ദുബൈ: യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവനകേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന ഉറപ്പാക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഇന്ത്യൻ പ്രവാസി സമൂഹവുമായി സംവദിക്കുകയായിരുന്നു അംബാസഡർ. ഭിന്നശേഷിക്കാർക്ക് പാസ്പോർട്ട് സേവനകേന്ദ്രങ്ങളിൽ മുൻകൂർ അപ്പോയിൻമെന്റ് എടുക്കാതെ ഇനി നേരിട്ട് എത്താമെന്ന് അംബാസഡർ ദീപക് മിത്തൽ പറഞ്ഞു. ഭിന്നശേഷിക്കാരെ ക്യൂവിൽ നിർത്താതെ മുൻഗണനാടിസ്ഥാനത്തിൽ സേവനം ഉറപ്പാക്കും. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഇന്ത്യൻ പ്രവാസി സമൂഹവുമായി സംവദിക്കുകയായിരുന്നു അംബാസഡർ. 60 പിന്നിട്ട മുതിർന്ന പൗരൻമാർക്കും സേവനങ്ങളിൽ മുൻഗണന ഉറപ്പാക്കിയിട്ടുണ്ട്. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ആരംഭിച്ച അൽഹിന്ദ് സേവനകേന്ദ്രം അംബാസഡർ സന്ദർശിച്ചു. ഇന്ററാക്ടീവ് സെഷനിൽ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര അധ്യക്ഷത വഹിച്ചു.
യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവനകേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന ഉറപ്പാക്കും
