Category: NEWS

‘മോഹൻലാലിൻറെ മകളുടെ പ്രതികരണം സിജെപിക്കുള്ള പിന്തുണയല്ല, ‘വിസ്മയക്ക് രാഷ്ട്രീയം അറിയില്ല’; മേജർ രവി

കൊച്ചി: നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരങ്ങളിൽ പ്രതികരിച്ച് സംവിധായകന്‍ മേജര്‍ രവി. നീറ്റിനെ കുറിച്ച് അറിവില്ലാത്തവരാണ് പ്രതിഷേധിക്കുന്നത്. സമരത്തില്‍ വിദ്യാര്‍ഥികളേക്കാള്‍ കൂടുതല്‍ മറ്റ് താല്‍പര്യങ്ങളുമായുള്ള മറ്റുചിലരാണെന്ന് മേജര്‍ രവി പറയുന്നു. മോഹൻലാലിൻറെ മകളുടെ പ്രതികരണം സിജെപിക്കുള്ള പിന്തുണയല്ല, വിസ്മയയ്ക്ക് രാഷ്ട്രീയപരമായ അറിവില്ല. വൈകാരികമായി പോസ്റ്റ് ഇട്ടതാണ്. ഇന്ത്യയില്‍ ‘പാര്‍ലമെന്റ് ആക്രമണം നടത്താന്‍’ പോകാന്‍ ഈ പീക്കിരി പിള്ളേരെ കൊണ്ടൊന്നും സാധിക്കില്ല. എന്നിട്ടും അവിടെ പോയി പൊലീസിന്റെ വണ്ടി തകര്‍ക്കുകയും […]
Read more

വാരാന്തപ്പതിപ്പ് പുറത്തിറങ്ങാതിരുന്നത് ‘കള്ളന്‍ വിജയന്‍’ ഫീച്ചര്‍ കാരണമെന്ന് എം.സ്വരാജ്

തിരുവനന്തപുരം: ‘കള്ളന്‍ വിജയന്‍’ ഫീച്ചര്‍ വിവാദത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തില്‍ മലക്കം മറിഞ്ഞ് റെസിഡന്റ് എഡിറ്റര്‍ എം സ്വരാജ്. ‘കള്ളന്‍ വിജയന്‍’ ഫീച്ചര്‍ കാരണമാണ് ദേശാഭിമാനി വാരാന്തപ്പതിപ്പ് ഞായറാഴ്ച പുറത്തിറങ്ങാതിരുന്നതെന്ന് എം സ്വരാജ് യോഗത്തില്‍ വ്യക്തമാക്കി. ഒന്നാം പേജില്‍ വിഎസ് അച്യുതാനന്ദന്റെ ലേഖനവും അവസാനപേജില്‍ കള്ളന്‍ വിജയന്‍ എന്ന തലക്കെട്ടില്‍ ലേഖനവും വരുന്നത് അനാവശ്യചര്‍ച്ചകള്‍ക്ക് ഇടയാക്കും. ലേഖനം പിന്‍വലിക്കാന്‍ തയ്യാറാകാതെ വന്നതോടെ ചുമതലയില്‍ നിന്നും ആര്‍ അജയനെ മാറ്റിയെന്നും സ്വരാജ് യോഗത്തില്‍ അറിയിച്ചു. തുടര്‍ന്ന് ഉചിതമായ […]
Read more

ശബരിമല സ്വര്‍ണക്കൊളള; പ്രശാന്തിന്റെയും അജികുമാറിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ് പ്രശാന്തിന്റെയും മുൻ അംഗം അജികുമാറിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. എസ് പി ശശിധരന്റെ സാന്നിധ്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകീട്ടോടെ കോടതിയിൽ ഹാജരാക്കും. പി എസ് പ്രശാന്തിന്റെ അറസ്റ്റിന് പിന്നാലെ അജികുമാറിനെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. സ്വകാര്യ വാഹനത്തിലാണ് അജികുമാര്‍ പൊലീസ് ക്ലബിലെത്തിയത്. അഭിഭാഷകനും സുഹൃത്തുക്കളും വാഹനത്തിലുണ്ടായിരുന്നു. എസ്പി ശശിധരന്റെ നേതൃത്വത്തിലാണ് അജികുമാറിനെയും പി എസ് പ്രശാന്തിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തത്. കൊല്ലം […]
Read more

അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്ന് മകൻ

തൃശ്ശൂർ: തൃശൂർ മടവാക്കരയിൽ അച്ഛനെ മകൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ മകൻ രാധാകൃഷ്ണൻ (54) അറസ്റ്റിലായിട്ടുണ്ട്. ഭൂമി നൽകിയിട്ടും മകൻ അച്ഛന് ജീവനാംശം നൽകിയില്ല എന്നതാണ് പ്രകോപനം. മകനെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം. മറ്റൊരു മകന്റെ വീട്ടിൽ തനിച്ചായിരുന്നു കൃഷ്ണന്റെ താമസം. ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രതി രാധാകൃഷ്ണനെ വീട്ടിലെത്തിച്ച് തെളിവെടുത്തു.
Read more

പൈലറ്റുമാർക്ക് ഭക്ഷ്യവിഷബാധ; അന്വേഷണം ആരംഭിച്ച് ബ്രിട്ടീഷ് എയർവെയ്‌സ്

ഹൈദരാബാദ്‌: ഹൈദരാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനത്തിലെ മൂന്ന് പൈലറ്റുമാർക്ക് ആകാശത്തുവെച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ബ്രിട്ടീഷ് എയർവെയ്‌സ്. ഇവർക്ക് ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹൈദരാബാദിൽ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ബിഎ276 വിമാനത്തിലാണ് സംഭവം നടന്നത്. ഹൈദരാബാദിൽ താമസിച്ച ശേഷം യാത്രതിരിച്ച പൈലറ്റുമാർക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. വിമാനം ഏകദേശം 30,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് പൈലറ്റുമാരിൽ ഒരാൾക്ക് ഗുരുതരമായ അസ്വസ്ഥത അനുഭവപ്പെട്ടത്. ഇദ്ദേഹത്തിന് വിമാനത്തിനുള്ളിൽ വെച്ച് ഓക്സിജൻ നൽകേണ്ടി […]
Read more

നടൻ മാധവൻ്റെ ക്യാബിന് മുന്നിൽ പോസ്റ്റർ പതിച്ച് വിദ്യാർഥികളുടെ പ്രതിഷേധം

ന്യൂഡൽഹി: രാജ്യത്തെ നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്ദർ മന്ദറിൽ നടക്കുന്ന പ്രക്ഷോഭത്തിൽ നിശബ്ദത പാലിക്കുന്ന നടനും ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയർമാനുമായ ആർ. മാധവനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. പ്രസിദ്ധമായ ഇൻസ്റ്റിറ്റ്യൂട്ടിലെ ചെയർമാൻ പദവിയിലിരുന്നിട്ടും രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളെ ബാധിക്കുന്ന വിഷയത്തിൽ മാധവൻ പ്രതികരിക്കാത്തതാണ് വിദ്യാർഥികളെ ചൊടിപ്പിച്ചത്. എഫ്ടിഐഐ ക്യാമ്പസിലെ ആർ.മാധവന്റെ ക്യാബിൻ വാതിലിൽ വിദ്യാർഥികൾ പതിച്ച പോസ്റ്റർ ഇൻസ്റ്റാഗ്രാമിൽ വൻതോതിൽ […]
Read more

സിനിമാക്കാർക്ക് നേരെയുള്ള പ്രതിഷേധം ദൗർഭാഗ്യകരമെന്ന് മന്ത്രി പി. സി വിഷ്ണുനാഥ്

തിരുവനന്തപുരം: ഡൽഹിയിൽ നടക്കുന്ന സിജെപി പ്രതിഷേധത്തെ അനുകൂലിച്ചതിൻ്റെ പേരിൽ ചലച്ചിത്ര താരങ്ങൾക്ക് നേരെ നടക്കുന്ന പ്രതിഷേധത്തിൽ പ്രതികരണവുമായി മന്ത്രി പി. സി വിഷ്ണുനാഥ്. സിനിമാക്കാർക്ക് എതിരെയുള്ള പ്രതിഷേധം ദൗർഭാഗ്യകരവും ജനാധിപത്യ വിരുദ്ധവുമാണെന്ന് മന്ത്രി പറഞ്ഞു. പ്രതികരിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം ശബരിമല സ്വർണക്കൊള്ളക്കേസിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി എസ് പ്രശാന്തിൻ്റെ അറസ്റ്റിലും മന്ത്രി പി സി വിഷ്ണുനാഥ് പ്രതികരിച്ചു. എസ്ഐടി സ്വതന്ത്രമായി പ്രവർത്തിക്കുന്നതിൻ്റെ പ്രതിഫലനമാണ് പ്രശാന്തിൻ്റെ അറസ്റ്റെന്നും സർക്കാർ ഒരു […]
Read more

മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം

കൊച്ചി: നടന്‍ മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം. ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് അനുകൂലമായി മകള്‍ വിസ്മയ മോഹന്‍ലാല്‍ പോസ്റ്റിട്ടതിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് അധിക്ഷേപം മോഹന്‍ലാലിലേക്കും തിരിഞ്ഞിരിക്കുന്നത്. മകളെ വകതിരിവ് പഠിപ്പിക്കാനാണ് ആക്രമികളുടെ ഉപദേശം. വിസ്മയയുടെ ആദ്യ ചിത്രം റിലീസിന് ഒരുങ്ങുന്ന പശ്ചാത്തലരത്തില്‍ ‘തുടക്കം’ കൊള്ളാം, രാജ്യത്തിനെ ചൊറിഞ്ഞു വേണ്ട എന്നിങ്ങനെയാണ് ഭീഷണി. ലോകകപ്പില്‍ സ്‌പെയിനിന്റെ വിജയം ആഘോഷിച്ച് ഇട്ട പോസ്റ്റിലടക്കം അധിക്ഷേപ കമന്റുകള്‍ നിറയുകയാണ്. ‘പിതാവിന്റെ ചെലവില്‍ വിദേശത്തിരുന്ന് കൊണ്ട് ഭാരത സര്‍ക്കാരിനെ […]
Read more

നിസ്സാരമാക്കിയാൽ ഹൃദയാഘാതവും പക്ഷാഘാതവും അരികെ; ശ്രദ്ധിക്കേണ്ടത്

ന്യൂഡൽഹി : ഇന്ത്യയിൽ പ്രായപൂർത്തിയായ പത്തിൽ ഒമ്പതുപേരിലും കൊളസ്ട്രോൾ നില കൂടുതലെന്ന് പഠനം. ഇത് ഹൃദയാഘാത, പക്ഷാഘാത സാധ്യത വർധിപ്പിക്കുമെന്നും പഠനറിപ്പോർട്ട് പറയുന്നു. ഐസിഎംആർ നടത്തിയ പഠനത്തിലാണ് ഇന്ത്യയിലെ ഭൂരിഭാഗം മുതിർന്നവരുടെയും രക്തത്തിൽ കൊളസ്ട്രോളിന്റെയും കൊഴുപ്പിന്റെയും അളവു കൂടുതലാണെന്നു കണ്ടെത്തിയത്. ജേണൽ ഓഫ് ക്ലിനിക്കൽ ലിപിഡോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ICMR-INDIAB പഠനത്തിന്റെ ഭാഗമായി 23,665 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് ഇന്ത്യയിലെ പ്രായപൂർത്തിയായവരിൽ 87.3 ശതമാനം പേർക്കും കൊളസ്ട്രോൾ അല്ലെങ്കിൽ ട്രൈഗ്ലിസറൈഡ് നില കൂടിയ […]
Read more

ന്യൂയോർക്ക് സിറ്റിയിൽ ലീജനേഴ്സ് ഡിസീസ് വ്യാപനം, 4 മരണം

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയിൽ ലീജനേഴ്സ് ഡിസീസ് വ്യാപനം. 76 പേർക്ക് രോഗം ബാധിച്ചുവെന്നും നാലുമരണങ്ങൾ റിപ്പോർട്ട് ചെയ്തുവെന്നും ന്യൂയോർക്ക് ഹെൽത്ത് ഡിപ്പാർട്മെന്റ് അറിയിച്ചു. കാർനെഗീ ഹിൽ, യോർക്വില്ലെ ഭാഗങ്ങളിലാണ് കൂടുതൽ രോഗബാധിതരുള്ളത്. ജൂലൈ ഇരുപതുവരെ 76 കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നും ഇതിൽ ഏഴുപേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോഗ്യവിഭാഗം വ്യക്തമാക്കി. രോഗവ്യാപനത്തിന്റെ സ്രോതസ് എവിടെനിന്നാണെന്ന് അറിയാനുള്ള ശ്രമത്തിലാണ് അധികൃതർ. ബാക്ടീരിയയുടെ ഉറവിടം കണ്ടെത്താനായി കൂളിംഗ് ടവറുകളും മറ്റ് ജലസംവിധാനങ്ങളും പരിശോധിച്ചുവരികയാണ്. നേരത്തേയും നിരവധിതവണ ന്യൂയോർക്ക് സിറ്റിയിൽ ലീജനേഴ്സ് ഡിസീസ് […]
Read more

Recent News