Category: NEWS

സൗ​ദി​യി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് ഉ​പ​യോ​ഗ​ത്തി​ൽ വ​ൻ കുതിപ്പ്

യാം​ബു: സൗ​ദി അ​റേ​ബ്യ​യി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് (എ.​ഐ) ഉ​പ​യോ​ഗ​ത്തി​ൽ മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ര​ട്ടി​യി​ല​ധി​കം വർധനവ്. സൗദി ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്, സ്‌​പേ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി ക​മീ​ഷ​ൻ (സി.​എ​സ്.​ടി) ആണ് ഇക്കാര്യം അറിയിച്ചത്. ‘2026 ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് വ​ർ​ഷ​മാ​യി’ ആ​ച​രി​ക്കു​ന്ന രാ​ജ്യ​ത്ത് ഇ​ൻ​റ​ർ​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളി​ൽ 45.2 ശ​ത​മാ​നം പേ​രും എ.​ഐ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു. സ്ത്രീ​ക​ളി​ൽ 52.8 ശ​ത​മാ​ന​വും പു​രു​ഷ​ന്മാ​രി​ൽ 39.4 ശ​ത​മാ​ന​വു​മാ​ണ് ഉ​പ​യോ​ഗ നി​ര​ക്ക്. യു​വാ​ക്ക​ളി​ലാ​ണ് എ.​ഐ ഉ​പ​യോ​ഗം കൂ​ടു​ത​ൽ; 20-29 പ്രാ​യ​ക്കാ​രി​ൽ 55.7 ശ​ത​മാ​നം, 10-19 പ്രാ​യ​ക്കാ​രി​ൽ 53.4 ശ​ത​മാ​നം, […]
Read more

ബിജു മേനോന്റെ ‘അവറാച്ചന്‍ ആന്‍ഡ് സണ്‍സ്’ സെപ്റ്റംബറിൽ റിലീസ്

കൊച്ചി : ബിജു മേനോനും നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫനും ഒന്നിക്കുന്ന ‘അവറാച്ചന്‍ ആന്‍ഡ് സണ്‍സ്’ തിയറ്ററുകളിലേക്ക്. സിനിമ സെപ്റ്റംബർ മാസം റിലീസ് ചെയ്യും . നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന അവറാച്ചന്‍ ആന്‍ഡ് സണ്‍സ് എന്ന ചിത്രമാണ് അത്. അവറാച്ചനും മക്കളും അവരുടെ കുടുംബ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ഇഴചേരുന്ന നർമ്മത്തിൽ ചാലിച്ച രസകരമായ ഫാമിലി ഡ്രാമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്.ബിജുമേനോൻ നായകനാകുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി […]
Read more

‘പ്ലൂട്ടോ’യുടെ വീഡിയോ ​ഗാനം റിലീസ് ചെയ്തു

കൊച്ചി : നീരജ് മാധവ്- അൽത്താഫ് സലിം ചിത്രം പ്ലൂട്ടോയുടെ വീഡിയോ ​ഗാനം റിലീസ് ചെയ്തു. സൺണ്ടേ ഫൺഡേ എന്ന ​ഗാനമാണ് റിലീസ് ചെയ്തത്. ​ഗാനം രചിച്ച് സം​ഗീതം നൽകിയ ആലപിച്ചിരിക്കുന്നത് നീരജ് ആണ്. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അജു വർഗീസ്, ആർഷ ബൈജു തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിൽ അജു വർഗീസിന്റെ വ്യത്യസ്തമായ മേക്കോവർ […]
Read more

വീണ്ടും മഴ ശക്തമാകുന്നു; കേരള തീരത്ത് കടലാക്രമണ സാധ്യത, കള്ളക്കടൽ മുന്നറിയിപ്പും

തിരുവനന്തപുരം: കരയിലും കടലിലും ന്യൂന മർദ്ദങ്ങൾ രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾകടലിനു മുകളിൽ പശ്ചിമ ബംഗാൾ ബംഗ്ലാദേശ് തീരത്തിനു സമീപം ന്യൂന മർദ്ദം രൂപപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. മധ്യപ്രദേശിന് മുകളിൽ മറ്റൊരു ന്യൂന മർദ്ദം തുടരുന്നുമുണ്ട്. ഇതിന്‍റെ ഫലമായി സംസ്ഥാനത്ത് ഇന്നും ഒറ്റപെട്ടയിടങ്ങളിൽ, പ്രത്യേകിച്ച് മലയോര മേഖലയിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഒറ്റപ്പെട്ട ശക്തമായ […]
Read more

വിശ്വനാഥ് ആൻഡ് സൺസ്’ കേരള ബുക്കിം​ഗ് ആരംഭിച്ചു

കൊച്ചി : സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന “വിശ്വനാഥ് ആൻഡ് സൺസ്” എന്ന ചിത്രത്തിൻ്റെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. രാവിലെ 10 മണിക്ക് ആണ് ബുക്കിം​ഗ് ആരംഭിച്ചത്. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിൽ കൂടി ടിക്കറ്റുകൾ അഡ്വാൻസ് ആയി ബുക്ക് ചെയ്യാവുന്നതാണ്. ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്. മലയാളി താരം മമിത […]
Read more

ലോക്‌സഭാ സീറ്റുകൾ 543-ൽ നിലനിർത്തണം; നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് വിജയ്

ചെന്നൈ: കേന്ദ്രസർക്കാരിന്റെ മണ്ഡലപുനർനിർണയ നീക്കത്തിനെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി വിജയ്. ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 543-ൽ തന്നെ നിലനിർത്തണമെന്ന് മുഖ്യമന്ത്രി വിജയ് കേന്ദ്രത്തോടാവശ്യപ്പെട്ടു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം സംരക്ഷിക്കുന്നതിനാണ് ഇത്തരമൊരു നീക്കമെന്നും ജനസംഖ്യാ നിയന്ത്രണത്തിൽ വിജയിച്ച സംസ്ഥാനങ്ങൾക്ക് പാർലമെന്റിലെ സ്വാധീനം കുറയാൻ മണ്ഡലപുനർനിർണയം കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നാല് ആവശ്യങ്ങളാണ് പ്രമേയത്തിലൂടെ തമിഴ്‌നാട് സർക്കാർ മുന്നോട്ടുവെച്ചിരിക്കുന്നത്. ലോക്‌സഭാ അംഗങ്ങളുടെ ആകെ എണ്ണം 543-ൽ തന്നെ ശാശ്വതമായി നിലനിർത്തണം. സംസ്ഥാനങ്ങൾ തമ്മിലുള്ള സീറ്റ് വിഭജനം […]
Read more

സുബർക്കത്തിൽ വെച്ച് ഞങ്ങൾ വീണ്ടും കണ്ടുമുട്ടും, ഇതിനേക്കാൾ മനോഹരമായി ജീവിക്കും

കൊച്ചി : സ്റ്റേജ് ഷോകളിലും സിനിമയിലും ഒന്നിച്ച് അഭിനയിച്ച്, ഒടുവിൽ ജീവിതത്തിലും ഒന്നായവരാണ് നവാസും രഹ്നയും. ഒരു വർഷം മുൻപാണ് ഹൃദായാഘാതത്തെത്തുടർന്ന് നവാസ് മരണപ്പെടുന്നത്. നവാസിനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം പലരും ഓർക്കുന്നൊരു മുഖമാണ് രഹ്നയുടേതും. ഇപ്പോഴിതാ നവാസിന്റെ ജൻമദിനത്തിൽ രഹ്ന പങ്കുവെച്ച ഹൃദയസ്പർശിയായ പോസ്റ്റിൽ പലരുടെയും കണ്ണുടക്കുകയാണ്. ”ഇന്ന് ആഗസ്റ്റ് 10. നവാസ്‌ക്കയുടെ പിറന്നാളാണ്. കാത്തിരിപ്പിനൊടുവിൽ സുബർക്കത്തിൽ വെച്ച് ഞങ്ങൾ വീണ്ടും കണ്ടുമുട്ടും. ഇതിനേക്കാൾ മനോഹരമായി ഞങ്ങൾ അവിടെ ജീവിക്കും”, എന്നാണ് രഹ്ന കുറിച്ചിരിക്കുന്നത്. നവാസ് മുൻപ് പാടിയൊരു […]
Read more

‘ക്രമക്കേട് നടന്നിട്ടില്ല, അന്നത്തെ കായിക മന്ത്രി കാര്യങ്ങൾ വിശദീകരിക്കും’; മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട കരാറുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്ത് അന്വേഷണം നടക്കുമെന്ന് അറിയില്ല. മന്ത്രിക്ക് സ്പെയിനിൽ പോകാൻ കരാർ ഒന്നും വേണ്ട. ഇപ്പോഴത്തെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമെന്ന സംശയമുണ്ട്. ചില കാര്യങ്ങൾ മാത്രമേ തനിക്കറിയൂ. ക്രമക്കേട് നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗികമായി തനിക്ക് കത്ത് കിട്ടിയിട്ടില്ല. അന്നത്തെ കായിക […]
Read more

സ്കൂളുകളിൽ കുടിവെള്ളവും ശൗചാലയവുമില്ലെങ്കിൽ വിഡിയോ എടുത്ത് അയക്കാം; പുതിയ പ്രചാരണത്തിന് സിജെപി

ന്യൂഡൽഹി: രാജ്യത്തെ ഗ്രാമീണ മേഖലകളിലെ സർക്കാർ വിദ്യാലയങ്ങളുടെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഓഗസ്റ്റ് 15 മുതൽ രാജ്യവ്യാപക പ്രചാരണത്തിന് തുടക്കമിടുമെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ. രക്ഷിതാക്കളുടെ നേതൃത്വത്തിൽ സോഷ്യൽ ഓഡിറ്റിങ് നടത്താനും ഗ്രാമമുഖ്യന്മാർ സ്കൂളുകളുടെ വികസനം ഏറ്റെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മഹാരാഷ്ട്രയിലെ ഹിംഗോളി ഗ്രാമത്തിലെ ഗ്രാമപഞ്ചായത്ത് അധ്യക്ഷനെ നേരിട്ടുകണ്ട് അഭ്യർത്ഥിച്ചുകൊണ്ട് താൻ തന്നെ പദ്ധതിക്ക് തുടക്കമിടുമെന്ന് വീഡിയോ സന്ദേശത്തിൽ അഭിജിത് വ്യക്തമാക്കി. ‘ഓഗസ്റ്റ് 15 നമ്മുടെ 80-ാം സ്വാതന്ത്ര്യദിനമാണ്. എന്നാൽ കഴിഞ്ഞ എട്ടുപതിറ്റാണ്ടിനിടെ ഏറ്റവും […]
Read more

ഡൽഹി സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ ഇനി ഇഡ്ഡലിയും സാമ്പാറും; ആഗസ്റ്റ് 24 മുതൽ നടപ്പിലാക്കും

ന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ മാറ്റം വരുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്. പ്രധാനമന്ത്രി പോഷൺ പദ്ധതിക്ക് കീഴിൽ ഇനി മുതൽ ആഴ്ചയിലൊരിക്കൽ വിദ്യാർഥികൾക്ക് ഇഡ്ഡലിയും സാമ്പാറും നൽകും. ആഗസ്റ്റ് 24-നുള്ളിൽ ഇത് നടപ്പിലാക്കാൻ സ്കൂളുകൾക്കും ഭക്ഷണം വിതരണം ചെയ്യുന്ന ഏജൻസികൾക്കും ഡയറക്ടറേറ്റ് നിർദ്ദേശം നൽകി. നിലവിലുള്ള വിഭവങ്ങൾക്ക് പകരമായി പുതിയ രുചികളും പോഷകഗുണമുള്ള ഭക്ഷണങ്ങളും ഉൾപ്പെടുത്തിയാണ് ആറുദിവസത്തെ മെനു തയ്യാറാക്കിയിരിക്കുന്നത്. റാഗി ഹൽവയ്ക്ക് പകരം ഗോതമ്പ് ഹൽവയും കടലമസാലയും ഗോതമ്പ് നുറുക്കിന് പകരം മണിച്ചോളം, ബജ്റ […]
Read more

Recent News