Category: NEWS

തനിക്കെതിരെ താരദമ്പതികൾ പി.ആർ വർക്ക് നടത്തുന്നുവെന്ന് ജോജു ജോർജ്

മലയാള സിനിമയിലെ താരദമ്പതികൾക്കെതിരെ ഗുരുതര ആരോപണവുമായി നടൻ ജോജു ജോർജ് രം​ഗത്ത്. മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ചേർന്ന് തനിക്കെതിരെ പി ആർ വർക്ക് നടത്തുന്നുവെന്നാണ് ജോജു ജോർജിന്റെ ആരോപണം. ഈ നടനും ഭാര്യയും കൂടാതെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും പെയ്ഡ് പി.ആർ വർക്ക് ചെയ്യുന്നുണ്ടെന്നും നടൻ ആരോപിച്ചു. ‘വരവ്’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടു ഇൻസ്റ്റഗ്രാം ലൈവിലൂടെ പ്രതികരിക്കുകയായിരുന്നു നടൻ. എന്നാൽ താരദമ്പതികൾ ആരാണെന്ന് താരം വെളിപ്പെടുത്തിയില്ല. തന്റെ സിനിമയായ വരവിനെതിരെ നടക്കുന്ന ആസൂത്രിത […]
Read more

രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: നീറ്റ് പരീക്ഷാക്രമക്കേടിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്തോറും കൂടുതല്‍ ജനപിന്തുണ ആര്‍ജ്ജിക്കുകയാണ് ഡല്‍ഹിയിലെ സമരമെന്ന് അദ്ദേഹം പറഞ്ഞു. ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ ആദ്യം മുതല്‍ തന്നെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരത്തില്‍ പങ്കെടുത്തിരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. വിവിധ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും എംപിമാരും സമരത്തിന്റെ ഭാഗമായി. സിപിഐഎം ജനറല്‍ […]
Read more

‘​ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പരനാറികൾ’; അധിക്ഷേപ പരാമർശവുമായി പാലോളി മുഹമ്മദ് കുട്ടി

പാലക്കാട്: പാർട്ടി വിട്ട മുന്‍ സിപിഐഎം നേതാവും തളിപ്പറമ്പ് എംഎല്‍എയുമായ ടി കെ ഗോവിന്ദനെയും പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണനെയും അധിക്ഷേപിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പരനാറികളാണെന്ന അധിക്ഷേപ പരാമർശമാണ് പാലോളി മുഹമ്മദ് കുട്ടി നടത്തിയിരിക്കുന്നത് . ഒരു പ്രാദേശിക ചാനലിന് കൊടുത്ത അഭിമുഖത്തിലായിരുന്നു മുഹമ്മദ് കുട്ടിയുടെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ ജനങ്ങളല്ല ഏത് തമ്പ്രാന്‍ അവരെ സ്വീകരിച്ചാലും പരനാറികളാണ് രണ്ടാളും എന്നായിരുന്നു പാലോളി മുഹമ്മദ് കുട്ടി […]
Read more

കോൺഗ്രസ് പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയില്‍ പ്രതികരിച്ച് VM സുധീരൻ

തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കിരാതമായ ഭരണകൂട ഭീകരതയാണ് ഇന്ന് ഡല്‍ഹിയില്‍ അരങ്ങേറിയതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെ സി വേണുഗോപാലും ഉള്‍പ്പെടെ ഇന്ത്യന്‍ ജനതയെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികളെ സാമാന്യ മര്യാദ പോലും പാലിക്കാതെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത മോദി ഭരണകൂടത്തിന്റെ നടപടി നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്നും അത്യന്തം പ്രതിഷേധാര്‍ഹമായ ആ ഫാസിസ്റ്റ് നടപടിയെ അതിശക്തമായി അപലപിക്കുകയാണെന്നും വി എം സുധീരന്‍ പറഞ്ഞു. ജനവിരുദ്ധ നീക്കങ്ങളില്‍ […]
Read more

തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവ ബബിതയ്ക്ക് ക്യാന്‍സര്‍; കീമോ തെറാപ്പി ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവയ്ക്ക് ക്യാന്‍സര്‍. ബബിത എന്ന ബംഗാള്‍ കടുവയ്ക്കാണ് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. മാസങ്ങള്‍ മുന്‍പേ രോഗം സ്ഥിരീകരിച്ചിരുന്നു. ചികിത്സാ മാര്‍ഗങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ പാലിയേറ്റീവ് കെയര്‍ നല്‍കി വരികയായിരുന്നു. ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മീസോത്തീലിയല്‍ സ്തരത്തിലാണ് ക്യാന്‍സര്‍ ബാധിച്ചത്. അഡിനോ കാര്‍സിനോമ എന്ന ക്യാന്‍സറാണ് ബബിതയ്ക്ക്. കീമോ തെറാപ്പി ആരംഭിച്ചുവെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.
Read more

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ രണ്ടാം പ്രതി: എസ്ഐടി റിപ്പോർട്ട്

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ രണ്ടാം പ്രതിയാക്കി എസ്‌ഐടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.വടകര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് എസ്‌ഐടി റിപ്പോര്‍ട്ട് നല്‍കിത്. എന്നാല്‍ കേസില്‍ റിബേഷിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.അറസ്റ്റ് സാധ്യത മുന്നില്‍ കണ്ടായിരുന്നു റിബേഷ് മുന്‍കൂര്‍ ജാമ്യം തേടിയത് .കേസില്‍ മൂന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ എസ്‌ഐടി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ ഡിവൈഎഫ്‌ഐ നേതാക്കളായ ജിതിന്‍ ഭാസ്‌കര്‍ ഒന്നാം പ്രതിയും, അമല്‍ മൂന്നാം പ്രതിയുമാണ്. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ റിബേഷ് […]
Read more

വഖഫ് ബോര്‍ഡ് നിയമന വിവാദം: സുപ്രീം കോടതിയുടെ ഉത്തരവ് ആശ്വാസകരം; പിണറായി വിജയന്‍

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമന വിവാദത്തില്‍ സുപ്രീംകോടതിയുടെ ഉത്തരവ് ആശ്വാസകരമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വഖഫ് നിയമത്തിലെ 14-ാം വകുപ്പ് നടപ്പിലാക്കുമെന്ന സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതിയിലും ആവര്‍ത്തിച്ചതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. പുതിയ നിയമത്തിലെ സെക്ഷന്‍ 14 പ്രകാരമാണ് വഖഫ് ബോര്‍ഡ് രൂപീകരിക്കേണ്ടതെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വഖഫ് ബോര്‍ഡില്‍ മുസ്ലീങ്ങളല്ലാത്തവരെ നിയമിക്കാന്‍ പാടുള്ളതല്ലെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ആ കേസിന്റെ വാദം പൂര്‍ത്തിയായിട്ടില്ല, കേസ് നിലവിലിരിക്കെ അമുസ്ലീം അംഗങ്ങളെ നിയമിച്ചാല്‍ കേസ് തന്നെ […]
Read more

പാലായിൽ പാ‍‍ർട്ടി വിപ്പ് ലംഘിച്ച നാല് കൗൺസിലർമാരെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി

കോട്ടയം: പാലാ നഗരസഭയിൽ പാർട്ടി വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത നാല് കോൺഗ്രസ് കൗൺസിലർമാരെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി കോൺ​ഗ്രസ്. കെപിസിസി പ്രസിഡൻ്റിൻ്റെ നിർദ്ദേശാനുസരണം ഡിസിസി പ്രസി‍ഡൻ്റാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. കോൺ​ഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച മായാ ​രാ​ഹുലും നാല് കോൺ​ഗ്രസ് കൗൺസിലർമാരും പിന്തുണച്ചതോടെയാണ് പാല മുൻസിപ്പാലിറ്റി ചെയർ‌പേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായത്. ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയത്തെ പാർട്ടി വിപ്പ് ലംഘിച്ച് പിന്തുണച്ച കോൺഗ്രസ് […]
Read more

വിളിച്ചത് ജന്മദിനാഘോഷത്തിന്;രാഹുൽ ഡൽഹിയിലെ മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ യുവാക്കള്‍ പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡല്‍ഹി പൊലീസിന്റെ നരനായാട്ടുണ്ടായതിന് പിന്നാലെയാണ് ഇന്നലെ കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. വൈകുന്നേരം മൂന്നരയോടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രതിഷേധവും സംഘര്‍ഷത്തില്‍ കലാശിച്ചു. ഡല്‍ഹി പൊലീസ് ബലംപ്രയോഗിച്ച് വലിച്ചിഴച്ചാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കെ സി വേണുഗോപാലും ഉള്‍പ്പെടെയുളള കോണ്‍ഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്. പിടിവലിക്കിടെ രാഹുല്‍ ഗാന്ധി നിലത്തുവീഴുകയും അദ്ദേഹത്തിന്റെ മുഖത്ത് പരിക്കേല്‍ക്കുകയും […]
Read more

ശ്രീ ശ്രീ രവിശങ്കറിൻ്റെ ആർട്ട് ഓഫ് ലിവിംഗ് ഭൂമി കയ്യേറിയെന്ന ആരോപണം; അന്വേഷണത്തിന് SITയെ നിയോഗിച്ച് കർണാടക

ബംഗളൂരു:ശ്രീ ശ്രീ രവിശങ്കറിന്റെ ആർട്ട് ഓഫ് ലിവിംഗ് സ്ഥാപനത്തിനെതിരായ ഭൂമി കൈയേറ്റ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിച്ച് കർണാടക സർക്കാർ. ബംഗളുരു റീജിയണൽ കമ്മീഷണറുടെ നേതൃത്വത്തിലുളള 11 അംഗ എസ്ഐടിയാണ് രൂപീകരിച്ചത്. കർണാടക ലാൻഡ് റവന്യൂ ആക്ട്- 1964, കർണാടക ലാൻഡ് ഗ്രാബ്ബിംഗ് പ്രൊഹിബിഷൻ ആക്ട്- 2011 എന്നിവ പ്രകാരമാണ് ജൂലൈ 17-ന് കർണാടക റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. ബെംഗളൂരു സൗത്ത് താലൂക്കിലെ ഉത്തരഹള്ളി ഹോബ്ലിയിലെ കഗ്ഗലിപുര, ബിഎം കാവൽ, അഗര വില്ലേജുകളിലെ […]
Read more

Recent News