Category: NEWS

രോഗീപരിചരണം മെച്ചപ്പെടുത്താൻ ഇന്ത്യയിലെ 48% ഡോക്ടർമാർ എഐ ഉപയോഗിക്കുന്നു

ന്യൂഡൽഹി :കൃത്രിമനിർമിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓരോ മേഖലകളിലും വലിയ മാറ്റമാണുണ്ടാക്കിയിരിക്കുന്നത്. പഠനത്തിനും തൊഴിൽമേഖലയിലെ ആവശ്യങ്ങൾക്കുമൊക്കെ എഐയുടെ സഹായം തേടുന്നത് സാധാരണമാണിന്ന്. ആരോഗ്യരംഗത്തും എഐ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ഇപ്പോാഴിതാ ഇന്ത്യയിലെ ഡോക്ടർമാർ എഐ ഉപയോഗിക്കുന്നതു സംബന്ധിച്ച പഠനറിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ഇതുപ്രകാരം രാജ്യത്തെ 48% ഡോക്ടർമാരും തൊഴിൽമേഖലയിലെ ആവശ്യങ്ങൾക്കായി എഐ ഉപയോഗിക്കുന്നുണ്ടെന്നാണ് പറയുന്നത്. ക്ലിനിഷ്യൻ ഓഫ് ദി ഫ്യൂച്ചർ 2026-ന്റെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്. ആരോഗ്യമേഖലയിൽ എഐയെ ശക്തമായൊരു ടൂളായി കാണുമ്പോഴും ഫലപ്രദമായി ഉപയോഗിക്കാൻ സജ്ജമായിട്ടില്ലാത്ത ഡോക്ടർമാരും നിരവധിയുണ്ടെന്ന് […]
Read more

അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘത്തെ പൂട്ടി റോയൽ ഒമാൻ പൊലീസ്

മസ്കത്ത്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘത്തെ പൂട്ടി റോയൽ ഒമാൻ പൊലീസ്. വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാറിൽ 33 കേന്ദ്രങ്ങളിൽ ഒരേസമയം നടത്തിയ മിന്നൽ റെയ്ഡിലാണ് 380-ലധികം ഏഷ്യൻ പൗരന്മാർ വലയിലായത്, വൻതോതിൽ ഉലക്ട്രിക് ഉപകരണങ്ങളും പണവും തട്ടിപ്പ് സംഘത്തിൽ നിന്ന് പിടിച്ചെടുത്തു. ഒരു മാസം നീണ്ട നിരീക്ഷണങ്ങൾക്കൊടുവിലാണ് റോയൽ ഒമാൻ പൊലീസ് തട്ടിപ്പ് സംഘത്തിന്റെ വേരറുത്തത്. സുഹാറിലെ ഫ്ലാറ്റുകൾ, ഹോട്ടലുകൾ, ഒളിത്താവളങ്ങൾ തുടങ്ങി 33 കേന്ദ്രങ്ങളിൽ ഒരേസമയമായിരുന്നു പൊലീസിന്റെ […]
Read more

ജിദ്ദയിൽ ലോക ബോക്സിങ് മാമാങ്കത്തിന് ശനിയാഴ്ച തുടക്കം

റിയാദ്: മുൻ ലോക ചാമ്പ്യൻമാരായ ആന്റണി ജോഷ്വയും ക്രിസ്റ്റ്യൻ ബ്രിൻഗയും നേർക്കുനേർ മത്സരിക്കാനെത്തുന്നുണ്ട്. ജിദ്ദ സൂപ്പർ ഡോമിൽ നടക്കുന്ന മത്സരത്തിനുള്ള ടിക്കറ്റുകൾ വീബുക് പ്ലാറ്റ്‌ഫോം വഴി ലഭ്യമാണ്. ‘ദി കംബാക്ക്’ എന്ന പേരിലാണ് ജിദ്ദയിൽ ലോക ബോക്സിങ് പോരാട്ടത്തിന് വേദിയാകുന്നത്. ഹെവിവെയ്റ്റ് വിഭാഗത്തിൽ മുൻ ലോക ചാമ്പ്യൻമാരായ ആന്റണി ജോഷ്വയും അൽബേനിയൻ താരം ക്രിസ്റ്റ്യൻ ബ്രിൻഗയും നേർക്കുനേർ ഏറ്റുമുട്ടുന്നതാണ് മത്സരത്തിന്റെ പ്രധാന ആകർഷണം. ശനിയാഴ്ച ഉച്ചയ്ക്ക് 2:30 മുതൽ സൂപ്പർ ഡോമിലാണ് മത്സരം. ഓൺലൈൻ പ്ലാറ്റ്ഫോമായ വീബുക് […]
Read more

യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവനകേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന ഉറപ്പാക്കും

ദുബൈ: യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവനകേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന ഉറപ്പാക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഇന്ത്യൻ പ്രവാസി സമൂഹവുമായി സംവദിക്കുകയായിരുന്നു അംബാസഡർ. ഭിന്നശേഷിക്കാർക്ക് പാസ്പോർട്ട് സേവനകേന്ദ്രങ്ങളിൽ മുൻകൂർ അപ്പോയിൻമെന്റ് എടുക്കാതെ ഇനി നേരിട്ട് എത്താമെന്ന് അംബാസഡർ ദീപക് മിത്തൽ പറഞ്ഞു. ഭിന്നശേഷിക്കാരെ ക്യൂവിൽ നിർത്താതെ മുൻഗണനാടിസ്ഥാനത്തിൽ സേവനം ഉറപ്പാക്കും. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഇന്ത്യൻ പ്രവാസി സമൂഹവുമായി സംവദിക്കുകയായിരുന്നു അംബാസഡർ. 60 പിന്നിട്ട മുതിർന്ന പൗരൻമാർക്കും സേവനങ്ങളിൽ മുൻഗണന […]
Read more

കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി

ഡൽഹി: ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. സ്വന്തം വീഴ്ചകളിൽ നിന്ന് ഒളിച്ചോടുന്ന സർക്കാരിന്‍റെ ധാർഷ്ട്യവും നിരുത്തരവാദ സമീപനവുമാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണം. പാർലമെന്‍റിൽ ചർച്ച ചെയ്യാതെയാണ് ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയത്.രാഷ്ട്രീയ താല്പര്യത്തോടെയുള്ള വിസി നിയമനങ്ങൾ വിദ്യാഭ്യാസ നിലവാരം തകർത്തു. നീതിക്കായി പോരാടുന്ന വിദ്യാർഥികൾക്കൊപ്പം നിൽക്കുന്നത് തങ്ങളുടെ ധാർമ്മികവും രാഷ്ട്രീയവുമായ കടമയാണെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. ‘ദ ഹിന്ദു’ ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി […]
Read more

പിഎസ്‍സി പരീക്ഷാ ക്രമക്കേട്; അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക് നീങ്ങുന്നുവെന്ന് സൂചന. ചോദ്യപ്പേപ്പര്‍ മൂല്യനിര്‍ണയുമായി ബന്ധപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴി എടുത്തു. ഡെപ്യൂട്ടി സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിവരുടെ മൊഴിയാണ് എടുത്തത്. മൂല്യനിര്‍ണയത്തിലെ വീഴ്ചകളിലേക്കും അന്വേഷണം തുടങ്ങി. പത്ത് മാര്‍ക്കിന്‍റെ ചോദ്യങ്ങള്‍ ഒഴിവാക്കിയായിരുന്നു മൂല്യനിര്‍ണയം നടത്തിയത്. വിവരണാത്മക ഉത്തരങ്ങളുടെ പരിശോധനയിൽ വീഴ്ച്ച വന്നിട്ടുണ്ടോ, വിവേചന അധികാരം വിനിയോഗിച്ചതിൽ സ്വജന‌പക്ഷപാതം കാണിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളിലും വിശദമായ അന്വേഷണം നടത്തും.
Read more

പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ ഭിന്നാപിപ്രായം

മലപ്പുറം: കഴിഞ്ഞ ദിവസം മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ മലപ്പുറത്തെ കോൺഗ്രസിൽ ഭിന്നാപിപ്രായം. നിയോജകമണ്ഡലം കമ്മിറ്റിയുടെ വിമർശനത്തെ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് അനീഷ് കക്കാട്ട് രംഗത്ത് വന്നു. ചിലരുടെ വിമർശനത്തിന് പ്രത്യേക താല്പര്യമുണ്ടെന്നാണ് പ്രതികരണം. കുഞ്ഞാലിക്കുട്ടി കോൺഗ്രസ് നേതാക്കളുമായി കൂടിയാലോചന നടത്തുന്നില്ല, മന്ത്രിയെ ബന്ധപ്പെടണമെങ്കിൽ ഇടനിലക്കാർ വേണം എന്നുമാണ് കോൺഗ്രസ് യോഗത്തിൽ ഉയർന്നിരുന്ന വിമർശനം. മലപ്പുറത്തെ കോൺഗ്രസ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച മലപ്പുറം നിയോജകമണ്ഡലം കമ്മിറ്റിയുടെ യോഗത്തിലാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനം ഉയർന്നത്. […]
Read more

യൂബര്‍ ആപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങി ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്

തിരുവനന്തപുരം: സംസ്ഥാനത്ത് യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാനൊരുങ്ങി ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സിന്റെ തീരുമാനം. ഇന്ന് മുതല്‍ മറ്റ് ആപ്പുകള്‍ ഉപയോഗിച്ച് സര്‍വീസുകള്‍ പുനഃരാരംഭിക്കും. കഴിഞ്ഞ ദിവസം മാനേജുമെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തീരുമാനം. ന്യായമായ അടിസ്ഥാന നിരക്കുകള്‍ ഉറപ്പാക്കുക, ഡ്രൈവര്‍ സൗഹൃദ നിലപാട് സ്വീകരിക്കുക മുതലായ ആവശ്യങ്ങളാണ് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് മുന്നോട്ട് വച്ചിരുന്നത്. ഇന്നലെ കൊച്ചിയില്‍ മാനേജ്‌മെന്റുമായി ഒരു ചര്‍ച്ച നടക്കുകയും ചെയ്തിരുന്നു. ഈ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് യൂബര്‍ ആപ്പ് ബഹിഷ്‌കരിക്കാന്‍ ഡ്രൈവേഴ്‌സ് തീരുമാനമെടുത്തിരിക്കുന്നത്. റാപ്പിഡോ, […]
Read more

ഗൾഫിൽ കൂടുതൽ വിമാനങ്ങൾ റദ്ദായേക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

റിയാദ്: ഗൾഫിൽ വരും ദിനങ്ങളിൽ കൂടുതൽ വിമാനങ്ങൾ റദ്ദായേക്കുമെന്ന് പൗരന്മാർക്ക് അമേരിക്ക ജാഗ്രതാ നിർദേശം നൽകി. സൗദിക്ക് നേരെയും ഇറാൻ യുദ്ധം നീങ്ങുന്നതിനിടെ ഇറാനെതിരെ കടുത്ത നീക്കത്തിന് അമേരിക്ക നീങ്ങുന്നതായാണ് സൂചന. യമനിലേക്ക് ഇറാനിൽ നിന്നും കൂടുതൽ ഐആർജിസി കമാണ്ടർമാരെ എത്തിച്ചതായി പാശ്ചാത്യ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. സൗദി കപ്പലുകൾക്ക് നേരെയുള്ള ഹൂതി ഉപരോധവും തുടരുകയാണ്. ഇറാൻ യുദ്ധം സൗദിക്ക് നേരെയും തിരിയുകയാണ്. ഐആർജിസിയുടെ കൂടുതൽ കമാണ്ടർമാർ ഹൂതികളെ സഹായിക്കാനായി യമനിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. ഇത് തടയാനായാണ് […]
Read more

സൗദിയുമായി ആണവ കരാർ പ്രാബല്യത്തിൽ വരണമെങ്കിൽ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കണം

റിയാദ്: സൗദി അറേബ്യയുമായി ഒപ്പുവെച്ച സിവിലിയൻ ആണവ സഹകരണ കരാർ പ്രാബല്യത്തിൽ വരണമെങ്കിൽ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കണമെന്ന് അമേരിക്ക. ഇസ്രായേൽ ഉൾപ്പെടെ എതിർപ്പുമായി വന്നതിന് പിന്നാലെയാണ് പുതിയ ഉപാധി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ചത്. കരാറിൽ ഇസ്രായേലിന്റെ താൽപര്യവും സംരക്ഷിക്കുമെന്ന് യുഎസ് വ്യക്തമാക്കി. ഇതോടെ കരാർ മുന്നോട്ട് പോകണമെങ്കിൽ സൗദി നിലപാട് നിർണായകമാകും. സിവിലിയൻ ആണവ സഹകരണ കരാർ പ്രാബല്യത്തിൽ വരണമെങ്കിൽ സൗദിക്ക് മുമ്പിൽ പുതിയ ഉപാധി വെച്ചിരിക്കുകയാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൗദി […]
Read more

Recent News