Category: NEWS

പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്ക് ശിക്ഷ കൂട്ടാനുള്ള ബില്ലിന് മന്ത്രിസഭ അം​ഗീകാരം; തിങ്കളാഴ്ച ബിൽ ലോക്സഭയിൽ കൊണ്ടുവരും

ഡൽഹി: രാജ്യത്തെ പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്ക് ശിക്ഷ കൂട്ടാനുള്ള ബിൽ മന്ത്രിസഭ അംഗീകരിച്ചു. തിങ്കളാഴ്ച ബിൽ ലോക്സഭയിൽ കൊണ്ടുവരും. പത്ത് കോടി വരെ പിഴ ചുമത്താനും പത്തു വർഷം വരെ തടവിനുമാണ് ബില്ലിലെ വ്യവസ്ഥ. കേസുകളിലെ വിചാരണ 3 മാസത്തിൽ പൂർത്തിയാക്കാനും ബില്ലിൽ പറയുന്നുണ്ട്.
Read more

പരാതികൾ കുറഞ്ഞ വിമാനക്കമ്പനിയായി സൗദി എയർലൈൻസ്

റിയാദ്: ഏറ്റവും കുറവ് പരാതികളെന്ന നേട്ടവുമായി സൗദിയുടെ ദേശീയ കമ്പനിയായ സൗദി എയർലൈൻസ്. ഫ്ലൈനാസാണ് തൊട്ടുപിറകിൽ. കഴിഞ്ഞ മാസത്തെ അടിസ്ഥാനമാക്കി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനാണ് കണക്കുകൾ പുറത്തുവിട്ടത്. വിമാനകമ്പനികൾക്കെതിരെ ലഭിച്ച പരാതികളുടെ കണക്കുകൾ പുറത്തു വിട്ടിരുന്നു.1,965പരാതികളാണ് മൊത്തം വിമാനകമ്പനികൾക്കെതിരെ ലഭിച്ചത്. ഒരു ലക്ഷം യാത്രക്കാർക്ക് 39 പരാതികൾ എന്ന നിരക്കോടെ ഏറ്റവും കുറവ് പരാതികൾ രേഖപ്പെടുത്തിയത് സൗദിയക്കായിരുന്നു. സമയബന്ധിതമായി 89 ശതമാനം പരാതികൾ പരിഹരിച്ചുവെന്നും കണക്കുകൾ പറയുന്നു. ഒരു ലക്ഷം യാത്രക്കാർക്ക് 56 പരാതികളുമായി […]
Read more

‘പാർട്ടി ഒരു ഗുജറാത്തി കമ്പനി മാത്രമായി ഒതുങ്ങും’; മുരളി മനോഹർ ജോഷിയുടെ പ്രതികരണം ചൂണ്ടിക്കാട്ടി സന്ദീപ് വാര്യർ

തിരുവനന്തപുരം: ബിജെപിയുടെ മുതിർന്ന നേതാവ് ഡോ മുരളി മനോഹർ ജോഷിയുടെ പരാമർശം ചൂണ്ടിക്കാട്ടി മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യർ എംഎൽഎ. പെൺകുട്ടികൾ അടക്കമുള്ള സമരം.ചെയ്യുന്നവരെ ക്രൂരമായി ആക്രമിക്കുന്ന ഡൽഹി പൊലീസ് നടപടി വേദനാജനകമാണെന്ന് മുരളി മനോഹർ ജോഷി പ്രതികരിച്ചിട്ടുണ്ട്. ഒരു ക്രമസമാധാന പ്രശ്നമായി മാത്രം കൈകാര്യം ചെയ്യേണ്ടതല്ല ഈ വിഷയമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനെ ഓർമ്മിപ്പിച്ചിട്ടുണ്ട്. ബിജെപി പ്രതിപക്ഷത്ത് ഇരിക്കട്ടെ എന്ന് മുരളി മനോഹർ ജോഷിയെ പോലെ ആ പാർട്ടി കെട്ടിപ്പടുത്ത മുതിർന്ന നേതാവ് പോലും […]
Read more

‘പേപ്പർ മാഫിയയുടെ വേര് അറുക്കും’; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: ചോദ്യപേപ്പർ ചോർച്ചക്കെതിരെ കർശന നടപടി ഉറപ്പാക്കണം എന്ന് മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു. ചോദ്യപേപ്പർ ചോർച്ചയിൽ പേപ്പർ മാഫിയയുടെ വേര് അറുക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പുതിയ നിയമം കൊണ്ടുവരും. 10 വർഷം ശിക്ഷയും പത്തുകോടി രൂപ പിഴയും ചുമത്തും. പുതിയ നിയമത്തിൻ്റെ കരടിൽ കടുത്ത നടപടികൾ നിർദേശിച്ച് കേന്ദ്രം. തിങ്കളാഴ്ച ബിൽ ലോക്സഭയിൽ കൊണ്ടുവരും. പത്ത് കോടി വരെ പിഴ ചുമത്താനും പത്തു വർഷം വരെ തടവിനുമാണ് ബില്ലിലെ വ്യവസ്ഥ. കേസുകളിലെ വിചാരണ 3 […]
Read more

ജന്തർ മന്തർ പ്രതിഷേധം: ഡൽഹി പൊലീസിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കി

ന്യൂഡൽഹി: ജന്തർ മന്തറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥരുടെ പതിവ് അവധികൾ റദ്ദാക്കി. തലസ്ഥാനത്തെ നിലവിലെ ക്രമസമാധാന സാഹചര്യം കണക്കിലെടുത്താണ് നടപടി. വ്യാഴാഴ്ച പൊലീസ് ആസ്ഥാനത്തുനിന്ന് പുറത്തിറക്കിയ ഉത്തരവ് എല്ലാ ജില്ലാ ഡി.സി.പിമാർക്കും എഫ്.ആർ.ആർ.ഒ., ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവള ഉദ്യോഗസ്ഥർക്കും മറ്റു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ബാധകമാണ്. ഈ ഉത്തരവുപ്രകാരം, മറ്റൊരു നിർദേശം ഉണ്ടാകുന്നതുവരെ കാഷ്വൽ ലീവ്, ഏൺഡ് ലീവ് ഉൾപ്പെടെയുള്ള യാതൊരു പതിവ് അവധികളും അനുവദിക്കില്ല. അടിയന്തര സാഹചര്യങ്ങളിലെ അവധി അപേക്ഷകൾ […]
Read more

അഞ്ചു മാസങ്ങള്‍ക്കിപ്പുറം ഭാവനയുടെ ആ സിനിമ ഒടിടിയില്‍

കൊച്ചി : മലയാളികളുടെ പ്രിയതാരം ഭാവന നായികയായി എത്തിയ ചിത്രമാണ് അനോമി. ഫെബ്രുവരി ആറിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഇപ്പോഴിതാ അനോമി ഒടിടിയിലും എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ആണ് അനോമി ഒടിടിയില്‍ എത്തിയിരിക്കുന്നത്. നവാഗതനായ റിയാസ് മാരാത്ത് ആണ് ‘അനോമി’ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു സാധാരണ കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലൽ അന്വേഷണത്തിന്റെ സാധ്യതകളെ ഏറ്റവും ക്രിയേറ്റീവായി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയാണ് ‘അനോമി‘. വൈകാരികമായി ഏറെ ആഴമുള്ള ‘സാറ’ എന്ന ഫോറൻസിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന […]
Read more

‘സമയംവരുമ്പോൾ നിങ്ങൾ ഇതിന് മറുപടി പറയേണ്ടിവരും’;വിദ്യാർഥികളോടുള്ള യൂണിവേഴ്സിറ്റികളുടെ ഭീഷണിക്കെതിരേ രാഹുൽ ഗാന്ധി

ന്യൂഡൽഹി: വിദ്യാർഥികൾ പ്രതിഷേധ സമരങ്ങളിൽ പങ്കെടുക്കാൻ പാടില്ലെന്ന ഡൽഹി, ജവഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റികളുടെ നിർദേശത്തിനെതിരേ പ്രതികരിച്ച് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിൽ നടക്കുന്ന സിജെപി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, നിയമവിരുദ്ധമായ കൂടിച്ചേരലുകളുടെ ഭാഗമാകരുതെന്ന് കഴിഞ്ഞദിവസമാണ് ഡൽഹി യൂണിവേഴ്‌സിറ്റിയും ജെഎൻയുവും വിദ്യാർഥികളോട് നിർദേശിച്ചത്. വെള്ളിയാഴ്ച എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് ഡൽഹി യൂണിവേഴ്‌സിറ്റികളുടെ നടപടിക്കെതിരേ രാഹുൽ ഗാന്ധി ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. എന്തു ധൈര്യത്തിലാണ് വിദ്യാർഥികൾ അവരുടെ ജനാധിപത്യാവകാശങ്ങൾ വിനിയോഗിക്കുന്നതിനെതിരേ ഭീഷണി മുഴക്കിയതെന്ന് രാഹുൽ ചോദിച്ചു. സമയംവരുമ്പോൾ നിങ്ങൾ ഇതിന് […]
Read more

സംഭരണ സംവിധാനത്തിന്റെ വികസനം: 7 പുതിയ നിയമാവലികൾ അംഗീകരിച്ച് സൗദി ധനകാര്യ മന്ത്രി

റിയാദ്: സർക്കാർ സംഭരണ സംവിധാനം വികസിപ്പിക്കുന്നതിനും, സേവനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനും, കരാറുകൾ, പർച്ചേസുകൾ, എന്നിവയുമായി ബന്ധപ്പെട്ട 7 പുതിയ നിയമാവലികൾക്ക് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ-ജദ്ആൻ അംഗീകാരം നൽകി. പൊതുമുതലിന് പരമാവധി മൂല്യം ഉറപ്പാക്കാനും സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും ലക്ഷ്യമിട്ടാണ് ഈ നടപടി. സർക്കാർ സ്ഥാപനങ്ങൾ ടെൻഡർ പ്രമാണങ്ങളും കരട് രേഖകളും തയാറാക്കുമ്പോൾ നിർബന്ധമായും പിന്തുടരേണ്ട മാർ​ഗനിർദേശ രേഖകളായി ‘എക്സ്പെൻഡിച്ചർ ആന്റ് പ്രോജക്ട് എഫിഷ്യൻസി അതോറിറ്റി’ ആണ് ഈ പുതിയ നിയമാവലികൾ രൂപീകരിച്ചിരിക്കുന്നത്. ഇത് […]
Read more

‘അയ്യായിരം രൂപയല്ലേ ബിനീഷേ’ പണം തിരികെ നൽകി, ഇനി ആ സൗഹൃദം ആവശ്യമില്ലെന്ന് അനസ് പാണാവള്ളി

കൊച്ചി: കൂട്ടുകാരന്റെ പിറന്നാൾ ആശംസയ്ക്കുള്ള നടൻ ബിനീഷ് ബാസ്റ്റിന്റെ മറുപടി വൈറലായതിന് പിന്നാലെ പ്രതികരണവുമായി അനസ് പാണാവള്ളി. ബിനീഷിന്റെ പക്കൽ നിന്ന് അനസ് പണം കടം വാങ്ങിയിരുന്നു. എനിക്കും എന്റെ കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദി ബിനീഷ് ബാസ്റ്റിൻ മാത്രമാണ് എന്ന് വ്യക്തമാക്കിയാണ് അനസ് പാണാവള്ളിയുടെ പ്രതികരണം. ബിനീഷിന്റെ പക്കൽ നിന്ന് 30000 രൂപ കടം വാങ്ങിയിരുന്നുവെന്നും ഇതിൽ 25000 രൂപ തിരികെ നൽകിയിരുന്നു. 5000 രൂപ തിരികെ നൽകാൻ താൻ അൽപം സാവകാശം […]
Read more

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അര്‍ജന്‍റീന താരം

ബ്യൂണസ് അയേഴ്സ്: ലോകകപ്പില്‍ അർജന്‍റീന ടീമിന്‍റെ പ്രതിരോധക്കോട്ട കാത്ത വെറ്ററൻ താരം നിക്കോളാസ് ഒട്ടമെൻഡി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 17 വർഷം നീണ്ട മിന്നുന്ന കരിയറിനാണ് 38-കാരനായ സെന്‍റർ ബാക്ക് വിരാമമിട്ടത്. 2022-ലെ ഫിഫ ലോകകപ്പും രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും (2021, 2024) നീലപ്പടയ്ക്കൊപ്പം നേടിയ ശേഷമാണ് ഒട്ടമെൻഡി ബൂട്ടഴിക്കുന്നത്. അമേരിക്കയിൽ നടന്ന ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് 1-0 ന് അർജന്‍റീന പരാജയപ്പെട്ട മത്സരമാണ് ദേശീയ ടീമിനായുള്ള ഒട്ടമെൻഡിയുടെ അവസാന മത്സരം. ലോകകപ്പ് […]
Read more

Recent News