Category: NEWS

‘രണ്ടു ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകും’; നിതിൻ നബീനുമായി കൂടിക്കാഴ്ച നടത്തി കെ അണ്ണാമലെ

ചെന്നൈ: ബിജെപി ദേശിയ അധ്യക്ഷൻ നിതിൻ നബീനുമായി കൂടിക്കാഴ്ച നടത്തി തമിഴ്നാട് മുൻ അധ്യക്ഷൻ കെ അണ്ണാമലെ. ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാൻ അണ്ണാമലെ സമയം തേടി. അണ്ണാമലൈ ബിജെപി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയാണ് കൂടിക്കാഴ്ച. എല്ലാ അഭ്യൂഹങ്ങൾക്കും രണ്ടു ദിവസത്തിനുള്ളിൽ മറുപടി പറയുമെന്ന് കെ അണ്ണാമലൈ പറഞ്ഞു. നടൻ രജനീകാന്തുമായി ചേർന്ന് പുതിയ രാഷ്ട്രീയ പാർട്ടിയോ, രാഷ്ട്രീയത്തിന് അതീതമായ ഒരു സംഘടനയോ രൂപീകരിയ്ക്കാനാണ് അണ്ണാമലെയുടെ ശ്രമമെന്നാണ് സൂചന. ‘മക്കൾ ശക്തി‘ എന്നാണ് പുതിയ പാർട്ടിയുടെ പേരെന്നും അഭ്യൂഹമുണ്ട്. […]
Read more

രാജേഷ് രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുകയാണ് ; വി വി രാജേഷിനു മറുപടി നൽകി വി ശിവൻകുട്ടി

തിരുവനന്തപുരം: അട്ടക്കുളങ്ങര ഗവൺമെന്റ് സെൻട്രൽ ഹൈസ്കൂൾ സ്കൂൾ കെട്ടിടം തകർന്ന് വീണതിൽ മേയർ വിവി രാജേഷിന് മറുപടി നൽകി മുൻമന്ത്രി വി ശിവൻ‌കുട്ടി. മേയർ വസ്‌തുതയറിയാതെ സംസാരിക്കുകയാണെന്നും അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് കോര്‍പ്പറേഷനാണെന്നും വി ശിവൻകുട്ടി പറഞ്ഞു. വി വി രാജേഷ് രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. താൻ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് ഈ കെട്ടിടത്തെക്കുറിച്ച് പരാതിയൊന്നും കിട്ടിയില്ല. അൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകേണ്ട ഉത്തരവാദിത്തം കോർപ്പറേഷനാണുള്ളത്. 14 ലക്ഷം രൂപ മുടക്കി മെയിന്റനൻസ് നട‍ത്തിയിരുന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായിരുന്നു […]
Read more

അധികനികുതി വേണ്ടെന്നുവെക്കുന്ന മണ്ടത്തരം കാണിക്കില്ല; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: ഇന്ധനവില വിര്‍ധനയിലൂടെ കേരളത്തിന് കിട്ടുന്ന അധികനികുതി വരുമാനം കുറക്കുന്ന മണ്ടത്തരം കാണിക്കില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. വിലക്കയറ്റത്തിന്‍റെ പശ്ചാത്തലത്തില്‍‍ കെ എന്‍ ബാലഗോപാല്‍ കൊണ്ടുവനന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു വി ഡി സതീശൻ. മുൻ ധനമന്ത്രി തോമസ് ഐസക് പറഞ്ഞത് സഭ രേഖകളിലുണ്ടെന്നും ആ മണ്ടത്തരം കാണിക്കണമെന്നാണോ പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. ഉമ്മൻ ചാണ്ടി സർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വെച്ചതാണ്. കഴിഞ്ഞ സർക്കാർ ഒരു രൂപ പോലും […]
Read more

മുഖ്യമന്ത്രി-പ്രധാനമന്ത്രി കൂടിക്കാഴ്ച; വ്യാജ ചിത്രം പ്രചരിപ്പിച്ച സിപിഎം അനുഭാവിക്കെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ – പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ചയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ച സിപിഎം അനുഭാവിക്കെതിരെ പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിന്‍റെ പരാതിയിലാണ് കേസ്. കോഴിക്കോട് അത്തോളി പൊലീസാണ് കലാപാഹ്വാന കുറ്റം ചുമത്തി കേസ് എടുത്തത്. അതേസമയം, മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട സ്‌കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ആറ്റിങ്ങൽ മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എസ് ജവാദിനെയാണ് കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടർ […]
Read more

പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടികൾ സ്വീകരിക്കും: മുഖ്യമന്ത്രി 

തിരുവനന്തപുരം: പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ  നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. സെക്രട്ടേറിയറ്റിൽ വിവിധ വകുപ്പ് സെക്രട്ടറിമാരുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സെക്രെട്ടേറിയറ്റിലെ പൊതുവായ പ്രശ്നങ്ങളും വിവിധ വകുപ്പുകളിലെ പ്രശ്നങ്ങളും മുഖ്യമന്ത്രി അവലോകനം ചെയ്തു. സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുമുള്ള നിർദ്ദേശങ്ങളും സെക്രട്ടറിമാർ സമർപ്പിച്ചു. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്നും നിർദേശങ്ങൾ പരിഗണിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. വകുപ്പുകളുടെ ഫയൽ നീക്കം കാര്യക്ഷമമാക്കാനും  നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read more

മുഖ്യമന്ത്രിയുടെ ഫ്‌ളക്‌സ് നീക്കം ചെയ്തു

തിരുവനന്തപുരം: മരടിൽ സി.പി.എം. പ്രവർത്തകർ നശിപ്പിച്ചശേഷം അവരുടെതന്നെ ചെലവിൽ പുനഃസ്ഥാപിച്ച മുഖ്യമന്ത്രിയുടെ ഫ്‌ലെക്‌സ് ബോർഡ് നഗരസഭാ സെക്രട്ടറി ഇടപെട്ട് നീക്കി. തിങ്കളാഴ്ച രാവിലെയാണിത് നീക്കിയത്. പൊതുസ്ഥലങ്ങളിലെ ഫ്‌ലെക്‌സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബോർഡ് നീക്കംചെയ്തതെന്ന് നഗരസഭാ സെക്രട്ടറി ഇ. നാസിം പറഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് കൊട്ടാരം ജങ്ഷനിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സ്ഥാപിച്ചിരുന്ന ‘കേരളത്തിന്റെ ജനപക്ഷ മുഖ്യമന്ത്രിക്ക് സ്‌നേഹാഭിവാദ്യങ്ങൾ’ എന്നെഴുതിയ മുഖ്യമന്ത്രിയുടെ ചിത്രമടങ്ങിയ ഫ്‌ലെക്‌സ് ബോർഡാണ് സി.പി.എം. പ്രവർത്തകർ […]
Read more

ബന്ധു നിയമനം; മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭർത്താവ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവ് ബെന്നി തോമസിനെയാണ് നിയമിച്ചത്. ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു ബെന്നി തോമസ്. ഈ ആരോപണങ്ങള്‍ക്കിടെ ബെന്നി തോമസിന് പിന്തുണയുമായി ധര്‍മടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അബ്ദുൾ റഷീദ് രംഗത്തെത്തി. കണ്ണൂരിലെ ഏറ്റവും കരുത്തനായ കോണ്‍ഗ്രസ് നേതാവാണ് ബെന്നി തോമസെന്ന് അബ്ദുൾ റഷീദ് ഫേസ്ബുക്കില്‍ കുറിച്ചു. യൂത്ത് കോണ്‍ഗ്രസ് ഉളിക്കല്‍ മണ്ഡലം പ്രസിഡന്റ്, കോണ്‍ഗ്രസ് ഉളിക്കല്‍ […]
Read more

കൊച്ചിയിൽ പെൺകുട്ടികൾക്കു നേരെ യുവാക്കളുടെ അതിക്രമം

കൊച്ചി: കലൂരിൽ പെൺകുട്ടികൾക്കു നേരെ അതിക്രമം. റോഡിലുടെ നടന്നു പോകുകയായിരുന്ന പെൺകുട്ടികളെ ഒരു സംഘം യുവാക്കൾ ആക്രമിച്ചു. ക്രൂരമായ മർദനമേറ്റ ഒരു പെൺകുട്ടി ആശുപത്രിയിലാണ്. മൊഴിയെടുക്കാൻ എത്തിയ പൊലീസ് പെൺകുട്ടിയുടെ വസ്ത്രധാരണത്തെ വിമർശിച്ചെന്നും, എന്തിന് പുറത്ത് പോയെന്ന് ചോദിച്ചതായും സുഹൃത്ത് പറയുന്നു. പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങവേയാണ് പെൺകുട്ടികളെ ആക്രമിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. പെൺകുട്ടികളിൽ ഒരാളെ ക്രൂരമായി മർദിച്ചു. നിലത്തിട്ട് ചവിട്ടുകയും നെഞ്ചിൽ ഉൾപ്പെടെ ചവിട്ടി പരുക്കേൽപ്പിക്കുകയും ചെയ്തു. ഗുരുതര പരുക്കേറ്റ പെൺകുട്ടിയെ എറണാകുളം […]
Read more

വരുന്ന മൂന്നു ദിവസം തീവ്ര മഴ; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചക്രവാത ചുഴി രൂപപ്പെട്ടതിനാൽ കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള തീരദേശ മേഖലയിൽ മഴ സാധ്യതയുണ്ടെന്നും അഞ്ചാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ഒഴികെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതൽ […]
Read more

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യിലെ “മസാ മസാ” ഗാനം പുറത്ത്

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യിലെ “മസാ മസാ” ഗാനം പുറത്ത്. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. എ ആർ റഹ്മാൻ ഈണം നൽകിയ ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് സിജു തുറവൂർ, ആലപിച്ചത് ഭരത് കെ രാജേഷ് എന്നിവരാണ്. 2026 ജൂൺ 4 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകൾ കേരളത്തിലും തമിഴ്‌നാട്ടിലും പ്രദർശനത്തിന് […]
Read more

Recent News