ഷാർജയിൽ തീയണക്കാൻ ‘ഫയർ ബൈക്കുകൾ
ഷാർജ: അഗ്നിശമന പ്രവർത്തനങ്ങൾ വേഗത്തിൽ കൈകാര്യം ചെയ്യുന്നതിനായി ഫയർ ബൈക്കുകൾ അവതരിപ്പിച്ച് ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി. തീപിടുത്തമുണ്ടാകുന്ന അടിയന്തര ഘട്ടങ്ങളിൽ പ്രധാന ഫയർ എഞ്ചിനുകൾ സംഭവസ്ഥലത്ത് എത്തുന്നതുവരെ ആവശ്യമായ പ്രാഥമിക പ്രതിരോധ നടപടികൾ സ്വീകരിക്കാനാണ് സിവിൽ ഡിഫൻസ് ഈ ഫയർ ബൈക്കുകൾ സജ്ജമാക്കിയിരിക്കുന്നത്. സംഭവസ്ഥലത്തേക്ക് എത്തുന്നതിനുള്ള സമയം പരമാവധി കുറയ്ക്കാൻ പുതിയ നീക്കം സഹായിക്കും. വേനൽക്കാലത്ത് ഷാർജയിൽ അനുഭവപ്പെടുന്ന ട്രാഫിക് കുരുക്കുകളിൽ വലിയ ഫയർഫോഴ്സ് വാഹനങ്ങൾ കുടുങ്ങുന്നത് ഒഴിവാക്കാനും വീതി കുറഞ്ഞ വഴികളിലൂടെ എളുപ്പത്തിൽ എത്താനും […]
Read more

