Category: NEWS

നാളെ മുതൽ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യും. ജൂലൈ മാസത്തെ പെന്‍ഷനാണ് വെള്ളിയാഴ്ച കൊടുത്ത് തുടങ്ങുന്നത്. ഇതിനായി സര്‍ക്കാര്‍ 1095 കോടി രൂപ അനുവദിച്ചു. പെന്‍ഷന്‍ തുക ഓഗസ്റ്റ് മൂന്നിന് മുമ്പ് വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ ക്ഷേമ നിധി ബോര്‍ഡുകളിലെ പെന്‍ഷനും നാളെ മുതല്‍ നല്‍കും. കര്‍ഷക തൊഴിലാളി പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവ നാളെ മുതല്‍ വിതരണം ചെയ്‌തേയ്ക്കും.
Read more

ഡൽഹി പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി സുപ്രീം കോടതി അഭിഭാഷകർ

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ഐക്യദാർഢ്യവുമായി സുപ്രീം കോടതി അഭിഭാഷകരും. സുപ്രീംകോടതി പരിസരത്ത് ഒരു വിഭാഗം അഭിഭാഷകർ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ചൊല്ലി ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന മൂല്യങ്ങളോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കാനാണ് ഈ നീക്കമെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത അഭിഭാഷകർ വ്യക്തമാക്കി. സുപ്രീംകോടതി അഭിഭാഷകരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഭരണഘടനയുടെ ആമുഖം ഒരുമിച്ച് വായിച്ച ശേഷം ജനാധിപത്യം, നീതി, […]
Read more

കനത്ത മഴ; കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു

മുംബൈ: തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും അതിശക്തമായ മഴയായതിനാൽ കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു. കൊച്ചുവേളി – അമൃതസർ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ – നിസാമുദ്ദീൻ എക്സ്പ്രസും ട്രെയിനുകളാണ് പൻവേലിൽ നിന്നും വഴിതിരിച്ചുവിടുക. ഈ ട്രെയിനുകൾ ജൽഗാവ് – പാൽധി – ഉദ്ന വഴി സൂറത്തിൽ എത്തും. വാപി -ഉദ് വാഡ സെക്ഷനിൽ മണ്ണിടിച്ചിലുണ്ടായതും പലയിടത്തും ട്രാക്കിൽ വെളളം കയറിയതുമാണ് കാരണം. സൂറത്തിൽ നിന്നും ഉദ്നയിൽ നിന്നുമുളള ആറു ട്രെയിനുകൾ പൂർണമായും നിരവധി സർവീസുകൾ ഭാഗികമായും റദ്ദാക്കി. ഗുജറാത്തിലെ […]
Read more

‘ക്ലേഫെയ്സി’ൻ്റെ ട്രെയിലര്‍ പുറത്ത്

ഡിസി സ്റ്റുഡിയോസിന്റെ ‘ക്ലേഫെയ്സി’ന്റെ ട്രെയിലര്‍ പുറത്ത്. ടോം റൈസ് ഹാരിസാണ് നായകനായി എത്തുന്നത്. ബാറ്റ്മാൻ കോമിക് സീരീസിലെ വില്ലനായ ക്ലേഫെയ്സിന്റെ പ്രതികാര കഥയാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചനകൾ‍. ജെയിംസ് വാറ്റ്കിൻസ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 23ന് തിയറ്ററുകളിലെത്തും. വാർണർ ബ്രദേഴ്സ് പിക്ചേഴ്സാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. നവോമി ആക്കി, ഡേവിഡ് ഡെൻസിക്, മാക്സ് മിംഗേല, എഡ്ഡി മാർസൺ എന്നിവർക്കൊപ്പം നാൻസി കരോൾ, ജോഷ്വാ ജെയിംസ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. […]
Read more

സിക്കിം തുരങ്ക അപകടം: മലയാളി ഉദ്യോ​ഗസ്ഥൻ അനീഷിന്റെ മരണം സ്ഥിരീകരിച്ചു

സിക്കിം: സിക്കിം തുരങ്കം അപകടത്തിൽ കാണാതായ മലയാളി മരിച്ചു. കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അനീഷ് മോഹന്‍റെ മൃതദേഹം കണ്ടെത്തിയത്. സിക്കിമിലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തതിന് ശേഷം മൃതദേഹം നാട്ടിലേക്കെത്തിക്കും. നാല് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അനീഷിന്‍റെ ഭാര്യയും സഹോദരനുമടക്കമുള്ള ബന്ധുക്കൾ സിക്കിമിലുണ്ട്. നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷനിലെ സീനിയർ മാനേജറാണ് അനീഷ് മോഹൻ. കഴിഞ്ഞ പതിനാറ് വർഷമായി എൻഎച്ച്പിസിയിലെ ജീവനക്കാരനാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് […]
Read more

മക്ക, മദീന പള്ളികളിലെത്തുന്ന തീർത്ഥാടകർക്ക് നിർദ്ദേശങ്ങൾ

റിയാദ്: മക്കയിലെയും മദീനയിലെയും ഹറമുകളിൽ വെച്ചിരിക്കുന്ന കണ്ടെയ്നറുകളിലെ സംസം വെള്ളം കുടിക്കാൻ വേണ്ടി മാത്രം ഉപയോഗിക്കണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം തീർഥാടകരോട് അഭ്യർത്ഥിച്ചു. ‘ഉംറയ്ക്കായി വരുന്നോ’ എന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് ഈ നിർദ്ദേശം. കണ്ടെയ്നറുകളിൽ നിന്ന് വെള്ളമെടുത്ത് വുളൂഅ് ചെയ്യാനോ, കുപ്പികളിൽ നിറച്ചു കൊണ്ടുപോകാനോ പാടില്ലെന്ന് മന്ത്രാലയം പ്രത്യേകം ഓർമ്മിപ്പിച്ചു. ഈ നിർദ്ദേശങ്ങൾ പാലിച്ചാൽ തിരക്കുള്ള സമയത്തും എല്ലാവർക്കും തടസ്സമില്ലാതെ കുടിക്കാനുള്ള സംസം വെള്ളം ലഭിക്കാൻ സഹായിക്കും. ഹറമുകളിലെ സൗകര്യങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കുന്നത് തീർഥാടകരുടെ നല്ല […]
Read more

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട, മൂന്ന് പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമിയയിലെ ഒരു താമസസ്ഥലത്ത് നിന്ന് ആറ് കിലോഗ്രാമിലധികം മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തു. സംഭവത്തിൽ മൂന്ന് വിദേശികളെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ വിഭാഗം പബ്ലിക് പ്രൊസിക്യൂഷന് കൈമാറി. രണ്ട് ഗാർഹിക തൊഴിലാളികളും തൊഴിലില്ലാത്ത ഒരു വിദേശിയുമാണ് പിടിയിലായത്. ക്രിസ്റ്റൽ മെത്ത്, ഹഷീഷ്, ലിറിക്ക ഗുളികകൾ എന്നിവയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. സാൽമിയയിലെ ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട ഒരു വാഹനത്തിന് സമീപം ഏഷ്യൻ വംശജയായ ഒരു സ്ത്രീ സംശയാസ്പദമായ പാക്കറ്റുകൾ വെക്കുന്നത് കണ്ടതായി […]
Read more

ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട് ജൂഡോ താരം പുറത്ത്

ഗ്ലാസ്‌ഗോ: ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യക്ക് കനത്ത തിരിച്ചടി. മത്സരങ്ങൾക്ക് മുന്നോടിയായി നടത്തിയ ഡോപ്പിംഗ് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ ജൂഡോ താരം അരുൺ കുമാറിനെ ടൂർണമെന്‍റിൽ നിന്ന് അയോഗ്യനാക്കി. പുരുഷന്മാരുടെ 73 കിലോഗ്രാം വിഭാഗത്തിലാണ് അരുൺ ഇന്ത്യക്കായി മത്സരിക്കേണ്ടിയിരുന്നത്. മത്സരങ്ങൾക്ക് തുടങ്ങും മുമ്പ് നടത്തിയ പരിശോധനയിൽ അരുൺ നിരോധിത മരുന്നുകൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ദേശീയ ആന്റി ഡോപ്പിംഗ് ഏജൻസി (നാഡ) നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇന്‍റർനാഷണൽ ജൂഡോ […]
Read more

ചരിത്രമെഴുതി ലവ്ലിന ബോർഗോഹെയ്ൻ

ഗ്ലാസ്‌ഗോ: ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന്‍റെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ് നടക്കും മുൻപേ ഇന്ത്യക്ക് ആദ്യ മെഡല്‍. ബോക്സിംഗ് റിംഗിൽ ഇറങ്ങുന്നതിന് മുൻപ് തന്നെ ഒളിമ്പിക് മെഡൽ ജേതാവായ ലവ്ലിന ബോർഗോഹെയ്ൻ ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പാക്കി. വനിതകളുടെ 75 കിലോഗ്രാം മിഡിൽവെയ്റ്റ് വിഭാഗത്തിലാണ് ലവ്ലിനയ്ക്ക് നേരിട്ട് സെമി ഫൈനൽ പ്രവേശനം ലഭിച്ചത്. കോമൺവെൽത്ത് ഗെയിംസ് ബോക്സിംഗ് നിയമമനുസരിച്ച് സെമി ഫൈനലിൽ തോൽക്കുന്ന രണ്ട് താരങ്ങൾക്കും വെങ്കല മെഡൽ ലഭിക്കും. അതിനാൽ സെമിയിലെത്തിയതോടെ ലവ്ലിനയ്ക്ക് ചുരുങ്ങിയത് വെങ്കല മെഡൽ ഉറപ്പായിക്കഴിഞ്ഞു. […]
Read more

മകളെ അടിച്ചതും വഴക്കു പറഞ്ഞതുമോർത്ത് ഇപ്പോഴും വിഷമിക്കാറുണ്ട് മനസ് തുറന്ന് ഗായത്രി അരുൺ

മലയാളികൾക്കു പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നടി ഗായത്രി അരുൺ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ‘പരസ്‍പരം’ എന്ന സീരിയലിലൂടെയാണ് ഗായത്രി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. സിനിമാ സീരിയൽ അഭിനയത്തോടൊപ്പം അവതരണവും പുസ്തകമെഴുത്തും വ്ലോഗിങ്ങും ബിസിനസുമെല്ലാം ഒരുമിച്ച് കൊണ്ടുപോകുന്ന താരം കൂടിയാണ് ഗായത്രി. അഭിനയത്തിനും എഴുത്തിനും പുറമേ, അവതാരക എന്ന നിലയിലും ഗായത്രി ഇതിനകം പ്രശസ്‍തി നേടിയിട്ടുണ്ട്. സ്വന്തമായി ഒരു നെയിൽ ആർട്ട് സ്റ്റുഡിയോയും താരം അടുത്തിടെ ആരംഭിച്ചിരുന്നു. ആട എന്ന പേരിൽ സ്വന്തമായി ഒരു ക്ലോത്തിങ്ങ് ബ്രാൻഡും ഗായത്രിക്കുണ്ട്. മകൾ കല്ലു […]
Read more

Recent News