Category: NEWS

വയനാട് ടൗൺഷിപ്പ്; ആദ്യ കുടുംബം ഇന്ന് താമസം ആരംഭിക്കും

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിൽ ഇന്ന് ആദ്യ കുടുംബം താമസം ആരംഭിക്കും. ചൂരൽമല സ്കൂൾ റോഡ് സ്വദേശിയായ വിജയനും കുടുംബവുമാണ് ആദ്യ താമസക്കാർ. അടുത്ത ദിവസങ്ങളിലായി ബാക്കിയുള്ള കുടുംബങ്ങളും ടൗൺഷിപ്പിലേക് താമസം മാറ്റുമെന്നാണ് വിവരം. കാത്തിരിപ്പുകൾക്കൊടുവിലാണ് മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ദുരന്തബാധിതർക്കായി കൽപ്പറ്റയിലെ സർക്കാർ ടൗൺഷിപ്പിൽ മനുഷ്യർ താമസിച്ചു തുടങ്ങുന്നത്. ഒന്നാം സോണിലെ, ഡി-ക്ലസ്റ്ററിലുള്ള എഴുപത്തിയെട്ടാം നമ്പർ വീട്ടിലാണ് വിജയനും കുടുംബവും ആദ്യ താമസക്കാരായി മാറുന്നത്. 2024 ജൂലൈ 30 നുണ്ടായ ഉരുൾപൊട്ടൽ കവർന്ന […]
Read more

കണ്ണൂരിൽ ട്രെയിൻ തട്ടി വയോധിക മരിച്ചു

കണ്ണൂർ: കണ്ണൂർ നടാലിൽ വയോധിക ട്രെയിൻ തട്ടി മരിച്ചു. കുറ്റിക്കകം പൊടിക്കളം അങ്കണവാടിക്ക് സമീപം പനച്ചിക്കുണ്ട് ശ്രീലത (60) ആണ് ട്രെയിൻ തട്ടി മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. കുറ്റിക്കകം വീട്ടിൽ നിന്ന് എടക്കാട്ടെ സഹോദരന്റെ വീട്ടിലേക്ക് പോകവേ നടാൽ റെയിൽവേ ഗെയ്റ്റ് കടക്കുന്നതിനിടെയാണ് ട്രെയിൻ തട്ടിയത്. മംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പോവുന്ന ഏറനാട് എക്സ്പ്രസാണ് ഇടിച്ചത്. സംഭവ സ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചു. അവിവാഹിതയാണ്.
Read more

സിനിമ മേഖലയുടെ പുരോ​ഗതി; മുഖ്യമന്ത്രി വിജയിയുടെ ഇടപെടൽ തേടി കമൽഹാസൻ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ സന്ദര്‍ശിച്ച് കമൽഹാസൻ. വിജയിക്ക് ആശംസകൾ അറിയിച്ച താരം അദ്ദേഹത്തിന് ഒരു പുസ്തകവും സമ്മാനിച്ചു. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളും കമൽഹാസൻ എക്സിൽ പങ്കുവച്ചു. “ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രിയും സഹോദരനുമായ വിജയിയെ ഇന്ന് നേരിൽ കണ്ട് ആശംസകൾ അറിയിച്ചു. തമിഴ്‌നാടിന്‍റെ വികസനത്തിനായുള്ള തന്‍റെ വലിയ സ്വപ്നങ്ങളെക്കുറിച്ച് അദ്ദേഹം വളരെ ആവേശത്തോടെ സംസാരിച്ചു. കൂടിക്കാഴ്ചയിലുടനീളം അദ്ദേഹം കാണിച്ച എളിമയും സ്നേഹവും എന്നെ ഏറെ അതിശയിപ്പിച്ചു.നിലവിൽ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന തമിഴ് ചലച്ചിത്ര വ്യവസായത്തിന് തമിഴ്‌നാട് […]
Read more

മില്‍മ പാലിന്റെ വില കൂടും; പുതുക്കിയ നിരക്കുകള്‍ മേയ് 21 മുതല്‍

തിരുവന്തപുരം: സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധന ഉടന്‍ പ്രാബല്യത്തില്‍ വരും. ഈ മാസം 21 മുതല്‍ പുതുക്കിയ വില നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കാനാണ് തീരുമാനം. വരും ദിവസങ്ങളില്‍ ചേരുന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഈ വിലവര്‍ധനവിന് ഔദ്യോഗികമായി അംഗീകാരം നല്‍കും. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് മില്‍മ പാല്‍ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. പുതുക്കിയ വര്‍ധനപ്രകാരമുള്ള തുകയുടെ 83.75 ശതമാനം വിഹിതവും (ലിറ്ററിന് 3.33 രൂപ വീതം) […]
Read more

9, 10 ക്ലാസുകളിൽ 3 ഭാഷകൾ നിർബന്ധമാക്കി സിബിഎസ്ഇ

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) ഒൻപത്, പത്ത് ക്ലാസുകളിലെ ഭാഷാ നയത്തിൽ ചരിത്രപരമായ മാറ്റം പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ജൂലൈ ഒന്ന് മുതൽ വിദ്യാർത്ഥികൾ തങ്ങളുടെ പാഠ്യപദ്ധതിയുടെ ഭാഗമായി മൂന്ന് ഭാഷകൾ പഠിക്കണമെന്ന് ബോർഡ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. എന്നാൽ വിദ്യാർത്ഥികൾക്ക് ആശ്വാസമായി ഈ മൂന്നാമത്തെ ഭാഷയ്ക്ക് ബോർഡ് പരീക്ഷ ഉണ്ടായിരിക്കുന്നതല്ല. നിലവിൽ ഏപ്രിലിൽ ആരംഭിച്ച അധ്യയന വർഷത്തിൽ തന്നെ ഈ മാറ്റം വരുത്തുന്നതിനാൽ സ്കൂളുകൾക്ക് ആവശ്യമായ മുൻകരുതലുകളോടെ ഇത് നടപ്പിലാക്കാനുള്ള സൗകര്യം ബോർഡ് […]
Read more

‘മുല്ലപ്പെരിയാറിൽ പുതിയ ഡാം ഉണ്ടാക്കണം’; മോൻസ് ജോസഫ്

ഇടുക്കി: മുല്ലപരിയാറിൽ പുതിയ ഡാമെന്ന ആവശ്യം ഉയർത്തി കേരള കോൺഗ്രസ്. മുല്ലപ്പെരിയാറിൽ പുതിയ ഡാമിനുള്ള ഏറ്റവും അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്ന് മോൻസ് ജോസഫ് പ്രതികരിച്ചു. വി ഡി സതീശനും തമിഴ്നാട് മുഖ്യമന്ത്രി വിജയും തമ്മിലുണ്ടാകുന്ന കൂടിക്കാഴ്ചയിലൂടെ പ്രശ്‌ന പരിഹാരം ഉണ്ടാകണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു. കേരളത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തേറിയപ്പോൾ തമിഴ്നാട്ടിൽ കോൺഗ്രസ് പിന്തുണക്കുന്ന സർക്കാരാണുള്ളത്. മാത്രമല്ല, 9 സീറ്റിൽ കേരള കോൺഗ്രസ് മത്സരിച്ചിരുന്നുവെങ്കിൽ മുഴുവൻ ജയിച്ചേനെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2 സീറ്റ് കോൺഗ്രസിനായി നൽകിയവരാണ് ഞങ്ങൾ. […]
Read more

സ്കൂൾ പരിസരത്തെ പുകയില നിരോധന മേഖലയുടെ കാര്യത്തിൽ സുപ്രധാന മാറ്റം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: സ്കൂൾ പരിസരങ്ങളിൽ പുകയില ഉത്പന്നങ്ങളുടെ വിൽപ്പന നിരോധിച്ചിട്ടുള്ള 100 മീറ്റർ പരിധി 500 മീറ്ററായി ഉയർത്തണമെന്ന നിർദ്ദേശത്തിൽ സർക്കാരിന്റെ നയപരമായ നിലപാട് വ്യക്തമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ജുഡീഷ്യൽ അംഗം കെ ബൈജുനാഥാണ് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. വെസ്റ്റ് ഹിൽ റസ്റ്റ് ഹൗസിൽ ജൂണിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. 100 മീറ്റർ എന്നത് കുറഞ്ഞ ദൂരമായതിനാൽ വിദ്യാർത്ഥികൾക്ക് ലഹരിവസ്തുക്കൾ എളുപ്പത്തിൽ ലഭിക്കാൻ സാധ്യതയുണ്ടെന്ന പരാതിയിലാണ് നടപടി. ഭാവിതലമുറയെ പുകയിലയുടെയും […]
Read more

രമേശ് ചെന്നിത്തലയെ കണ്ട് നന്ദി അറിയിച്ച് വി.കുഞ്ഞികൃഷ്ണൻ

ആലപ്പുഴ: കോൺഗ്രസിലെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ സന്ദർശിച്ച് പയ്യന്നൂർ നിയുക്ത എംഎൽഎ വി.കുഞ്ഞികൃഷ്ണൻ. ചെന്നിത്തലയെ കണ്ട് നന്ദി അറിയിക്കാനാണ് താൻ വന്നതെന്നും മന്ത്രി ചർച്ചകളിൽ യാതൊരു പങ്കുമില്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. 50 വർഷങ്ങൾക്ക് ശേഷമാണ് പയ്യന്നൂർ എംഎൽഎ പയ്യന്നൂരിൽ ഒരാൾ ജയിക്കുന്നതെന്നും കുഞ്ഞികൃഷ്ണനെ കണ്ടപ്പോൾ സന്തോഷം തോന്നിയെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. ‘പയ്യന്നൂർ എംഎൽഎയാണ് തന്നെ കാണാനെത്തിയിരിക്കുന്നത്. 50 വർഷത്തിന് ശേഷമാണ് പയ്യന്നൂരിൽ യുഡിഎഫ് സ്ഥാനാർഥി വിജയിക്കുന്നത്. കുഞ്ഞികൃഷ്ണനെ കണ്ടപ്പോൾ അതിയായ സന്തോഷം തോന്നി. ഞാൻ […]
Read more

രാജ്യം തന്നെ ഇല്ലാതാകും; പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി

ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് തുടരുകയാണെങ്കിൽ പാകിസ്ഥാൻ എന്ന രാജ്യം തന്നെ ഇല്ലാതാകുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. കഴിഞ്ഞ വർഷം പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക നടപടിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരർക്ക് അഭയം നൽകുന്നതും ഇന്ത്യക്കെതിരായ നീക്കങ്ങൾ നടത്തുന്നതും പാകിസ്ഥാൻ തുടർന്നാൽ, അവർ ‘ഭൂമിയുടെ ഭാഗമായി തുടരണോ അതോ ചരിത്രത്തിന്റെ ഭാഗമാകണോ’ എന്ന് സ്വയം തീരുമാനിക്കേണ്ടി വരുമെന്ന് കരസേനാ മേധാവി […]
Read more

മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും : ജി സുധാകരൻ

ആലപ്പുഴ: സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങൾക്കിടയിൽ തന്റെ നിലപാട് വ്യക്തമാക്കി ജി. സുധാകരൻ. താൻ ഇതുവരെ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും മുൻപും ആവശ്യപ്പെട്ടിട്ടല്ല തന്നെ മന്ത്രിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുകയാണെങ്കിൽ അത് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യുഡിഎഫിൽ നിന്ന് ആരും തന്നെ ഇക്കാര്യത്തിനായി സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് ആരും തനിക്കെതിരെ വിമർശനം ഉന്നയിച്ചിട്ടില്ലെന്ന് ജി. സുധാകരൻ പറഞ്ഞു. കേരളത്തിലെ പ്രബലമായ ഒരു […]
Read more

Recent News