ശൈഖ് സായിദ് സമ്മർ ഫെസ്റ്റിവൽ പുരോഗമിക്കുന്നു

അബുദാബി : അൽ വത്ബയിൽ പ്രഥമ ശൈഖ് സായിദ് സമ്മർ ഫെസ്റ്റിവൽ 2026 പുരോഗമിക്കുന്നു. ഈ മാസം 23 വരെ നീണ്ടുനിൽക്കുന്ന മേളയിൽ വിദ്യാർഥികൾക്കും കുടുംബങ്ങൾക്കുമായി വൈവിധ്യമാർന്ന വിദ്യാഭ്യാസ, വിനോദ, സാംസ്കാരിക, കായിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

ആറിനും 18-നും ഇടയിൽ പ്രായമുള്ളവരെ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഈ ഫെസ്റ്റിവൽ, വേനലവധിക്കാലത്ത് കുട്ടികളിൽ പുതിയ കഴിവുകൾ വളർത്തിയെടുക്കാനും സുരക്ഷിതമായ ഒരു പഠനാന്തരീക്ഷം ഒരുക്കാനും സഹായിക്കും. വിദ്യാഭ്യാസം, സമൂഹം, പൈതൃകം, ആരോഗ്യം എന്നീ നാല് പ്രധാന അടിത്തറകളിലാണ് ഫെസ്റ്റിവൽ പ്രവർത്തിക്കുന്നത്. 2026 ‘കുടുംബവർഷം’ പ്രമേയത്തോടനുബന്ധിച്ച് കുടുംബാംഗങ്ങൾ ഒത്തുകൂടുന്ന വിനോദങ്ങളും പരിസ്ഥിതി അവബോധ പരിപാടികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അബുദാബി ഹെറിറ്റേജ് അതോറിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് തനിമയാർന്ന പൈതൃകവും ആചാരങ്ങളും പരിചയപ്പെടുത്തുന്ന പ്രത്യേക പവിലിയൻ പ്രവർത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *