Category: NEWS

സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു

തിരുവനന്തപുരം: തുടർച്ചയായ രണ്ട് ദിവസങ്ങളിലെ വിലയിടിവിന് ശേഷം വീണ്ടും കുതിച്ചു കയറി സംസ്ഥാനത്തെ സ്വർണ വില. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,05,840 രൂപയായി മാറി. ബുധനാഴ്ചയെ അപേക്ഷിച്ച് 600 രൂപയുടെ വർധനവാണ് പവന്റെ വിലയിൽ ഉണ്ടായിരിക്കുന്നത്. ഒരു ​ഗ്രാം സ്വർണത്തിന് ഇന്ന് 13,230 രൂപ നൽകേണ്ടി വരും. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 75 രൂപയുടെ വർധനവ് ആണ് സംഭവിച്ചിരിക്കുന്നത്. കുറച്ച് ദിവസങ്ങളായി ശാന്തമായിരുന്ന പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമായതാണ് […]
Read more

ബംഗ്ലാദേശ് ഏകദിന ടീമിൻ്റെ പുതിയ ക്യാപ്റ്റനായി ലിട്ടണ്‍ ദാസ്

ബംഗ്ലാദേശ് പുരുഷ ഏകദിന ക്രീക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ലിട്ടണ്‍ ദാസിനെ നിയമിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആണ് ലിട്ടണ്‍ ദാസിനെ നിയമിച്ചത്. ദേശീയ ടീമിനെ നയിക്കുന്നതില്‍ മുന്‍പും പരിചയസമ്പത്തുള്ള ലിട്ടണ്‍ ദാസ്, ടീമിന്റെ ഭാവി മുന്നില്‍ കണ്ടുള്ള ബിസിബിയുടെ പുതിയ പദ്ധതികളുടെ ഭാഗമായാണ് ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നത്. മുന്‍ നായകന്‍ മെഹ്ദി ഹസന്‍ മിറാസ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് ഒഴിവുവന്ന ക്യാപ്റ്റന്‍ സ്ഥാനത്തേക്കാണ് ഈ 31-കാരന്റെ നിയമനം. ബാറ്റര്‍ എന്ന നിലയിലും വിക്കറ്റ് കീപ്പര്‍ […]
Read more

ഇനി ഗോകുലം കേരള എഫ്‌സിക്ക് ബ്രസീലിയൻ പരിശീലകൻ

2026–27 ഇന്ത്യൻ ഫുട്ബോൾ ലീഗ് സീസണിനായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബ്രസീലിയൻ പരിശീലകനായ കാർലോസ് എഡ്വാർഡോ പരെയ്‌രയെ സീനിയർ പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ച് ഗോകുലം കേരള എഫ് സി. ബ്രസീലിൽ നിന്നുള്ള പരെയ്‌ര എ എഫ് സി പ്രൊ ലൈസൻസ് നേടിയ പരിശീലകനാണ്. ബ്രസീൽ, ഇന്തോനേഷ്യ, സൗദി അറേബ്യ, തായ്‌ലൻഡ്, അമേരിക്ക എന്നിവിടങ്ങളിലായി ശ്രദ്ധേയമായ പരിശീലന പരിചയം നേടിയ അദ്ദേഹം ബ്രസീൽ ദേശീയ ടീമിന്റെ അണ്ടർ-15, അണ്ടർ-17 ടീമുകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇന്തോനേഷ്യൻ ക്ലബ്ബായ മദുറ യുണൈറ്റഡിൽ […]
Read more

ഹരിയാനയിൽ ലൈംഗികാതിക്രമത്തിന് ഇരയായ 11 വയസുള്ള പെണ്‍കുട്ടി പ്രസവിച്ചു

ന്യൂഡൽഹി: ഹരിയാനയിൽ ലൈംഗികാതിക്രമത്തിന് ഇരയായ 11 വയസ്സുള്ള പെണ്‍കുട്ടി പ്രസവിച്ചു. യമുനാനഗറിലെ ഡിസ്ട്രിക്റ്റ് സിവില്‍ ആശുപത്രിയിലാണ് കുട്ടി പ്രസവിച്ചത്. ബുധനാഴ്ചയാണ് കുട്ടി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സുഖപ്രസവമായിരുന്നുവെന്നും അമ്മയും കുഞ്ഞും സുരക്ഷിതരായിരിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഇവരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് യമുനാനഗർ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജതീന്ദർ സിങ് വ്യക്തമാക്കി. ജനിച്ച പെണ്‍കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറാന്‍ പെണ്‍കുട്ടിയുടെ കുടുംബം സമ്മതിച്ചതായി പോലീസ് അറിയിച്ചു.മെയ് മാസത്തിലാണ് പെണ്‍കുട്ടി ഗർഭിണിയാണെന്ന […]
Read more

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഇനിയില്ല, വിരമിക്കല്‍ പ്രഖ്യാപിച്ച് അജിന്‍ക്യ രഹാനെ

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെ. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് 37 കാരനായ താരം തന്റെ വിരമിക്കല്‍ തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യക്കായി 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും 20 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള രഹാനെ, രാജ്യാന്തര കരിയറിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും പടിയിറങ്ങുകയാണെന്ന് വ്യക്തമാക്കി. ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കാനും രഹാനെയ്ക്ക് അവസരം ലഭിച്ചു. ”ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം എന്തെന്നാല്‍, എല്ലാറ്റിനും ഒരു തുടക്കവും ഒടുക്കവുമുണ്ട്. ആ സമയം അടുത്തെത്തുമ്പോള്‍ […]
Read more

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം; കേന്ദ്രസര്‍ക്കാരിന് കത്തയച്ച് മെറ്റ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ച് മെറ്റ. പ്രധാനമന്ത്രിയുടെ അക്കൗണ്ടിന് കൂടുതല്‍ മേല്‍നോട്ടമുണ്ടാകുമെന്ന് മെറ്റ കത്തിൽ അറിയിച്ചു. പ്രധാനമന്ത്രിയുടെയും വിഐപികളുടെയും പോസ്റ്റുകളില്‍ പരാതി ലഭിച്ചാല്‍ നടപടി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അടക്കം പരിശോധനകള്‍ക്ക് ശേഷമായിരിക്കും എന്നാണ് മെറ്റ കേന്ദ്രസര്‍ക്കാരിന് അയച്ച കത്തില്‍ പറയുന്നത്. അതേസമയം പോസ്റ്റ് നീക്കിയത് സാങ്കേതിക പിഴവാണെന്ന മെറ്റയുടെ വാദം കേന്ദ്ര ഐടി മന്ത്രാലയം തളളി. വരും ദിവസങ്ങളില്‍ മെറ്റയുടെ ഉന്നത ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. […]
Read more

പ്ലസ് ടു വിദ്യാർത്ഥിനി വീട്ടുവളപ്പിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വർക്കലയിൽ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച നിലയിൽ. വർക്കല ചെറുന്നിയൂർ സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിനി അനന്യ (17)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് വീട്ടുവളപ്പിലെ കുളിമുറിയിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറുന്നിയൂർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു അനന്യ.
Read more

തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ തോൽവി; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് എ.എന്‍ ഷംസീര്‍

മലപ്പുറം: ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട തോല്‍വിയുടെ കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് മുന്‍ സ്പീക്കറും സിപിഎം നേതാവുമായ എ. എന്‍ ഷംസീര്‍. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണയം പാളി. വെള്ളാപ്പള്ളിയുടെ വിമര്‍ശനത്തെ പ്രതിരോധിക്കുന്നതില്‍ ശക്തിയുണ്ടായില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയങ്ങളും അയ്യപ്പ സംഗമവും എല്ലാം പരാജയത്തിന് കാരണങ്ങളായെന്നും എ.എന്‍ ഷംസീര്‍ തുറന്നടിച്ചു. ഇങ്ങനെ തോൽക്കുമെന്ന് വിചാരിച്ചില്ല. മൂന്നാം ഭരണം പ്രതീക്ഷിച്ചു, പോസ്റ്റൽ വോട്ട് എണ്ണിയപ്പോ ലീഡായിരുന്നു, പിന്നെ എല്ലാം ഒലിച്ച് പോയെന്നും ഷംസീർ പറയുകയുണ്ടായി. സിപിഎം സംസ്ഥാന സമിതിയും പിന്നീട് […]
Read more

താഴെ വീണ പേനയുടെ അടപ്പ് എടുക്കാൻ ശ്രമിച്ചു; വിദ്യാർത്ഥിയെ തല്ലിച്ചതച്ച് അധ്യാപകൻ

വരവൂർ: നിസ്സാര കാര്യത്തിന് വിദ്യാർത്ഥിയെ പൊതിരെ തല്ലി അധ്യാപകൻ. തൃശൂർ വരവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെയാണ് അധ്യാപകൻ തല്ലിയത്. താഴെപ്പോയ പേനയുടെ ക്യാപ് എടുക്കാൻ ബെഞ്ചിൽ നിന്ന് എത്തി നോക്കിയതിനാണ് അടിച്ചതെന്ന് വിദ്യാർത്ഥിയുടെ അച്ഛൻ വിശദമാക്കുന്നത്. വരവൂർ സ്വദേശിയായ മണികണ്ഠൻ എന്ന അധ്യാപകനാണ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചത്. വരവൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകനാണ് മണികണ്ഠൻ. അധ്യാപകൻ പതിവായി വിദ്യാർത്ഥികളെ ഇത്തരത്തിലുള്ള മർദ്ദന മുറകൾ പ്രയോഗിക്കാറുണ്ടെന്നാണ് വിദ്യാർത്ഥികൾ […]
Read more

പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത സംഭവം: മെറ്റ നൽകിയ വിശദീകരണം തള്ളി കേന്ദ്രം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ സോഷ്യൽ മീഡിയ ഭീമനായ മെറ്റ നൽകിയ വിശദീകരണം കേന്ദ്ര സർക്കാർ തള്ളി. സാങ്കേതിക തകരാറുകൾ മൂലമാണ് പോസ്റ്റ് നീക്കം ചെയ്യപ്പെട്ടതെന്ന മെറ്റയുടെ വാദം യുക്തിസഹമല്ലെന്നും സംഭവത്തിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്നും കേന്ദ്ര ഐടി മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ തട്ടിപ്പുകൾക്കുമെതിരെ ശക്തമായ നിയമനിർമ്മാണം കൊണ്ടുവരുമെന്ന് ഉറപ്പുനൽകി ജൂലൈ 23-ന് പ്രധാനമന്ത്രി പങ്കുവെച്ച വീഡിയോ സന്ദേശമാണ് ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്. കേന്ദ്ര […]
Read more

Recent News