Category: NEWS

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് 13 കാരി മരിച്ചു

പാലക്കാട്: പാലക്കാട് എരുത്തേമ്പതിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദ്യാര്‍ഥി മരിച്ചു. വണ്ണാമട സ്വദേശി അശ്വിനി (13) ആണ് മരിച്ചത്.പനി ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച അശ്വിനിയെ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.‌‌ തുടര്‍ന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കുട്ടി മരിച്ചത്. ചിറ്റൂര്‍ ഗവ വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു അശ്വിനി.
Read more

സെപ്റ്റംബറിൽ അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പര പ്രഖ്യാപിച്ച് ബിസിസിഐ

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയുടെ തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിസിസിഐയും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡും. അഫ്ഗാനിസ്ഥാന്‍റെ ഹോം സീരീസായി സംഘടിപ്പിക്കുന്ന പരമ്പര സെപ്റ്റംബർ 13,15,17 തീയതികളിലായി ദില്ലി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് നടക്കുക. ഈ വർഷം ജൂണിൽ നടന്ന ടെസ്റ്റ്, ഏകദിന പരമ്പരകൾക്ക് ശേഷം ഇരു ടീമുകളും തമ്മിലുള്ള ഈ വർഷത്തെ ദ്വിരാഷ്ട്ര പരമ്പര പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായാണ് ടി20 പരമ്പര സംഘടിപ്പിക്കുന്നത്. അഫ്ഗാൻ പരമ്പരയുടെ തീയതികൾ പ്രഖ്യാപിച്ചതോടെ, ഇതേ സമയത്ത് നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ ബംഗ്ലാദേശ് […]
Read more

കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. അതിരപ്പുഴ സ്വദേശിയായ കുട്ടിക്കാണ് രോഗബാധ. ആഗസ്റ്റ് എട്ടിന് ഛര്‍ദിയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരിക്കുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പും ഡോക്ടര്‍മാരും അറിയിച്ചു.എവിടെ നിന്നാണ് കുട്ടിക്ക് രോഗബാധയുണ്ടായതെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

ശ്രീലങ്കൻ പര്യടനത്തിന് മുന്നോടിയായി ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് വീണ്ടും തിരിച്ചടി. പേസര്‍ ജസ്പ്രീത് ബുംറയ്ക്കും ബാറ്റര്‍ സായ് സുദർശനും പരിക്കേറ്റ് പുറത്തായതിന് പിന്നാലെ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറും പരിക്കിനെ തുടർന്ന് പരമ്പര പൂര്‍ണമായും നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ട് പര്യടനത്തിനിടെയേറ്റ ഹാംസ്ട്രിംഗ് പരിക്കിൽ നിന്ന് പൂർണമായി മുക്തനാകാത്തതിനാൽ ഒന്നാം ടെസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന സുന്ദർ രണ്ടാം ടെസ്റ്റിൽ കളിക്കുമെന്നായിരുന്നു റിപ്പോട്ട്. എന്നാൽ സുന്ദറിനെ റിസ്ക് എടുത്ത് രണ്ടാം ടെസ്റ്റില്‍ കളിപ്പിക്കേണ്ടെന്നാണ് […]
Read more

രോഹൻ കുന്നുമ്മൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ് ക്യാപ്റ്റനായി തുടരും

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിലും കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ രോഹൻ കുന്നുമ്മൽ തന്നെ നയിക്കും. അഖിൽ സകറിയ വൈസ് ക്യാപ്റ്റനായി തുടരും. ടൂർണമെന്‍റിന്‍റെ ആദ്യ സീസൺ മുതൽ ടീമിന്‍റെ പ്രധാന ഭാഗമായ ഇരുവരുടെയും പരിചയസമ്പത്തും നേതൃത്വപാടവവും വരും സീസണിലും ടീമിന് വലിയ കരുത്താകും. ക്യാപ്റ്റൻ എന്ന നിലയിൽ രോഹനും വൈസ് ക്യാപ്റ്റനായി അഖിലും ടീമിനെ നയിക്കുമ്പോൾ, കഴിഞ്ഞ സീസണുകളിലെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്താമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ഗ്ലോബ്‌സ്റ്റാർസ്. ഹെഡ് കോച്ച് ബിജുമോൻ എൻ.പിയുടെയും കോച്ചിങ് സ്റ്റാഫിന്‍റെയും […]
Read more

ശൈഖ് സായിദ് സമ്മർ ഫെസ്റ്റിവൽ പുരോഗമിക്കുന്നു

അബുദാബി : അൽ വത്ബയിൽ പ്രഥമ ശൈഖ് സായിദ് സമ്മർ ഫെസ്റ്റിവൽ 2026 പുരോഗമിക്കുന്നു. ഈ മാസം 23 വരെ നീണ്ടുനിൽക്കുന്ന മേളയിൽ വിദ്യാർഥികൾക്കും കുടുംബങ്ങൾക്കുമായി വൈവിധ്യമാർന്ന വിദ്യാഭ്യാസ, വിനോദ, സാംസ്കാരിക, കായിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ആറിനും 18-നും ഇടയിൽ പ്രായമുള്ളവരെ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഈ ഫെസ്റ്റിവൽ, വേനലവധിക്കാലത്ത് കുട്ടികളിൽ പുതിയ കഴിവുകൾ വളർത്തിയെടുക്കാനും സുരക്ഷിതമായ ഒരു പഠനാന്തരീക്ഷം ഒരുക്കാനും സഹായിക്കും. വിദ്യാഭ്യാസം, സമൂഹം, പൈതൃകം, ആരോഗ്യം എന്നീ നാല് പ്രധാന അടിത്തറകളിലാണ് ഫെസ്റ്റിവൽ പ്രവർത്തിക്കുന്നത്. 2026 […]
Read more

തിരുവനന്തപുരത്ത് രണ്ടാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ചത് 300-ഓളം പേർക്ക്

തിരുവനന്തപുരം: ജില്ലയിൽ രണ്ടാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ചത് മുന്നൂറോളംപേർക്ക്. രോഗലക്ഷണങ്ങളുമായി നൂറോളംപേരും സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയിട്ടുണ്ട്. ഇക്കാലയളവിൽ 39 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതിൽ 22 രോഗികളും വട്ടിയൂർക്കാവിലാണ്. 30 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. വിവിധ രോഗങ്ങൾ ബാധിച്ച് 12 പേർ രണ്ടാഴ്ചയ്ക്കിടെ മരിച്ചു. വെൺപകൽ, നന്തൻകോട്, നേമം, ആറ്റിങ്ങൽ, വാമനപുരം, കീഴാറ്റിങ്ങൽ, നെടുമങ്ങാട്, വെമ്പായം, പുല്ലമ്പാറ, പാങ്ങപ്പാറ, കരകുളം, കല്ലറ, കൊല്ലയിൽ, തോണിപ്പാറ, മലയിൻകീഴ്, തൃക്കണ്ണാപുരം, പള്ളിക്കൽ, പെരിങ്ങമ്മല, മാണിക്കൽ, പുളിമാത്ത്, ചെട്ടിവിളാകം, അരുവിക്കര, ഇടവ, പൂന്തുറ, […]
Read more

സൗദിയിലെ മരുഭൂമിയിൽ വിപ്ലവം സൃഷ്ടിച്ച് ‘മുരിങ്ങ കൃഷി

റിയാദ്: വരണ്ട കാലാവസ്ഥയോടുള്ള ഉയർന്ന അതിജീവനശേഷിയും കുറഞ്ഞ ജല ഉപയോഗവും കാരണം മരുഭൂമിയിലെ മുരിങ്ങ കൃഷി വലിയ വാണിജ്യ വിജയത്തിലേക്ക്. ഉയർന്ന സാമ്പത്തിക മൂല്യവും വേഗത്തിലുള്ള വളർച്ചയും മുൻനിർത്തി, പാരിസ്ഥിതിക വ്യതിയാനങ്ങളെ അതിജീവിക്കുന്ന മികച്ചൊരു വാണിജ്യ വിളയായി ആഗോളതലത്തിൽ തന്നെ മുരിങ്ങ ശ്രദ്ധനേടുകയാണ്. റിയാദ്: വരണ്ട കാലാവസ്ഥയോടുള്ള ഉയർന്ന അതിജീവനശേഷിയും കുറഞ്ഞ ജല ഉപയോഗവും കാരണം മരുഭൂമിയിലെ മുരിങ്ങ കൃഷി വലിയ വാണിജ്യ വിജയത്തിലേക്ക്. ഉയർന്ന സാമ്പത്തിക മൂല്യവും വേഗത്തിലുള്ള വളർച്ചയും മുൻനിർത്തി, പാരിസ്ഥിതിക വ്യതിയാനങ്ങളെ അതിജീവിക്കുന്ന […]
Read more

ഗണേഷ് NSS നെ തകർക്കാൻ ശ്രമിപ്പിക്കുന്നു?

തിരുവനന്തപുരം: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച കടുത്ത ആരോപണങ്ങൾക്ക് മറുപടിയുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻ.എസ്.എസിൽ ജനാധിപത്യമില്ലെന്നാണ് പരാതിയെങ്കിൽ ഗണേഷ് കുമാർ കോടതിയിൽ കേസ് കൊടുക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം അച്ഛനെപ്പറ്റി വ്യക്തിപരമായ ആക്ഷേപം ഉന്നയിച്ച ആളാണ് ഗണേഷ് കുമാറെന്നും അദ്ദേഹത്തിന്റെ വിമർശനങ്ങൾക്കു മറുപടി പറയാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. എൻ.എസ്.എസിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടരുടെ വാലായാണ് ഇപ്പോൾ ഗണേഷ് പ്രവർത്തിക്കുന്നത്. ഇവരെയെല്ലാം സംഘടിപ്പിച്ച് തനിക്കെതിരെ […]
Read more

വീണ്ടും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. കാസർകോട്, കണ്ണൂർ ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് നൽകി. ശക്തമായ മഴയാണ് ഈ ജില്ലകളിൽ പ്രവചിക്കുന്നത്. വെള്ളിയാഴ്ച മൂന്ന് ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഇവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ടാണ് നൽകിയിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലീമിറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. […]
Read more

Recent News