Category: NEWS

വൈദ്യുത പോസ്റ്റ് ദേഹത്ത് വീണു; ഉത്തര്‍പ്രദേശിൽ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് 14കാരിക്ക് ദാരുണാന്ത്യം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി രാഗിണിയാണ് ഞായറാഴ്ച വൈകുന്നേരം മരിച്ചത്. വീട്ടുസാധനങ്ങൾ വാങ്ങാനായി സുഹൃത്തിനൊപ്പം റോഡിലൂടെ നടന്നുപോവുകയായിരുന്നു രാഗിണി. ഈ സമയത്ത് റോഡരികിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റ് പെട്ടെന്ന് മറിഞ്ഞ് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ രാഗിണി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ ട്രക്കിടിച്ചാണ് പോസ്റ്റ് മറിഞ്ഞതെന്ന് വ്യക്തമാണ്.സമീപത്തെ പലചരക്ക് കടയിൽ സാധനങ്ങൾ ഇറക്കുന്നതിനിടെ […]
Read more

പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഏഴാം വാർഷികം, കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ

ഡൽഹി : പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു കശ്മീർ കനത്ത സുരക്ഷാ ജാഗ്രതയിൽ. സംസ്ഥാന പദവി തിരികെ നൽകാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാർട്ടികൾ ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ ഡൽഹിയിലും കശ്മീരിലും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. 2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്. ഏഴ് വർഷം പിന്നിട്ടിട്ടും സംസ്ഥാന പദവി പുനഃസ്ഥാപിക്കാത്തത് വലിയ വഞ്ചനയാണെന്നാണ് നാഷണൽ […]
Read more

ജെസ്നയുടെ തിരോധാന അന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശി ജെസ്ന മറിയ ജെയിംസിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സിബിഐ നിരന്തരം ചോദ്യം ചെയ്ത് ദ്രോഹിക്കുന്നുവെന്ന് ആരോപിച്ച് ഇടുക്കി ഉപ്പുകണ്ടം സ്വദേശി ടി യു അരുൺ സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടത്. അന്വേഷണവുമായി ഹർജിക്കാരൻ സഹകരിക്കണമെന്നും സിബിഐയുടെ അന്വേഷണം നിയമപരമായി തുടരണമെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാരനെതിരായ ചില സാഹചര്യങ്ങൾ സിബിഐ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും, അതിനാൽ നിലവിലെ സാഹചര്യത്തിൽ അദ്ദേഹത്തിന് ക്ലീൻ […]
Read more

‘സർവ്വകലാശാലകളുടെ മതേതര മൂല്യങ്ങൾ യു.ഡി.എഫ് സർക്കാർ സംഘപരിവാറിന് അടിയറവെച്ചു’; പിണറായി വിജയൻ

തിരുവനന്തപുരം: സർവ്വകലാശാലകളുടെ മതേതര മൂല്യങ്ങൾ സംഘപരിവാറിന് അടിയറവെച്ച് യു.ഡി.എഫ് സർക്കാർ അവരുടെ ‘ബി ടീമായി’ പ്രവർത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തിരുവനന്തപുരത്ത് കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ വജ്ര ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സർക്കാർ രാജ്യത്തെ സർവ്വകലാശാലകളെ കാവിവത്കരിക്കാൻ ഗവർണർമാരെയാണ് ആയുധമാക്കുന്നത്. മുൻ ഗവർണർ ഇതിനായി കാട്ടിക്കൂട്ടിയ കോലാഹലങ്ങൾ കേരളം മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സർവ്വകലാശാല സെനറ്റ് ഹാളിൽ കാവിക്കൊടിയേന്തിയ ആർ.എസ്.എസിന്റെ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതിനെതിരെ എൽ.ഡി.എഫ് ശക്തമായ നിലപാടെടുത്തപ്പോൾ, […]
Read more

സ്ത്രീകളെ കുറിച്ചുള്ള വിവാദപരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സിപി ജോൺ

തിരുവനന്തപുരം: സ്ത്രീകളെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പറഞ്ഞു മന്ത്രി സിപി ജോൺ. ആരേയും അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വിവാദം അവസാനിപ്പിക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കണമായിരുന്നു. ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. ഖേദം പ്രകടിപ്പിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രിയദർശിനിയിൽ സ്ത്രീകൾ തിക്കിതിരക്കി കയറുന്നുവെന്നും സ്വകാര്യ സ്കൂളുകളിൽ മക്കളെ പഠിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു. പരാമർശം വാർത്തയായതോടെ നിരവധി പേരാണ് മന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചത്. സൗജന്യ യാത്ര ആരുടെയും ഔദാര്യമല്ല. അവകാശമാണ്. ഞാൻ […]
Read more

മംഗളൂരുവിൽ കറുത്ത ഷൂസ് ധരിച്ചതിന് മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനം; 6 പേർക്കെതിരെ കേസ്

മംഗളൂരു: കറുത്ത ഷൂസ് ധരിച്ചതിന് മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനം. മംഗളൂരുവിലെ ശ്രീനിവാസ കോളേജിലാണ് റാഗിംഗിന്റെ പേരി മർദ്ദനമുണ്ടായത്. രണ്ട് ഒന്നാം വർഷ വിദ്യാർത്ഥികളെ ക്രൂരമായി മ‍ർദിച്ചതായി പരാതി. കറുത്ത ഷൂ ധരിച്ചതിന്റെ പേരിലായിരുന്നു മർദനം. ആദർശ്, ജസിൻ ഖാദർ എന്നീ വിദ്യാർത്ഥികൾക്കാണ് മർ‍ദനമേറ്റത്. ഇരുവരും മലയാളികളാണ്. വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് ഇരുവരുടെയും മൊഴിയെടുത്തു. ജൂനിയർ വിദ്യാർത്ഥികളെ മർദിച്ചതും മലയാളി വിദ്യാർത്ഥികളാണെന്നാണ് ലഭ്യമാകുന്ന വിവരം. പരാതിയിൽ കേസെടുത്ത് പാണ്ഡേശ്വർ പൊലീസ്. ലോജിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിലെ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിട്ടുള്ളത്.6 […]
Read more

ഇടിമിന്നലോടുകൂടിയ മഴയും കാറ്റും; ജാ​ഗ്രതാനിർദേശവുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

ദുബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയുമുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് സുരക്ഷാ നിർദേശവുമായി യുഎഇ ആഭ്യന്തര മന്ത്രാലയം. കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച വരെ കാലാവസ്ഥ അസ്ഥിരമായി തുടരുമെന്നാണ് റിപ്പോർട്ട്. ഇത്തരം സമയങ്ങളിൽ അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും, വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്വരക ളിലേക്കും കടൽതീരങ്ങളിലേക്കും പോകരുതെന്നും നിർദേശമുണ്ട്. കാലാവസ്ഥ സംബന്ധിച്ച് ഔദ്യോഗിക ചാനലുകൾ വഴിയുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുക, വ്യാജ പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കുക എന്നീ കാര്യങ്ങളും മന്ത്രാലയം […]
Read more

കനത്ത മഴക്കും ഇടിമിന്നലിനും സാധ്യത, കാഴ്ചാപരിധി കുറയും; മുന്നറിയിപ്പ് നൽകി ഒമാൻ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം

മസ്കത്ത്: ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പലയിടങ്ങളിലും കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ദോഫാർ തീരങ്ങളിലും സമീപത്തുമുള്ള മലനിരകളിലും മേഘാവൃതമായ അന്തരീക്ഷവും ചാറ്റൽമഴയും അനുഭവപ്പെടും. അറബിക്കടൽ, ഒമാൻ കടൽ തീരപ്രദേശങ്ങളിൽ കുറഞ്ഞ മേഘങ്ങളും മഞ്ഞും രൂപപ്പെടാൻ സാധ്യതയുണ്ട്. ഉച്ചക്ക് ശേഷം അൽ ഹജർ മലയോര മേഖലകളിൽ ശക്തമായ മഴമേഘങ്ങൾ രൂപപ്പെടാനും സാധ്യയുണ്ട്. മരുഭൂമികളിലും തുറസ്സായ സ്ഥലങ്ങളിലും കാഴ്ചപരിധി കുറയുന്നതിനാൽ വാഹനം ഓടിക്കുന്നവർ […]
Read more

ഫൊക്കാന സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചുഫൊക്കാന സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു

ന്യൂയോർക്ക്∙ ഇന്ത്യയ്ക്ക് പുറത്തുള്ള മലയാളികളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) 2026-ലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള മലയാളി എഴുത്തുകാരുടെ സൃഷ്ടിപരമായ സംഭാവനകളെ ആദരിക്കുകയും പ്രവാസ മലയാള സാഹിത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഫൊക്കാന സാഹിത്യ പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. ‘അതിരുകൾ കടന്ന് മലയാളം – പ്രവാസ സാഹിത്യത്തിന്റെ വർത്തമാനവും ഭാവിയും’ മുഖ്യ പ്രമേയമാക്കി. മലയാള സാഹിത്യത്തിന് വളരെ പ്രാധാന്യം നൽകുന്നതോടൊപ്പം നോർത്ത് അമേരിക്കയിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനും ഫൊക്കാന എന്നും മുന്നിലുണ്ടായിരുന്നു. […]
Read more

കൊടിപിടിച്ച് മുദ്രാവാക്യം മുഴക്കി മന്ത്രിക്ക് സ്വീകരണം

കൊല്ലം :സർക്കാർ ആശുപത്രിക്ക് ഉള്ളിൽ കൊടി പിടിച്ച് മുദ്രാവാക്യം മുഴക്കി ആരോഗ്യമന്ത്രി കെ. മുരളീധരന് സ്വീകരണം. പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇന്നലെയായിരന്നു സംഭവം. ആശുപത്രി സന്ദർശിക്കാൻ എത്തിയ മന്ത്രിയെ എൻജിഒ സംഘടന ഷാൾ അണിയിച്ച് സ്വീകരിക്കുകയായിരുന്നു. ആശുപത്രികളിൽ കൊടി പിടിച്ചുള്ള രാഷ്ട്രീയ പ്രചരണം പാടില്ലെന്ന മന്ത്രിയുടെ താക്കീത് നിലനിൽക്കെയാണ് ആരോഗ്യ മന്ത്രി തന്നെ സ്വീകരണം ഏറ്റുവാങ്ങിയത്. ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകൾ പൊതിച്ചോർ വിതരണം ചെയ്യുന്നതിൽ മന്ത്രിയുടെ പരാമർശം നേരത്തെ വിവാദമായിരുന്നു. ആശുപത്രിക്കുള്ളിൽ കൊടിവെച്ച് വിതരണം ചെയ്യാൻ അനുവദിക്കില്ലെന്ന് […]
Read more

Recent News