നോണ്‍-ക്രീമിലെയര്‍: സ്വകാര്യ മേഖലയിലെ ശമ്പളവും കണക്കാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: സംവരണ ആനുകൂല്യങ്ങള്‍ക്കായുള്ള നോണ്‍-ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യത നിര്‍ണയിക്കുമ്പോള്‍ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പള വരുമാനവും കണക്കിലെടുക്കണമെന്ന് ഹൈക്കോടതി. പ്രൊഫഷണല്‍ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നോണ്‍-ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നല്കിയ രണ്ട് ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ നിര്‍ണായക ഉത്തരവ്. ഹര്‍ജിക്കാരുടെ മാതാപിതാക്കള്‍ സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരാണെന്ന് കോടതി നിരീക്ഷിച്ചു. ശമ്പള വരുമാനവും കാര്‍ഷിക വരുമാനവും ഒന്നിച്ചുകൂട്ടരുതെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അര്‍ഥം ശമ്പള വരുമാനം പൂര്‍ണമായും ഒഴിവാക്കണമെന്നല്ല. ഇരു വരുമാനങ്ങളും […]
Read more

