Category: NEWS

മുട്ടിൽ മരംമുറി വഞ്ചന കേസ്; അ​ഗസ്റ്റിൻ സ​ഹോദരൻമാരുടെ ഹർജി തള്ളി

കൊച്ചി: മുട്ടിൽ മരം മുറി വഞ്ചനാക്കേസിൽ വിചാരണക്കോടതി നടപടികൾ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിൻ സഹോദരൻമാരുടെ ഹർജി തള്ളി ഹൈക്കോടതി. ഇത്തരം ആവശ്യങ്ങളുമായി വിചാരണക്കോടതിയെ സമീപിക്കാൻ നിർദേശം നൽകി. അതേസമയം വിചാരണ നടപടികളിൽ നിന്ന് ഇന്നും വിട്ടു നിന്ന റോജി അഗസ്റ്റിനെയും, ആന്റോ അഗസ്റ്റിനെയും ജോസ് കുട്ടി ആഗസ്റ്റിനെയും ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി രൂക്ഷമായി വിമർശിച്ചു. ജാമ്യമില്ല വാറണ്ട് എവിടെ എന്ന് കാണിക്കാൻ റോജി അഗസ്റ്റിൻ മാധ്യമങ്ങളെ വെല്ലുവിളിച്ചു. മുട്ടിൽ മരം മുറിക്കേസിലെ നടപടികൾ വയനാട്ടിലെ വിചാരണ […]
Read more

‌ഉസൈൻ ബോൾട്ടിന്‍റെ വേഗതയുടെ റെക്കോര്‍ഡ് മറികടന്ന് റോബോട്ട്

ബെയ്ജിങ്: ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യനായ ജമൈക്കൻ സ്പ്രിന്‍റ് ഇതിഹാസം ഉസൈൻ ബോൾട്ടിന്‍റെ വേഗതയുടെ റെക്കോര്‍ഡ് മറികടന്ന് ചൈനീസ് ഹ്യൂമനോയിഡ് റോബോട്ട്. പ്രമുഖ ചൈനീസ് റോബോട്ടിക്‌സ് കമ്പനിയായ ‘യൂണിട്രീ’ വികസിപ്പിച്ചെടുത്ത ‘സൂപ്പർമാൻ’ എന്ന ഹ്യൂമനോയിഡ് റോബോട്ടാണ് ഓട്ടത്തിന്‍റെ വേഗതയില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുന്നത്. സെക്കൻഡിൽ 12.66 മീറ്റർ, അതായത് മണിക്കൂറിൽ ഏകദേശം 45.6 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ഈ റോബോട്ടിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2009-ൽ ബെർലിനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടത്തിൽ ഉസൈൻ […]
Read more

സംഗീത സംവിധായകന്‍ അനിരുദ്ധും കാവ്യ മാരനും തമ്മിലുള്ള വിവാഹം ഉടൻ

ഐപിഎൽ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉടമ കാവ്യ മാരനും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നെന്ന് റിപ്പോര്‍ട്ട്. ഗ്രീസില്‍ നടക്കുന്ന സ്വകാര്യ ചടങ്ങില്‍ നവംബര്‍ 10ന് ഇരുവരും വിവാഹിതരാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.നേരത്തെ ഇരുവരും ഈ വർഷം അവസാനം സ്പെയിനിൽ വച്ച് വിവാഹിതരാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അങ്ങനെ ഒന്ന് സംഭവിച്ചില്ല.കാവ്യയും അനിരുദ്ധും തമ്മിൽ പ്രണയത്തിലാണെന്ന് വർഷങ്ങളായി അഭ്യൂഹങ്ങളുണ്ട്. അനിരുദ്ധിന്റെ ബന്ധുവും നടനുമായ വൈ.ജി.മഹേന്ദ്ര, അനിരുദ്ധിന്‍റെ വിവാഹം ഉടനുണ്ടാകുമെന്ന് അടുത്തയിടെ ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇതു വ്യാപകമായി […]
Read more

തമിഴ്നാട്ടിൽ രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് മകൻ

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി 44കാരനായ മകന്‍. എസ് പദ്മാവതി(71) ആണ് കൊല്ലപ്പെട്ടത്. തിരുവള്ളൂർ ജില്ലയിലെ മാനവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മകന്‍ പാര്‍ത്ഥസാരഥിയെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. ട്രാക്കിനു സമീപം വീല്‍ചെയര്‍ കണ്ട് സംശയം തോന്നിയതിനെ തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. യേലഗിരി എക്‌സ്പ്രസ് ട്രെയിന്‍ തട്ടിയാണ് പത്മാവതി മരിച്ചത്. ആദ്യം […]
Read more

സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ കൊലപ്പെടുത്തി; മുന്‍ വൈരാഗ്യവും കവര്‍ച്ചയും പ്രേരണ

ഹൈദരാബാദ്: സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ കുത്തിക്കൊലപ്പെടുത്തി. തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലാണ് സംഭവം. രൂപ റെഡ്ഡി എന്ന അധ്യാപികയാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 11 ന് രൂപയുടെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം അവിടെയുണ്ടായിരുന്ന പണവും ഫോണും വിദ്യാര്‍ഥികള്‍ അപഹരിക്കുകയും ചെയ്തു. സംഭവത്തില്‍ രണ്ടു വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. രൂപയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ വിദ്യാര്‍ഥികള്‍ 27 തവണയാണ് അധ്യാപികയെ കുത്തിയത്. പണത്തിന് വേണ്ടിയും മുന്‍പത്തെ അച്ചടക്ക നടപടികളോടുള്ള പ്രതികാരമായുമാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ […]
Read more

വാട്‌സാപ്പിൽ ‘ഹായ്’ അയച്ചാൽ ടിക്കറ്റ് റെഡി; ഓണയാത്രയ്ക്ക് കൂടുതൽ സർവീസുകളുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ഓണക്കാല അവധിയോടനുബന്ധിച്ച് അനുഭവപ്പെടുന്ന യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ദീർഘദൂര ബസുകളും മറ്റ് അധിക സർവീസുകളും ഓപ്പറേറ്റ് ചെയ്യും. ഓഗസ്റ്റ് 21 മുതൽ 25 വരെയും ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ മൂന്ന് വരെയും പ്രതീക്ഷിക്കുന്ന തിരക്കിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ബസുകൾ നിരത്തിലിറക്കുന്നത്. യാത്രക്കാർക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ രണ്ട് വരെ ബെംഗളൂരു, ചെന്നൈ […]
Read more

വന്ദേമാതരത്തിൽ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്

ന്യൂഡൽഹി: ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തിനെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന നിലപാടിൽ ഉറച്ചുനിൽക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ തീരുമാനിച്ചു. പാർട്ടി യോഗങ്ങളിലും പരിപാടികളിലും വന്ദേമാതരത്തിന്‍റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന 1937-ലെ കോൺഗ്രസ് പ്രവർത്തക സമിതിയുടെ പ്രമേയം തുടർന്നും പിന്തുടരാനാണ് തീരുമാനം. അതേസമയം കോൺഗ്രസിന്‍റെ ഈ തീരുമാനത്തിനെതിരെ ബിജെപി രൂക്ഷവിമർശനവുമായി രംഗത്തെത്തി. കോൺഗ്രസ് ഒരു “പുതിയ മുസ്ലിം ലീഗ്” […]
Read more

‘അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് സിനിമാ സെറ്റുകളിൽ നിന്ന് ഇറക്കിവിട്ടിട്ടുണ്ട്’; അമിതാഭ് ബച്ചൻ

കരിയറിന്റെ ആദ്യകാലത്ത് താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് സൂപ്പർതാരം അമിതാഭ് ബച്ചൻ. അഭിനയിക്കാൻ അറിയില്ലെന്നും ഉയരം കൂടുതലാണെന്നും പറഞ്ഞ് തുടക്കകാലത്ത് സിനിമാ സെറ്റുകളിൽ നിന്ന് തന്നെ ഇറക്കിവിട്ടിട്ടുണ്ടെന്ന് അമിതാഭ് ബച്ചൻ പറഞ്ഞു. കോന്‍ ബനേഗ കറോര്‍പതിയിലാണ് ബച്ചന്റെ വെളിപ്പെടുത്തല്‍. സെറ്റില്‍ എന്നെങ്കിലും വഴക്ക് കേട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. എനിക്ക് ഒരുപാട് വഴക്ക് കേട്ടിട്ടുണ്ട്. തുടക്കകാലത്ത് എനിക്ക് ഭയങ്കരമായി വഴക്ക് കേട്ടിട്ടുണ്ട്. നിനക്ക് അഭിനയത്തെക്കുറിച്ച് ഒന്നും അറിയില്ല. നിനക്ക് ഉയരം കൂടുതലാണ്. തിരിച്ച് വീട്ടിലേക്ക് […]
Read more

മാസപ്പടി കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ വന്ന വാർത്ത പച്ചക്കള്ളമെന്ന് റിയാസ്

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ വന്ന പത്രവാർത്ത പച്ചക്കള്ളമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുൻ മന്ത്രി പി. എ മുഹമ്മദ് റിയാസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും കഴിഞ്ഞ ദിവസം തന്നെ മാധ്യമങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സി.എം.ആർ.എല്ലിൽ നിന്ന് വീണയ്ക്ക് സേവനത്തിന് ലഭിച്ച പണം തന്റെ അക്കൗണ്ട് വഴി മറ്റ് പലരുടെയും അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തെന്നും, ഇതുമായി ബന്ധപ്പെട്ട് ഇ.ഡി […]
Read more

ജമ്മു കശ്മീര്‍ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന് യുഎസ് അംബാസഡര്‍; പ്രതിഷേധം അറിയിച്ച് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ജമ്മു കശ്മീരിനെ ഇന്ത്യയുടെ ‘പ്രധാന ഭാഗം’ എന്ന് വിശേഷിപ്പിച്ച ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി പാകിസ്ഥാന്‍ രംഗത്ത്. സംഭവത്തില്‍ പാകിസ്ഥാന്‍ ഇസ്ലാമാബാദിലെ യുഎസ് നയതന്ത്രജ്ഞന്‍ നതാലി ബേക്കറെ വിളിച്ചുവരുത്തി ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചു. കശ്മീര്‍ തര്‍ക്ക വിഷയത്തില്‍ അമേരിക്കയുടെ നിലപാടിന് വിരുദ്ധമാണ് ഈ പരാമര്‍ശമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ജമ്മു കശ്മീര്‍ അന്താരാഷ്ട്ര അംഗീകാരമുള്ള തര്‍ക്ക പ്രദേശമാണെന്നും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങള്‍ക്കും കശ്മീരി ജനതയുടെ താല്‍പ്പര്യങ്ങള്‍ക്കും അനുസൃതമായി മാത്രമേ ഇതിന്റെ അന്തിമ […]
Read more

Recent News