ന്യൂയോർക്ക്∙ ഇന്ത്യയ്ക്ക് പുറത്തുള്ള മലയാളികളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) 2026-ലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള മലയാളി എഴുത്തുകാരുടെ സൃഷ്ടിപരമായ സംഭാവനകളെ ആദരിക്കുകയും പ്രവാസ മലയാള സാഹിത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഫൊക്കാന സാഹിത്യ പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. ‘അതിരുകൾ കടന്ന് മലയാളം – പ്രവാസ സാഹിത്യത്തിന്റെ വർത്തമാനവും ഭാവിയും’ മുഖ്യ പ്രമേയമാക്കി. മലയാള സാഹിത്യത്തിന് വളരെ പ്രാധാന്യം നൽകുന്നതോടൊപ്പം നോർത്ത് അമേരിക്കയിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനും ഫൊക്കാന എന്നും മുന്നിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ഫൊക്കാന മലയാളികളുടെ മനസ്സിൽ ചേക്കേറിയതും നിലനിൽക്കുന്നതും.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രെഷറർ ജോയ് ചാക്കപ്പൻ, സാഹിത്യസമ്മേളന ചെയർമാൻ കോരസൺ വർഗീസ്, കെ.കെ ജോൺസൺ (കോ-ചെയർമാൻ), സന്തോഷ് പാലാ എന്നിവർ സംയുക്തമായി അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. ഇത്തവണ ഓരോ കാറ്റഗറിയിലും അമേരിക്കൻ മലയാളി എഴുത്തുകാരുടെ നിരവധി പുസ്തകങ്ങൾ ലഭിച്ചു. പലതും ഒന്നിനൊന്നു മികച്ചതായതിനാൽ ഒരു തിരെഞ്ഞെടുപ്പ് വളരെ പ്രയാസമായിരുന്നു എന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.
ഫൊക്കാന സാഹിത്യ അവാർഡുകൾ – 2026:
നോവൽ ക്രൈം ഇൻ 1619 – സാംസി കൊടുമൺ, ചെറുകഥ- മാണീം ഇന്ദിരാഗാന്ധീം – പ്രിയ ജോസഫ്, കവിത -നടക്കാനിറങ്ങിയ കവിത – ജോസഫ് നമ്പിമഠം , യാത്രാവിവരണം- ലേഡി ലിബർട്ടി – എസ്. അനിലാൽമഞ്ഞിൽ വിരിഞ്ഞ റഷ്യ – ബാബു പാറയ്ക്കൽലേഖനം / ഓർമ്മവെയിൽചായും നേരം – റഹിമാബി മൊയ്തീൻ
ഫൊക്കാന ഫൗണ്ടേഷൻ അവാർഡുകൾ:
അനിരുദ്ധൻ അവാർഡ്- ജനകീയനായ ജനനായകൻ – ഡോ. മാമ്മൻ സി. ജേക്കബ്, ജോർജ്ജ് മണ്ണിക്കരോട്ട് അവാർഡ്- പറക്കും പക്ഷിയെ പ്രണയിക്കുന്നവർ – അബ്ദുൽ പുന്നയൂർക്കുളം , മറിയാമ്മ പിള്ള അവാർഡ്- ആത്മായനം – ബിന്ദു കാന , സ്പെഷ്യൽ ജൂറി അവാർഡുകൾ- ഊന്നുവടി – ഡോ. മാത്യു ജോയിസ്, പാടുന്നു പാഴ്മുളം തണ്ടുപോലെ – ജയൻ വർഗീസ്, മഴവില്ല് – ഫിലിപ്പ് തോമസ്, പതിനെട്ടാം സ്ഥലം – സീന ജോസഫ്, പുരാതന വൈദ്യശാസ്ത്ര ചരിത്രം – ഡോ. സലീമ ഹമീദ്, ഫൊക്കാന ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡുകൾ -ഡോ. എ. കെ. ബി. പിള്ളജോർജ്ജ് മണ്ണിക്കരോട്ട്.
