ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗ്: ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ശുഭ്മാന്‍ ഗില്‍
ദുബായ്: ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യ 2-1ന് പരാജയപ്പെട്ടെങ്കിലും, പരമ്പരയിലുടനീളം മികച്ച പ്രകടനമാണ് 26 കാരനായ ഗില്‍ പുറത്തെടുത്തത്. ഇന്ത്യയുടെ ടോപ് സ്‌കോററായ അദ്ദേഹം മൂന്ന് മത്സരങ്ങളില്‍ നിന്നായി ആകെ 188 റണ്‍സ് അടിച്ചെടുത്തു. എജ്ബാസ്റ്റണില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 80 റണ്‍സിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഗില്‍ കാഴ്ചവെച്ചത്. തുടര്‍ന്നുള്ള മത്സരങ്ങളിലും നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിനായി. ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചലിനെ […]
Read more

