Category: NEWS

എംഎൽഎയ്ക്ക് മന്ത്രി പദവി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്താൻ ശ്രമിച്ച കേസ്; രണ്ടുപേർ പിടിയിൽ

കോഴിക്കോട്: വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്ക്ക് മന്ത്രി പദവി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ പോലീസിന്റെ പിടിയിലായി. ഡൽഹി സ്വദേശികളായ നിതിൻ കുമാർ, ഗൗരവ് എന്നിവരാണ് പിടിയിലായത്. സിറ്റി ക്രൈം പോലീസിന്റെ നേതൃത്വത്തിൽ നടന്ന അതീവ രഹസ്യമായ നീക്കത്തിനൊടുവിലാണ് പ്രതികളെ പിടികൂടാനായത്. പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലെ സ്റ്റാഫുകൾ എന്ന വ്യാജേനയാണ് ഇവർ എംഎൽഎയെ ബന്ധപ്പെട്ടത്. മന്ത്രിസഭാ പുനഃസംഘടനയിൽ എംഎൽഎയ്ക്ക് സ്ഥാനം ഉറപ്പിക്കാമെന്നും ഉന്നത നേതാക്കളുമായി തങ്ങൾക്ക് അടുത്ത ബന്ധമുണ്ടെന്നും പ്രതികൾ അവകാശപ്പെട്ടിരുന്നു. ഇതിനായി […]
Read more

വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

കോഴിക്കോട്: വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ രണ്ടാം പ്രതിയായ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. വെള്ളിയാഴ്ച്ച ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് എസ്‌ഐടി നോട്ടീസ് നല്‍കിയത്. ജിതിന്‍ ഭാസ്‌കര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യം അയച്ച് നല്‍കിയത് റിബേഷിനാണെന്നും, സ്‌ക്രീന്‍ഷോട്ട് റെഡ് എന്‍കൌണ്ടര്‍ എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതത് റിബേഷാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ ദിവസങ്ങള്‍ക്ക് മുമ്പ് റിബേഷിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. കേസില്‍ പ്രതി ചേര്‍ക്കപ്പെടുമെന്ന വിലയിരുത്തലിന്റെ […]
Read more

‘വിദ്യാര്‍ഥികളുടെ ആശങ്കകളെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ആരും ശ്രമിക്കേണ്ട’: രാഹുലിന് മറുപടിയുമായി ജെപി നദ്ദ

ഡൽഹി: ജന്തര്‍ മന്തറിലെ വിദ്യാര്‍ഥി പ്രതിഷേധത്തിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദ. വിദ്യാര്‍ഥികളുടെ ആശങ്കകളെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് നദ്ദ പറഞ്ഞു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് പാര്‍ലമെന്റില്‍ മറുപടി പറയാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചോദ്യപേപ്പര്‍ ചോര്‍ച്ചകളില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണങ്ങള്‍ സെലക്ടീവാണ്. ബിജെപി അല്ലാത്ത പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പരീക്ഷ ക്രമക്കേടുകളെക്കുറിച്ച് അദ്ദേഹം ശബ്ദിക്കുന്നില്ല. കേരളത്തിലെ ഉള്‍പ്പെടെ പിഎസ്‌സി ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയ […]
Read more

മന്ത്രിയുടെ രാജി ശക്തമായ സന്ദേശം നൽകും’; പ്രധാനമന്ത്രിക്ക് കത്തെഴുതി അണ്ണാ ഹസാരെ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി സാമൂഹ്യപ്രവർത്തകൻ അണ്ണാ ഹസാരെ. സർക്കാർ പ്രതിഷേധക്കാരുമായി ചർച്ച നടത്തണമെന്നും മന്ത്രിയുടെ രാജി ശക്തമായ സന്ദേശം നൽകുമെന്നും അണ്ണാ ഹസാരെ കത്തിൽ ചൂണ്ടിക്കാട്ടി. മന്ത്രിയുടെ രാജി വാങ്ങുന്നത് സർക്കാരിനെ ദുർബലപ്പെടുത്തില്ലെന്നും മറിച്ച് മറ്റ് മന്ത്രിമാർക്ക് ഉത്തരവാദിത്തത്തെക്കുറിച്ച് ശക്തമായ സന്ദേശം നൽകുമെന്നും അണ്ണാ ഹസാരെ പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ പേരെടുത്ത് പറയാതെ ആണ് അണ്ണാ ഹസാരെയുടെ കത്ത്. മന്ത്രിയുടെ രാജി വാങ്ങിയാൽ സർക്കാരിന് അധികാരം നഷ്ടപ്പെടില്ല. പകരം, തങ്ങളുടെ […]
Read more

ശ്രദ്ധനേടി ‘ടോക്സിക്കി’ലെ രണ്ടാമത്തെ ഗാനം ‘മധുമോഹിനി’

ഗീതു മോഹൻ​ദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്; എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്പ്സി’ലെ രണ്ടാമത്തെ ​ഗാനം ശ്രദ്ധനേടുകയാണ്. ‘മധുമോഹിനി’ എന്ന ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് തനിഷ്ക് ബാഗ്ചി, അർസ്ലൻ നിസാമി, ഫഹീം അബ്ദുള്ള എന്നിവർ ചേർന്നാണ്. സിദ്ധാർത്ഥ് ബസ്രൂറാണ് 5 ഭാഷകളിലുമുള്ള പതിപ്പുകൾക്ക് ശബ്ദം നൽകിയിരിക്കുന്നത്. പ്രമോദ് മറവാന്തെ, അർസ്ലാൻ നിസാമി, സയ്യിദ് മുറാദ് ഗിലാനി, രാമജോഗയ്യ ശാസ്ത്രി , വിഘ്നേഷ് ശിവൻ, രാജീവ് ഗോവിന്ദൻ എന്നിവരാണ് ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്. യഷും താര സുതാരിയയുമാണ് […]
Read more

കുവൈത്തിലെ കബ്ദ് മേഖലയിലെ മാർക്കറ്റിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദ് മേഖലയിലെ ഒട്ടക മാർക്കറ്റ് പ്രദേശത്ത് വെടിവെപ്പ് നടന്നു. വെടിവെപ്പിൽ ഒരു സുഡാനീസ് ഒട്ടക വ്യാപാരി കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ പ്രതിയായ ഗൾഫ് പൗരൻ ഉപയോഗിച്ച തോക്കുമായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. സാമ്പത്തിക തർക്കത്തെ തുടർന്നാണ് പ്രതി സുഡാനീസ് വ്യാപാരിക്ക് നേരെ വെടിയുതിർത്തതെന്നാണ് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചത്. വെടിയേറ്റ് വ്യാപാരിക്ക് ഗുരുതരമായി പരിക്കേറ്റതോടൊപ്പം മാർക്കറ്റിലുണ്ടായിരുന്ന ചില ഒട്ടകങ്ങൾക്കും വെടിയേറ്റതായി റിപ്പോർട്ടുണ്ട്. സംഭവശേഷം പ്രതി വെള്ള നിറത്തിലുള്ള ഫോർ വീൽ ഡ്രൈവ് വാഹനത്തിൽ രക്ഷപ്പെട്ടിരുന്നു. […]
Read more

ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കാം; കേന്ദ്രമന്ത്രിമാർക്ക് കത്ത് അയച്ച് സോനം വാങ്ചുക്ക്

ന്യൂഡൽഹി: നിരാഹാര സമരം അവസാനിപ്പിക്കുന്നതിന് വീണ്ടും ഉപാധികള്‍ മുന്നോട്ട് വെച്ച് സോനം വാങ്ചുക്ക്. നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കണം. ധര്‍മേന്ദ്ര പ്രധാന്റെ രാജിയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ സുതാര്യമായ ചര്‍ച്ച അനുവദിക്കണം എന്നീ പ്രധാന ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചാണ് സോനം വാങ്ചുക്ക് രംഗത്തെത്തിയത്. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ആ നിമിഷം നിരാഹാരം അവസാനിപ്പിക്കുമെന്നും സോനം വാങ്ങ് ചുക്ക് വ്യക്തമാക്കി. ഉപാധികളില്‍ സര്‍ക്കാരില്‍ നിന്ന് ഉറപ്പ് ലഭിച്ചാല്‍ വിദ്യാര്‍ത്ഥികളോട് തല്‍ക്കാലം സമരം […]
Read more

സൗദി അറേബ്യയിൽ സന്ദർശനം നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ

റിയാദ്: ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഉഭയകക്ഷി ബന്ധങ്ങളും നയതന്ത്ര പങ്കാളിത്തവും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാ​ഗമായാണ് സന്ദർശനം. തിങ്കളാഴ്ച റിയാദിലെത്തിയ അദ്ദേഹത്തിന് വിമാനത്താവളത്തിൽ സൗദി വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയ കാര്യ വിഭാഗം ഡെപ്യൂട്ടി മന്ത്രി ഡോ. സഊദ് അൽ സാതി, സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ ഖാൻ എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. സന്ദർശനത്തിന്‍റെ ഭാഗമായി റിയാദിൽ നടന്ന ഉന്നതതല കൂടിക്കാഴ്ചകളിൽ സൗദി വിദേശകാര്യ […]
Read more

വിദ്യാർഥികൾ ഭീകരവാദികൾ അല്ല രാജ്യത്തിൻ്റെ ഭാവിയാണവർ; രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നുവെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ പത്ത് വർഷത്തിനിടെ 152 ചോദ്യ പേപ്പർ ചോർച്ചകൾ നടന്നു. ഒരാളേയും ഇതുവരെ ശിക്ഷിച്ചില്ല. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന നിലപാടിൽ തന്നെ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. അതിക്രമം നടത്തിയവർക്കെതിരെ നടപടി വേണം. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിദ്യാർഥികളോട് മാപ്പ് പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.കറുത്ത ബാഡ്ജ് ധരിച്ചെത്തിയ രാഹുൽ ഗാന്ധി, വിദ്യാർഥികളെ ഡൽഹി പൊലീസ് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. […]
Read more

സംസ്ഥാനത്ത് നിപ്പ ഭീതി ഒഴിഞ്ഞു; രോഗം നിയന്ത്രിക്കാനായെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ നിപ ഭീതി പൂർണമായും ഒഴിഞ്ഞു. കോഴിക്കോട് രാമനാട്ടുകര മുനിസിപ്പാലിറ്റി 5 -ാം വാർഡിൽ നിപ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിരീക്ഷണം പിൻവലിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. ജൂൺ 11 ന് റിപ്പോർട്ട് ചെയ്തിന് ശേഷം 42 ദിവസം പിന്നിടുമ്പോഴും പുതിയ രോഗബാധിതരില്ലാത്ത സാഹചര്യത്തിലാണിത്. കൺടൈൻമെന്‍റ് സോൺ ഉൾപ്പെടെയുള്ള ജനങ്ങളുടെ ഉപജീവനവും സഞ്ചാരസ്വാതന്ത്ര്യവും തടസപ്പെടുത്തുന്ന നടപടികളിലേക്കു കടക്കാതെ രോഗം നിയന്ത്രിക്കാനായി. ഒന്നിലധികം പേരിലേക്ക് രോഗം പടരാതിരിക്കാൻ ആരോഗ്യപ്രവർത്തകരുടെ കൂട്ടായ പരിശ്രമത്തിന് സാധിച്ചതായും മന്ത്രി […]
Read more

Recent News