Category: NEWS

ഗർഭകാലത്തെ അനീമിയ നിസ്സാരമാക്കരുത്, കുഞ്ഞിന്റെ ജീവൻ അപകടത്തിലാകുമെന്ന് പഠനം

ഡൽഹി :ഗർഭകാലത്തെ അനീമിയ അഥവാ വിളർച്ച അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ആരോഗ്യപ്രശ്നമുണ്ടാക്കും. ഇപ്പോഴിതാ ഗർഭകാലത്തെ വിളർച്ച ഗർഭസ്ഥ ശിശുവിന്റെ ജീവൻ നഷ്ടപ്പെ‌ടാൻ കാരണമാകുമെന്നു പറയുകയാണ് പുതിയൊരു പഠനം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 2,20,000 ഗർഭിണികളെ ഉൾപ്പെടുത്തി ഐസിഎംആർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. ഗർഭകാലത്ത് ഹീമോഗ്ലോബിന്റെ അളവ് 10 g/dL-ൽ താഴെയുള്ള സ്ത്രീകളിൽ, വിളർച്ചയില്ലാത്തതോ നേരിയ വിളർച്ചയുള്ളതോ ആയ സ്ത്രീകളെ അപേക്ഷിച്ച് 28 ആഴ്ച ഗർഭാവസ്ഥയ്ക്ക് ശേഷം കുഞ്ഞ് മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം […]
Read more

സ്തനാർബുദ മരണങ്ങൾ പ്രതിരോധിക്കുന്നതിൽ കാപ്പി മികച്ചതെന്ന് പഠനം

ഡൽഹി : കാപ്പിയുടെ ആരോഗ്യഗുണങ്ങളേക്കുറിച്ച് അടുത്തിടെ ഒരു കാൻസർരോഗവിദഗ്ധ പങ്കുവെച്ചിരുന്നു. കരൾ രോഗങ്ങളെ പ്രതിരോധിക്കുന്നതിലും അർബുദ പ്രതിരോധത്തിനുമൊക്കെ കാപ്പി മികച്ചതാണെന്ന് പഠനം പറഞ്ഞിരുന്നു. ഇപ്പോഴിതാ സ്തനാർബുദം മൂലമുള്ള മരണത്തെ പ്രതിരോധിക്കുന്നതിൽ കാപ്പിയു‌ടെ പങ്ക് വ്യക്തമാക്കുകയാണ് പുതിയൊരു പഠനം. ബ്രിട്ടീഷ് ജേർണൽ ഓഫ് ന്യൂട്രീഷനിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാപ്പിയിടെ പോളിഫിനോൾ എന്ന ഘടകം സ്തനാർബുദമരണങ്ങൾക്കുള്ള സാധ്യതയും വീണ്ടും സ്തനാർബുദം വരാനുള്ള സാധ്യതയും കുറയ്ക്കുമെന്ന് ഗവേഷകർ പറയുന്നു. സ്തനാർബുദം സ്ഥിരീകരിച്ച 95 സ്ത്രീകളുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. […]
Read more

ബെംഗളൂരുവിലെ സ്കൂളിൽ 500-ലേറെ കുട്ടികൾ രോഗബാധിതർ

ബെംഗളൂരു: ബെംഗളൂരുവിലെ സ്കൂളിൽ അഞ്ഞൂറിലേറെ കു‌ട്ടികൾ ഇൻഫ്ലുവൻസ ലക്ഷണങ്ങളോടെ ചികിത്സയിൽ. റിച്ചാർഡ്സ് ടൗണിലുള്ള ക്ലാരൻസ് ഹൈസ്കൂളിലാണ് പനിയോ‌‌ടുകൂടിയ ലക്ഷണങ്ങളുമായി 500-ലധികം വിദ്യാർഥികൾ ചികിത്സയിൽ കഴിയുന്നത്. എച്ച്1എൻ1 ആണോയെന്നും സംശയിക്കുന്നുണ്ട്. രണ്ടുകുട്ടികൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. 21 ജീവനക്കാരും ചികിത്സയിലുള്ളതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പനി, ചുമ, ജലദോഷം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് രോഗബാധിതർ ചികിത്സ തേടിയത്. രോഗവ്യാപനത്തിനു പിന്നാലെ സ്കൂൾ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
Read more

കാൻസർ ശരീരത്തെ പരീക്ഷിച്ചു, പോരാട്ടം പങ്കുവെച്ച് പങ്കജ് ഭദൗരിയ

ഡൽഹി : പ്രശസ്ത ഷെഫ് പങ്കജ് ഭദൗരിയയുടെ കാൻസർ സ്ഥിരീകരണത്തേക്കുറിച്ചുള്ള തുറന്നുപറച്ചിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. സ്തനാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ചും സർജറി ചെയ്യുന്നതിനേക്കുറിച്ചുമൊക്കെ പങ്കജ് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കാൻസറിനെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനേക്കുറിച്ച് പോസ്റ്റ് ചെയ്തിരിക്കുകയാണ് പങ്കജ്. കാൻസർ തന്റെ ശരീരത്തെ പരീക്ഷിച്ചു, പക്ഷേ ആത്മാവിനെ തകർക്കാനായില്ലെന്ന് പങ്കജ് കുറിച്ചു. കാൻസർ തന്റെ കഥയിലെ ഒരു അധ്യായമായി മാറി. പക്ഷേ അതായിരിക്കില്ല മുഴുവൻ കഥ. ഈ യാത്ര ശരീരത്തെ പരീക്ഷിച്ചെങ്കിലും ആത്മാവിന് കരുത്തേകുകയാണ് ചെയ്തത്. ഓരോ ദിവസവും കടപ്പാടോ‌ടെയും ധൈര്യത്തോടെയും […]
Read more

വിവാഹമോചിതരായ കുവൈത്തികളുടെ എണ്ണം 45,000 കടന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽ വിവാഹമോചിതരായ സ്വദേശികളുടെ എണ്ണം ഏകദേശം 45,103 ആയി ഉയർന്നതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ജൂൺ വരെയുള്ള വിവരങ്ങൾ അനുസരിച്ച് വിവാഹമോചിതരായ സ്ത്രീകളുടെ എണ്ണം 27,698-ഉം പുരുഷന്മാരുടെ എണ്ണം 17,405-ഉം ആണ്. 40 മുതൽ 44 വയസ്സ് വരെയുള്ള പ്രായപരിധിയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിവാഹമോചിതരുള്ളത്. 7,512 പേരാണ് ഈ വിഭാഗത്തിലുള്ളത്. 35നും 39നും ഇടയിൽ പ്രായമുള്ള 6,661 പേരും, 45നും 49നും ഇടയിൽ പ്രായമുള്ള […]
Read more

സസ്‌പെൻഷൻ റദ്ദ് ചെയ്യണമെന്ന എംആർ അജിത്കുമാറിന്റെ വാദങ്ങൾ തള്ളി സർക്കാർ

തിരുവനന്തപുരം: നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്മാര്‍ ക്രൂരമായി മര്‍ദിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് ലഭിച്ച സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന എഡിജിപി എം.ആര്‍ അജിത്കുമാറിന്റെ വാദങ്ങള്‍ സര്‍ക്കാര്‍ തള്ളി. എസ്‌ഐടി റിപ്പോര്‍ട്ടിലെ ഗുരുതര കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അജിത്കുമാറിനെ സസ്പെന്‍ഡ് ചെയ്തതെന്ന് സര്‍ക്കാര്‍ പറയുന്നു. സസ്പെന്‍ഷന്‍ നടപടി ചോദ്യം ചെയ്ത് അജിത് കുമാര്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്‍കിയ ഹരജിക്ക് മറുപടിയായി നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്സ സ്‌പെന്‍ഷന്‍ ഉത്തരവില്‍ മുഖ്യമന്ത്രി […]
Read more

ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം ഞായറാഴ്ച മുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യത. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാലവര്‍ഷം ദുര്‍ബലമാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. എന്നാല്‍ ഞായറാഴ്ച വരെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല. ഈ ദിവസങ്ങളില്‍ നേരിയതും ഇടത്തരവുമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഞായറാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച […]
Read more

തിരുവനന്തപുരം മില്‍മയില്‍ വന്‍ ഭൂമി തട്ടിപ്പിനും ശ്രമം; ഭരണസമിതി അറിയാതെ സ്ഥലം ഏറ്റെടുക്കാന്‍ എംഡിയുടെ ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരം മില്‍മയില്‍ വന്‍ഭൂമി തട്ടിപ്പിനും ശ്രമം. ഭരണസമിതി അറിയാതെ മോഡേണ്‍ ഡയറി സ്ഥാപിക്കാനുള്ള സ്ഥലം ഏറ്റെടുക്കാനാണ് മാനേജിംഗ് ഡയറക്ടര്‍ രാരാരാജ് ശ്രമിച്ചത്. മോഡേണ്‍ ഡയറി സ്ഥാപിക്കാന്‍ പത്ത് ഏക്കര്‍ ഭൂമി മാത്രമാണ് ആവശ്യമെന്നിരിക്കെ ഭരണസമിതി അനുമതി ഇല്ലാതെ 50 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനായിരുന്നു ശ്രമം. ഭരണസമിതിയുടെ ആഭ്യന്തര അന്വേഷണവും എം ഡി അട്ടിമറിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ഭരണസമിതിയെ തെറ്റിദ്ധരിപ്പിക്കാനും എംഡി ശ്രമിച്ചതിന്റെ തെളിവ് പുറത്ത് . സ്ഥലം ആവശ്യപ്പെട്ട് പത്ര പരസ്യം നല്‍കിയതും ഭരണസമിതി അറിയാതെയാണ്. […]
Read more

‘മുഴുവന്‍ സമയ കെപിസിസി അധ്യക്ഷന്‍ വേണം’; രാഹുലിനെയും പ്രിയങ്കയെയും കണ്ട് രമേശ് ചെന്നിത്തല

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. എത്രയും വേഗം കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടതായി ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് ഒരു മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്നാണ് പ്രവര്‍ത്തകരുടെ പൊതു വികാരം. അത് താന്‍ പ്രിയങ്കാഗാന്ധിയെയും അറിയിച്ചു. മുഴുവന്‍ സമയ കെപിസിസി പ്രസിഡന്റിനെ അധികം വൈകാതെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് […]
Read more

കൈക്കൂലി കേസ്: മുൻ എഎസ്‌ഐക്ക് ഏഴ് വർഷം തടവും 50,000 രൂപ പിഴയും

തലശ്ശേരി: കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ കേസിൽ മുൻ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർക്ക് ഏഴ് വർഷം തടവും 50,000 രൂപ പിഴയും. വയനാട് പുൽപ്പള്ളി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറുടെ ഓഫീസിലെ മുൻ എഎസ്‌ഐയും അമ്പലവയൽ സ്വദേശിയുമായ റെജി ജയിംസിനെയാണ് തലശ്ശേരി വിജിലൻസ് കോടതി ശിക്ഷിച്ചത്. തമിഴ്‌നാട്ടിലെ ഗൂഡല്ലൂർ സ്വദേശിയായ പരാതിക്കാരനിൽനിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. വിവിധ വകുപ്പുകളിലായാണ് കോടതി ഏഴ് വർഷത്തെ തടവുശിക്ഷ വിധിച്ചത്. 2016ൽ പരാതിക്കാരന്റെ ബന്ധുവിനെ പ്രതിയാക്കി പുൽപ്പള്ളി പൊലീസ് […]
Read more

Recent News