Category: NEWS

മേഘാലയ ഹണിമൂൺ കൊലപാതകം: സോനം രഘുവംശിയുടെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി

ഭോപ്പാൽ: മധുവിധു യാത്രയ്ക്കിടെ ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. മൂന്ന് ആഴ്ചയ്ക്കുള്ളിൽ വിചാരണക്കോടതിക്ക് മുന്നിൽ കീഴടങ്ങാൻ സോനം രഘുവംശിയോട് സുപ്രീം കോടതി നിർദേശിച്ചു. മേഘാലയ സർക്കാരിന്റെ അപ്പീൽ പരിഗണിച്ച എംഎം സുന്ദരേശ്, പി ബി വരാലേ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. നേരത്തെ ഏപ്രിലിൽ ഷില്ലോങ് വിചാരണക്കോടതി സോനത്തിന് ജാമ്യം അനുവദിച്ചിരുന്നു. ജൂൺ അവസാനത്തോടെ മേഘാലയ ഹൈക്കോടതിയും ഈ ജാമ്യം ശരിവച്ചിരുന്നു. ഇതിനെതിരെയാണ് മേഘാലയ സർക്കാർ സുപ്രീം […]
Read more

വിനോദയാത്രയ്ക്കായി ബാങ്കോക്കിൽ പോയ മലയാളി യുവാവിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: വിനോദയാത്രയ്ക്കായി ബാങ്കോങ്കിൽ പോയ മലയാളി യുവാവിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തലവടി ഗ്രാമപഞ്ചായത്തിലെ ആനപ്രമ്പാൽ തെക്ക് പുന്നശ്ശേരി സ്വദേശിയായ പ്രജിത് പുഷ്പാംഗദൻ (49) ആണ് മരിച്ചത്. യുകെയിൽ അധ്യാപകനായി ജോലി ചെയ്യുന്ന പ്രജിത് അവധി ആഘോഷത്തിനാണ് തായ്‌ലൻഡിൽ പോയത്. ഇന്നലെ രാത്രിയോടെയാണ് പ്രജിത്ത് മരിച്ച വിവരം തായ്‌ലൻഡ് അധികൃതർ എടത്വ പൊലീസിനെ അറിയിച്ചത്. മരണകാരണം വ്യക്തമല്ല. പ്രജിത് പുഷ്പാംഗദൻ ഒറ്റയ്ക്കായിരുന്നു തായ്‌ലൻഡിലേക്ക് യാത്ര പോയതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി
Read more

കോമൺവെൽത്ത് ഗെയിംസിന് തുടക്കമായി

കായികപ്രേമികളുടെ കണ്ണുകൾ ഇനി സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിലേക്ക്. 23-ാമത് കോമൺവെൽത്ത് ഗെയിംസിന് സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ ഔദ്യോഗികമായി തുടക്കമായി. ഓഗസ്റ്റ് 2 വരെ 12 ദിവസങ്ങളിലായി നടക്കുന്ന ഈ കായികോത്സവത്തിൽ 74 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളാണ് മാറ്റുരയ്ക്കുന്നത്. മെഡൽ പ്രതീക്ഷയോടെ തന്നെയാണ് ഇന്ത്യൻ താരങ്ങൾ ഗ്ലാസ്ഗോയിൽ എത്തിയിട്ടുള്ളത്. ഗ്ലാസ്ഗോയിൽ എത്തിയിട്ടുള്ള ഇന്ത്യൻ സംഘത്തിൽ 126 അംഗങ്ങളാണ് ഉള്ളത്. 77 പുരുഷ താരങ്ങളും 48 വനിതാ താരങ്ങളുമാണ് ഇന്ത്യൻ സംഘത്തിലുള്ളത്. പാര ഗെയിംസിനും ഇന്ന് തന്നെയാണ് തുടക്കമാകുന്നത്. ഇന്ത്യൻ സംഘത്തിൽ കേരളത്തിന് […]
Read more

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

കോഴിക്കോട്: സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു. 81 വയസ്സായിരുന്നു. മലപ്പുറം ജില്ലയിലെ ഇരുമ്പുഴിക്കോട്ട് 1945ൽ ജനനം. ദർസ് പഠനത്തിനു ശേഷം വിവിധ സ്ഥലങ്ങളിൽ മുദരിസായി. 1978ൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽ അധ്യാപകനായി. 2003 മുതൽ പ്രിൻസിപ്പലായ അദ്ദേഹം ശൈഖുൽ ജാമിഅ എന്നാണ് അറിയപ്പെടുന്നത്. 2010ൽ സമസ്ത സെക്രട്ടറിയായി. 2003 മുതൽ 2005 വരെ കേരള സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാനും 2006-09ൽ കേന്ദ്ര ഹജ് കമ്മിറ്റി വൈസ് ചെയർമാനുമായിരുന്നു. 2016 […]
Read more

നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ അതിക്രമക്കേസ്: എഫ്‌ഐആറിലെ വിവരങ്ങള്‍ വ്യാജമെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ അതിക്രമക്കേസില്‍ എഫ്‌ഐആറിലെ വിവരങ്ങള്‍ വ്യാജമെന്ന് റിപ്പോര്‍ട്ട്. പ്രതികളെ കാറില്‍ നിന്നാണ് പിടിച്ചതെന്ന എഫ്‌ഐആറിലുള്ള വിവരം വ്യാജമാണെന്നാണ് റിപ്പോര്‍ട്ട്. പ്രതികളെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ഹോട്ടലില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ദൃശ്യങ്ങള്‍ മാധ്യമങ്ങൾക്ക് ലഭിച്ചു. ഇതിന് പിന്നാലെ പൊലീസ് കള്ളക്കേസ് എടുത്തെന്ന് പരാതി ലഭിച്ചിരുന്നു. പ്രതികള്‍ക്കെതിരെ പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് കേസും ഒരേ എസ്‌ഐ തന്നെയാണ് രജിസ്റ്റര്‍ ചെയ്തത്. രണ്ടിലും ഒരേ കുറ്റകൃത്യങ്ങളാണ് പരാമര്‍ശിക്കുന്നത്. രണ്ടാം […]
Read more

മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോൺഗ്രസ് യോഗത്തിൽ രൂക്ഷ വിമർശനം

മലപ്പുറം: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോൺഗ്രസ് യോഗത്തിൽ രൂക്ഷ വിമർശനം. മലപ്പുറത്തെ കോൺഗ്രസ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച മലപ്പുറം നിയോജകമണ്ഡലം കമ്മിറ്റിയുടെ യോഗത്തിലാണ് വിമർശനം ഉയർന്നത്. തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും കുഞ്ഞാലിക്കുട്ടി പുല്ലുവില കൽപ്പിക്കാതെ അവഗണിക്കുന്നുവെന്നും ഒരു കാര്യത്തിലും കോൺഗ്രസ് നേതാക്കളുമായി കൂടിയാലോചന നടത്തുന്നില്ലെന്നുമാണ് വിമർശനം. ഇടനിലക്കാരില്ലാതെ കുഞ്ഞാലിക്കുട്ടിയെ ബന്ധപ്പെടാൻ ആവുന്നില്ല. വികസന ഫണ്ടുകൾ സംബന്ധിച്ച കാര്യങ്ങളിലും യുഡിഎഫിൽ ആലോചനകൾ നടന്നില്ല. പൊതുപരിപാടികളിൽ കോൺഗ്രസ് നേതാക്കൾക്ക് അവഗണനയാണ് ഉണ്ടാവുന്നത്. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി […]
Read more

തലശ്ശേരി വ്യാപാരി സഹകരണ സംഘത്തില്‍ കോടികളുടെ നിക്ഷേപ തട്ടിപ്പ്; സെക്രട്ടറി പിടിയില്‍

കണ്ണൂര്‍: തലശ്ശേരിയിലെ വ്യാപാരി സഹകരണ സംഘത്തിലെ കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസില്‍ നിര്‍ണായക വഴിത്തിരിവ്. നിക്ഷേപകരില്‍ നിന്ന് കോടികള്‍ സമാഹരിച്ച ശേഷം ഒളിവില്‍ കഴിഞ്ഞ സംഘം സെക്രട്ടറി കെസി ജ്യോതിഷിനെ തമിഴ്‌നാട്ടിലെ രാമേശ്വരത്തുനിന്ന് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. അമിത പലിശ വാഗ്ദാനം നല്‍കി ബന്ധുക്കളടക്കം നിരവധി പേരില്‍ നിന്ന് കോടിക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിച്ച ശേഷം സ്ഥാപനം പൂട്ടി മുങ്ങിയ പ്രതിയാണ് പിടിയിലായത്. തലശ്ശേരി എഎസ്പി ഡോ. നന്ദഗോപന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ഒളിവില്‍ കഴിയുകയായിരുന്ന […]
Read more

ലോകകപ്പ് ചാമ്പ്യന്മാർ സമ്മാനത്തുകയുടെ 30 ശതമാനം നികുതി നൽകേണ്ടി വരുമെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ: 2026 ഫിഫ ലോകകപ്പ് കിരീടം ചൂടിയ സ്പെയിൻ ഫുട്ബോൾ ടീമിന് അമേരിക്കയിൽ വൻ തുക നികുതി നൽകേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ. ചാമ്പ്യന്മാരായ സ്പെയിന് സമ്മാനത്തുകയായി ലഭിച്ച 50 ദശലക്ഷം ഡോളറിന്റെ (ഏകദേശം 5 കോടി ഡോളർ) 30 ശതമാനം വരെ യു.എസ് ഫെഡറൽ നികുതിയായി ഒടുക്കേണ്ടി വരുമെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ മണ്ണിൽ നിന്ന് കായികതാരങ്ങളോ അസോസിയേഷനുകളോ നേടുന്ന വരുമാനത്തിന് യു.എസ് ഇന്റേണൽ റെവന്യൂ സർവീസിന് (IRS) നികുതി നൽകണമെന്നാണ് നിയമം. സ്പെയിനും അമേരിക്കയും […]
Read more

ലോകകപ്പ് ഫൈനലിന് പിന്നാലെ അർജന്‍റീനയും സ്പെയിനും വീണ്ടും നേർക്കുനേർ

മാഡ്രിഡ്: ലോകകപ്പ് ഫൈനലിന്‍റെ ആവേശം അടങ്ങും മുൻപേ ഫുട്ബോൾ ആരാധകർക്ക് ആവേശത്തിലാഴ്ത്തി വീണ്ടുമൊരു അര്‍ജന്‍റീന-സ്പെയിന്‍ പോരാട്ടത്തിന് വഴിയൊരുങ്ങുന്നു. ഇത്തവണ ‘ഫൈനലിസിമ’ കിരീടത്തിനായാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ പോരാട്ടത്തിന് ഒരുങ്ങുന്നത്. ഈ വർഷം നവംബറിലെ ഫിഫ ഇന്‍റർനാഷണൽ വിൻഡോയിൽ യൂറോ കപ്പ് വിജയികളും കോപ്പ അമേരിക്ക ചാമ്പ്യന്മാരും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരം സംഘടിപ്പിക്കാനായി ഇരു ഫുട്ബോൾ ഫെഡറേഷനുകളും സജീവ ചർച്ചകളിലാണെന്ന് ഇഎസ്‌പിഎൻ റിപ്പോർട്ട് ചെയ്തു. 2022ലെ ലോകകപ്പ് ഫൈനലിന് വേദിയായ ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തെയാണ് പ്രധാന വേദിയായി പരിഗണിക്കുന്നത്. നേരത്തെ […]
Read more

സിജെപി സമരത്തെ പിന്തുണച്ചു; ടൊവിനോ തോമസിന്റെ വീടിന് മുന്നില്‍ യുവമോര്‍ച്ച പ്രതിഷേധം

തൃശ്ശൂർ: നടന്‍ ടൊവിനോ തോമസിന്റെ വീടിനുമുന്നില്‍ യുവമോര്‍ച്ച പ്രതിഷേധം. സിജെപി സമരത്തെ അനുകൂലിച്ചുള്ള ടൊവിനോയുടെ പ്രതികരണത്തിന് പിന്നാലെയാണ് നടന്റെ ഇരിങ്ങാലിക്കുടയിലെ വീടിന് മുന്നിൽ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വായ് മൂടിക്കെട്ടി പ്രതിഷേധം നടത്തിയത്. ജന്തർ മന്തറില്‍ സിജെപി പ്രതിഷേധത്തിന് നേരെ നടന്ന ആക്രണത്തിന് പിന്നാലെയാണ് പിന്തുണയുമായി ടൊവിനോ രംഗത്തെത്തിയത്. രാജ്യത്തിന്റെ ഭാവി തന്നെയാണ് ഇവിടെ ചവിട്ടിത്താഴ്ത്തപ്പെടുന്നതെന്നായിരുന്നു ടൊവിനോയുടെ പ്രതികരണം. ‘ശരിയും തെറ്റും ആപേക്ഷികമായിരിക്കാം. പക്ഷെ സമാധാനപരമായ ഒരു സമരത്തെ നേരിടേണ്ട രീതി എന്തായാലും ഇതല്ല. ഒരു രാജ്യത്തിന്റെ ഭാവി […]
Read more

Recent News