തിരുവനന്തപുരം: ഇന്ധനവില വിര്‍ധനയിലൂടെ കേരളത്തിന് കിട്ടുന്ന അധികനികുതി വരുമാനം കുറക്കുന്ന മണ്ടത്തരം കാണിക്കില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. വിലക്കയറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ കെ എന്‍ ബാലഗോപാല്‍ കൊണ്ടുവനന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു വി ഡി സതീശൻ. മുൻ ധനമന്ത്രി തോമസ് ഐസക് പറഞ്ഞത് സഭ രേഖകളിലുണ്ടെന്നും ആ മണ്ടത്തരം കാണിക്കണമെന്നാണോ പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഉമ്മൻ ചാണ്ടി സർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വെച്ചതാണ്. കഴിഞ്ഞ സർക്കാർ ഒരു രൂപ പോലും കുറച്ചില്ല. വിലക്കയറ്റം കുതിക്കുമ്പോൾ ആയിരുന്നു ഇടത് സർക്കാർ രണ്ട് രൂപ സെസ് ഏർപ്പെടുത്തിയത്. വില വർധനവ് തടയാൻ ഈ സര്‍ക്കാര്‍ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിസ്മയിക്കുന്ന ധവളപത്രം വരുമെന്നും കണക്ക് അപ്പോൾ പറയാമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.
അതേസമയം, കേന്ദ്രം വില കൂട്ടുമ്പോഴെല്ലാം സംസ്ഥാന സർക്കാരിനെയായിരുന്നു പ്രിതിപക്ഷ നേതാനായിരുന്ന വിഡി സതീശൻ കുറ്റപ്പെടുത്തിയിരുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നടപടിയെ കുറ്റപ്പെടുത്താൻ തയ്യാറാകണ്ടേയെന്നും അദ്ദേഹം ചോദിച്ചു. അധിക നികുതി വേണ്ടെന്ന് വയ്ക്കണമെന്ന് പ്രിതപക്ഷ നേതാവായിരുന്നപ്പോള്‍ ആവശ്യപ്പെട്ട മുഖ്യമന്ത്രി വാക്ക് പാലിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
