താൻ ഖത്തറിനെ സഹായിച്ചത്​. കുറഞ്ഞ കുറ്റകൃത്യ നിരക്ക്, ഫലപ്രദമായ ഭരണം, സുരക്ഷിതമായ ജീവിത അന്തരീക്ഷം എന്നിവ പ്രതിഫലിപ്പിക്കുന്ന സാമൂഹിക സുരക്ഷയിലും […]
Read more

സ്‌പെയ്‌നിൽ കാട്ടുതീ; ദുരിതമനുഭവിക്കുന്നവർക്ക് 88 ലക്ഷം കൈമാറി മെസ്സി

മഡ്രിഡ്: സ്പെയിനിലെ കാട്ടുതീയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും പുനർനിർമാണപ്രവർത്തനങ്ങൾക്കുമായി 88 ലക്ഷം രൂപ നൽകി ഫുട്ബോൾ താരം ലയണൽ മെസ്സി. സ്പെയിനിലെ മഡ്രിഡിലുള്ള സിയേറ ഒസ്റ്റെ പ്രവിശ്യയിലെ പ്രവർത്തനങ്ങൾക്കാണ് മുൻ ബാഴ്സലോണ താരം കൂടിയായ മെസ്സി പണം നൽകിയത്. പ്രാദേശികഭരണകൂടത്തിന്റെ തലവനായ ഇസബെൽ ഡയസ് അയുസോയാണ് ഇക്കാര്യം പുറത്തുവിട്ടത്. യൂറോപ്പിലുണ്ടായ ഉഷ്ണതരംഗത്തെ തുടർന്ന് കാട്ടുതീ സ്‌പെയിനിൽ കനത്ത നാശം വിതച്ചിരുന്നു. ലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയാണ് കത്തിയമർന്നത്. അർജന്റീനയിൽ ജനിച്ച മെസ്സി 13-ാം വയസിലാണ് ബാഴ്‌സലോണ ക്ലബ്ബിൽ കളിക്കാനായി സ്‌പെയ്‌നിലെത്തിയത്. […]
Read more

അനലോഗ് പനീറിന് വിലക്കേർപ്പെടുത്തി മഹാരാഷ്ട്ര

മുംബൈ: അനലോഗ് പനീർ നിർമിക്കുന്നതും സൂക്ഷിക്കുന്നതും വിൽക്കുന്നതും വിലക്കി മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ. വിലക്ക് ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് ജയിൽശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ്. സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിച്ച് മരണം സംഭവിച്ചാൽ ശിക്ഷ ജീവപര്യന്തത്തിലേക്ക് നീളും. പകരക്കാരൻ എന്ന അർഥത്തിലാണ് അനലോഗ് എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. യഥാർഥ പനീർ പാലിൽനിന്ന് നിർമിക്കുമ്പോൾ അനലോഗ് പനീർ വിലകുറഞ്ഞ വസ്തുക്കളുപയോഗിച്ച് കൃത്രിമമായി നിർമിക്കപ്പെടുന്നു. ഇതിലെ പാലിലെ കൊഴുപ്പിന് പകരം വെജിറ്റബിൾ ഓയിലോ പാം ഓയിലോ ഉപയോഗിക്കുന്നു. പനീറിൽ […]
Read more

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നാല് ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ടാണ് പിന്‍വലിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ യെല്ലോ അലേര്‍ട്ടും പിന്‍വലിച്ചിട്ടുണ്ട്. ഇന്ന് 12 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് […]
Read more

സ്വാതന്ത്ര്യദിനാഘോഷം 2026: സംസ്ഥാനതല ആഘോഷത്തിന് വിപുലമായ ഒരുക്കങ്ങൾ

തിരുവനന്തപുരം: സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷം ആഗസ്റ്റ് 15ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വിപുലമായി സംഘടിപ്പിക്കും. രാവിലെ 8.45ന് ആരംഭിക്കുന്ന പരേഡിൽ 9 മണിക്ക് മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഏകോപനയോഗം വിവിധ വകുപ്പുകൾക്കുള്ള ചുമതലകളും നിശ്ചയിച്ചു. കഴിഞ്ഞ വർഷങ്ങളിലെ മാതൃകയിൽ സായുധ-നിരായുധ സേനാ വിഭാഗങ്ങൾ, മൗണ്ടഡ് പൊലീസ്, പൊലീസ് ബാൻഡ് എന്നിവയുടെ പരേഡിനൊപ്പം മറ്റ് അനുയോജ്യമായ സംഘങ്ങളെ ഉൾപ്പെടുത്തുന്ന കാര്യം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറും […]
Read more

സംസ്ഥാനത്ത് കാലവർഷ സാഹചര്യം നിയന്ത്രണവിധേയം: ദുരിതാശ്വാസ-പുന:രധിവാസ സഹായങ്ങൾ വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക ജില്ലകളിലും കാലവർഷ സാഹചര്യം നിലവിൽ നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാനത്തൊട്ടാകെ പ്രവർത്തിക്കുന്ന 316 ദുരിതാശ്വാസ ക്യാമ്പുകളിലായി 11,018 പേരാണ് കഴിയുന്നത്. കനത്ത മഴയെ തുടർന്നുണ്ടായ ദുരന്തത്തിൽ ഇതുവരെ 15 പേർ മരണപ്പെട്ടു. 7 പേരെ കാണാതായതായും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ മഴക്കെടുതിയും ദുരന്ത നിവാരണ പ്രവർത്തനങ്ങളും വിലയിരുത്താനായി ജില്ലാ കളക്ടർമാർ, ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവരുമായി ചേർന്ന അവലോകന യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു […]
Read more

മുൻഗണനാ റേഷൻകാർഡുകളുടെ വിതരണം സമയബന്ധിതമായി പൂർത്തിയാക്കിയത് അഭിമാനകരം: മന്ത്രി അനൂപ് ജേക്കബ്

തിരുവനതപുരം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട ജനക്ഷേമ പദ്ധതികളിലൊന്നായ പുതിയ മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണം സർക്കാർ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാനായത് അഭിമാനകരമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. 73,024 പുതിയ മുൻഗണനാ റേഷൻ കാർഡുകളുടെയും 2,000 അന്ത്യോദയ അന്നയോജന (എ എ വൈ) റേഷൻ കാർഡുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ഓരോ വകുപ്പും 100 ദിവസത്തിനുള്ളിൽ […]
Read more

മഴക്കെടുതി: അടിയന്തര ഘട്ടം നേരിടാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രി എം ലിജു

ആലപ്പുഴ: മഴ തുടരുന്ന സാഹചര്യത്തിൽ അടിയന്തര ഘട്ടങ്ങളുണ്ടായാൽ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും ആലപ്പുഴ ജില്ലയിൽ പൂർത്തിയായതായി സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. മുന്നൊരുക്കങ്ങളിൽ ജില്ലാ ഭരണകൂടം കൃത്യമായ ജാഗ്രത പുലർത്തുന്നുണ്ടെന്നും ദുരിതാശ്വാസ ക്യാമ്പുകൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയിൽ മഴക്കെടുതിയും കടൽക്ഷോഭവും നേരിട്ട പ്രദേശങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകൾ, തോട്ടപ്പള്ളി സ്പിൽവേ എന്നിവ സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. നിലവിൽ ജില്ലയിലാകെ 13 ക്യാമ്പുകൾ തുറന്നുകഴിഞ്ഞു. തീരപ്രദേശത്ത് പായൽക്കുളങ്ങരയിലും അമ്പലപ്പുഴ […]
Read more

ഓണയാത്ര സുഗമമാക്കാൻ കെ.എസ്.ആർ.ടി.സി; പ്രത്യേക അന്തർസംസ്ഥാന സർവീസുകൾക്ക് റിസർവേഷൻ തുടങ്ങി

തിരുവനതപുരം: ഓണത്തോടനുബന്ധിച്ച് യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയ പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ രണ്ട് വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും നടത്തുന്ന സർവീസുകൾക്കാണ് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമൊരുക്കിയിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം വർധിക്കുന്നതനുസരിച്ച് കൂടുതൽ സർവീസുകൾ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ നഗരങ്ങളിലേക്ക് ഈമാസം പതിനെട്ട് മുതൽ സെപ്റ്റംബർ ഒന്ന് വരെയും തിരികെ കേരളത്തിലേക്ക് […]
Read more

ദേശീയ അം​ഗീകാരനേട്ടത്തിൽ വീണ്ടും പൊതുജനാരോഗ്യ മേഖല: 361 ആശുപത്രികൾക്ക് NQAS സർട്ടിഫിക്കേഷനുകൾ

തിരുവനതപുരം: സംസ്ഥാനത്തെ പൊതുജനാരോഗ്യ സ്ഥാപനങ്ങളുടെ സേവന ഗുണനിലവാരം ഉയർത്തുന്നതിൽ കേരളം വീണ്ടും ദേശീയ ശ്രദ്ധ നേടുന്നു. കൂടുതൽ സർക്കാർ ആശുപത്രികൾക്ക് ദേശീയതലത്തിലുള്ള നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്സ് (NQAS), ലക്ഷ്യ (LaQshya) സർട്ടിഫിക്കേഷനുകൾ ലഭ്യമായി. മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുന്നതിലും രോഗികൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള സൗജന്യ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിലും സർക്കാർ നടത്തുന്ന ഇടപെടലുകൾക്കുള്ള അംഗീകാരമാണിത്. തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്ക് എൻ.ക്യു.എ.എസ്., ലക്ഷ്യ സർട്ടിഫിക്കേഷനുകൾ ഒരുമിച്ച് ലഭിച്ചു. ലക്ഷ്യ സർട്ടിഫിക്കേഷനിൽ ഗർഭിണികൾക്കുള്ള ഓപ്പറേഷൻ തീയേറ്ററിന് 98.11 ശതമാനവും […]
Read more

Recent News