Category: NEWS

സിജെപിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: രാജ്യത്ത് കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേന്ദ്രസർക്കാരിന്റെ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ്. രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായി സിജെപി വളർന്നു വരുമോ എന്ന ആശങ്കയാണ് ബിജെപിക്കെന്നും എന്തിനാണ് ബിജെപി ഇങ്ങനെ പേടിക്കുന്നതെന്നും പിണറായി വിജയൻ ചോദിച്ചു. ‘പാറ്റകൾ’ എന്ന വിശേഷണത്തിനെതിരായ പ്രതിഷേധം പെട്ടെന്നുള്ള പ്രതികരണമായി ചുരുക്കി കാണേണ്ട ഒന്നല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. അഭിജീത് ദിപ്‌കെ എന്ന യുവാവ് […]
Read more

ഇന്ത്യയിലെ ഏറ്റവും വലിയ ഏലിയൻ ആക്ഷൻ ചിത്രം ‘സമുക്ക്’ ഒരുക്കാൻ അക്ഷയ് കുമാർ- വിപുൽ അമൃത്‌ലാൽ ഷാ ടീം

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഏലിയൻ ആക്ഷൻ ചിത്രം ‘സമുക്ക്’ ഒരുക്കാൻ അക്ഷയ് കുമാർ- വിപുൽ അമൃത്‌ലാൽ ഷാ ടീം. 2027 ലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ എത്തിക്കാൻ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് വിപുൽ ഷാ, സഹനിർമ്മാണം ആഷിൻ എ ഷാ. കനിഷ്ക് വർമ്മ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്താരാഷ്ട്ര തലത്തിൽ, സർവൈവൽ ഹൊററും ഏലിയൻ ത്രില്ലർ ഘടകങ്ങളും സംയോജിപ്പിച്ചുകൊണ്ട് ആണ് ഈ ചിത്രം ഒരുക്കുന്നത്. ഇതിലൂടെ വമ്പൻ ആക്ഷൻ ചിത്രങ്ങളിലേക്ക് മടങ്ങി വരികയാണ് […]
Read more

യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു; രണ്ട് പേർ പിടിയിൽ

അമ്പലപ്പുഴ: അമ്പലപ്പുഴ ബിവറേജസിന് സമീപം യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികൾ പിടിയിലായി. രാജീവ് (41), കണ്ണപ്പൻ എന്നറിയപ്പെടുന്ന ഉദീഷ് (26) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ സ്വദേശികളായ ബിജു, ബന്ധു ശരത്ത് എന്നിവർക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ഇരുവരെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ ബിവറേജസിൽ വെച്ച് മദ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ബിജുവും പ്രതികളും തമ്മിൽ തർക്കമുണ്ടായിരുന്നു. തർക്കത്തിനിടെ ബിജു പ്രതികളിലൊരാളായ ഉദീഷിനെ മർദിച്ചു. പിന്നാലെ പ്രതികൾ ബിജുവിനെയും […]
Read more

വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമം; മൂന്ന് യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ യുവതി ഉൾപ്പടെ സഞ്ചരിച്ച വാഹനം തടഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മൂന്ന് യുവാക്കൾ പിടിയിൽ. വർക്കല സ്വദേശി അരുൺ, ചാത്തന്നൂർ സ്വദേശി അഭിജിത്ത്, കൊല്ലം സ്വദേശി രാംരാജ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. പാപനാശം ബീച്ചിൽ എത്തിയ യുവതി ഉൾപ്പെടെയുള്ള സംഘം സഞ്ചരിച്ച കാറിനെ തടഞ്ഞു നിർത്തി എന്നാണ് പരാതി. അസഭ്യം വിളിക്കുകയും, കാറിൻറെ ഗ്ലാസ് അടിച്ച് തകർക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. യുവതിയെ കയ്യിൽ ബലമായി പിടിച്ചിറക്കാൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്.
Read more

പാകിസ്ഥാനിൽ റെയിൽവേ ട്രാക്കിന് സമീപം വൻ സ്ഫോടനം; നിരവധി പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ റെയിൽവേ ട്രാക്കിന് സമീപം ഉഗ്ര സ്ഫോടനം. നിരവധി പേർ കൊല്ലപ്പെട്ടു. സൈനികർ സഞ്ചരിച്ച ട്രെയിൻ ലക്ഷ്യമിട്ടാണ് സ്ഫോടനം നടത്തിയത്. കൊല്ലപ്പെട്ടവരിൽ സൈനികരും ഉൾപ്പെടുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. 24 പേർ കൊല്ലപ്പെട്ടതായും 50ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) യുടെ മജീദ് ബ്രിഗേഡ് ഏറ്റെടുത്തു. ഞായറാഴ്ച രാവിലെ ക്വറ്റയിലെ ചമൻ ഫടക് റെയിൽവേ സ്റ്റേഷന് […]
Read more

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഹെല്ലല്ലല്ലോ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യിലെ പുതിയ ഗാനമെത്തി. ‘ഹെല്ലല്ലല്ലോ ‘ എന്ന ടൈറ്റിലോടെ പുറത്തു വന്നിരിക്കുന്ന ഗാനം ആരാധകരെ ത്രസിപ്പിക്കുന്ന ചടുലമായ താളത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്. എ ആർ റഹ്മാൻ ഈണം നൽകിയ ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് സിജു തുറവൂർ, ആലപിച്ചത് അമൃത സുരേഷ് എന്നിവരാണ്. 2026 ജൂൺ 4 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകൾ […]
Read more

വ്യവസായ വകുപ്പ് ഡയറക്ടറുടെ നിയമനം; പ്രതികരണത്തിനില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: വ്യവസായ വകുപ്പ് ഡയറക്ടറുടെ നിയമന വിഷയത്തിൽ പ്രതികരണത്തിനില്ലെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതൊക്കെ ആഭ്യന്തര കാര്യമാണെന്നും മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ സർക്കാർ വാഗ്ദാനം ചെയ്ത കാര്യങ്ങൾ നടപ്പാക്കാനാണ് ശ്രമം. അനുദിനം നടക്കുന്ന കാര്യങ്ങളിൽ അപ്പപ്പോൾ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സെക്രട്ടറിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്യാബിനറ്റിന് ശേഷമേ പ്രതികരിക്കാൻ പറ്റുകയുളൂവെന്ന് തദ്ദേശ മന്ത്രി കെ.എം. ഷാജിയും പ്രതികരിച്ചു. വിഷയത്തിൽ ഇപ്പോൾ വ്യക്തത ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിമാരുടെ മാറ്റത്തിൽ പരാതി ഇല്ലെന്ന് […]
Read more

ഗൺമാൻമാരുടെ മർദ്ദനത്തിൽ വധശ്രമക്കുറ്റം ചുമത്തണം; എംഎൽഎ എ ഡി തോമസ്

തിരുവനന്തപുരം: ഗൺമാൻമാരുടെ മർദ്ദനത്തിൽ വധശ്രമക്കുറ്റം ചുമത്തണമെന്ന് എംഎൽഎ എ ഡി തോമസ്. അന്വേഷണം അട്ടിമറിക്കാൻ ഇടപെട്ട എഡിജിപി എം ആർ അജിത്കുമാരിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും എ ഡി തോമസ് പറഞ്ഞു. നീതിപൂർവ്വമായ നടപടി പ്രതീക്ഷിക്കുന്നു. എസ്ഐടി അന്വേഷണത്തിൽ വലിയ പ്രതീക്ഷയുണ്ട്. കൂടുതൽ പേരെ പ്രതിചേർത്ത് റിപ്പോർട്ട്‌ നൽകിയതിൽ സന്തോഷമെന്നും എ ഡി തോമസ് കൂട്ടിച്ചേർത്തു. അതേസമയം, കേസിൽ എസ്ഐടിയുടെ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കും. വധശ്രമമടക്കമുള്ള […]
Read more

ഗുരുവായൂരപ്പനെ തൊഴുത് മുഖ്യമന്ത്രി; വെണ്ണകൊണ്ട് തുലാഭാരവും നടത്തി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. വെണ്ണ കൊണ്ട് തുലാഭാര വഴിപാടും മുഖ്യമന്ത്രി നടത്തി. ഞായറാഴ്ച്ച രാവിലെ ഏഴു മണിയോടെയാണ് മുഖ്യമന്ത്രി ഗുരുവായൂരിൽ എത്തിയത്. ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് അദേഹത്തെ പൊന്നാടയണിയിച്ചു വരവേറ്റു. റെവന്യൂ മന്ത്രി എ പി അനിൽകുമാറിന്‍റെ മകന്‍റെ വിവാഹ ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുത്തു. അതേസമയം, തൃപ്രയാർ ശ്രീരാമസ്വാമി […]
Read more

കാസര്‍കോട് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി

കാസര്‍കോട്: ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി. പാണലത്താണ് സംഭവം നടന്നത്. ചര്‍ലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. മരണത്തില്‍ ആരോപണവുമായി സുഫൈദയുടെ കുടുംബം രംഗത്തെത്തി. ഭര്‍തൃ വീട്ടുകാരുടെ പീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് കുടുംബം പറയുന്നത്. സുഫൈദയുടെ സ്വര്‍ണം ആവശ്യപ്പെട്ട് നിരന്തര പീഡനം ഉണ്ടായിരുന്നതായും കുടുംബം ആരോപിച്ചു. വിദ്യാനഗര്‍ പൊലീസില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവ് ആദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
Read more

Recent News