Category: NEWS

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനം: ടോൾ ഫ്രീ നമ്പർ ‘1076’

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിൽ ബന്ധപ്പെടുവാൻ ‘1076’ എന്ന ടോൾഫ്രീ നമ്പറാണ് ഉപയോഗിക്കേണ്ടത്. ഇത് സംബന്ധിച്ച് വിവിധ സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി പ്രചരണം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാൽ ഇക്കാര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപരമായി നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ അറിയിച്ചു.
Read more

പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് രാഹുൽ ​ഗാന്ധി; വിദ്യാഭ്യാസമേഖലയെ പാടേ തകർത്തുവെന്ന് സോണിയ ​ഗാന്ധി

ഡൽഹി: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ​ഗാന്ധിയും. സംവാദത്തേക്കാൾ സർക്കാരിൻ്റെ മുൻഗണന അടിച്ചമർത്തലിനാണെന്നും കർഷകർക്കും, സാമൂഹികപ്രവർത്തകർക്കും പിന്നാലെ വിദ്യാർത്ഥികളിലേക്കും ആ രീതി തുടരുന്നുവെന്നും സോണിയ ​ഗാന്ധി പറഞ്ഞു. വിദ്യാഭ്യാസമേഖലയെ പാടേ തകർത്തു. വിദ്യാർത്ഥി പ്രതിഷേധം സർക്കാരിൻ്റെ യഥാർത്ഥ മുഖം തുറന്ന് കാട്ടിയെന്നും പ്രതിപക്ഷം വിദ്യാർത്ഥികൾക്കൊപ്പമെന്നും സോണിയ ​ഗാന്ധി പറഞ്ഞു. അതേസമയം, വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഉയർത്തി പിന്നോട്ടില്ലെന്ന് രാഹുൽഗാന്ധിയും വ്യക്തമാക്കി. പ്രധാനമന്ത്രി മാപ്പ് പറയണം. ധർമ്മേന്ദ്രപ്രധാനെ പുറത്താക്കണം. വിദ്യാർത്ഥികളെ തല്ലിച്ചച്ചവർക്കെതിരെ നടപടി വേണമെന്നും രാഹുൽ […]
Read more

റെയിൽവെ ഓൺലൈൻ തത്കാൽ ബുക്കിംഗിന് ആധാർ നിർബന്ധം, തീരുമാനം ശരിവച്ച് ഹൈക്കോടതി

കൊച്ചി: ഐആർസിടിസി ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒടിപി. വെരിഫിക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം ഹൈക്കോടതി ശരിവെച്ചു. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വിഎം ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വ്യാജ ബുക്കിംഗുകൾ, ഏജന്റുകളുടെ അമിതമായ ഇടപെടൽ എന്നിവ തടയുന്നതിനുള്ള ഉപാധിയാണിത്. തൃശ്ശൂർ സ്വദേശി ബഹദൂർ ഷാ സമർപ്പിച്ച പൊതു താത്പര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. ആധാറിന് പകരം പാൻ കാർഡ് ഉപയോഗിച്ചും ടിക്കറ്റ് […]
Read more

ജനങ്ങൾക്ക് സമയബന്ധിത സേവനം ഉറപ്പാക്കണം: വകുപ്പുതല റിവ്യൂ യോഗത്തിൽ മന്ത്രി കെ. എം. ഷാജി

തിരുവനന്തപുരം: ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് അവരോട് ചേർന്ന് നിന്ന് പരിഹാരം കണ്ടെത്തുന്ന സമീപനമാണ് സ്വീകരിക്കേണ്ടതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി. ഉദ്യോഗസ്ഥർക്ക് ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. സ്വരാജ് ഭവനിലെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നടന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വകുപ്പുതല റിവ്യൂ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വിവിധ സെക്ഷനുകളുടെയും മിഷനുകളുടെയും ഏജൻസികളുടെയും പ്രവർത്തന പുരോഗതി, 2026-27 വാർഷിക പദ്ധതികളുടെ […]
Read more

‘വിദ്യാർത്ഥികളുടെ ആവശ്യം ന്യായം’; ഡൽഹി സമരത്തിൽ സർക്കാരിനെതിരെ ബിജെപി നേതാവ് മുരളീമനോഹർ ജോഷി

ഡൽഹി: നീറ്റ് ക്രമക്കേടിനെ തുടർന്ന് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ കേന്ദ്രസർക്കാരിനെതിരെ മുതിർന്ന ബിജെപി നേതാവ് മുരളീമനോഹർ ജോഷി രം​ഗത്ത്. വിദ്യാർത്ഥികളുടെ ആവശ്യം ന്യായമാണെന്നും ഇതിനോട് അനുഭാവ പൂർണമായ നിലപാട് സ്വീകരിക്കണമെന്നും മുരളീമനോഹർ ജോഷി ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ നേരിട്ട രീതി വികസിത ഇന്ത്യ എന്ന ലക്ഷ്യത്തെ ബാധിക്കുമെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തിൽ കുറിച്ചു. ഡൽഹിയിലെ തെരുവുകളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ യുവ വിദ്യാർഥികൾ ദിവസങ്ങളായി പ്രതിഷേധം തുടരുന്ന സാഹചര്യം ഏറെ വേദനാജനകമാണ്. പരീക്ഷാ രീതികളിലെ അപാകതകൾ […]
Read more

തിരുത്തലിന് അംഗീകാരം; സിപിഎം സംസ്ഥാനസമിതി ഒറ്റദിവസം കൊണ്ട് അവസാനിപ്പിച്ചു

തിരുവനന്തപുരം : രണ്ടുദിവസത്തേക്ക് നിശ്ചയിച്ച സി.പി.എം. സംസ്ഥാന സമിതി യോഗം ഒരു ദിവസംകൊണ്ട് അവസാനിപ്പിച്ചു. കേന്ദ്രകമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതായിരുന്നു പ്രധാന അജൻഡ. തിരഞ്ഞെടുപ്പ് തോൽവിക്ക് ഉത്തരവാദികളുണ്ടെന്നും സംസ്ഥാന നേതൃത്വത്തിനാണ് വീഴ്ചപറ്റിയതെന്നുമുള്ള കേന്ദ്രകമ്മിറ്റിയുടെ ‘തിരുത്ത്’ സംസ്ഥാന കമ്മിറ്റി പൂർണമായി അംഗീകരിച്ചു. സംസ്ഥാന കമ്മിറ്റി നേരത്തേ തയ്യാറാക്കിയ തിരഞ്ഞെടുപ്പ് അവലോകനത്തിലെ നാല് കാര്യങ്ങളിലാണ് കേന്ദ്രകമ്മിറ്റിയുടെ തിരുത്തലുണ്ടായത്. വെള്ളാപ്പള്ളിയുടെ വർഗീയപരാമർശത്തെ ശക്തമായി എതിർത്തില്ലെന്നതിൽ, ചില നേതാക്കൾ വെള്ളാപ്പള്ളിയെ അനുകൂലിക്കുന്ന പരാമർശംകൂടി നടത്തി എന്ന് കൂട്ടിച്ചേർത്തു. ആഗോള അയ്യപ്പസംഗമം നടത്തിയതിൽ തെറ്റായ […]
Read more

പി. കെ. കാളൻ ഭവന പദ്ധതിയിലെ അഴിമതി ആരോപണം: ഉന്നതതല അന്വേഷണം

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മുനിസിപ്പാലിറ്റിയിലും പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി നടപ്പിലാക്കിയ ‘പി. കെ. കാളൻ ഭവന പദ്ധതിയിൽ’ വ്യാപക ക്രമക്കേടുകൾ നടന്നതായി മാധ്യമ റിപ്പോർട്ടുകൾ വന്ന പശ്ചാത്തലത്തിൽ, വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് അന്വേഷണം നടത്താൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഉത്തരവിട്ടു. പുന്നപ്ര, മാരാരിക്കുളം, മണ്ണഞ്ചേരി, ആര്യാട് എന്നീ തദ്ദേശ സ്ഥാപനങ്ങളിലെയും ആലപ്പുഴ മുനിസിപ്പാലിറ്റിയിലെയും നിർമ്മാണ പ്രവർത്തനങ്ങളിലാണ് ക്രമക്കേട് ആരോപിക്കപ്പെട്ടിട്ടുള്ളത്. പദ്ധതിയുടെ ടെൻഡർ നടപടികൾ മുതൽ നിർമ്മാണ നിർവ്വഹണം വരെയുള്ള […]
Read more

പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി; കർശന നടപടിക്ക് നിർദേശം നൽകി

തിരുവനന്തപുരം: അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയെന്ന സിപിഎം നേതാവ് പി കെ ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ ഇടപെട്ട് മുഖ്യമന്ത്രി. ശ്രീമതി ടീച്ചറുടെ പരാതി ആഭ്യന്തരമന്ത്രിക്ക് കൈമാറികൊണ്ട് കർശന നടപടി സ്വീകരിക്കാൻ അഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകി. വ്യാജ വാർത്ത പടച്ചവർക്ക് മാപ്പില്ലെന്ന് പി.കെ. ശ്രീമതി പറഞ്ഞു. വാർത്ത നൽകിയ പലരും വിളിച്ചു. സാഷ്ടാംഗം കാലിൽ വീണ് മാപ്പ് ചോദിക്കുന്നു എന്ന് പറഞ്ഞു. പക്ഷെ ഇനി പിന്നോട്ടില്ലെന്നും പി.കെ. ശ്രീമതി വ്യക്തമാക്കി. അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയെന്ന സിപിഎം നേതാവ് പി […]
Read more

30 സ്കൂളുകൾക്ക് പ്രീ ഫാബ് ടോയ്‌ലറ്റുകൾ

തിരുവനന്തപുരം: പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ‘സ്കൂളുകൾക്ക് പ്രീ ഫാബ് ടോയ്‌ലറ്റുകളുടെ നിർമ്മാണം 2025-26’ പദ്ധതിയുടെ ഗുണഭോക്താക്കളായ സ്കൂളുകൾക്കുള്ള താക്കോൽ നൽകൽ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് എൻ സരിത നിർവഹിച്ചു. ജില്ലയിലെ 30 സർക്കാർ സ്കൂളുകളിലേക്ക് 3.60 കോടി രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. നിർമാണ മാലിന്യം കുറവും ഗുണനിലവാരം ഉറപ്പാക്കുന്നതും നിർമാണ ചെലവ് താരതമ്യേന കുറവായതും പരിപാലിക്കാൻ എളുപ്പമുള്ളതുമാണ് പ്രീ ഫാബ് ടോയ്ലറ്റ്. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ […]
Read more

‘സുന്ദരി’ വിളി കുറ്റമല്ല, ; കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: ഒരാളെ ‘പ്രെറ്റി’ എന്ന് വിളിക്കുന്നത് കുറ്റകരമല്ലെന്ന് കര്‍ണാടക ഹൈക്കോടതി. സമൂഹമാധ്യമത്തിലെ ചിത്രം കണ്ട് മെസേജ് അയച്ച കോളജ് വിദ്യാര്‍ഥിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസും കോടതി റദ്ദാക്കി. ഇങ്ങനെ വിളിച്ചതിന് ‘നന്ദി’ എന്ന് മറുപടിയും നല്‍കിയതിന് ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു സ്ത്രീയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യല്‍, പിന്തുടര്‍ന്ന് ശല്യപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ക്ക് പുറമെ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ടി.) ആക്ടിലെ സെക്ഷന്‍ 66 ഇ (സ്വകാര്യതാലംഘനം) ചുമത്തിയാണ് ഈ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ […]
Read more

Recent News