Category: NEWS

മാധ്യമ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഇൻഫർമേഷൻ മന്ത്രാലയ അണ്ടർസെക്രട്ടറി

മനാമ: എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ നടക്കുന്ന പതിനഞ്ചാമത് യൂത്ത് സിറ്റി 2030 സംരംഭത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി ഇൻഫർമേഷൻ മന്ത്രാലയം അവതരിപ്പിച്ച നിരവധി മാധ്യമ പരിപാടികളും പ്രവർത്തനങ്ങളും ഇൻഫർമേഷൻ മന്ത്രാലയ അണ്ടർസെക്രട്ടറി യൂസുഫ് മൊഹമ്മദ് അൽ ബിൻ ഖലീൽ അവലോകനം ചെയ്തു. യുവാക്കളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും ഉയർന്നുവരുന്ന പ്രതിഭകളെ തിരിച്ചറിയുന്നതിനും, വിവിധ മാധ്യമ വിഷയങ്ങളിൽ പങ്കാളികൾക്ക് പ്രായോഗിക പരിചയം നൽകുന്നതിനും സഹായിക്കുന്ന ഒരു പ്രായോഗിക പരിശീലന അന്തരീക്ഷം നൽകുന്നതിൽ ഈ സംരംഭത്തിന്റെ തുടർച്ചയായ വിജയത്തെ അദ്ദേഹം അഭിനന്ദിച്ചു. ബഹ്റൈൻ […]
Read more

ക്ലിഫ് ഹൗസിലേക്ക് യുവമോര്‍ച്ച നടത്തിയ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎസ്‌സി നടത്തുന്ന ക്രമക്കേടുകള്‍ക്കും മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടത്തിയ സമരത്തിനുമെതിരെ ക്ലിഫ് ഹൗസിലേക്ക് യുവമോര്‍ച്ച നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡിന് മുകളിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ചു. ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകരുടെ നീക്കം ഉണ്ടായി.പൊലീസ് ആറ് തവണ ജല പീരങ്കി പ്രയോഗിച്ചു. പൊലീസിന് നേരെ കമ്പും കല്ലുമെറിഞ്ഞ് പ്രവർത്തകർ. ഒരു യുവമോർച്ച പ്രവർത്തകന് പരുക്കേറ്റു. കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ പോയി പല കാര്യങ്ങളും […]
Read more

നിതിൻ രാജിൻ്റെ മരണം: അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി

കൊച്ചി: ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരായി. കോടതി മുറിയിലെ മൈക്ക് ഓഫ് ചെയ്യാൻ ശ്രമിച്ചതിന് ഉദ്യോഗസ്ഥനെ ജഡ്ജി വിമർശിച്ചു. സുപ്രധാന കേസ് വരുമ്പോൾ എന്തിനാണ് ഓൺലൈൻ മൈക്ക് ഓഫ് ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. എന്നാൽ ചാനലുകൾ കോടതി നടപടി റെക്കോർഡ് ചെയ്ത് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നുവെന്ന് പ്രോസിക്യൂട്ടർ വാദിച്ചു. അതിനിടെ, കോടതി ഇടപെട്ട് മൈക്ക് ഓൺ ചെയ്യിപ്പിച്ചു. ഉദ്യോഗസ്ഥനെതിരെ കടുത്ത വിമർശനമാണ് കോടതി ഉയർത്തിയത്. സർക്കാർ ഒന്ന് […]
Read more

ചെങ്കടലിൽ സൗദി കമ്പനിയുടെ കപ്പലിന് നേരെ ആക്രമണം; മുഴുവൻ ജീവനക്കാരും സുരക്ഷിതരെന്ന് അധികൃതർ

റിയാദ്: ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന സൗദി കമ്പനിയുടെ ‘എൻസീലിയ എന്ന കപ്പലിന് നേരെ ആക്രമണമുണ്ടായതായി സൗദി ട്രാൻസ്പോർട്ട് അതോറിറ്റി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തെ തുടർന്ന് കപ്പലിന്റെ മുൻഭാഗത്ത് തീപിടിത്തമുണ്ടായതായും വ്യക്തമാക്കി. കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരും സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. കപ്പലിനെയും ജീവനക്കാരെയും സുരക്ഷിതരാക്കുന്നതിനും സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി എല്ലാ നടപടികളും ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ചതായും വ്യക്തമാക്കി.
Read more

ഒമാനിലെ പ്രവാസി പ്രമുഖൻ അശ്വിൻ പുരേച്ച നിര്യാതനായി

സലാല: പ്രവാസി പൗരപ്രമുഖനും ഐമൻ ഗ്രൂപ്പ് ഓഫ് സ്ഥാപനങ്ങളുടെ അമരക്കാരനുമായിരുന്ന അശ്വിൻ പുരേച്ച (70 ) നിര്യാതനായി. ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ്, ഗുജറാത്തി വിങ് എന്നിവയിലും പങ്കാളിത്തം വഹിച്ചിരുന്നു. കോഴിക്കോട് എയർപോർട്ടിൽ വെച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഗുജറാത്തിലെ കച്ച് സ്വദേശിയായ ഇദ്ദേഹം പൂനെയിലാണ് സ്ഥിരതാമസം. 1978 മുതൽ സലാലയിൽ പ്രവാസിയാണ്. ഭാര്യ ഹീന. കുടുംബം സലാലയിലാണുള്ളത്. രണ്ട് മക്കൾ ദുബൈയിലുമാണ്.മൃതദേഹം പൂനെയിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പ്രവാസികളുടെ […]
Read more

സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടി20 നാളെ; മത്സര സമയം, കാണാനുള്ള വഴികള്‍

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ നാളെ രണ്ടാം പോരാട്ടത്തിനിറങ്ങുന്നു. ശനിയാഴ്ച ഹരാരെ സ്പോർട്സ് ക്ലബ്ബിലാണ് മത്സരം. വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന്‍റെ മിന്നുന്ന വിജയം നേടിയ ശ്രേയസ് അയ്യരും സംഘവും പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്. നാളഎ ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ തിരിച്ചടികൾക്ക് ശേഷം ഹരാരെയിൽ മികച്ച ഫോമിലേക്ക് തിരിച്ചെത്താൻ സാധിച്ചത് ഇന്ത്യൻ യുവനിരയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ആദ്യ മത്സരത്തിൽ 19 പന്തിൽ […]
Read more

സിഇടി ഭരണരീതി മാറ്റം ഏകപക്ഷീയമാകില്ല; എല്ലാവരുമായും ചര്‍ച്ച നടത്തുമെന്ന് മന്ത്രി റോജി എം ജോണ്‍

തിരുവനന്തപുരം: തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിനെ (സിഇടി) ഡോ. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വ്വകലാശാലയുടെ ഘടകകോളജ് (അഫിലിയേറ്റ് പദവിയില്‍ നിന്ന് കോണ്‍സ്റ്റിറ്റ്യുവന്റ് കോളജിലേക്ക്) ആക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാവരുമായും ചര്‍ച്ചകള്‍ നടത്തുമെന്നും അഭിപ്രായങ്ങള്‍ പരിഗണിക്കുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. സിഇടിയെ കെടിയുവിന്റെ ഭാഗമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ നീക്കം സിഇടിയുടെ സ്വയംഭരണാവകാശം ഇല്ലാതാക്കുമെന്നാണ് എതിര്‍ക്കുന്നവരുടെ വാദം. തീരുമാനങ്ങളെല്ലാം സര്‍വ്വകലാശാലയുടേതാകുമെന്നും ഇത് ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും […]
Read more

ലൈംഗികമായി അധിക്ഷേപിക്കുന്ന അമ്മൂമ്മ, എല്ലാത്തിനും തെളിവുണ്ട്; അഹാന കൃഷ്ണ

തിരുവനന്തപുരം: തനിക്കും കുടുംബത്തിനുമെതിരെ പ്രചരിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടി അഹാന കൃഷ്ണ. തന്റെ അമ്മൂമ്മയും കസിനും ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളിക്കളയുകയാണ് അഹാന. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച നീണ്ട കുറിപ്പിലൂടെയായിരുന്നു അഹാനയുടെ പ്രതികരണം. സത്യം തെളിയിക്കുന്ന ചാറ്റുകളും വിഡിയോകളും ഓഡിയോകളും തന്റെ പക്കലുണ്ടെന്നാണ് അഹാന പറയുന്നത്. തനിക്കും കുടുംബത്തിനുമെതിരെ വ്യാജ പ്രചരണം നടത്തിയ കസിനെതിരെ കേസ് നല്‍കാന്‍ നിയമോപദേശം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കുട്ടികളുടെ ഭാവിയോര്‍ത്ത് അതില്‍ നിന്നും പിന്മാറുകയാണെന്ന് അഹാന പറയുന്നത്. 202 ഒക്ടോബര്‍ മുതല്‍ അമ്മൂമ്മയും തങ്ങളും […]
Read more

കൊല്ലത്ത് ക്ഷേത്രദർശനത്തിന് പോയ അമ്മയെയും മക്കളെയും കാണാതായി

കൊല്ലം: കൊല്ലത്ത് ക്ഷേത്രദർശനത്തിനായി പോയ അമ്മയെയും രണ്ടു മക്കളെയും കാണാതായി. കാണാതായ യുവതിയുടെ ഭർതൃവീട്ടുകാർ പൊലീസിൽ പരാതി നൽകി. ഇരവിപുരം സ്വദേശിയായ യുവതിയെയും ഇവരുടെ 12 വയസ്സുള്ള ആൺകുട്ടിയെയും മൂന്നര വയസ്സുള്ള പെൺകുട്ടിയെയുമാണ് കാണാതായത്. കഴിഞ്ഞ ഞായറാഴ്ച മുതൽ മൂന്ന് പേരെയും കാണാനില്ലെന്നാണ് ഭർതൃവീട്ടുകാർ ഇരവിപുരം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ക്ഷേത്ര ദർശനത്തിന് പോകുന്നു എന്ന് പറഞ്ഞാണ് ഇവർ കാറുമായി വീട്ടിൽ നിന്ന് ഇറങ്ങിയത്. വൈകുന്നേരമായിട്ടും മടങ്ങി വരാതായതോടെ ഫോണിൽ വിളിച്ചു. എന്നാൽ സ്വിച്ച് ഓഫ് […]
Read more

കാന്‍സര്‍ രോഗികള്‍ക്ക് ഇനി കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്രയില്ല

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കിയിരുന്ന സൗജന്യയാത്ര ‘ഹാപ്പി ലോങ് ലൈഫ്’ യുഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയെന്ന് സിപിഎം. ഓര്‍ഡിനറി മുതല്‍ സൂപ്പര്‍ഫാസ്റ്റ് വരെയുള്ള ബസുകളില്‍ അനുവദിച്ച സൗജന്യയാത്രയും അതോടൊപ്പം രോഗിക്ക് ബസില്‍ സീറ്റും ഉറപ്പു നല്‍കിയതാണ് ഇപ്പോള്‍ റദ്ദാക്കിയതെന്ന് സിപിഎം ആരോപിച്ചു. ആറ് മാസത്തെ കാലാവധിയിലാണ് ഹാപ്പി ലോങ് ലൈഫ് കാര്‍ഡുകള്‍ നല്‍കിയിരുന്നത്. അതുകഴിഞ്ഞാല്‍ വീണ്ടും ഓണ്‍ലൈനായി അപേക്ഷ നല്‍കി പുതുക്കണം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പുതുക്കി നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നും […]
Read more

Recent News