Category: NEWS

എൻഎസ്എസിനെ ചില ആളുകൾ കയ്യടക്കി വെച്ചിരിക്കുന്നു

തിരുവനന്തപുരം: എൻഎസ്എസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് കെബി ഗണേഷ് കുമാർ. ഇങ്ങനെയൊരു തരംതാഴ്ന്ന നേതൃത്വം എൻഎസ്എസിന് വേണോ എന്ന് സമുദായം ചിന്തിക്കണം. ദില്ലിയിലെ പാറ്റ സമരം പോലെ നായന്മാർ നേതൃത്വത്തിനെതിരെ ഉയരണം. എൻഎസ്എസിന്‍റെ എല്ലാ താലൂക്ക് യൂണിയന്‍റെയും അക്കൗണ്ടുകളിലെ പണം ഒറ്റ ദിവസം കൊണ്ട് പിൻവലിപ്പിച്ചതിൽ ദുരൂഹതയുണ്ട്. തിരുവനന്തപുരം മന്നം ക്ലബിൽ ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് എൻഎസ്എസ് അനുമതി നിഷേധിച്ചിരുന്നു. പിന്നാലെ പ്രസ് ക്ലബിൽ നടന്ന ചടങ്ങിലായിരുന്നു ഗണേഷിന്‍റെ വിമർശനം.
Read more

എൽപിജി ബുക്കിങ് കാലയളവ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: ഓണക്കാലത്ത് ഗാര്‍ഹിക പാചകവാതക വിതരണത്തിനുള്ള കാത്തിരിപ്പ് കാലയളവ് കുറക്കണമെന്ന് അഭ്യര്‍ഥിച്ച് കേന്ദ്രമന്ത്രിക്ക് കത്തയച്ച് സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയ്ക്കാണ് അനൂപ് ജേക്കബ് കത്തയച്ചിരിക്കുന്നത്. നിലവില്‍ ഗാര്‍ഹിക ഇന്ധന ബുക്കിങിനുള്ള കാത്തിരിപ്പ് കാലയളവ് ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസവും നഗരപ്രദേശങ്ങളില്‍ 25 ദിവസവുമാണ്. ഓണക്കാലത്ത് പാചക വാതകത്തിന് ആവശ്യകത കൂടുന്നതിനാല്‍ ഈ സമയവ്യത്യാസം പ്രതികൂലമായി ബാധിക്കും. എല്‍പിജി ക്ഷാമം ഒഴിവാക്കാന്‍ സംസ്ഥാനത്ത് ഗ്യാസ് റീഫില്‍ […]
Read more

റോബിന്‍ രാധാകൃഷ്ണനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

കൊച്ചി: ബിജെപി യുവ നേതാവും നിയമസഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ആയിരുന്ന റോബിന്‍ രാധാകൃഷ്ണനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. കണ്‍ടെന്റ് ക്രീയേറ്റര്‍ വേദ് ലക്ഷ്മി, പ്രമുഖ ഫാഷന്‍ ഡിസൈനര്‍ അഭില്‍ദേവ് എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്. പണം തിരികെ ചോദിച്ചപ്പോള്‍ ഹണി ട്രാപ്പില്‍ കുരുക്കും എന്ന് ഭീഷണിപ്പെടുത്തിയെന്ന് വേദ് ലക്ഷ്മി ആരോപിച്ചു. തനിക്ക് 45 ലക്ഷം രൂപ നഷ്ടമായെന്നാണ് അഭില്‍ദേവ് പറയുന്നത്. ചെറിയ ചെറിയ തുകകള്‍ വാങ്ങിയശേഷം തിരികെ തന്ന് വിശ്വാസം ഉണ്ടാക്കിയെന്നും പിന്നീട് പലപ്പോഴായി വലിയ തുകകള്‍ […]
Read more

എഞ്ചിനീയറിംഗ് പ്രവേശനം; കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ കൂടുതൽ വിദ്യാർഥി സൗഹൃദമാക്കി

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ – എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുകളിലെ ഒഴിവുള്ള ബി ടെക് സീറ്റുകളിലേക്ക് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ ഒഴിവാക്കിയ വിഷയത്തിൽ ഇടപെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ. കഴിഞ്ഞ വർഷം വരെ തൃശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളേജിലാണ് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ നടത്തിയിരുന്നത്. ഇതുവഴി 9 സർക്കാർ എഞ്ചിനീയറിംഗ് കോളേജിലും 3 എയ്ഡഡ് കോളേജിലും ഏതിലും ഒഴിവുണ്ടായാൽ വിദ്യാർത്ഥികൾക്ക് ഒറ്റ കേന്ദ്രത്തിൽ വെച്ച് തന്നെ പ്രവേശനം നേടാമായിരുന്നു. എന്നാൽ ഇത്തവണ ഓരോ […]
Read more

സ്ത്രീകളുടെ വസ്ത്രധാരണമല്ല, പുരുഷന്മാരുടെ പെരുമാറ്റമാണ് പ്രശ്നം; ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല എന്ന സുപ്രധാന നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. സ്ത്രീകളെ നിയന്ത്രിക്കുന്നതിന് പകരം പുരുഷന്മാരുടെ പെരുമാറ്റത്തിൽ മാറ്റം വേണമെന്നാണ് കോടതി പരാമർശിച്ചത്. വസ്ത്രധാരണം ചൂണ്ടിക്കാട്ടി സ്ത്രീയെ കുറ്റപ്പെടുത്താനാകില്ല. ലൈംഗികാതിക്രമ കേസിൽ പ്രതിയെ വെറുതെ വിട്ട നടപടി റദ്ദാക്കിക്കൊണ്ട് ആയിരുന്നു കോടതി നിരീക്ഷണം.സ്ത്രീകളെ നിയന്ത്രിക്കുന്നതിന് പകരം പുരുഷന്മാരുടെ പെരുമാറ്റത്തിൽ മാറ്റം വേണമെന്നും ഡൽഹി ഹൈക്കോടതി പറ‍ഞ്ഞു. എല്ലാവരോടും മാന്യമായി പെരുമാറാൻ കുട്ടികളെ പഠിപ്പിക്കുകയാണ് മാതാപിതാക്കളും സമൂഹവും ചെയ്യേണ്ടതെന്ന് ജസ്റ്റിസ് ചന്ദ്രശേഖരൻ സുധ നിരീക്ഷിച്ചു. […]
Read more

താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രം മാറ്റിസ്ഥാപിക്കാമെന്ന് മാനേജ്മെൻ്റ്

കോഴിക്കോട്: താമരശ്ശേരിയിലെ വിവാദമായ ‘ഫ്രഷ് കട്ട്‌’ അറവു മാലിന്യ സംസ്കരണ കേന്ദ്രം ജനവാസ മേഖലയിൽ നിന്നും അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാൻ തയ്യാറാണെന്ന് പ്ലാന്റ് ഉടമസ്ഥർ അറിയിച്ചു. സർക്കാരിന്റെ സഹകരണത്തോടെ പുതിയ സ്ഥലം കണ്ടെത്താനാണ് നിലവിലെ നീക്കം. പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിച്ചാൽ ശക്തമായ സമരം തുടരുമെന്ന നാട്ടുകാരുടെ താക്കീതും, പ്രദേശത്ത് കടുത്ത ക്രമസമാധാന പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന പോലീസ് റിപ്പോർട്ടും പരിഗണിച്ചാണ് പ്ലാന്റ് മാനേജ്‌മെന്റ് ഈ തീരുമാനത്തിലെത്തിയത്. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് നിലവിൽ അന്തിമ കോടതി വിധി […]
Read more

രാജ്യത്തെ യുവത്വത്തെ വീണ്ടും പ്രകീർത്തിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുതെന്നും യുവാക്കൾ അവർ ആരാധിക്കുന്ന ആരുടെയങ്കിലും ആത്മകഥ വായിക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഒരു പ്രത്യേക കാലഘട്ടത്തിലെ ചരിത്ര സംഭവങ്ങളെപ്പറ്റി അതിൽ നിന്ന് അറിയാമെന്നും മോദി പറഞ്ഞു. റാം നാഥ് കോവിന്ദിൻ്റെ ആത്മകഥാ പ്രകാശന വേളയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. അതേസമയം, രാജ്യത്തെ യുവത്വത്തെ വീണ്ടും പ്രകീർത്തിച്ച് പ്രധാനമന്ത്രി രം​ഗത്തെത്തി. രാജ്യത്തെ യുവത്വം ഭാവിയിലെ മാത്രമല്ല. വർത്തമാനകാലത്തെ ഏറ്റവും വലിയ ശക്തിയാണെന്നും മോദി പറഞ്ഞു. സംവേദനക്ഷമത, സേവന […]
Read more

പിതാവിന്റെ വിയോ​ഗം; ഫുട്ബോളിൽ നിന്ന് ഇടവേളയെടുക്കാൻ മെസി

അര്‍ജന്റീനിയൻ ഇതിഹാസ താരം ലയണല്‍ മെസി ഫുട്‌ബോളില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് ഇടവേള എടുക്കുന്നു. പിതാവ് ജോര്‍ജ് മെസിയുടെ മരണത്തെ തുടര്‍ന്നാണ് താരം കളിയില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചത്. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്ന 68 കാരനായ ജോര്‍ജ് മെസി റൊസാരിയോയിലെ ക്ലിനിക്കില്‍ ഈ മാസം എട്ടിനാണ് അന്തരിച്ചത്. മെസിയുടെ ഫുട്ബോൾ യാത്രയിൽ നിർണായക സാന്നിധ്യമായിരുന്നു ജോര്‍ജ് മെസി. ദുഃഖകരമായസമയത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായി മെസി തന്റെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ തിരക്കുകളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം താരം […]
Read more

മെസ്സിയുടെ വരവ്; മുൻ കായികമന്ത്രിയെ പ്രതിരോധത്തിലാക്കി കൂടുതൽ രേഖകൾ പുറത്ത്

തിരുവനന്തപുരം: ഫുട്ബോൾ താരം മെസ്സിയുടെ പേരിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ കായികമന്ത്രിയെ പ്രതിരോധത്തിലാക്കി കൂടുതൽ രേഖകൾ പുറത്ത്. സ്പോൺസർക്കായി നേരിട്ട് വാദിക്കുന്ന വി അബ്ദുറഹിമാൻ്റെ ഇ മെയിൽ സന്ദേശമാണ് പുറത്ത് വന്നത്. 2025 ഒക്ടോബർ 18ന് എഎഫ്എയ്ക്ക് അയച്ച മെയിൽ ആണ് പുറത്ത് വന്നിരിക്കുന്നത്. കരാർ റദ്ദാക്കിയ എഎഫ്എയ്ക്കെതിരെ രൂക്ഷ പ്രതികരണമാണ് നടത്തിയിരിക്കുന്നത്. വിഷയത്തിൽ സർക്കാരിനും ബാധ്യത ഉണ്ടെന്നും ഏറ്റുപറച്ചിലുണ്ട്. AFA -RBC വെറും വാണിജ്യ കരാർ അല്ല. സർക്കാർ മുൻകൈയിലുള്ള ഉറപ്പാണ്. 130 കോടി ആളുകൾ […]
Read more

എയർ ഇന്ത്യ ആകാശച്ചുഴി അപകടം: പൈലറ്റിൻ്റെ രണ്ടാം ലഹരിപരിശോധനയും പോസിറ്റീവ്

ഡൽഹി: എയർ ഇന്ത്യ പൈലറ്റിന്റെ രണ്ടാം ലഹരി പരിശോധനയും പോസിറ്റീവ് എന്ന് റിപ്പോർട്ട്‌. പൂകെറ്റ്- ദില്ലി വിമാനത്തിന്റെ പൈലറ്റിന്റെ ആദ്യ പരിശോധനയിലും ഫലം പോസിറ്റീവ് ആയിരുന്നു. വിമാനം അപകടത്തിൽ പെടാൻ കാരണം ആകാശ ചുഴി തന്നെയാണോ എന്നും എഎഐബി പരിശോധിക്കും. പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായാണ് സംശയം. അതേസമയം, മാധ്യമങ്ങളും പൊതുജനങ്ങളും നിഗമനങ്ങളിൽ എത്തരുതെന്ന് വ്യോമയാന മന്ത്രാലയം വാർത്താ കുറിപ്പിലൂടെ അറിയിച്ചു. ആകെ പരുക്കേറ്റത് 20 യാത്രക്കാർക്കും നാല് ക്യാബിൻ ക്രൂ അംഗങ്ങൾക്കുമാണെന്നും രാജ്യാന്തര ചട്ടങ്ങൾ പാലിച്ചുള്ള അന്വേഷണം […]
Read more

Recent News