Category: NEWS

കോട്ടയത്ത് പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു. പാറത്തോട് ഇടക്കുന്നം വഞ്ചിമല രാജു (62) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയിലാണ് രാജുവിന് പാമ്പുകടിയേറ്റത്. ഉടൻ തന്നെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

ഭക്ഷണവിതരണ സേവന രംഗത്തേക്ക് പ്രവേശിക്കാനൊരുങ്ങി ഫ്‌ളിപ്കാർട്ട്‌

ന്യൂഡൽഹി: ഭക്ഷണവിതരണ സേവന രംഗത്തേക്ക് പ്രവേശിക്കാനൊരുങ്ങി ഇ-കൊമേഴ്സ് ഭീമനായ ഫ്‌ളിപ്കാർട്ട്‌. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ഈ സേവനം ആരംഭിക്കുമെന്ന് ഫ്‌ളിപ്കാർട്ട്‌ ഗ്രൂപ്പ് സിഇഒ കല്യാൺ കൃഷ്ണമൂർത്തി സ്ഥിരീകരിച്ചു. തുടക്കത്തിൽ നിശ്ചിത ഉപഭോക്താക്കൾക്കിടയിൽ മാത്രം പരീക്ഷണാടിസ്ഥാനത്തിൽ സേവനം ലഭ്യമാക്കും. ഉപഭോക്താക്കളുടെ പ്രതികരണം വിലയിരുത്തിയ ശേഷം മാത്രമായിരിക്കും രാജ്യം മുഴുവൻ ഇത് വ്യാപിപ്പിക്കുക. ഭക്ഷണവിതരണത്തിനായി പ്രത്യേക ആപ്പ് പുറത്തിറക്കുന്നതിനൊപ്പം നിലവിലുള്ള ഫ്‌ളിപ്കാർട്ട്‌ ആപ്പിലൂടെയും ഈ സേവനം ലഭ്യമാക്കാനാണ് പദ്ധതി. എന്നാൽ ഏത് നഗരത്തിലാണ് ആദ്യമായി ഇത് തുടങ്ങുകയെന്നോ സേവനത്തിന് […]
Read more

ബംഗാൾ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം പഠനവിഷയമാകുന്നു

കൊൽക്കത്ത: ഇക്കഴിഞ്ഞ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പ്രയോഗിച്ച തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഇനി മാനേജ്മെന്റ് വിദ്യാർത്ഥികൾക്ക് പഠനവിഷയമാകും. ഐഐഎം കൽക്കട്ടയാണ് ബിജെപിയുടെ ബംഗാളിലെ വിജയ തന്ത്രങ്ങളേക്കുറിച്ച് ഒരു പ്രത്യേക കേസ് സ്റ്റഡി തയ്യാറാക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് മാനേജ്മെന്റിനെക്കുറിച്ചുള്ള സ്ട്രാറ്റജിക് അനാലിസിസ് ആണ് ഐഐഎം കൽക്കട്ട നടത്തുന്നത്. ഐഐഎം ഡയറക്ടർ അലോക് റായ്, സ്ട്രാറ്റജി ഗ്രൂപ്പ് പ്രൊഫസർ രമ്യ വെങ്കിടേശ്വരൻ, ബോധിബ്രത നാഗ് എന്നിവർ ചേർന്നാണ് ഈ പഠന റിപ്പോർട്ട് തയ്യാറാക്കുന്നത്. ഐഐഎം കൽക്കട്ടയുടെ കേസ് റിസർച്ച് […]
Read more

കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യൻ ജൂഡോ താരം തൂലിക മന്നിന് നാഡയുടെ വിലക്ക്

ഗ്ലാസ്‌കോ: ഗ്ലാസ്കോയില്‍ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ക്യാമ്പിനെ ഉലച്ച് വീണ്ടും ഉത്തേജകമരുന്ന് വിവാദം. വനിതകളുടെ 78 കിലോ ഗ്രാം ജൂഡോയില്‍ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന തൂലിക മന്നിന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി(നാഡ) ഗെയിംസില്‍ പങ്കെടുക്കുന്നതില്‍ നിന്ന് താത്കാലിക വിലക്കേർപ്പെടുത്തി. ഉത്തേജകമരുന്ന് വിരുദ്ധ ചട്ടം ലംഘിച്ചതിനെ തുടർന്ന് തൂലിക മന്നിനെ കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കാൻ നാഡ നിര്‍ദേശിക്കുകയായിരുന്നു. 2022 ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ 78 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയ്ക്കായി വെള്ളിമെഡൽ നേടിയ […]
Read more

ഇൻഡിഗോ വിമാനത്തിൽ ഇ.പി ജയരാജൻ ആക്രമിച്ചെന്ന പരാതി; അന്വേഷണത്തിന് പുതിയ സംഘം

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിനുള്ളിൽ സിപിഎം നേതാവ് ഇ.പി. ജയരാജൻ ആക്രമിച്ചെന്ന യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന്റെ പരാതിയിൽ തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവുപ്രകാരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. ഇതുവരെ വലിയതുറ സി.ഐയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നിരുന്നത്. എന്നാൽ അന്വേഷണം വേഗത്തിലാക്കാനും സമഗ്രമായി പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനുമായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം പരാതിക്കാരൻ ഫർസീൻ മജീദ് ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ അന്വേഷണസംഘത്തെ […]
Read more

എംഎല്‍എയുടെ ഭാര്യയായി നടിച്ച് പെന്‍ഷന്‍ വാങ്ങുന്നുവെന്ന വ്യാജപ്രചരണം; പി കെ ശ്രീമതി നിയമനടപടിക്ക്

തിരുവനന്തപുരം: മുന്‍ എംഎല്‍എയുടെ ഭാര്യയായി നടിച്ച് നിയമസഭയില്‍ നിന്ന് ഫാമിലി പെന്‍ഷന്‍ വാങ്ങുന്നുവെന്ന വ്യാജപ്രചരണത്തിനെതിരെ നിയമ നടപടി ആരംഭിച്ച് പി കെ ശ്രീമതി. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡിജിപി, വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. തന്നെ അവഹേളിച്ചവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ശ്രീമതി പരാതിയില്‍ പറയുന്നത്. സമൂഹമാധ്യമങ്ങളില്‍ നിന്ന് വാര്‍ത്തകള്‍ നീക്കം ചെയ്യണമെന്നും പരാതിയിലുണ്ട്. വാര്‍ത്തകളുടെ ലിങ്കുകള്‍ അടക്കം പരാതിയില്‍ കൊടുത്തിട്ടുണ്ട്. ഭര്‍ത്താവ് മരിച്ചിട്ട് 10 മാസം പോലും തികയാത്തപ്പോഴാണ് അവഹേളനമെന്നും പി കെ […]
Read more

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ ആക്രമണം; ബസ് തകർത്തു

പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. സ്കൂൾ ബസും ക്ലാസ് മുറികളിലെ ബെഞ്ചുകളും ഡെസ്കുകളും ചെടിച്ചട്ടികളും കളിസ്ഥലത്തെ ഉപകരണങ്ങളും അടിച്ചുതകർത്ത നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി നടന്ന സംഭവമാണ് ഇന്ന് രാവിലെ സ്കൂൾ തുറക്കാനെത്തിയ അധ്യാപകരും ജീവനക്കാരും ശ്രദ്ധിച്ചത്. സ്കൂളിന്റെ ബസിന്റെ ചില്ലുകൾ തകർത്തതോടൊപ്പം അകത്തും പുറത്തുമുള്ള ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ക്ലാസ് മുറികളിലെ ഫർണിച്ചറുകളും സ്കൂൾ പരിസരത്തെ ചെടിച്ചട്ടികളും കളിസ്ഥലത്തെ ഉപകരണങ്ങളും നശിപ്പിച്ചതായും സ്കൂൾ അധികൃതർ അറിയിച്ചു. വിദൂര പ്രദേശങ്ങളിൽ […]
Read more

‘യുവതിയെ കയറിപ്പിടിച്ചു’, മുംബൈയിൽ വനിതാ പ്രതിഷേധക്കാരോട് മോശമായി പെരുമാറി ഉദ്യോഗസ്ഥൻ

മുംബൈ: മുംബൈ ദാദറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ സിവിൽ ഡ്രസ്സിലുള്ള പോലീസ് ഉദ്യോഗസ്ഥൻ യുവതിയായ പ്രതിഷേധക്കാരോട് അപമര്യാദയായി പെരുമാറുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നത് വൻ പ്രതിഷേധത്തിന് ഇടയാക്കി. പൊലീസ് നടപടിയെ ന്യായീകരിച്ച് മുംബൈ പൊലീസ് രംഗത്തെത്തിയെങ്കിലും വിമർശനം ശക്തമാകുകയാണ്. മുംബൈ ദാദറിൽ നടന്ന വിദ്യാർത്ഥി സമരത്തിനിടെയാണ് സംഭവം. സിവിൽ വേഷത്തിലെത്തി പോലീസ് ഉദ്യോഗസ്ഥൻ യുവതിയെ മോശമായി പിടിച്ച് വലിച്ചിഴയ്ക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സംഭവം അസ്വീകാര്യമാണെന്നും വനിതാ പൊലീസിനെ ഉപയോഗിക്കുന്നതിന് പകരം പുരുഷ പോലീസ് ഉദ്യോഗസ്ഥൻ എന്തിനാണ് […]
Read more

സംസ്ഥാനത്ത് എഐ ക്യാമറകള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായി

തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകള്‍ വീണ്ടും കണ്ണ് തുറന്നു. കെല്‍ട്രോണുമായി ധാരണയിലെത്തിയതോടെ എംവിഡി ക്യാമറകള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായിരിക്കുകയാണ്. ജിയോ ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചിട്ടുണ്ട്. ഗതാഗത മന്ത്രിയുടെ ഇടപെടലിലാണ് പ്രശ്‌നപരിഹാരമായത്. ഇതോടെ ക്യാമറ വഴിയുളള ഫൈന്‍ ചുമത്തല്‍ തുടങ്ങിയിട്ടുണ്ട്. എംവിഡി റോഡുകലില്‍ സ്ഥാപിച്ചിരുന്ന 726 ക്യാമറകളാണ് പ്രവർത്തനം നിലച്ചിരുന്നത്. 55 കോടി രൂപയാണ് കെല്‍ട്രോണിന് റോഡ് സേഫ്റ്റി അതോറിറ്റി നല്‍കേണ്ടിയിരുന്നത്. പണമില്ലാതിരുന്നത് കൊണ്ട് ഇന്റര്‍നെറ്റ് സേവന ദാതാക്കളായ ജിയോയ്ക്ക് പണം അടയ്ക്കാന്‍ കെല്‍ട്രോണിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയായിരുന്നു. ഇതോടെ […]
Read more

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് നഷ്ടപരിഹാരം നൽകി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ നടത്തിയ ഇഡി പരിശോധനയെ ചൊല്ലിയുള്ള സിപിഎം ആക്രമണത്തിൽ തകർന്ന ടാക്സിക്ക് നഷ്ടപരിഹാരം നൽകി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. സിപിഎം പ്രവർത്തകരാണ് ടാക്സി തകർത്തത്. മുഴുവൻ നഷ്ടപരിഹാരത്തുകയും ഇഡി കൈമാറി. തിരുവനന്തപുരം സ്വദേശിയായ ടാക്സി ഡ്രൈവർക്ക് ആണ് പണം കൈമാറിയത്. ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയാണ് നഷ്ടപരിഹാരം. നേരത്തെ സിപിഎം ഈ നഷ്ടം നൽകുമെന്ന് അറിയിച്ചെങ്കിലും പിന്നീട് പിന്മാറിയിരുന്നു.
Read more

Recent News