Category: NEWS

ഒൻപത് വർഷത്തിന് ശേഷം തിരുവനന്തപുരം മൃഗശാലയിൽ സീബ്രകൾ എത്തി

തിരുവനന്തപുരം: ഒമ്പത് വർഷത്തെ കാത്തിരിപ്പിന് ശേഷം തിരുവനന്തപുരം മൃഗശാലയിൽ വീണ്ടും സീബ്രകൾ! ഗുജറാത്തിലെ വൻതാര മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നാണ് മൂന്ന് സീബ്രകളെ തലസ്ഥാനത്തെത്തിച്ചത്. ഒരു ആൺ സീബ്രയും രണ്ട് പെൺ സീബ്രകളുമാണ് പുതിയ അതിഥികൾ. പ്രത്യേകമായി ഒരുക്കിയ അനിമൽ ആംബുലൻസിൽ, പൊലീസ് അകമ്പടിയോടെ രണ്ടര ദിവസത്തെ റോഡ് യാത്രയ്ക്കൊടുവിലാണ് ഇവ തിരുവനന്തപുരം മൃഗശാലയിലെത്തിയത്. ആരോഗ്യസുരക്ഷയുടെ ഭാഗമായി 21 ദിവസത്തെ ക്വാറന്റീനിലായിരിക്കുമെങ്കിലും, തുറന്ന ക്വാറന്റീൻ സംവിധാനമായതിനാൽ സന്ദർശകർക്ക് ഇപ്പോൾ തന്നെ സീബ്രകളെ കാണാം. 2017ൽ മൃഗശാലയിലെ അവസാന സീബ്രയായ […]
Read more

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലി തർക്കം; യുവാവിനെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം: സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കൂടെയുണ്ടായിരുന്നയാളെ മർദിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായി. നിരവധി കേസുകളിൽ പ്രതിയായ മണമ്പൂർ സ്വദേശികളായ ജയിംസ് ഉണ്ണി (36), ഒഎംആർ എന്ന ലിജു (28), കടയ്ക്കാവൂർ സ്വദേശി ഷിബു (40) എന്നിവരാണ് അറസ്റ്റിലായത്. കല്ലമ്പലം കരവാരം സ്വദേശി സുധീറിനെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. സുഹൃത്തിന്‍റെ വീട്ടിൽ സിഗരറ്റ് വലിക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കത്തെ തുടർന്നാണ് മൂന്നംഗ സംഘം സുധീറിനെ ആക്രമിച്ചത്. തടിക്കഷ്ണം കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ബിയർ കുപ്പി കൊണ്ട് […]
Read more

സംഭരണകേന്ദ്രങ്ങൾ അടഞ്ഞിട്ട് മൂന്ന് വർഷം; പ്രതിസന്ധിയിൽ കാന്തല്ലൂരിലെ കർഷകർ

ഇടുക്കി: സർക്കാർ പച്ചക്കറി സംഭരണകേന്ദ്രങ്ങളുടെ പ്രവർത്തനം നിലച്ചതോടെ കാന്തല്ലൂരിലെ കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. കർഷകരുടെ പ്രധാന ആശ്രയമായിരുന്ന സംഭരണകേന്ദ്രങ്ങൾ മൂന്നുവർഷമായി അടഞ്ഞുകിടക്കുകയാണ്. 2023ലാണ് ഇവിടെ അവസാനമായി പച്ചക്കറി സംഭരണം നടന്നത്. വർഷങ്ങൾക്കുമുമ്പ് സംഭരിച്ച കാർഷിക ഉൽപ്പന്നങ്ങളുടെ പണം പോലും നിരവധി കർഷകർക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പരാതി. ഉൽപ്പന്നങ്ങൾ വിൽക്കാൻ സ്ഥിരമായ വിപണി ഇല്ലാതായതോടെ ഇടനിലക്കാരെ ആശ്രയിക്കേണ്ടിവരുന്നതായും ഇത് ചൂഷണത്തിന് വഴിയൊരുക്കുന്നതായും കർഷകർ പറയുന്നു. വിത്തിനും വളത്തിനും സബ്‌സിഡി നൽകിയിരുന്ന ‘ഇടുക്കി പാക്കേജ്’ 2020ൽ നിലച്ചതും മേഖലയിലെ […]
Read more

പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന കേസ്; മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന കേസില്‍ മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍. മഹിളാ മോര്‍ച്ച നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കോഴിക്കോട് സിറ്റി സൈബര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും.ജന്തര്‍ മന്തര്‍ സമരത്തിന്റ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ ജന്‍മണിയുടെ പരാമര്‍ശം ഉണ്ടായത്. പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ മാതാവിനേയും അധിക്ഷേപിക്കുന്ന നിലയിലായിരുന്നു പരാമര്‍ശം. സംഭവം വിവാദമായതോടെ ജാൻമണി മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഇൻസ്റ്റഗ്രാമിലൂടെ […]
Read more

മണിപ്പൂരിൽ വീണ്ടും പ്രതിഷേധം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

ഇംഫാൽ: സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കാണ് അവധി. സംഘർഷ സാധ്യത കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്. സെൻസസിന് മുൻ പൗരത്വ പട്ടിക (എൻആർസി) വേണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ സംഘടനകൾ സമരം തുടരുന്നത്. സമരക്കാർ ആഹ്വാനം ചെയ്ത 48 മണിക്കൂർ ബന്ദ് രണ്ടാം ദിവസം തുടരുകയാണ്. രാഷ്ട്രീയക്കാരുടെ കോലങ്ങൾ കത്തിച്ചും വിവിധയിടങ്ങളിൽ റാലികൾ സംഘടിപ്പിച്ചുമാണ് പ്രതിഷേധം തുടരുന്നത്. ക്യാപെയ്ൻ പെയ്ൻ ഫോർ ജസ്റ്റ് ആൻ്റ് ഫെയർ […]
Read more

വി.ഡി സതീശൻ സര്‍ക്കാരില്‍ പ്രതിസന്ധി; വകുപ്പ് സെക്രട്ടറിമാരെ വിളിച്ചുവരുത്തി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാരില്‍ അത്യപൂര്‍വ്വ പ്രതിസന്ധി. നടപടി ദൂഷ്യത്തിന്റെ പേരില്‍ വകുപ്പ് സെക്രട്ടറിമാരായ ഐഎഎസ് ഉദ്യോഗസ്ഥരെ ഹൈക്കോടതി വിളിച്ചുവരുത്തിയതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. നേരത്തെ കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് സെക്രട്ടറിമാരെ ഹൈക്കോടതി വിളിച്ചുവരുത്തി ശാസിച്ചിരുന്നു. ഇതിന് പുറമെയാണ് ഇന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഹാജരാകേണ്ടി വന്നിരിക്കുന്നത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എസ് ശ്രീജിത്തിന് ഡിജിപി റാങ്കിലേക്ക് സ്ഥാനം കയറ്റം നല്‍കിയതുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ നടപടി. അഡീഷണല്‍ ചീഫ് സെക്രട്ടറി […]
Read more

ഓണം ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ അലവന്‍സ് ഇരട്ടിയാക്കി

തിരുവനന്തപുരം: ഓണത്തിന് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ അലവന്‍സ് ഇരട്ടിയാക്കി സര്‍ക്കാര്‍. 500 രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. ഇത്തവണ ഓണം ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് ആയിരം രൂപ അലവന്‍സായി ലഭിക്കും. ഓണ ദിവസം ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ക്ക് മാത്രമാണ് അലവന്‍സ് ലഭിക്കുക. ആഭ്യന്തര മന്ത്രിയുടെ നിർദേശ പ്രകാരമാണ് നടപടി.അതേസമയം, ഇത്തവണ ഓണത്തിന് ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ബോണസ് തുകയും വർധിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷത്തേക്കാള്‍ 2500 രൂപ കൂടുതലാണ് ഈ ഓണത്തിന് നൽകുക. പരമാവധി ബോണസ് തുക ഒരു ലക്ഷത്തി അയ്യായിരം രൂപയാണ്. […]
Read more

പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനില്ല

തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും പ്രഖ്യാപനം. ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി വി ഡി സതീശന്‍ വീണ്ടും ഡല്‍ഹയില്‍ എത്തും. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ സാധിച്ചിരുന്നില്ല.സംസ്ഥാനത്തെത്തുന്ന കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഇന്ന് മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തും. പ്രവര്‍ത്തക സമിതിയോഗത്തിനായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ തുടരുകയാണ്. ഇന്ന് ലോകസഭ പ്രതിപക്ഷ നേതാവ് […]
Read more

രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് ഉപാധികളോടെ അനുമതി നൽകി പൂനെ പൊലീസ്

പൂനെ: വിദ്യാർത്ഥികളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന സംവാദ പരിപാടിയായ ‘ഛാത്രോം കി ഗൂഞ്ചി’ന് ഉപാധികളോടെ അനുമതി നൽകി പൂനെ പൊലീസ്. ഓഗസ്റ്റ് 22ന് എസ്എസ്പിഎംഎസ് കോളേജ് ഗ്രൗണ്ടിലാണ് പരിപാടി. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ വ്യാഴാഴ്ചയാണ് പൊലീസ് പുറത്തിറക്കിയത്. ചോദ്യപ്പേപ്പർ ചോർച്ച, പരീക്ഷാ ക്രമക്കേടുകൾ, ഫീസ് വർധന തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ ആണ് സംവാദ പരിപാടി സംഘടിപ്പിക്കുന്നത്. പതിനായിരത്തോളം പേർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം. പൊതുസമാധാനവും സുരക്ഷയും ഉറപ്പാക്കാൻ 30 […]
Read more

ഓരോ വീഡിയോയ്ക്കും പരമാവധി ഒരു ലക്ഷം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ഓഫറുമായി ബിഹാർ സർക്കാർ

പട്‌ന: സോഷ്യൽ മീഡിയയിലൂടെ സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികളെയും ക്ഷേമപ്രവർത്തനങ്ങളെയും കുറിച്ച് ജനങ്ങളിലേക്ക് വിവരങ്ങൾ എത്തിക്കുന്ന കണ്ടന്റ് ക്രിയേറ്റർമാർക്ക് വന്‍ ഓഫറുമായി ബിഹാർ സർക്കാർ. ഓരോ വീഡിയോയ്ക്കും പരമാവധി ഒരു ലക്ഷം രൂപ വരെ പ്രതിഫലം നൽകുന്ന പുതിയ വ്യവസ്ഥകൾക്ക് മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതിനായി ‘ബിഹാർ സോഷ്യൽ മീഡിയ ആൻഡ് അദർ ഓൺലൈൻ മീഡിയ റൂൾസ്, 2026’ ചട്ടങ്ങളിലാണ് സർക്കാർ ഭേദഗതി വരുത്തിയിരിക്കുന്നത്. പുതിയ വ്യവസ്ഥയനുസരിച്ച് സർക്കാരിന്റെ […]
Read more

Recent News