Category: NEWS

സിനിമാ ചിത്രീകരണത്തിനിടെ തെലുങ്ക് നടന്‍ നന്ദമൂരി ബാലകൃഷ്ണയ്ക്ക് പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെ തെലുങ്ക് നടന്‍ നന്ദമൂരി ബാലകൃഷ്ണയ്ക്ക് പരിക്ക്. സംഘട്ടനം ചെയ്യുന്നതിനിടെ കാലുതെറ്റി വീണാണ് ബാലകൃഷ്ണയ്ക്ക് പരിക്കേറ്റത്. നടന്‍ മഞ്ചു മനോജും ബാലകൃഷ്ണയും പങ്കെടുത്ത സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം.പേശികള്‍ക്ക് ക്ഷതമേറ്റതായി പരിശോധനയില്‍ സ്ഥിരീകരിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ശസ്ത്രക്രിയ നടത്തുമെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ചെറിയ രീതിയിലുള്ള ശസ്ത്രക്രിയ മാത്രമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. നന്ദമൂരി ബാലകൃഷ്ണ ഉടന്‍ തന്നെ ചിത്രീകരണത്തിലേക്ക് തിരിച്ചെത്തുമെന്നും സംഘം അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം ഏതാനും ദിവസത്തെ […]
Read more

അർജന്റീനക്ക് പണി? സ്പാനിഷ് താരങ്ങളുമായുള്ള കയ്യാങ്കളിയിൽ അന്വേഷണത്തിന് ഫിഫ

ഫിഫ ലോകകപ്പ് അവസാനിച്ചിട്ടും അർജന്റീനയ്ക്ക് കാര്യങ്ങളൊന്നും ഇപ്പോഴും അനുകൂലമല്ല. ടൂർണമെന്റിന്റെ തുടക്കത്തിൽ അർജന്റീനയ്ക്ക് കാര്യങ്ങൾ എല്ലാം അനുകൂലമായിരുന്നെങ്കിലും അവാസാനഘട്ടത്തിൽ എത്തിയപ്പോഴും ടൂർണമെന്റ് അവസാനിച്ചതിന് ശേഷവും അവർക്ക് അതൊന്നും അത്ര സുഖകരമല്ല. ഇംഗ്ലണ്ടിനെതിരായ സെമിയിലെ ജയത്തിന് ശേഷം നടത്തിയ വിവാദ വിജയാഘോഷത്തിന് പിന്നാലെ ഇപ്പോൾ കലാശപ്പോരാത്തതിന് ശേഷം സ്പാനിഷ് താരങ്ങളുമായി നടന്ന കയ്യാങ്കളിയിലും അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് ഫിഫ. സ്പെയിൻ – അർജന്റീന ഫൈനൽ പോരാട്ടത്തിന് പിന്നാലെ അർജന്റീനയുടെ സഹപരിശീലകന്‍ റോബെര്‍ട്ടോ അയാള, ലിയാന്‍ഡ്രോ പരേഡസ്, നെഹ്വെല്‍ മൊളീന, […]
Read more

തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റി രണ്ടാം ഭര്‍ത്താവ്

തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂർ ചാവടിമുക്കില്‍ നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റി രണ്ടാം ഭര്‍ത്താവ്. കടയ്ക്കാവൂര്‍ സ്വദേശി വിജിയെയാണ് രണ്ടാം ഭര്‍ത്താവ് അനു വെട്ടുകത്തി ഉപയോഗിച്ച് ക്രൂരമായി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ വിജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ രണ്ട് കൈകൾക്കും വെട്ടേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി അനുവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. കോട്ടയത്ത് ജോലി ചെയ്യുന്ന വിജി ഇന്നാണ് നാട്ടിലെത്തിയത്. ശേഷം പ്രതി ജോലി ചെയ്യുന്ന വര്‍ക്‌ഷോപ്പിലേക്ക് പോയി. അവിടെ എത്തിയ ശേഷം […]
Read more

തമിഴ്നാട്ടിൽ പുതിയ ബസുകള്‍ക്ക് ടിവികെ കൊടിയുടെ നിറം

ചെന്നൈ: തമിഴ്നാട്ടിലെ നഗരപരിധികളില്‍ സര്‍വ്വീസ് നടത്തുന്ന മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ പുതിയ മിനി ബസുകള്‍ക്ക് ടിവികെ കൊടിയുടെ നിറം. ടിവികെ കൊടിയിലെ മഞ്ഞയും ചുവപ്പും നിറമാണ് ബസ്സിന് നല്‍കിയിരിക്കുന്നത്. ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. സ്‌കൂള്‍, കോളേജ് ബസുകള്‍ക്ക് സമാനമായ നിറം എംടിസി ബസുകള്‍ക്ക് നല്‍കിയെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ വിമര്‍ശിച്ചു. എന്നാല്‍ ടിവികെ ഫ്‌ളാഗിന് സമാനമായ നിറം നല്‍കിയതിനെ പരിഹസിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഭരണം മാറുമ്പോള്‍ ബസുകളുടെ നിറം മാറ്റുന്നത് യാത്രക്കാരെയും വിനോദസഞ്ചാരികളേയും […]
Read more

ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭം: സ്വമേധയാ കേസെടുക്കാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും കോടതി തള്ളി. ഹർജിക്കാരനായ അഭിഭാഷകനോട് കോടതിയുടെ സമയം കളയരുതെന്നും ദൃശ്യങ്ങൾ കൈമാറുന്നതിന് പകരം നിയമപരമായ മാർഗ്ഗങ്ങൾ തേടാനും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് നിർദ്ദേശിച്ചു.ബുധനാഴ്ച രാവിലെ കോടതി നടപടികൾ ആരംഭിച്ചപ്പോഴാണ് വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ വിഷയം ഉന്നയിച്ചത്. ദേശീയ […]
Read more

ഡൽഹിയിലെ പൊലീസ് അതിക്രമം: വെള്ളിയാഴ്ച എസ്എഫ്‌ഐ പഠിപ്പ്മുടക്ക്

തിരുവനന്തപുരം: നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധ സമരത്തിന് നേരെ നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച്‌ ജൂലൈ 24ന് എസ്എഫ്ഐ. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്നും എസ്എഫ്ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യയാണ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു വ്യാഴാഴ്ച എസ്എഫ്‌ഐ ലോക്ഭവന്‍ മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. ലോക്ഭവന്‍ മാര്‍ച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കുക, അവകാശ പത്രിക അംഗീകരിക്കുക തുടങ്ങിയ […]
Read more

ഇന്നും നാളെയും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായി തുടരുന്നു. ജൂലൈ മാസത്തില്‍ ഇതുവരെ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കുറഞ്ഞ മഴയാണ് ലഭിക്കുന്നത്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ […]
Read more

വളര്‍ത്തു നായയെ ഉപേക്ഷിച്ചാല്‍ 10,000 രൂപ പിഴ; നടപടിക്കൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: വളര്‍ത്തു നായയെ വഴിയില്‍ ഉപേക്ഷിക്കുന്നവര്‍ക്കും ലൈസന്‍സില്ലാതെ അവയെ വളര്‍ത്തുന്നവര്‍ക്കുമെതിരെ 10,000 രൂപ പിഴ ചുമത്താനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിനു പുറമെ അനുമതിയില്ലാതെ ബ്രീഡിങ് കേന്ദ്രങ്ങളോ പെറ്റ് ഷോപ്പുകളോ നടത്തുന്നതിനും 10,000 രൂപ വരെ പിഴ ചുമത്തും. തെരുവുനായ നിയന്ത്രണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നീക്കം. വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സിങ്ങും പ്രതിരോധ കുത്തിവെപ്പും നിര്‍ബന്ധമാക്കും. ഉടമസ്ഥര്‍ ഉപേക്ഷിക്കുന്ന നായ്ക്കളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ മൈക്രോചിപ്പ് ഘടിപ്പിക്കുന്ന പദ്ധതിയും പരിഗണനയിലാണ്. പിഴ നടപ്പാക്കാനായി […]
Read more

പീക്ക് അവറിൽ അധിക സര്‍വീസ്; നാളെ മുതല്‍ പുതിയ ക്രമീകരണവുമായി കൊച്ചി മെട്രോ

കൊച്ചി: യാത്രക്കാരുടെ വര്‍ധിച്ച തിരക്ക് കണക്കിലെടുത്ത് തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ. നാളെ (ബുധന്‍) മുതലാണ് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് മാസമായി പ്രതിദിന യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായ സ്ഥിരമായ വര്‍ധന കണക്കിലെടുത്താണ് തീരുമാനം. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനായി പ്രവൃത്തി ദിവസങ്ങളിലെ (തിങ്കള്‍ മുതല്‍ ശനി വരെ) തിരക്കേറിയ സമയങ്ങളില്‍ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചതായി കൊച്ചി മെട്രോ അറിയിച്ചു. ജൂലൈ 22 മുതല്‍ രാവിലെ 8.00 മുതല്‍ 10.00 […]
Read more

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി. നെടുമങ്ങാട് സെക്കൻഡ് ക്ലാസ് മജിസ്ട്രറ്റ് 2 ആണ് ജാമ്യം അനുവദിച്ചത്. വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ രണ്ട് കേസുകൾക്കാണ് ജാമ്യം അനുവദിച്ചത്. കാപ്പയുള്ളതിനാൽ ​സു​ഗതന് ജയിൽ മോചിതനാകാൻ കഴിയില്ല. നേരത്തെ, കാപ്പ കേസിൽ തടവിലുള്ള സുഗതൻ വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതി‌ജ്ഞ ചെയ്തിരുന്നു. ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയാണെന്ന് കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് സു​ഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തത്. ജനാധിപത്യത്തിൽ ജനകീയ കൽപ്പന മാനിക്കപ്പെടണം. […]
Read more

Recent News