Category: NEWS

സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിലും പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിങ് തടയുന്നതിനായി പുതിയ നിയമം കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വയനാട് വെറ്റിനറി കോളേജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥിന്റെ പേരിൽ ‘സിദ്ധാർഥ് ആന്റി റാഗിങ് നിയമം’ നടപ്പാക്കുമെന്നും, റാഗിങ് സംബന്ധിച്ച പരാതികൾ വിദ്യാർഥികൾക്ക് എളുപ്പത്തിൽ അധികൃതരെ അറിയിക്കാൻ ‘സിദ്ധാർഥ് ഡിസ്ട്രസ് ആപ്പ്’ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയിലായ പരമ്പരാഗത കയർ മേഖലയെ സംരക്ഷിക്കുന്നതിനായി ഓണക്കാലത്ത് സംസ്ഥാനതലത്തിൽ പ്രത്യേക ക്യാമ്പയിൻ […]
Read more

ഓണം ഖാദിമേളക്ക് തിരുവനന്തപുരത്ത് തുടക്കമായി

തിരുവനന്തപുരം: ഖാദി വസ്ത്രത്തിനപ്പുറം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലൂടെ രാജ്യത്തിന്റെ ആത്മാവും വികാരവുമായി മാറിയെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെയും സംസ്ഥാനത്തെ അംഗീകൃത ഖാദി സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം ഖാദി മേള പാളയം എൽ എം എസ് കോമ്പൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധി സ്വദേശി പ്രസ്ഥാനത്തിലൂടെ ഖാദിയെ ദേശീയ ഐക്യത്തിന്റെ പ്രതീകമാക്കി. വിദേശ വസ്ത്രങ്ങൾ ബഹിഷ്‌കരിച്ച് സ്വദേശി ഉത്പ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതിലൂടെ രാജ്യത്തെ സ്വാതന്ത്ര്യസമരത്തിനായി ജനങ്ങളെ അണിനിരത്താൻ […]
Read more

കെ എസ് ആർ ടി സി പിങ്ക് ബസ്- ലേഡീസ് ഒൺലി സർവീസിന് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപരിപാടികളുടെ ഭാഗമായി കെ എസ് ആർ ടി സി ആരംഭിച്ച ‘പിങ്ക് ബസ്’- ലേഡീസ് ഒൺലി സർവീസിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ മന്ത്രി സി പി ജോൺ നിർവഹിച്ചു. തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ടെക്‌നോപാർക്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതകൾക്ക് […]
Read more

തദ്ദേശ വകുപ്പിലെ കൂട്ടസ്ഥലംമാറ്റം: മന്ത്രി കെ എം ഷാജിയുടെ കുറിപ്പ് ചോര്‍ന്നു

തിരുവനന്തപുരം: തദ്ദേശ വകുപ്പിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് മന്ത്രി കെ എം ഷാജി വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് നല്‍കിയ കുറിപ്പ് ചോര്‍ന്നു. വകുപ്പില്‍ കൂട്ടസ്ഥലംമാറ്റത്തിന് നിര്‍ദേശിച്ച് മന്ത്രി കെ എം ഷാജി ഒദ്യോഗിക ലെറ്റര്‍ ഹെഡില്‍ നല്‍കിയ കുറിപ്പാണ് ചോര്‍ന്നത്. ഭരണസൗകര്യാര്‍ഥം പൊതുതാല്‍പ്പര്യത്തിനു വിധേയമായി ജീവനക്കാരുടെ പൊതുസ്ഥലംമാറ്റം നടത്താനാണ് ജൂലൈ 8 ലെ കുറിപ്പില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ജില്ലാതല ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് കുറിച്ച് ചോര്‍ന്നത്. 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പ്, 2026 ഏപ്രിലിലെ നിയമസഭ തെരഞ്ഞെടുപ്പ് […]
Read more

മെഡിക്കല്‍ വിദ്യാര്‍ഥിനികളുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; എംബിബിഎസ് വിദ്യാര്‍ഥി അറസ്റ്റില്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനികളുടെ അശ്ലീല ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ എംബിബിഎസ് വിദ്യാര്‍ഥി അറസ്റ്റില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി ഏബലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശിയാണ് ഏബല്‍. ഇന്നലെയാണ് വിദ്യാര്‍ഥിനി മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയത്. അറസ്റ്റു ചെയ്ത ഏബലിനെ പിന്നീട് പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു. ഏബലിന്റെ സീനിയര്‍ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ നിന്നും ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ നിരവധി […]
Read more

കോറോ ഹെൽത്ത് ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി നൽകാൻ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ ഒത്തുതീർപ്പ്

തിരുവനന്തപുരം: കോറോ ഹെൽത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകളിൽ നിന്ന് കൂട്ടപിരിച്ചുവിടലിന് വിധേയരായ ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി നൽകാൻ തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ ധാരണയായി. ഇതോടെ നേരത്തെ ലഭിച്ച രണ്ട് മാസത്തേത് ഉൾപ്പെടെ ഏഴ് മാസത്തെ ശമ്പളം ജീവനക്കാർക്ക് ലഭിക്കും. ജൂലൈ 26-ന് മുൻപായി ഈ തുക കമ്പനി കൈമാറും. തൊഴിൽ നഷ്ടപ്പെട്ടവർക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, റിലീവിംഗ് ലെറ്റർ തുടങ്ങിയ രേഖകളും കമ്പനി നൽകും. മുൻകൂട്ടി നോട്ടീസ് നൽകാതെ കമ്പനിയുടെ […]
Read more

നടിയെ ആക്രമിച്ച കേസ്; ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി മരവിപ്പിക്കണം എന്ന് ആവശ്യപ്പെട്ട രണ്ട് പ്രതികളുടെ ആവശ്യം കൂടി ഹൈക്കോടതി തളളി. അഞ്ചാം പ്രതി വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവരുടെ അപേക്ഷയാണ് കോടതി തളളിയത്. രണ്ട് പ്രതികളും കുറ്റകൃത്യത്തില്‍ സജീവമായി പങ്കെടുത്തവരാണ് എന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. യുവ നടിക്കെതിരായ ലൈംഗിക അതിക്രമവും ദൃശ്യങ്ങള്‍ പകര്‍ത്തിയതും സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതും ക്രൂരവുമായ കുറ്റകൃത്യമാണെന്നും കുറ്റകൃത്യത്തിന്റെ ഗൗരവവും നടപ്പാക്കിയ രീതിയും കണക്കിലെടുക്കുമ്പോള്‍ ശിക്ഷ മരവിപ്പിക്കാന്‍ മതിയായതും അസാധാരണവുമായ കാരണങ്ങളില്ല എന്നുമാണ് […]
Read more

ഓണക്കാലത്ത് പൊതുവിപണി പരിേശാധന കര്‍ശനമാക്കും: മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകള്‍ തടയാന്‍ ഭക്ഷ്യ, ലീഗല്‍ മെട്രോളജി വകുപ്പുകള്‍ കര്‍ശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ പെതുകേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, എല്‍പിജി ഗോഡൗണുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധന നടത്താന്‍ പ്രത്യേക സ്‌ക്വാഡുകളെ നിയോഗിക്കും. ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ സപ്‌ളൈ ഓഫീസര്‍മാര്‍ കണ്‍വീനറായ സ്‌ക്വാഡ് അടുത്തമാസം ഒന്നു മുതല്‍ നിരീക്ഷണം തുടങ്ങും. ക്രമക്കേടുകൾ കണ്ടെത്തിയാൽ കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ സപ്‌ളൈ ഓഫീസര്‍മാരുടെ യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. […]
Read more

സ്‌പെയിന് തിരിച്ചടി: സമ്മാനത്തുകയുടെ 30 ശതമാനം നികുതിയായി നൽകണം

ലോകകപ്പ് കിരീടം സ്വന്തമാക്കിയ സ്പെയിൻ ഫുട്‌ബോള്‍ ടീമിന് തിരിച്ചടി. ലഭിച്ച സമ്മാനത്തുകയില്‍ വന്‍ തുക അമേരിക്കന്‍ സര്‍ക്കാരിന് നികുതിയായി നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് ചാമ്പ്യന്മാരായ സ്‌പെയിനിന് ലഭിച്ച 5 കോടി ഡോളര്‍ സമ്മാനത്തുകയില്‍ നിന്ന് 30 ശതമാനം വരെ തുക അമേരിക്കന്‍ റവന്യൂ ഏജന്‍സിയായ ഐ.ആര്‍.എസ് പിടിച്ചെടുക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്.ലോകകപ്പ് മത്സരങ്ങള്‍ അമേരിക്കന്‍ മണ്ണില്‍ വെച്ച് നടന്നതിനാല്‍ അവിടെ വെച്ചുണ്ടാക്കുന്ന വരുമാനത്തിന് ഫെഡറല്‍ നികുതി ഈടാക്കാന്‍ യു.എസ് സര്‍ക്കാരിന് നിയമപരമായ അവകാശമുണ്ട്. […]
Read more

മാതാപിതാക്കളുടെ സിബില്‍ സ്‌കോര്‍ മോശമെങ്കില്‍ മക്കള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കില്ല: ഹൈക്കോടതി

കൊച്ചി: മാതാപിതാക്കളുടെ സിബില്‍ സ്‌കോര്‍ മോശമെങ്കില്‍ മക്കള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കില്ലന്ന് ഹൈക്കോടതി. സിബില്‍ സ്‌കോര്‍ മോശമായ വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ശരിവെച്ചാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി നിയമപരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒരുകൂട്ടം ബിരുദ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി തള്ളി കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. വിദ്യാഭ്യാസ വായ്പ വിദ്യാര്‍ത്ഥിയുടെ മൗലിക അവകാശം അല്ലെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞാല്‍ വിദ്യാഭ്യാസ വായ്പയ്ക്ക് അര്‍ഹതയില്ലെന്നും വായ്പാകളില്‍ സഹ […]
Read more

Recent News