Category: NEWS

ജോൺ ബ്രിട്ടാസിനെതിരെ ‘ലുങ്കിവാല’ പരാമർശം; ബിജെപി എംപി സുഷ്മിത ദേവിനെതിരെ അവകാശലംഘനത്തിന് നോട്ടീസ്

ന്യൂഡൽഹി: ജോൺ ബ്രിട്ടാസ് എംപിയെ സുഷ്മിത ദേവ് ‘ലുങ്കിവാല’ എന്ന് വിളിച്ചതിനെതിരെ രാജ്യസഭയിൽ പ്രതിഷേധം. ബ്രിട്ടാസ് രാജ്യസഭയിൽ വിഷയം ഉന്നയിക്കുകയായിരുന്നു. മലയാളിയെന്ന നിലയിൽ ഓരോ നിമിഷവും അഭിമാനത്തോടെയാണ് ജീവിക്കുന്നതെന്ന് ബ്രിട്ടാസ് പറഞ്ഞു. അപമാനിച്ച അംഗം തന്നെ നിരന്തരം ശല്യപ്പെടുത്തിയെന്നും ലുങ്കിവാല എന്ന് നിരന്തരം വിളിച്ച് പരിഹസിച്ചെന്നും ബ്രിട്ടാസ് സഭയിൽ പറഞ്ഞു. എല്ലാ അംഗങ്ങളും തുല്യരാണെന്നും സ്ഥലഭേദങ്ങളില്ലെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരിച്ചു. രാജ്യവിരുദ്ധമായതോ, വ്യക്തി വിരോധമോ അംഗീകരിക്കാനാവില്ല. സുഷ്മിത ദേവിനും പരാതിയുണ്ടെന്നും അതും കേൾക്കണമെന്ന് റിജിജു വ്യക്തമാക്കി. […]
Read more

ജെൻസികൾക്ക് റിസർവ്ഡ് കോച്ച് വേണം; റെയിൽവേ മന്ത്രിക്ക് കത്തയച്ച് ബിജെപി കൗൺസിലർ തേജസ്വി ഘോൽസാൽക്കർ

മുംബൈ: മുംബൈയിലെ ലോക്കൽ ട്രെയിനിൽ ജെൻസികൾക്ക് റിസർവ്ഡ് കോച്ച് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ ബിജെപി കൗൺസിലർ തേജസ്വി ഘോൽസാൽക്കർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. സെൻട്രൽ, വെസ്റ്റേൺ റൂട്ടുകളിലെ ട്രെയിനുകളിൽ 3 കോച്ചുകൾ ജെൻസി ജെൻ ആൽഫ കുട്ടികൾക്കു നൽകണമെന്നാണ് ആവശ്യം. തേജസ്വി പുലർച്ചെ അഞ്ചുമണി മുതൽ 11 മണി വരെയുള്ള തിരക്കുള്ള സമയങ്ങളിൽ വിദ്യാർത്ഥികളുടെ യാത്ര സൗകര്യമാണ് ലക്ഷ്യമെന്ന് തേജസ്വി പറഞ്ഞു.
Read more

കൈക്കൂലിവാങ്ങി നിയമനം നടത്തിയെന്ന ജി. സുധാകരൻ്റെ ആരോപണം അന്വേഷിക്കണമെന്ന് എച്ച്. സലാം

അമ്പലപ്പുഴ: പിണറായി സർക്കാരിന്റെ കാലത്ത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൈക്കൂലിവാങ്ങി നിയമനം നടത്തിയെന്ന ജി. സുധാകരൻ എം.എൽ.എ.യുടെ ആരോപണത്തിൽ വിജിലൻസ് അന്വേഷണമാവശ്യപ്പെട്ട് മുൻ എം.എൽ.എ. എച്ച്. സലാം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ടുകണ്ടാണ് സലാം ഇക്കാര്യമാവശ്യപ്പെട്ടത്. ജൂൺ 26-ന് മെഡിക്കൽ കോളേജിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യവേയാണ് സുധാകരൻ ആരോപണമുന്നയിച്ചത്. പണംവാങ്ങിയ ആളുകളെ അറിയാമെങ്കിലും വെളിപ്പെടുത്തുന്നില്ലെന്നും സുധാകരൻ പ്രസംഗത്തിൽ പറഞ്ഞതായി സലാം കത്തിൽ ചൂണ്ടിക്കാട്ടി. മറ്റു വേദികളിലും സുധാകരൻ ആരോപണം ഉന്നയിച്ചിരുന്നു. കൈക്കൂലിവാങ്ങിയ കാര്യം നേരിട്ടറിഞ്ഞിട്ടും […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തെ വിപുലീകരിച്ചു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ പരിശോധന നടത്താനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. കേസിന്റെ ഗൗരവവും ഗൂഢാലോചനയും കണക്കിലെടുത്താണ് കൂടുതൽ എസ്.ഐമാരെയും സി.പി.ഒമാരെയും ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്.ഉന്നത സിപിഎം നേതാക്കളെ ചോദ്യം ചെയ്യുന്നതിനാണ് അന്വേഷണ സംഘത്തിൻ്റെ ആലോചന. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, തിരുവനന്തപുരം ജില്ല സെക്രട്ടറി വി ജോയ്, മുൻമന്ത്രി വി ശിവൻകുട്ടി എന്നിവർക്ക് അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകും. […]
Read more

ബിജെപി ഓഫീസിൽ ദേശീയ പതാകയോട് അനാദരവ്, പതാക കൂട്ടിയിട്ട നിലയിൽ; നടപടി വേണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി

കാസർകോട്: ബിജെപി കാസർകോട് ജില്ലാ ഓഫീസിൽ ദേശീയ പതാകയോട് അനാദരവ്. ഓഫീസിന്റെ ഒരു ഭാഗത്ത് കൂട്ടിയിട്ട നിലയിലാണ് ദേശീയപതാകകൾ. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഹർ ഘർ തിരംഗ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി നടത്തിയ തിരംഗ യാത്ര കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ഇതിന് ശേഷം ബിജെപി ജില്ലാ ഓഫീസിലേക്ക് എത്തിച്ച ദേശീയപതാകയാണ് അലക്ഷ്യമായി വലിച്ചെറിഞ്ഞ രീതിയിൽ കണ്ടെത്തിയത്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും വൻ തോതിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ നടപടി വേണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.കുറ്റക്കാർക്കെതിരേ […]
Read more

സർക്കാരിനെതിരെ ന‌ടത്തിയ കേസുകൾക്ക് സർവകലാശാലകളിൽ നിന്ന് ഫീസ് വാങ്ങി ഗവർണർ

തിരുവനന്തപുരം: സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനങ്ങളിൽ സർക്കാരിനെതിരേ സുപ്രീം കോടതിയിൽ നടത്തിയ കേസുകൾക്ക് സർവകലാശാലകളിൽനിന്നു ഫീസീടാക്കി ഗവർണർ. സാങ്കേതിക (കെ.ടി.യു.), ഡിജിറ്റൽ സർവകലാശാലകളിലെ വി.സി. നിയമനക്കേസുകളുടെ നടത്തിപ്പിന് 11 ലക്ഷം രൂപയാണ് ഈടാക്കിയത്. ഗവർണർക്കായി സുപ്രീംകോടതിയിൽ ഹാജരായ അറ്റോർണി ജനറൽ അഡ്വ. ആർ. വെങ്കിട്ടരമണി, അഭിഭാഷകൻ ടി.ആർ. വെങ്കടസുബ്രഹ്മണ്യം എന്നിവർക്കുള്ള ഫീസാണ് ലോക്ഭവൻ ചോദിച്ചത്. തുടർന്ന്, രണ്ടു സർവകലാശാലകളും പകുതി തുക വീതം വക്കീൽ ഫീസായി അടച്ചു. ലോക്ഭവൻ ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ നവംബറിൽ അഞ്ചരലക്ഷം രൂപ അനുവദിച്ചതായി […]
Read more

പിന്നാക്കവിഭാഗം വിദ്യാർഥികളുടെ സ്കോളർഷിപ്പ് കുടിശ്ശിക തീർത്ത് സർക്കാർ; 30 കോടി അധികമായി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് കുടിശ്ശിക പൂർണമായും തീർപ്പാക്കുന്നതിന് സർക്കാർ നടപടി സ്വീകരിച്ചു. ഇതിന്റെ ഭാഗമായി 30 കോടി രൂപ കൂടി അധികമായി അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയതായി പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി അറിയിച്ചു. ഒ.ഇ.സി., ഒ.ബി.സി. വിഭാഗങ്ങളിലെ പോസ്റ്റ് മെട്രിക് വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ഇനത്തിൽ ലഭിക്കാനുണ്ടായിരുന്ന 310 കോടി രൂപയുടെ കുടിശ്ശികയാണ് ഇതോടെ പൂർണമായും തീർപ്പാക്കുന്നത്. പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ സ്കോളർഷിപ്പ് കുടിശ്ശിക തീർപ്പാക്കുന്നതിന്‍റെ […]
Read more

സന്തോഷവാർത്ത പങ്കുവെച്ച് ആർജെ അമൻ

കൊച്ചി : അമൻ ഭൈമി എന്ന പേരിൽ അറിയപ്പെടുന്ന ആർജെയും നർത്തകനുമായ സ്വാതി സുരേഷിനും ഭാര്യ റീബ റോയിക്കും പെൺകുഞ്ഞ് പിറന്നു. അമന്‍ തന്നെയാണ് കുഞ്ഞ് പിറന്ന സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ”അവളിതാ എത്തി”, എന്ന ക്യാപ്ഷൻ നൽകിയാണ് അമൻ ഈ സന്തോഷവാർത്ത അറിയിച്ചത്. ഇരുവരുടെയും മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പോസ്റ്റിനൊപ്പം ചേർത്തിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെയായി ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് എത്തിയത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ആര്‍ജെ അമന്റെയും റീബയുടെയും വിവാഹം. ആര്യ ബഡായ്, ആർജെ […]
Read more

എല്ലാ വിഷയത്തിലും ചർച്ചയ്ക്ക് തയ്യാർ, പ്രതിപക്ഷം ഒളിച്ചോടുകയാണെന്ന് അമിത് ഷാ

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന പ്രതിഷേധത്തില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ വിഷയത്തിലും ചർച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ പറഞ്ഞു. സഭ നടക്കാൻ അനുവദിക്കണമെന്നും സ്പീക്കർക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നൽകിയെന്നും അമിത് ഷാ‌ പറഞ്ഞു. ഇന്ന് ചർച്ച തുടങ്ങിയാൽ നാളെ വൈകിട്ട് മറുപടി നൽകാമെന്നും അമിത് ഷാ മാധ്യമങ്ങളോട് പ്രതികരിച്ചു. ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെയാണ് അമിത് ഷായുടെ പ്രതികരണം. 24 മണിക്കൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് മറുപടി നല്‍കാമെന്നും, പ്രതിപക്ഷം ഒളിച്ചോടുകയാണെന്നും […]
Read more

വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ പുതിയ റോളിൽ അജിങ്ക്യാ രഹാനെ

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ റോളിൽ ആരാധകർക്ക് മുന്നിലെത്താനൊരുങ്ങി മുൻ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. ഓഗസ്റ്റ് 15 മുതൽ 27 വരെ നടക്കുന്ന ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലൂടെ രഹാനെ കമന്‍റേറ്ററായി അരങ്ങേറ്റം കുറിക്കും. സോണി സ്പോർട്സ് നെറ്റ്‌വർക്കിലൂടെയാണ് താരം കമന്‍ററി ബോക്സിലേക്ക് ചുവടുവെക്കുന്നത്. 18 വർഷം നീണ്ട ക്രിക്കറ്റ് കരിയറിനാണ് രഹാനെ അടുത്തിടെ തിരശ്ശീലയിട്ടത്. ഇന്ത്യയ്ക്കായി 85 ടെസ്റ്റ് മത്സരങ്ങളിൽ കുപ്പായമണിഞ്ഞ താരം 12 സെഞ്ചുറികളും 26 അർധസെഞ്ചുറികളും […]
Read more

Recent News