Category: NEWS

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ഹാജിമാർ ഇന്ന് മിനായിൽ നിന്ന് മടങ്ങും

മക്ക: ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി ഭൂരിഭാഗം ഇന്ത്യൻ ഹാജിമാരും ഇന്ന് മിനായിൽ നിന്ന് മടങ്ങുമെന്ന് റിപ്പോർട്ട്. മലയാളി ഹാജിമാർ ശനിയാഴ്ച കൂടി കല്ലേറ് കർമ്മം പൂർത്തിയാക്കിയാണ് മടങ്ങുക. ശനിയാഴ്ചയാണ് ഹജ്ജിന്റെ സമാപനം. ജൂൺ രണ്ട് മുതൽ ഇന്ത്യൻ ഹാജിമാർ നാട്ടിലേക്ക് മടങ്ങിത്തുടങ്ങും. തിരക്ക് പരിഗണിച്ച് ഹജ്ജ് സർവീസ് കമ്പനികൾക്ക് മിനായിൽ നിന്ന് മടങ്ങാനുള്ള സമയം നൽകിയിട്ടുണ്ട്. ഭൂരിഭാഗം ഹാജിമാരും ഇന്ന് കല്ലേറു കർമ്മം പൂർത്തിയാക്കി മടങ്ങും. മലയാളി ഹാജിമാരിൽ അധികവും ശനിയാഴ്ച കൂടി കല്ലേറു കർമ്മം പൂർത്തിയാക്കിയാവും […]
Read more

പുതുയു​ഗ കേരളത്തിനുള്ള റൂട്ട് മാപ്പ് ഇല്ല: നയപ്രഖ്യാപന പ്രസം​ഗത്തെ വിമർശിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസം​ഗത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നയരാഹിത്യമെന്ന് അഭിപ്രായപ്പെട്ട പിണറായി വിജയൻ കേന്ദ്ര അവ​ഗണനയിൽ‌ സർക്കാരിന് മൗനമെന്നും വിമർശിച്ചു. പ്രതീക്ഷിച്ച രീതിയിലുള്ള നയപ്രഖ്യാപനമല്ല. പറ‌യേണ്ടത് പറയാതിരുന്നു. പ്രധാന പദ്ധതികളെക്കുറിച്ച് പരാമർശിച്ചില്ലെന്നും പിണറായി വിജയൻ പറഞ്ഞു. കേരളത്തിൻ്റെ വികസനത്തെ പിറകിലോട്ട് ആക്കുമോ എന്ന ആശങ്കയാണുള്ളത്.
Read more

കുവൈത്ത് വിമാനത്താവളത്തിൽ തീർഥാടകർക്ക് സുഗമ യാത്ര ഉറപ്പാക്കാൻ പരിശോധന

കുവൈത്ത് : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി4 യാത്രാ ടെർമിനലിൽ ഹജ്ജ് തീർഥാടകരുടെ യാത്രാ നടപടികൾ സുഗമമാക്കുന്നതിനായി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ പരിശോധന നടത്തി. യൂസഫ് ഖാലിദ് അൽ നുവൈഫിന്റെ നേതൃത്വത്തിൽ സാലിഹ് മുഹമ്മദ് അൽ ഒമർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത പരിശോധനയിൽ യാത്രക്കാരുടെ നടപടിക്രമങ്ങൾ, പരിശോധന സംവിധാനങ്ങൾ, വിവിധ ഏജൻസികളുടെ ഏകോപനം എന്നിവ വിലയിരുത്തി. ഹജ്ജ് യാത്രക്കാരുടെ നടപടിക്രമങ്ങൾ വേഗത്തിലും സുരക്ഷിതമായും പൂർത്തിയാക്കുന്നതിനുള്ള സജ്ജീകരണങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. വിമാനത്താവളത്തിലെ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം […]
Read more

വിഘ്നേഷ് രാജ ചിത്രം കര ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു

കൊച്ചി : പോർ തൊഴിൽ എന്ന ചിത്രത്തിന് ശേഷം വിഘ്നേഷ് രാജ സംവിധാനം ചെയ്ത് ധനുഷ് നായകനായി എത്തിയ ചിത്രമാണ് കര. തിയേറ്ററിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ഇപ്പോൾ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. റിലീസിന് മുൻപ് തന്നെ ചിത്രത്തിന്റെ ഒടിടി സ്‌ട്രീമിംഗ്‌ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരുന്നു. ഇന്നലെ സ്ട്രീമിംഗ് ആരംഭിച്ച ചിത്രത്തിന് ഒടിടിയിലും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിൽ മലയാളി താരം മമിതയാണ് ധനുഷിന്റെ നായികയായി എത്തിയത്. ചിത്രത്തിൽ മലയാളി താരം മമിതയാണ് ധനുഷിന്റെ നായികയായി […]
Read more

മാത്യു തോമസിന്റെ സുഖമാണോ സുഖമാണ് ഒടിടിയിൽ എത്തി

കൊച്ചി : അരുൺ ലാൽ രാമചന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രമാണ് സുഖമാണോ സുഖമാണ്. മാത്യു തോമസ്, ദേവിക സഞ്ജയ്, ജഗദീഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാമിലി എന്റർടെയ്‍നറിൻറെ നിർമ്മാണം ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനാനയാണ്. ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സ്ഫടികം ജോർജ്, കുടശ്ശനാട് കനകം, നോബി മാർക്കോസ്, അഖിൽ കവലയൂർ, മണിക്കുട്ടൻ, ജിബിൻ ഗോപിനാഥ്, അബിൻ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യ മനോജ് എന്നിവരാണ്. സമ്മിശ്ര പ്രതികരണമാണ് […]
Read more

കേന്ദ്രമന്ത്രി പിഴവ് സമ്മതിച്ചതോടെ ആവശ്യവുമായി സിബിഎസ്ഇ പ്ലസ്ടു വിദ്യാർഥികൾ

ഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലത്തിലെ പിഴവ് കേന്ദ്രമന്ത്രി സമ്മതിച്ചതോടെ ഗ്രേസ് മാർക്ക് ആവശ്യവുമായി വിദ്യാർത്ഥികൾ രം​ഗത്ത്. ബോർഡിൻറെ പിഴവുകൊണ്ടാണ് മാർക്ക് നഷ്ടമായതെന്നും ഇത് നികത്താൻ പുനർ മൂല്യനിർണയത്തിൽ ഗ്രേസ് മാർക്ക് നൽകണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം. ഒ എസ് എം മൂല്യനിർണ രീതിക്ക് കരാർ നൽകിയ കോയെംപ്റ്റ് COEMPT സ്ഥാപനത്തിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രം​ഗത്തെത്തിയിരുന്നു. എന്നാൽ, രാഹുൽഗാന്ധിയുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരിച്ചു. തെലങ്കാന, കർണാടക സർക്കാരുകൾക്ക് കമ്പനിയുമായി കരാറുണ്ട്. […]
Read more

അൻസിബയുടെ ആവശ്യം നടക്കില്ലെന്ന് ‘അമ്മ’ സെക്രട്ടറി

കൊച്ചി: താര സംഘടനയിലെ തർക്കത്തിൽ തന്റെ പരാതി കേൾക്കാൻ നിഷ്പക്ഷമായ പ്രത്യേക സമിതി രൂപീകരിക്കണമെന്ന രാജിവച്ച ജോയിന്റ് സെക്രട്ടറിയും നടിയുമായ അൻസിബ ഹസൻറെ ആവശ്യം ‘അമ്മ’പരിഗണിച്ചേക്കില്ല. ഓരോരുത്തർ പറയുന്നത് പോലെ പ്രവർത്തിക്കൽ അല്ലല്ലോ അമ്മയുടെ രീതി എന്ന് ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ പ്രതികരിച്ചു. തൻറെ പരാതിയെക്കുറിച്ച് കേൾക്കാൻ രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവതി എന്നിവർ ഉൾപ്പെടുന്ന സമിതി വേണമെന്നായിരുന്നു അൻസിബയുടെ ആവശ്യം. അതേസമയം അൻസിബ നൽകിയ പരാതികളിൽ പൊലീസിന്റെ തുടർ നടപടികൾ ഇന്നറിയാം. […]
Read more

നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാറിനെതിരെ വിമർശനമില്ല

തിരുവനന്തപുരം: ​ഗവർണറുടെ നയ പ്രഖ്യാപനത്തിൽ ഇത്തവണ കേന്ദ്ര സർക്കാറിനെ പരാമർശങ്ങൾ ഇല്ല. വി.ഡി. സതീശൻ സർക്കാറിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരെ വിമർശനം ഉണ്ടാകുമോ എന്നതിൽ ആകാംക്ഷയുണ്ടായിരുന്നു. കേന്ദ്ര സർക്കാറുമായി പരമാവധി സഹകരിച്ച് പോകുമെന്നും ന്യായവും അർഹവുമായ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും പ്രഖ്യാപനത്തിൽ പറയുന്നു. അതേസമയം, നയപ്രഖ്യാപനം തുടങ്ങുന്നതിന് മുമ്പും അവസാനിച്ചതിന് ശേഷവും വന്ദേ മാതരം വീണ്ടും മുഴുവൻ വായിച്ചില്ല. രണ്ട് തവണയും ഭാഗികമായി മാത്രമേ വന്ദേ മാതരം ബാന്റിൽ വായിച്ചുള്ളൂ. വന്ദേമാതരം മുഴുവൻ വായിക്കേണ്ടെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. എന്നാൽ, […]
Read more

ഉത്തർപ്രദേശിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് ആറ് തൊഴിലാളികൾ മരിച്ചു

ലക്നൗ: ഉത്തർപ്രദേശിലെ ഹാമിർപൂരിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് ആറ് പേർ മരിച്ചു. പാലത്തിൻ്റെ നിർമാണ തൊഴിലാളികളാണ് മരിച്ചത്. മൂന്ന് തൊഴിലാളികൾ പാലത്തിനടിയിൽ കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു. ഇന്ന് പുലർച്ചെ 2 മണിക്ക് ശേഷമാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിനെ തുടർന്ന് പാലം തകർന്ന് വീഴുകയായിരുന്നു. അപകടം നടക്കുന്ന സമയത്തും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സ്ലാബ് തകർന്നുവീണതായും ചിലർ അതിനടിയിൽ കുടുങ്ങിക്കിടക്കുന്നതായും വിവരം ലഭിക്കുകയും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചെന്നും പൊലീസ് വ്യക്തമാക്കി. ഹാമിർപൂർ അഡീഷണൽ […]
Read more

അമ്മയില്‍ വീണ്ടും പൊട്ടിത്തെറി ; കുക്കു പരമേശ്വരനെതിരെ പരാതി നല്‍കി മാനേജര്‍

കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ പൊട്ടിത്തെറി തുടരുന്നു. ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനെതിരെ ഗുരുതര ആരോപണവുമായി അമ്മ മാനേജര്‍ അതുല്യ രംഗത്തെത്തി. അതുല്യയുമായി പുറത്ത് പറയാൻപറ്റാത്ത ബന്ധമുണ്ടെന്ന് പറയാന്‍ സെക്യൂരിറ്റി ജീവനക്കാരനെ കുക്കുപരമേശ്വരന്‍ നിര്‍ബന്ധിച്ചെന്നാണ് പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അതുല്യ പരാതി നല്‍കിയിട്ടുണ്ട്. ഉണ്ണി ശിവപാലിന് വേണ്ടി കുക്കു പരമേശ്വരന്‍ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും ആരോപണമുണ്ട്. തനിക്കെതിരെ തൊഴില്‍ പീഡനവും അപകീര്‍ത്തിപ്പെടുത്തുന്നതിനായി ഗൂഢാലോചനയും നടന്നു. ഗൂഢാലോചനയും ഭീഷണിപ്പെടുത്തലും നടന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ മുഹമ്മദ് സമ്മതിക്കുന്ന ഓഡിയോ […]
Read more

Recent News