Category: NEWS

ഇടുക്കിയിൽ എട്ടുവയസ്സുകാരനെ കുത്തിയെറിഞ്ഞ് കാട്ടുപോത്ത്

ഇടുക്കി: മറയൂരിന് സമീപം പള്ളനാട്ടിൽ സ്കൂളിൽ പോകാനായി വാഹനം കാത്തുനിന്ന എട്ടു വയസ്സുകാരനെ കാട്ടുപോത്ത് ആക്രമിച്ചു. പള്ളനാട് സ്വദേശിയായ കാർത്തികിനാണ് വ്യാഴാഴ്ച രാവിലെ ഉണ്ടായ അപ്രതീക്ഷിത ആക്രമണത്തിൽ പരിക്കേറ്റത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ കാർത്തികിനെ ആദ്യം മറയൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കുകൾ ഗൗരവമുള്ളതായതിനാൽ ബന്ധുക്കളുടെ ആവശ്യപ്രകാരം വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്ത് കുട്ടിയെ കുത്തിയെടുത്തെറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിന് […]
Read more

ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ ഓപ്പറേഷൻ തൂഫാൻ തുടരും: മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: അന്തർദ്ദേശീയ മയക്കുമരുന്നു മാഫിയ കേരളത്തെ വരിഞ്ഞു മുറുക്കുകയാണെന്ന തിരിച്ചറിവിൽ നിന്നാണ് ലഹരിക്കെതിരേ ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലഹരിക്കതിരേ സർക്കാർ നടത്തിവരുന്ന ഓപ്പറേഷൻ തൂഫാൻ – ദ നാർകോ ഹണ്ടി’ ന്റെ ഭാഗമായി പാലാ ചാവറ പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ ലഹരി വിരുദ്ധ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലഹരി മാഫിയയുടെ വേരറുക്കുന്നതിന് ശക്തമായ നടപടികളുമായി മുന്നോട്ടു പോകും. കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയും കേരളത്തിലേക്ക് ലഹരി എത്തുന്നുണ്ട്. ഓപ്പറേഷൻ […]
Read more

റവന്യൂ സേവനങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍; സിംഗിള്‍ സൈന്‍ ഓണ്‍ സംവിധാനവുമായി റവന്യു വകുപ്പ്

തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കാനും ജനസൗഹൃദമാക്കാനും ലക്ഷ്യമിട്ട് ഉദ്യോഗസ്ഥര്‍ക്കായി ‘സിംഗിള്‍ സൈന്‍-ഓണ്‍’ സംവിധാനം നടപ്പിലാക്കുന്നു. പോര്‍ട്ടലിന്റെ സംസ്ഥാനതല ഉദ്ഘാടനം റവന്യൂ മന്ത്രി എ.പി.അനില്‍കുമാര്‍ മലപ്പുറത്ത് നിര്‍വഹിച്ചു. റവന്യൂ സംവിധാനത്തെ അഴിമതി രഹിതവും വേഗതയേറിയതുമാക്കി മാറ്റുന്നതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ‘ജന്‍ പരിചയ്’ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് നിര്‍മിച്ച പോര്‍ട്ടല്‍ റവന്യൂ ജീവനക്കാരുടെ ജില്ലാതല അവലോകന യോഗത്തിലാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ഇതോടെ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വെവ്വേറെ യൂസര്‍ ഐ.ഡിയും പാസ് വേര്‍ഡും ഉപയോഗിക്കാതെ തങ്ങളുടെ […]
Read more

വിമാനത്താവളങ്ങളായി, ഇനി വിമാന കമ്പനി; അദാനി എയർലൈൻ തുടങ്ങാൻ നീക്കം

ന്യൂഡൽഹി: അദാനി ഗ്രൂപ്പ് വിമാന കമ്പനി തുടങ്ങാൻ പോകുന്നുവെന്ന് റിപ്പോർട്ട്‌. സ്വന്തമായി വിമാനക്കമ്പനി ആരംഭിക്കുന്നതിന്റെ സാധ്യതകൾ അദാനി ഗ്രൂപ്പ് സജീവമായി പരിശോധിച്ച് വരികയാണെന്ന് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വലിയ മൂലധന ചെലവും ചുരുങ്ങിയ ലാഭവിഹിതവും ഉള്ള മേഖലയായതിനാൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിലെ നിയമപ്രകാരം മുംബൈ, ഡൽഹി തുടങ്ങിയ വിമാനത്താവള ഓപ്പറേറ്റർമാർക്ക് വിമാനക്കമ്പനികളിൽ 10 ശതമാനത്തിൽ കൂടുതൽ ഓഹരി പങ്കാളിത്തം പാടില്ലെന്നാണ് ചട്ടം. വിമാനക്കമ്പനി തുടങ്ങാൻ ഈ നിയന്ത്രണത്തിൽ […]
Read more

സംരക്ഷിക്കേണ്ടവർ ഭാവി തലമുറയ്ക്കുമേൽ ബലപ്രയോഗം നടത്തുന്നു; പ്രതികരണവുമായി മാധവ് സുരേഷ്

തിരുവനന്തപുരം: ഡൽഹിയിൽ കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങളിലും അതിനെതിരായ പോലീസ് നടപടിയിലും നിലപാട് വ്യക്തമാക്കി നടൻ മാധവ് സുരേഷ്. ജനങ്ങളെ സംരക്ഷിക്കേണ്ടവർ രാജ്യത്തിന്റെ ഭാവി തലമുറയ്ക്കുമേൽ ബലപ്രയോഗം നടത്തുകയാണെന്ന് മാധവ് കുറ്റപ്പെടുത്തി. പ്രതിപക്ഷം വിദ്യാർഥികളെ രാഷ്ട്രീയലക്ഷ്യത്തോടെ കരുവാക്കുകയാണെന്നും മാധവ് ആരോപിച്ചു. തനിക്ക് രാഷ്ട്രീയമൊന്നുമില്ലെന്നും സമരവുമായി ബന്ധപ്പെട്ട് നിഷ്പക്ഷ പ്രതികരണം പ്രതീക്ഷിക്കുന്നവർ നിരാശരാവേണ്ടി വരുമെന്നും മാധവ് വ്യക്തമാക്കി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകൻ കൂടിയായ നടന്റെ പ്രതികരണം. ‘ഇവിടെ സംഭവിക്കുന്നത് കുഴപ്പം പിടിച്ച […]
Read more

പെരുകി പൊതുകടം: യുഡിഎഫ് സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു

തിരുവനന്തപുരം: പൊതുകടം പെരുകുന്നതിന് എതിരെ വലിയ വിമർശനം ഉന്നയിച്ച യുഡിഎഫ് അധികാരത്തിലെത്തിയിട്ടും കടം എടുപ്പിൽ കുറവൊന്നുമില്ല. രണ്ട് മാസത്തെ ഭരണത്തിനിടയിൽ വി.ഡി.സതീശൻ സർക്കാർ കടമെടുത്തത് 10400 കോടി രൂപയാണ്. ഡിസംബർ വരെ അനുവദിച്ച കടമെടുപ്പ് പരിധിയുടെ പകുതിയോളം ഇതിനകം വായ്പയെടുത്തുകഴിഞ്ഞു. പത്ത് കൊല്ലത്തെ ഇടത് ഭരണത്തിൽ സംസ്ഥാനത്തെ പൊതുകടം ക്രമാതീതമായി വർദ്ധിച്ചുവെന്നായിരുന്നു പ്രതിപക്ഷത്തിരിക്കുമ്പോൾ യുഡിഎഫ് ഉന്നയിച്ച പ്രധാന വിമർശനം. അധികാരത്തിലെത്തിയതിന് പിന്നാലെ പുറത്തിറക്കിയ ധവളപത്രത്തിലും പൊതു കടം പെരുകുന്നതിലുളള ആശങ്ക പങ്കുവെച്ചിരുന്നു. എന്നാൽ കടമെടുപ്പിൻെറ കാര്യത്തിൽ വി.ഡി.സതീശൻ […]
Read more

ആണവോർജ്ജ മേഖലയിൽ ചരിത്രപരമായ സഹകരണം ; സുപ്രധാന കരാറിൽ ഒപ്പുവെച്ച് സൗദിയും അമേരിക്കയും

റിയാദ്: ആണവോർജ്ജ മേഖലയിൽ ചരിത്രപരമായ സഹകരണത്തിനൊരുങ്ങി സൗദി അറേബ്യയും അമേരിക്കയും. ഇരുരാജ്യങ്ങളും തമ്മിൽ തന്ത്രപ്രധാനമായ ആണവ കരാറിൽ ഒപ്പുവെച്ചു. സൗദി ഊർജ്ജ, വ്യവസായ, ഖനന വിഭവ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റും തമ്മിലാണ് കരാറിൽ ഒപ്പുവെച്ചതെന്ന് സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു.30 വർഷത്തെ ദീർഘകാല സിവിൽ ആണവ സഹകരണ കരാറിലാണ് അമേരിക്കയും സൗദി അറേബ്യയും ഒപ്പുവെച്ചത്. കഴിഞ്ഞ വർഷം നവംബറിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ […]
Read more

പാക് അധീന കശ്മീരിലെ പ്രധാനമന്ത്രിയാകണം; ആഗ്രഹം പ്രകടിപ്പിച്ച് നവാസ് ഷരീഫ്

ഇസ്ലാമാബാദ്: പാകിസ്ഥാൻ അധീന കശ്മീരിലെ പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ്. പാക് അധീന കശ്മീർ തൻ്റെ രണ്ടാമത്തെ വീടാണെന്ന് പറഞ്ഞ നവാസ് ഷരീഫ്, മേഖലയുടെ വികസനത്തിന് മേൽനോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ടു. ഈ ആഴ്ച പാക് അധീന കശ്മീരിൻ്റെ തലസ്ഥാനമായ മുസാഫറാബാദിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് നവാസ് ഷരീഫ് തൻ്റെ ആഗ്രഹം പ്രകടിപ്പിച്ചത്. പാക് അധീന കശ്മീരിൽ തുടരുന്ന ശക്തമായ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെയാണ് നവാസ് ഷരീഫിൻ്റെ ഈ ആഗ്രഹം. പാകിസ്ഥാൻ പ്രധാനമന്ത്രി […]
Read more

ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പ്രതികരണവുമായി ശിഖർ ധവാൻ

ഡൽഹി: നീറ്റ്-യു.ജി പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ ഡൽഹി ജന്തർ മന്തറിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലും വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നതിൽ പ്രതികരിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. സമരം ചെയ്യുന്ന വിദ്യാർത്ഥികൾ ക്ഷമയോടെ കാത്തിരിക്കണമെന്നും രാജ്യത്തെ ഭരണസംവിധാനങ്ങളിലും സർക്കാരിലും വിശ്വാസമർപ്പിക്കണമെന്നും ധവാൻ അഭ്യർത്ഥിച്ചു. തന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ധവാൻ പ്രക്ഷോഭത്തിൽ തന്‍റെ നിലപാട് വ്യക്തമാക്കിയത്. നമ്മുടെ യുവാക്കളാണ് ഈ രാജ്യത്തിന്റെ ഭാവി.അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും മനസിലാക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ അതിനോടൊപ്പം തന്നെ, […]
Read more

‘ദി ബൻസുരി സർക്കിൾ’ കൊച്ചിയിൽ

കൊച്ചി: സാധാരണ സംഗീതപരിപാടികളിൽ നിന്ന് വ്യത്യസ്തമായ ഒരു അനുഭവവുമായി ‘The Bansuri Circle’ കൊച്ചിയിലെത്തുന്നു. ഇത് ഒരു സംഗീതവിരുന്ന് മാത്രമല്ല, മനോഹരമായ ഓർമ്മകൾ കൂടി സമ്മാനിക്കുന്നതായിരിക്കും. സംഗീതജ്ഞൻ രാജേഷ് ചേർത്തല അവതരിപ്പിക്കുന്ന ഈ പരിപാടി, തിരക്കിൽ നിന്ന് മാറി സംഗീതത്തെ അടുത്തറിഞ്ഞ് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായാണ് ഒരുക്കിയിരിക്കുന്നത്. പരിമിതമായ പ്രേക്ഷകർക്ക് മാത്രമുള്ളതായിരിക്കും വേദി. സംഗീതത്തിനൊപ്പം ഡിന്നറും പരിപാടിയുടെ ഭാഗമാകും. ഈ മാസം 24ന് വൈകുന്നേരം ഏഴു മണി മുതൽ കളമശ്ശേരി ചക്കോളാസ് പവിലിയനിലാണ് ദി ബൻസുരി സർക്കിൾ സം​ഗീത […]
Read more

Recent News