Category: NEWS

കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഓർമ്മച്ചെപ്പ് തുറന്ന് വിരേൻ ഡി’സിൽവയുടെ പുസ്തകം

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ അരങ്ങേറ്റ സീസണിലെ പിന്നാമ്പുറ കഥകള്‍ പങ്കുവച്ച് ക്ലബിന്‍റെ മുന്‍ ജനറല്‍ മാനേജര്‍ വിരേന്‍ ഡി’സില്‍വയുടെ ആദ്യ പുസ്തകം ‘ദ ഫസ്റ്റ് സീസണ്‍’ പുറത്തിറങ്ങി. 2014ലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ (ഐഎസ്എല്‍) പ്രഥമ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ജനറല്‍ മാനേജറായിരുന്ന വിരേന്‍ ഡി’സില്‍വയുടെ അനുഭവങ്ങളാണ് പുസ്തകത്തിന്‍റെ ഉള്ളടക്കം. ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ് രൂപീകരിച്ചതുമുതല്‍ ടീമിനെ ഒരുക്കുന്നതും പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതും പുതിയ ലീഗിന്‍റെ ആവേശവും അനിശ്ചിതത്വവും നേരിട്ടതുമെല്ലാം പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. താരങ്ങള്‍, പരിശീലകര്‍, […]
Read more

പോരിനൊരുങ്ങി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

കൊച്ചി: കെസിഎല്ലിൽ കിരീടനേട്ടം ആവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ്. കഴിഞ്ഞ തവണ കപ്പുയർത്തിയ ടീമിലെ പ്രധാന താരങ്ങളെ നിലനിർത്തിയതിനൊപ്പം ബേസിൽ തമ്പിയും മനു കൃഷ്ണനുമടക്കമുള്ള പരിചയസമ്പന്നരെയും യുവതാരങ്ങളെയും പുതുതായി ടീമിലെത്തിക്കാനും ഇത്തവണ മാനേജ്മെന്‍റിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ശക്തമായ ബാറ്റിങ്-ബൗളിങ് നിരകളാണ് ടീമിന്‍റേത്. കഴിഞ്ഞ സീസണിൽ ടീമിനെ കിരീടത്തിലേക്ക് നയിച്ച സാലി സാംസൺ തന്നെയാണ് ഇത്തവണയും ടീമിന്‍റെ ക്യാപ്റ്റൻ. ആദ്യ സീസണിൽ ടീമിനെ നയിച്ച അനുഭവസമ്പന്നനായ പേസ് ബൗളർ ബേസിൽ തമ്പിയാണ് […]
Read more

അണ്ടര്‍ 23 കോമൺവെൽത്ത് ഫെൻസിങ് ചാമ്പ്യൻഷിപ്

തിരുവനന്തപുരം: നൈജീരിയയിലെ ലാഗോസിൽ നടക്കുന്ന കോമൺവെൽത്ത് ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം സായ് നാഷണൽ സെന്‍റർ ഓഫ് എക്സലൻസിലെ കായികതാരങ്ങൾക്ക് മികച്ച നേട്ടം. വനിതാ ഫോയിൽ വ്യക്തിഗത ഇനത്തിൽ ജോയ്സ് ആഷിത (തമിഴ്നാട് ) സ്വർണം നേടി. വേഗതയും തന്ത്രപരമായ മികവും കൊണ്ട് ഫോയിൽ മത്സരങ്ങളിൽ ശ്രദ്ധേയയായ ഇരുപതുകാരി ജോയ്‌സ് ആഷിത തന്‍റെ എല്ലാ മത്സരങ്ങളിലും ആധിപത്യം പുലർത്തിയാണ് ഇന്ത്യക്കായി ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയത് . വനിതാ എപ്പി വ്യക്തിഗത ഇനത്തിൽ നിവേദ്യ എൽ നായർ വെങ്കല […]
Read more

പോർച്ചുഗൽ ക്യാപ്റ്റനായി മുൻ ഓസീസ് താരം മോയിസസ് ഹെൻറിക്വസ്

ലിസ്ബൺ: 2028 ടി20 ലോകകപ്പിനുള്ള യൂറോപ്പ് സബ് റീജിയണൽ യോഗ്യതാ മത്സരങ്ങൾക്കായി മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ മോയിസസ് ഹെൻറിക്വസിനെ പോർച്ചുഗൽ ക്രിക്കറ്റ് ടീമിന്‍റെ നായകനായി തെരഞ്ഞെടുത്തു. ഓസ്‌ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് അടുത്തിടെ വിരമിച്ച 39-കാരനായ താരം പോർച്ചുഗീസ് വംശജൻ കൂടിയാണ്. ഓസ്‌ട്രേലിയക്കായി 4 ടെസ്റ്റുകളും 16 ഏകദിനങ്ങളും 24 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള ഹെൻറിക്വസ്, ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു തുടങ്ങിയ ഫ്രാഞ്ചൈസികളുടെ ഭാഗമായിരുന്നു. 300-ലധികം ടി20 മത്സരങ്ങൾ […]
Read more

മിഥുന്‍ മാനുവൽ തോമസിന്റെ ‘അണലി’ വെബ് സിരീസ് പുതിയ പോസ്റ്റർ

കൊച്ചി : മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സിരീസ് ‘അണലി’യുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. നടി ലിയോണ ലിഷോയിയും നിഖില വിമലുമാണ് പോസ്റ്ററിലുള്ളത്. നേരത്തെ പുറത്തുവന്ന ലിയോണയുടെ ക്യാരക്ടർ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഓരോ പുഞ്ചിരിക്ക് പിന്നിലും ഒരു നുണ ഉണ്ടാവും’ എന്ന ക്യാപ്ഷനോടെ പുറത്തുവന്ന പോസ്റ്ററിൽ സൈക്കോ ചിരിയുമായുമായി നിൽക്കുന്ന ലിയോണ ആയിരുന്നു ഉണ്ടായിരുന്നത്. സിരീസ് വൈകാതെ ജിയോ ഹോട്സ്റ്റാറിൽ സ്ട്രീമിം​ഗ് ആരംഭിക്കും. കൂടത്തായി കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയാണ് അണലി ഒരുങ്ങുന്നത്. […]
Read more

സൂരിയുടെ ‘മണ്ടാടി’ കൗണ്ട് ഡൗൺ പോസ്റ്റർ എത്തി

കൊച്ചി : സൂരി നായകനായി എത്തുന്ന പുതിയ ചിത്രം “മണ്ടാടി”യുടെ കൗണ്ട് ഡൗൺ പോസ്റ്റർ റിലീസ് ചെയ്തു. മാസ് ലുക്കിലുള്ള സൂരിയാണ് പോസ്റ്ററിൽ ഉള്ളത്. ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 4 ന് ആണ്. കേരളാ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ് ആണ്. മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന മണ്ടാടി, സെൽഫിക്ക് ശേഷം അദ്ദേഹം ഒരുക്കുന്ന ചിത്രമാണ്. ആർഎസ് ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക് താരം സുഹാസ് […]
Read more

9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ

പ്രേക്ഷകരൊന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ‘ഖലീഫ’. വൈശാഖിൻ്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഓഗസ്റ്റ് 20ന് ആഗോള റിലീസായ് ഓണത്തിന് തിയേറ്ററുകലിത്തും. ‘പോക്കിരി രാജ’ക്ക്’ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമ എന്ന വൻ പ്രത്യേകത ചിത്രത്തിനുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ കൗണ്ട് ഡൗൺ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. പൃഥ്വിരാജ് ആണ് പോസ്റ്ററിലുള്ളത്. ‘ആദം ജോൺ’, ‘ലണ്ടൻ ബ്രിഡ്ജ്,’, ‘മാസ്റ്റേഴ്സ്’, ‘കടുവ’ എന്നീ സിനിമകൾക്ക് ശേഷം ജിനു എബ്രഹാമും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇതിനെല്ലാം പുറമെ പൃഥ്വിരാജ്-ജേക്സ് […]
Read more

‘തുടക്കം’ സിനിമയിലെ നായയ്ക്ക് ഒപ്പം വിസ്മയയും ആശിഷും

കൊച്ചി : ‘തുടക്കം’ സിനിമയിൽ പ്രധാന റോളിലെത്തിയ നായയ്ക്ക് ഒപ്പമുള്ള വീഡിയോയുമായി വിസ്മയ മോഹൻലാൽ. മെസ്സി എന്നാണ് സിനിമയിൽ നായയുടെ പേര്. മെസ്സി നന്ദി പറയുന്നു എന്ന് കുറിച്ചാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. വിസ്മയയ്ക്ക് ഒപ്പം ആശിഷും വീഡിയോയിൽ ഉണ്ട്.ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് തുടക്കം. വിസ്മയയുടെയും ആശിഷിന്റെയും പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പോസിറ്റിവ് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 2 മണിക്കൂറും 19 മിനിറ്റുമാണ് ദൈര്‍ഘ്യം. […]
Read more

മില്യൺ വ്യൂവ്സുമായി ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിമി’ലെ ആദ്യ ഗാനം

കൊച്ചി : ദുൽഖർ സൽമാൻ ചിത്രം’ ഐ ആം ഗെയിമി’ലെ ആദ്യ ഗാനത്തിന് മില്യൺ വ്യൂവ്സ്. ഇതിനകം രണ്ട് മില്യൺ കാഴ്ചക്കാരെയാണ് ​ഗാനം നേടിയിരിക്കുന്നത്. ജേക്സ് ബിജോയ് ഈണം നൽകിയ “മഴവില്ലായേ” എന്ന ഗാനം ആലപിച്ചത് അർമാൻ മാലിക് ആണ്. ഷർഫു ആണ് ഗാനത്തിന്റെ വരികൾ രചിച്ചത്. ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം 2026 ഓഗസ്റ്റ് 20 ന് ഓണം റിലീസായി ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന […]
Read more

രവി തേജയുടെ ‘ഇരുമുടി’ ട്രെയിലർ ഇന്ന് എത്തും

കൊച്ചി : രവി തേജയെ നായകനാക്കി ശിവ നിർവാണ ഒരുക്കുന്ന ഇരുമുടി എന്ന ചിത്രത്തിന്റെ ട്രെയിലർ ഇന്ന് റിലീസ് ചെയ്തു. ഇന്ന് വൈകുന്നേരം 6.3ന് ആണ് ട്രെയിലർ റിലീസ്. രവി തേജയുടെ കരിയറിലെ 77-ാമത് ചിത്രമാണ് ഇരുമുടി. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. ആഴത്തിലുള്ള ആത്മീയ പ്രാധാന്യം വിളിച്ചോതുന്ന രീതിയിലാണ് ചിത്രത്തിന് ‘ഇരുമുടി’ എന്ന ശക്തമായ പേര് നൽകിയിരിക്കുന്നത്. പരമ്പരാഗത അയ്യപ്പസ്വാമിവേഷം ധരിച്ച്, ശക്തമായ ആത്മീയ അവതാരത്തിലാണ് രവി തേജയെ ഫസ്റ്റ് ലുക്കിലൂടെ അവതരിപ്പിക്കുന്നത്. […]
Read more

Recent News