Category: NEWS

പ്രിയദർശിനിക്ക് പിന്നാലെ പിങ്ക് ബസ്, ഇന്ന് മുതൽ സർവീസ് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാ യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും വിശ്വസനീയവുമായ രാത്രിയാത്രാ സൗകര്യം ഒരുക്കുന്നതിനായി കെഎസ്ആർടിസി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന ‘പിങ്ക് ബസ്’ സർവീസുകൾ ഇന്ന് മുതൽ സർവീസ് ആരംഭിക്കും. സർക്കാരിന്‍റെ നൂറു ദിന കർമപരിപാടികളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത വകുപ്പ് മന്ത്രി സി. പി ജോൺ നിർവഹിക്കും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലെ ടെക്നോപാർക്ക് റൂട്ടിൽ സർവീസ് ആരംഭിക്കും. കിഴക്കേകോട്ടയിൽ നിന്ന് ആരംഭിക്കുന്ന ബസ് തമ്പാനൂർ, […]
Read more

വിസ്മയേയും ദുൽഖറിനെയും കുറിച്ച് ശാരദക്കുട്ടി

കൊച്ചി : വിദ്യാർത്ഥി പ്രതിഷേധത്തെ പിന്തുണച്ച ദുൽഖർ സൽമാനെയും വിസ്മയ മോഹൻലാലിനെയും കുറിച്ച് എഴുത്തുകാരി ശാരദക്കുട്ടി. നിർണ്ണായക ഘട്ടങ്ങളിൽ തങ്ങളുടെ സഹജീവികൾക്ക് നേരെ ഉണ്ടാകുന്ന അനീതിക്കെതിരെ പോലും ശബ്ദിക്കാതെ, അവിടെയുമിവിടെയും തൊടാതെ കയ്യാലപ്പുറത്തിരുന്ന് സുരക്ഷിത ഇരിപ്പിടങ്ങളും കിരീടങ്ങളും മാത്രം സ്വീകരിച്ചിരുന്ന പല താരങ്ങളുടെയും മക്കൾ നിർഭയരായി സ്വന്തം നഷ്ടങ്ങളെ കുറിച്ച് ചിന്തിക്കാതെ പ്രതികരണശേഷി തെളിയിക്കുകയാണെന്ന് ശാരദക്കുട്ടി പറയുന്നു. നിർണ്ണായക ഘട്ടങ്ങളിൽ തങ്ങളുടെ സഹജീവികൾക്ക് നേരെ ഉണ്ടാകുന്ന അനീതിക്കെതിരെ പോലും ശബ്ദിക്കാതെ, അവിടെയുമിവിടെയും തൊടാതെ കയ്യാലപ്പുറത്തിരുന്ന് സുരക്ഷിത ഇരിപ്പിടങ്ങളും […]
Read more

അമേരിക്കയും സൗദിയും കൈകോർക്കുന്നു, കരാറിൽ ഒപ്പുവെച്ച് രാജ്യങ്ങൾ

വാഷിങ്ടൺ ഡിസി: അമേരിക്കയും സൗദി അറേബ്യയും തമ്മിൽ ചരിത്രപരമായ സമാധാന ആണവ സഹകരണ കരാറിൽ ഒപ്പുവെച്ചു. യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റും സൗദി ഊർജ മന്ത്രി അബ്ദുൾ അസീസ് ബിൻ സൽമാനുമാണ് ‘123 എഗ്രിമെൻ്റ്’ എന്നറിയപ്പെടുന്ന കരാറിൽ ഒപ്പുവെച്ചത്. ഇതോടൊപ്പം ഉഭയകക്ഷി സുരക്ഷാ കരാറും ഒപ്പുവെച്ചതായി യുഎസ് ഊർജ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. കരാർ ഇനി അവലോകനത്തിനായി യുഎസ് കോൺഗ്രസിന് സമർപ്പിക്കും. യുഎസ് പ്രസിഡന്റ് ‍ഡോണാൾഡ് ട്രംപിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവിൻ്റെ ചുവടുപിടിച്ചാണ് കരാർ. 1954ലെ ആണവോർജ […]
Read more

രേണുവിനെ കാണാൻ വന്ന അതിഥികൾ

കൊല്ലം : തന്നെ കാണാനെത്തിയ ബിഗ് ബോസ് താരം ഡോ. ബിന്നിയുടെയും ഭർത്താവിന്റെയും കൂടെയുള്ള ചിത്രം പങ്കുവെച്ച് രേണു സുധി. ഏറെ സന്തോഷം നിറഞ്ഞ നിമിഷമായിരുന്നു ഇതെന്ന് ചിത്രത്തിൽ നിന്നുതന്നെ വ്യക്തമാകുന്നു. രേണുവിനെ നേരിൽ കാണാനും വിശേഷങ്ങൾ പങ്കുവെക്കാനുമായി എത്തിയ ബിന്നിയും ഭർത്താവും കുറച്ചുസമയം അവർക്കൊപ്പം ചെലവഴിച്ചു. ജീവിതത്തിലെ പ്രതിസന്ധികളെയും വേദനകളെയും അതിജീവിച്ച് മുന്നോട്ടുപോകുന്ന രേണുവിന് പ്രിയപ്പെട്ടവരുടെ ഇത്തരം സന്ദർശനങ്ങൾ വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ രേണു, തന്റെ സന്തോഷങ്ങളും വിഷമങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. […]
Read more

സ്ഥാനാർഥി നിർണയം; ഉത്തരവാദിത്വം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി

ന്യൂഡൽഹി: ഇക്കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിലുണ്ടായ പാളിച്ചകളുടെ പ്രധാന ഉത്തരവാദിത്വം പാർട്ടി സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. കഴിഞ്ഞ കേന്ദ്രകമ്മിറ്റിയോഗം അംഗീകരിച്ച അവലോകനരേഖയിലാണ് വിമർശനമുന്നയിച്ചിരിക്കുന്നത്. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർഥി നിർണയത്തെക്കുറിച്ചും അവലോകനരേഖയിൽ പറയുന്നു. ‘ഈ തീരുമാനങ്ങളിൽ പങ്കാളികളായ സംസ്ഥാനകമ്മിറ്റിയുടെ ഉന്നതനേതൃത്വം ഇവ ഉണ്ടാക്കിയേക്കാവുന്ന വിപരീതഫലങ്ങൾ മുൻകൂട്ടി കാണുന്നതിലും ഇടപെടുന്നതിലും പരാജയപ്പെട്ടുവെന്നാണ് വിമർശനം. കണ്ണൂർ ജില്ലാകമ്മിറ്റിയുടെ പരാജയമായാണ് സംസ്ഥാനകമ്മിറ്റി ഈ സ്ഥാനാർഥിത്വങ്ങൾ വിലയിരുത്തിയിരുന്നത്. എന്നാൽ, കേന്ദ്രകമ്മിറ്റി ഇടപെട്ട് ഉത്തരവാദിത്വം സംസ്ഥാന കമ്മിറ്റിക്ക് […]
Read more

സൗദി കപ്പലിന്​ നേരെ ചെങ്കടലിൽ ആക്രമണം; ജീവനക്കാർ സുരക്ഷിതർ

റിയാദ്​: ചെങ്കടലിൽ സൗദി അറേബ്യയുടെ കപ്പലിന്​ നേരെ ആക്രമണം. യമനിലെ ഹൂതി വിമതരാണ്​ ആ​ക്രമിച്ചതെന്നാണ്​ സൂചന. കപ്പലിന്‍റെ മുൻഭാഗത്ത്​ തീപിടിത്തം ഉണ്ടായതായി റിപ്പോർട്ടുണ്ട്​. ജീവനക്കാർ സുരക്ഷിതരാണ്​. സൗദി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ‘എൻസെലിയ’ എന്ന കപ്പലിന്​ നേരെയാണ്​ ആക്രമണമുണ്ടായത്​. ചെങ്കടലിൽ സൗദി അറേബ്യൻ കപ്പലുകൾക്ക്​ നേരെ ആ​ക്രമണം നടത്തുമെന്ന്​ യെമനിലെ ഹൂതി വിമതർ മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ആക്രമണമുണ്ടായത്​. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നും പാരിസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സൗദി ട്രാൻസ്​പോർട്ട്​ ജനറൽ അതോറിറ്റി ഉദ്യോഗസ്ഥനെ […]
Read more

രാഹുൽ എന്തിന് മാർച്ച് നടത്തി

ന്യൂഡൽഹി : രണ്ട് കാരണങ്ങൾ കൊണ്ടാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘ഒന്നാമതായി രാജ്യത്തെ വിദ്യാർഥികൾ തെരുവിലിറങ്ങുമ്പോൾ ഞങ്ങളും തെരുവിലിറങ്ങിയേ തീരൂ. രണ്ടാമതായി വിദ്യാർഥികൾക്കുനേരെ നടത്തിയ അതിക്രമങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് സ്പീക്കറെ നേരിൽക്കണ്ട് ആവശ്യപ്പെട്ടതാണ്. സർക്കാറിനോട് ചോദിക്കട്ടെ എന്ന് സ്പീക്കർ പറഞ്ഞ ശേഷം പിന്നീട് ഒരു ചർച്ചയുമുണ്ടായില്ല. അതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ പോയതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. പ്രധാനമായത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ […]
Read more

പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച

തിരുവനന്തപുരം: പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും. ജൂലൈ മൂന്നിന് പരീക്ഷകൾ പൂർത്തിയാക്കിയെങ്കിലും പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തിയതി മൂന്ന് തവണ മാറ്റിവെച്ചിരുന്നു. പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തതിനെ തുടര്‍ന്ന് കോളജ് പ്രവേശന നടപടികൾ പുരോഗമിക്കവേ ഒരു ലക്ഷത്തോളം വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലായി. സെൻസസ് ഡ്യൂട്ടി മൂലം മൂല്യ നിർണയത്തിന് അധ്യാപകരെ ലഭിച്ചില്ല, സോഫ്റ്റ്‌വെയറിൽ നേരിട്ട സാങ്കേതിക പ്രശ്നവും ഫലം പ്രസിദ്ധീകരിക്കാൻ തടസമായി എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്‍റെ വിശദീകരണം.
Read more

പ്രിയദർശിനിയുടെ ബ്രേക്ക് പോയി

വയനാട് : കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ് പിന്നോട്ട് ഉരുണ്ടു ഭിത്തിയിൽ ഇടിച്ചു നിന്നു. ഡ്രൈവറുടെ സമയോചിത ഇടപെടലിനെ തുടർന്നാണ് വൻ ദുരന്തം ഒഴിവായത്. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. മാനന്തവാടിയിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി ബസ് എട്ടാം വളവിൽ ബ്രേക്ക് നഷ്ടപ്പെട്ട് പിന്നോട്ട് നീങ്ങുകയായിരുന്നു. തുടർന്ന് പിന്നിലെ ഭിത്തിയിൽ ബസ് ഇടിച്ചു നിർത്തുകയായിരുന്നു. നേരത്തേ, മാനന്തവാടിയിലേക്ക് പുറപ്പെട്ട മറ്റൊരു ബസ് ചുരം റോഡിൽ തകരാറിലായതിനെ തുടർന്ന് ആ ബസിലെ യാത്രക്കാരും […]
Read more

മന്ത്രി എൻ.ഷംസുദ്ദീൻ വിദ്യാർഥികളെ പ്രതിഷേധങ്ങളെ അവഗണിച്ചെന്ന് ആരോപണം

ന്യൂഡൽഹി: സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വിദ്യാർഥികളെ പിന്നിൽ നിന്ന് കുത്തിയെന്ന് ആരോപണം. ഡൽഹിയിൽ എത്തിയ മന്ത്രി വിദ്യാർഥി പ്രതിഷേധങ്ങളെ അവഗണിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനമായി കൂടിക്കാഴ്ച നടത്തിയതാണ് ആരോപണത്തിന് അടിസ്ഥാനം. വിദ്യാർഥി പ്രതിഷേധം നടക്കുന്ന ജന്തർ മന്ദറിന് ഏതാനും മീറ്ററുകൾ അകലെയുള്ള കേരള ഹൗസിൽ ആണ് താമസിച്ചതെങ്കിലും വിദ്യാർഥി പ്രതിഷേധത്തെ അവഗണിക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. സിജെപി സമരവേദിയിലേക്ക് തിരിഞ്ഞു നോക്കാൻ പോലും മന്ത്രി തയ്യാറായില്ല എന്നാണ് ആരോപണം. കോൺഗ്രസും, ലീഗും […]
Read more

Recent News