Category: NEWS

അട്ടിമറി വിജയവുമായി ട്രീസ-ഗായത്രി സഖ്യം ക്വാർട്ടറിൽ; ചരിത്രനേട്ടത്തിന് ഒരു ജയത്തിന്‍റെ അകലം

ഡൽഹി : ബാഡ്മിന്‍റൺ ലോക ചാമ്പ്യൻഷിപ്പിൽ ചരിത്ര നേട്ടത്തിന് തൊട്ടരികെ എത്തി ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം. പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഏഴാം സീഡുകാരായ ജപ്പാന്‍റെ റിൻ ഇവനഗ-കീ നകനിഷി സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്ക് അട്ടിമറിച്ചാണ് ഇന്ത്യൻ സഖ്യം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. ലോക റാങ്കിംഗിൽ 39-ാം സ്ഥാനത്തുള്ള ഇന്ത്യൻ സഖ്യം 21-16, 21-12 എന്ന സ്കോറിനാണ് ജാപ്പനീസ് സഖ്യത്തെ തകർത്തത്. ക്വാര്‍ട്ടറില്‍ ജയിച്ച് സെമിയിലെത്തിയാൽ ചാമ്പ്യൻഷിപ്പിൽ ട്രീസയ്ക്കും ഗായത്രിക്കും കുറഞ്ഞത് വെങ്കല മെഡൽ ഉറപ്പാവും. ട്രീസയുടെ […]
Read more

കാരിക്കിന്റെ സിസ്റ്റത്തില്‍ ബലേബ ഫിറ്റാകുമോ?

ഓള്‍ഡ് ട്രാഫോഡില്‍‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് – ആസ്റ്റണ്‍ വില്ല മത്സരം അതിന്റെ 52-ാം മിനുറ്റിലേക്ക് കടക്കുകയാണ്. യുണൈറ്റഡ് മുന്നേറ്റ നിരയുടെ വിശ്രമമില്ലാതെയുള്ള ഗോള്‍ ശ്രമങ്ങളെയെല്ലാം തട്ടിയകറ്റി എമി മാര്‍ട്ടിനസ് വില്ലയുടെ വലയ്ക്ക് മുന്നിലുണ്ട്. റെഡ് ഡെവിള്‍സിന് അനുകൂലമായൊരു കോര്‍ണര്‍, ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ബൂട്ടുകളില്‍ നിന്ന് ഉയര്‍ന്നെത്തിയ ആ പന്തിനെ അയാള്‍ പോസ്റ്റിനുള്ളിലേക്ക് തിരിച്ചുവിടുകയാണ്. ഇക്കുറി എമിയുടെ കരങ്ങള്‍ ഭേദിക്കപ്പെട്ടു. ഗോള്‍ നേടിയ ശേഷം അയാള്‍, കാസെമിറൊ, ട്രാഫോഡിലെ ചുവപ്പ് പുതച്ച ഗ്യാലറിയെ നോക്കി ആഘോഷിക്കുമ്പോള്‍ അവര്‍ പാടി. […]
Read more

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഓണം ആനുകൂല്യങ്ങള്‍

തിരുവനന്തപുരം: വര്‍ഷങ്ങളുടെ ഇടവേളയ്ക്കും സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഓണക്കാലത്ത് വലിയ ആശ്വാസമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓണം ആനുകൂല്യങ്ങളും ഉത്സവബത്തയും ലഭ്യമാക്കുന്നതിനായി ധനവകുപ്പ് 33.92 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി മുടങ്ങിക്കിടന്ന ഉത്സവബത്തയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഈ വര്‍ഷം പുനഃസ്ഥാപിച്ചു നല്‍കുന്നത്. സ്ഥിരം ജീവനക്കാര്‍ക്ക് 10,000 രൂപ സാലറി അഡ്വാന്‍സും 3,000 രൂപ ഉത്സവബത്തയും ലഭിക്കും. കൂടാതെ അര്‍ഹതയുള്ള ജീവനക്കാര്‍ക്ക് ബോണസും ലഭിക്കുന്നതാണ്. താല്‍ക്കാലിക ജീവനക്കാര്‍ക്ക് 1,000 രൂപ ഉത്സവബത്തയായി […]
Read more

രവീന്ദ്ര ജഡേജയുടെ പിൻഗാമിയാകാൻ മാനവ് സുതാർ

ഒരേ ആക്ഷൻ, ബോള്‍ റിലീസ് ചെയ്യുന്ന ആംഗിളിലും വ്യത്യാസമില്ല. കൈവേഗം കുറയ്ക്കാതെ തന്നെ പന്തിന്റെ വേഗത വർധിപ്പിച്ചും കുറച്ചും നിയന്ത്രിക്കാൻ കഴിയുന്നു. അതും കണ്‍സിസ്റ്റന്റായി ഒരു ദിവസം മുഴവനും. ഒന്നും സംഭവിക്കുന്നില്ല എന്ന് ബാറ്റർമാരെ തെറ്റിദ്ധരിപ്പിച്ച് വിക്കറ്റിലേക്ക് നയിക്കുന്ന മൈൻഡ് ഗെയിം, ഇന്ത്യയുടെ പുതിയ സ്പിൻ സെൻസേഷൻ മാനവ് സുതാർ. ടി20 ക്രിക്കറ്റിന്റെ സ്വാധീനത്താല്‍ സ്പിന്നർമാർ പലപരീക്ഷണങ്ങള്‍ക്കും തയാറാകുന്ന കാലഘട്ടത്തിലാണ് ക്ലാസിക്കല്‍ അപ്രോച്ചുമായി എത്തി മാനവ് വ്യത്യസ്തനാകുന്നത്. രവീന്ദ്ര ജഡേജ തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണ്, അക്സർ […]
Read more

രാജ്യസഭയിലേക്ക് മൂന്ന് ഒഴിവുകള്‍ വരുന്നു; സിപിഎമ്മിന് വിജയിക്കാന്‍ ബിജെപി കനിയണം

തിരുവനന്തപുരം: രാജ്യസഭയിലെ കേരളത്തില്‍ നിന്നുള്ള മൂന്ന് അംഗങ്ങളുടെ കാലാവധി അടുത്ത ഏപ്രിലില്‍ അവസാനിക്കും. നിലവിലെ നിയമസഭ കക്ഷിനില അനുസരിച്ച്, എല്ലാ എംഎല്‍എമാരും വോട്ടു ചെയ്താല്‍ സിപിഎമ്മിന് ഒരാളെപ്പോലും വിജയിപ്പിക്കാനാകില്ല. ഈ ദുര്‍ഘടാവസ്ഥ എങ്ങനെ മറികടക്കാമെന്നതു സംബന്ധിച്ച് സിപിഎമ്മില്‍ ചര്‍ച്ച തുടങ്ങി. നിലവിലെ സാഹചര്യത്തില്‍ ബിജെപിയുടെ സഹായം ഉണ്ടെങ്കില്‍ മാത്രമേ സിപിഎമ്മിന് മൂന്ന് ഒഴിവുകളില്‍ ഒരെണ്ണത്തില്‍ വിജയിക്കാനാകൂ. വോട്ടെടുപ്പില്‍ പങ്കെടുക്കണോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള ബിജെപിയുടെ തീരുമാനം മൂന്ന് സീറ്റുകളില്‍ ഒരെണ്ണം ആര്‍ക്ക് ലഭിക്കുമെന്ന് നിര്‍ണ്ണയിക്കും. മുസ്ലിം ലീഗിന്റെ പി […]
Read more

ഉസൈൻ ബോൾട്ടിന്‍റെ റെക്കോർഡ് വേഗം മറികടന്ന് ചൈനീസ് ‘സൂപ്പർമാൻ’ റോബോട്ട്

ബീജിംഗ്: ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യനായ ജമൈക്കൻ സ്പ്രിന്‍റ് ഇതിഹാസം ഉസൈൻ ബോൾട്ടിന്‍റെ വേഗതയുടെ റെക്കോര്‍ഡ് മറികടന്ന് ചൈനീസ് ഹ്യൂമനോയിഡ് റോബോട്ട്. പ്രമുഖ ചൈനീസ് റോബോട്ടിക്‌സ് കമ്പനിയായ ‘യൂണിട്രീ’ വികസിപ്പിച്ചെടുത്ത ‘സൂപ്പർമാൻ’ എന്ന ഹ്യൂമനോയിഡ് റോബോട്ടാണ് ഓട്ടത്തിന്‍റെ വേഗതയില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുന്നത്. സെക്കൻഡിൽ 12.66 മീറ്റർ, അതായത് മണിക്കൂറിൽ ഏകദേശം 45.6 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ഈ റോബോട്ടിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2009-ൽ ബെർലിനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടത്തിൽ ഉസൈൻ […]
Read more

ജനങ്ങൾ നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞു’; ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രകാശ് രാജ്

തൃശൂർ: രാജ്യത്തെ യുവാക്കൾ വലിയ പ്രതീക്ഷ നൽകുന്നവരാണെന്നും ഇന്ത്യയിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. തൃശൂർ റീജിയണൽ തിയറ്ററിലെ പുഷ്പൻ നഗറിൽ ആരംഭിച്ച 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച വലിയ അംഗീകാരമാണെന്നും സംഘടനയുമായി തനിക്ക് ദീർഘകാലത്തെ ആത്മബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജന്തർ മന്ദറിൽ യുവജനങ്ങളുടെ വീര്യവും സൗന്ദര്യവും രാജ്യം […]
Read more

കണ്ണൂരിൽ കൃഷിയിടത്തിലെ പന്നിക്കെണിയിൽ പുലി കുടുങ്ങി; മയക്കുവെടിവെച്ചു

കണ്ണൂർ: കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുരുങ്ങി. കെ പി ആർ നഗർ സ്വദേശിയായ രാമകൃഷ്ണൻ്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ പന്നിക്കെണിയിലാണ് പുലർച്ചെ പുലി കുരുങ്ങിയത്. പ്രദേശവാസികൾ അസാധാരണമായ ശബ്ദം കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കെണിയിൽ പുലി കുടുങ്ങിയതായി കണ്ടെത്തിയത്. തുടർന്ന് കാട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരം അറിയിച്ചു. ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പുലിയെ മയക്കുവെടി വെച്ചു. പുലിയുടെ ആരോഗ്യനില പരിശോധിച്ച ശേഷം അതിനെ കാട്ടിലേക്ക് തിരിച്ചയക്കണമോ എന്ന കാര്യത്തിൽ […]
Read more

ടോൾ പ്ലാസയിൽ ഫാസ്ടാഗ് സംവിധാനത്തിൽ വലിയ മാറ്റം

ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ പ്രഖ്യാപനം. രാജ്യത്തുടനീളമുള്ള 121 ടോൾ പ്ലാസകളിൽ കൂടി ഓൺലൈൻ ഫാസ്ടാഗ് ലോക്കൽ പാസ് സംവിധാനം ആരംഭിച്ചു. ലോക്കൽ പാസ് ലഭിക്കാൻ അർഹരായ ആളുകൾക്ക് ടോൾ പ്ലാസയിൽ നേരിട്ട് എത്തുന്നതിന് പകരമായി മൊബൈൽ ആപ്പ് വഴി ലോക്കൽ പാസിന് അപേക്ഷിക്കാനാകും. ഓൺലൈൻ ആയി പാസിന് അപേക്ഷിക്കാൻ സാധിക്കുന്ന സംവിധാനം ഒരുക്കിയതോടെ താമസസ്ഥലം തെളിയിക്കുന്നതിനുള്ള രേഖകൾ ഉൾപ്പെടെ ടോൾ പ്ലാസയിലെത്തി അപേക്ഷ സമർപ്പിക്കുന്ന സംവിധാനത്തിനാണ് […]
Read more

തെറ്റായ എച്ച്ഐവി പോസിറ്റീവ് രോഗനിർണയം, എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

ന്യൂഡൽഹി: രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന് രേഖപ്പെടുത്തിയതിന് ഋഷികേശിലെ എയിംസിന് 60,000 രൂപ പിഴ. ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ച ഉത്തരവ് ഉത്തരാഖണ്ഡ് സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ ശരിവച്ചു. ആശുപത്രിയുടെ ഭാഗത്ത് ചികിത്സാപ്പിഴവും വൈദ്യപരമായ അനാസ്ഥയും ഉണ്ടായിട്ടുണ്ടെന്ന് ഉപഭോക്തൃ കമ്മീഷൻ ചൂണ്ടിക്കാട്ടി. രോഗിക്ക് 50,000 രൂപ നഷ്ടപരിഹാരവും കേസിന്റെ ചെലവുകൾക്കായി 10,000 രൂപയും ഉൾപ്പെടെ ആകെ 60,000 രൂപ നൽകണമെന്നാണ് ഉത്തരവ്. 2014-ലാണ്‌ കേസിന് ആധാരമായ സംഭവം നടന്നത്. ആ വർഷം ജൂലൈ […]
Read more

Recent News